Thursday, 21 June 2012

സീ പീ എം വിരുദ്ധ ജ്വരം കൊടുമ്പിരി കൊള്ളുമ്പോള്‍


ടീ പീ ചന്ദ്രശേഖരന്റെ ദാരുണമായ കൊല പാതകത്തിന്റെഉത്തരവാദിത്തം സീ പീ എമ്മിന് മേല്കെട്ടി    വൈക്കുവാന്യൂ ഡീ എഫും മറ്റു പിന്തിരിപ്പന്മാധ്യമങ്ങളും എല്ലാം തീവ്ര ശ്രമം നടത്തി കൊണ്ടിരിക്കുകയാണല്ലോ. ദാരുണ സംഭവത്തെക്കുറിച്ച് നിരവധി ചര്ച്ചകള്  പലചാനലുകളിലും വന്നു കഴിഞ്ഞു. പല ചാനലുകളും മാധ്യമങ്ങളും വിഷയം ഒരു ഉത്സവം പോലെ  ആഖോഷിക്കുന്ന കാഴച്ചയാണ്  നമ്മള്  കണ്ടത്. അവര്ക്ക് ആകെ ഉള്ളത് ഒരേ ഒരു അജണ്ട മാത്രംഅത് മറ്റൊന്നുമല്ല. കൊലപാതകത്തിന് ഉത്തരവാദികള്സീ പീ എം ആണെന്ന് വരുത്തിതീര്ക്കുക. അത്ര മാത്രം.സീ പീ എമ്മിന് മേല് ദാരുണമായ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കെട്ടി  വൈക്കുവാന്‍  ആദ്യം മുതിര്ന്നത് കേന്ദ്ര അഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളിയാണ്. അതെതുടര്ന്നു മുഖ്യമന്ത്രി   ഉമ്മന്ചാണ്ടിയും തുടര്ന്നു കെ പീ സീ സീ പ്രസിഡന്റ്രമേശ്ചെന്നിത്തലയും പല പത്ര സമ്മേളനങ്ങളിലും ഇതേ ആരോപണങ്ങള്ആവര്ത്തിച്ചു ഉന്നയിച്ചു.. ഡല്ഹിയില്നിന്ന് തന്റെ ഔദ്യോഗിക പരിപാടികള്പലതും വേണ്ടെന്നു വച്ചിട്ടാണ് ഉമ്മന്ചാണ്ടി ഒന്ചിയത് കുതിച്ചെത്തിയത് ഉദ്ദേശം  വ്യക്തം. അത് ചന്ദ്രശേഖരന്‍ ദാരുണമായി കൊല്ലപ്പെട്ടതിലല്ല  മറിച്ച്  സംഭവത്തിന്റെ പേരില്‍ സീ പീ എമ്മിനെതിരായി പ്രചാരണം  നടത്തുവാനും  തദ്വാര നെയ്യാറ്റിന്കര തെരഞ്ഞെടുപ്പില്ജയിക്കുവാനും. മാത്രമോ. യൂ ഡീ എഫ് മന്ത്രി പ്പട തന്നെ അവിടെ എത്തിയത് സീ പീ എം വിരുദ്ധ വികാരം ജനങ്ങളില്ഇളക്കി വിടാനായിരുന്നു എന്ന് ആര്കാണ്    അറിഞ്ഞു കൂടാത്തത്

നമ്മുടെ നാട്ടിലെ പല ചാനലുകളിലും ദാരുണമായ കൊലപാതകത്തിന്റെ വാര്ത്തകള്വളച്ചൊടിച്ചു നല്കുകയാണ്. ചാനലുകളില്വാര്ത്ജ വായിക്കുന്ന ആള് കൊലപാതകത്തിന്റെ വാര്ത്ത തുടങ്ങുമ്പോള്തന്നെ പ്രാദേശിക ലേഖകനോടു ആദ്യം ചോദിക്കുന്നത് സീ പീ എമ്മുമായി കൊലപാതകത്തെ ബന്ടിപ്പിക്കുന്ന എന്ത് പുതിയ വാര്ത്തയാണ് ഇന്ന് കിട്ടിയത് എന്നാണു. അതുമല്ല പ്രശ്നത്തില്ഡീ ജി പീ നടത്തിയ പത്ര സമ്മേളനങ്ങള്‍  പോലും വളച്ചൊടിച്ചു വാര്ത്ത നല്കുകയാണ് പല ചാനലുകളും. കൊലപാതകം നടത്തുവാന്വേണ്ടി വാടകയ്ക്ക് എടുത്ത വണ്ടി കേന്ദ്ര മന്ത്രി വയലാര്രവിയുടെ ബന്ധുവായ നവീന്ദാസിന്റെ ആണെന്ന് വ്യക്തമായിട്ടും ഇന്നാട്ടിലെ സീ പീ എം വിരുദ്ധ തിമിരം  ബാധിച്ച ചാനലുകാരും മാധ്യമങ്ങളും അത് വാര്തയാക്കിയില്ല. പക്ഷെ കോണ്ഗ്രസ്കാരനായ വ്യക്തി സീ പീ എം അനുഭാവിയാനെന്നു വാര്ത്ത നല്കുവാന്ഇവര്ക്ക് ഒട്ടും ഉളുപ്പ് ഉണ്ടായതുമില്ല.
ഇത് കൊണ്ടും തൃപ്ടരാകാതെ കൊലപാതകവുമായി ബന്ധമുണ്ടെന്നു പോലീസ് സംശയിക്കുന്ന റഫീഖ് എന്ന വാടക ഗുണ്ടക്കു പോലും സീ പീ എമ്മുമായി ബന്ധമുണ്ടെന്ന് വരുത്തിതീര്ക്കാനാണ്  മനോരമാദി  മാധ്യമങ്ങളും ചാനലുകളും അഹോരാത്രം പരിശ്രമിച്ചത്.ചന്ദ്രശേഖരന്റെ കൊല പാതകത്തിന്  ഉത്തരവാദി സീ പീ എം ആണെന്ന് സ്ഥാപിക്കുവാനുള്ള വൃഥാ ശ്രമങ്ങള്ക്കിടയില്‍ 
ഒന്ചിയത് സ്വന്തം വീടുകളില്തന്നെ ഉണ്ടായിരുന്ന ചില സീ പീ എം നേതാക്കള്ക്ക് കൊലപാതകം ആസൂത്രണം ചെയ്തതില്‍ പങ്കുന്റെന്നും അവര് സംഭാതിനു ശേഷം നാട് വിട്ടു പോയിരിക്കുകയാണെന്നും പ്രചിപ്പിച്ചത് കെ പീ സീ സീ പ്രസിഡന്റ്ചെന്നിത്തലയാണ്. ഏരിയ കമ്മിറ്റി സെക്രട്ടറി സീ എച് അശോകന്എന്ജി യുനിഒന്സംസ്ഥാന സമ്മേളനത്തിന് പോയത് കൊലപാതകത്തില്‍ പങ്കു ഉള്ളതിനാല് നാട് വിട്ടു പോയതാണ് എന്ന്  വ്യാഖ്യാനിക്കുന്നതില്വരെ
കാര്യങ്ങള്ചെന്നെത്തി.

കു നാ എന്ന പേരില്അറിയപ്പെടുന്ന ബെര്ലിന്കുഞ്ഞനന്തന്നായരെ പോലെയും പീ സീ ജോര്ജിനെപ്പോലുല്ലവരും സീ പീ എം വിരുദ്ധ  പ്രചാരണത്തില്പങ്കാളികളായിപോരാത്തതിനു ബെന്ഗാളില്നിന്ന് മഹേശ്വതാ ദേവി എന്ന സാഹിത്യകാരിയും സീ പീ എം വിരുദ്ധ പ്രചാരണത്തിന് ആക്കം. കൂട്ട് വാനെത്തി ബെന്ഗാളില്താനും കൂടിച്ചേര്ന്നു ശ്രമിച്ചതിന്റെ പേരില്അധികാരത്തിലെത്തിയ മമതാ ബാനെര്ജി നടത്തുന്ന 'ഗുണ്ടാ ഭരണം' കണ്ടില്ലെന്നു നടിച്ചു കഴിയുന്
മഹേശ്വതാ ദേവി കേരളത്തില്നിന്നും   ബെന്ഗാളില്നിന്നും സീ പീ എമ്മിനെ തുടച്ചു നീക്കുവാന്ആഹ്വാനവും ചെയ്തു. ഇത്രയൊക്കെ സീ പീ എം വിരുദ്ധ പ്രചാരണവും കോലാഹലവും
നടത്തിയിട്ടും സീ പീ എമ്മിനെതിരായി ഒരു ചുക്കും കണ്ടെത്തുവാന്ഇന്ന് വരെ സാധിച്ചിട്ടില്ല എന്നതാണ് അവസ്ഥ. . 

2005 ലെ അസെംബ്ലി  തെരഞ്ഞെടുപ്പു കാലത്ത് ഒരു മുസ്ലിം സ്ത്രീയെ ബിനു എന്ന ഒരു സീ പീ എം അനുഭാവിയായ ചെറുപ്പക്കാരന്‍  ബാലസന്ഘം ചെയ്തു എന്ന വാര്ത്ത പ്രചരിപ്പിച്ചു മലബാര്‍  മേഖലയില്‍  രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവരാണ് യു ഡീ എഫുകാര്‍. പ്രചാരണം സീ പീ എമ്മിന് തെരഞ്ഞെടുപ്പില്‍ ക്ഷീണം  ചെയ്തു.  എന്നാല്ഇത് കള്ള കഥയാണെന്ന് മേല്പ്പറഞ്ഞ ബലാല്സംഘത്തിനു ഇരയായി എന്ന് പറയപ്പെട്ട സ്ത്രീയും അവരുടെ ഭര്ത്താവുംവെളിപ്പെടുതുകയുന്റായി. കള്ള ബലാല്‍ സംഘകഥയുടെ ഗതി തന്നെയാണ് ഇക്കാര്യത്തിലും സംഭവിക്കുവാന്പോകുന്നത്. എന്നത് തീര്ച്ചയാണ്.ഇപ്പോള്‍ മലയാള മനോരമക്കും മറ്റു പിന്തിരിപ്പന്‍  മാധ്യമങ്ങള്ക്കുംയു ഡീ എഫിനും ഒക്കെ  ചന്ദ്രശേഖരന്‍ വളരെ പ്രിയപ്പെട്ടവനാണ്.ചന്ദ്രശേഖരന്റെ ഇന്നലെ വരെ കണ്ടു പിടിക്കാത്ത  ഗുണഗണങ്ങള്‍ പാടി വാഴ്ത്തുകയാണ് മനോരമാദി സീ പീ എം വിരുദ്ധര്‍. ഇതിന്റെ പിന്നിലുള്ള വികാരം ഒന്ന് മാത്രം . അത് സീ പീ എമ്മിനെ തകര്ക്കുക തന്നെ.

കുലം കുത്തികള്‍  എന്ന പ്രയോഗം പിണറായി നടത്തിയതിനെ ക്കുരിച്ചു തീവ്രമായ വിവാദമാണ് ഇപ്പോള്നടന്നു കൊണ്ടിരിക്കുന്നത്. കുലം കുത്തികള്‍  എന്ന പ്രയോഗം സംസ്കാരമില്ലാത്തവര്ഉപയോഗിക്കുന്ന ഒന്നാണ് എന്നാണു ' സംസ്കാര നായകനായ' സീ പീ നേതാവ് കാനം \രാജേന്ദ്രന്പ്രസ്താവിച്ചത്. പാര്ട്ടി ശത്രുക്കളുമായി ചേര്ന്ന് പാര്ടിയെ തകര്ക്കുവാന്ശ്രമിച്ചവരെ പിന്നെ എന്ത് വിളിക്കും എന്ന് പിണറായി ചോദിച്ചത് മറ്റുള്ള  പാര്ട്ടിക്കാര്ക്കും മാധ്യമങ്ങള്ക്കും  പരാതിയുന്റാകേണ്ട  കാര്യം  എന്താണെന് മനസ്സിലാകുന്നില്ല. അത് മാത്രമല്ലമുഖ്യ മന്ത്രി ഉമ്മന്‍  ചാണ്ടി പിണറായി കുലം കുത്തികള്‍  എന്ന് വിളിച്ചത് ക്രൂരം ആണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.   ചന്ദ്രശേഖരന്റെ ഭാര്യയെ സന്ദര്ശിച്ച സീ പീ എം എല് എസ് ബിജിമോള്ടീ പീ ചന്ദ്രശേഖരനെ പിണറായി  കുലം  കുത്തി എന്ന് വിളിച്ചത് സരിയായില്ല എന്ന് പ്രസ്താവിച്ചത് കണ്ടു. എന്നാല്‍ വാസ്തവം എന്താണ്? ചന്ദ്രശേഖരന്റെ കൊലപാതകം നടന്നതിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ പിണറായി ചന്ദ്രശേഖരനെ കുലം കുത്തി എന്ന് വിളിച്ചിട്ടില്ല. ചന്ദ്രശേഖരന്കുലം കുത്തിയാണോ എന്ന ചോദ്യത്തിന് അക്കാരം ഇപ്പോള്പ്രസക്തമല്ല, ഇപ്പോള്വേണ്ടത് ഊര്ജിതമായി അന്വേഷണം നടത്തി കൊലപാതകത്തിന് ഉത്തരവാടിക്ലായവരെ കണ്ടു പിടിക്കുകയാണ് എന്നാണു പിണറായി പറഞ്ഞത്. എന്നിട്ടും ചന്ദ്രശേഖരനെ കൊലപാതകം നടന്നതിനു ശേഷവും പിണറായി കുലം കുത്തിയെന്ന് വിളിച്ചുവെന്നു കള്ള പ്രചാരണം നടത്തുകയാണ് ഇവര്ചെയ്യുന്നത്. കള്ള പ്രചാരണം എന്തിനു സീ പീ ക്കാര്ഏറ്റെടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. പിണറായി ചെയ്യാത്ത ഒരു കാര്യം പറഞ്ഞു സീ പീ എമ്മിനെ കുറ്റ പ്പെടുതുന്നതിന്റെ ഉദ്ദേശം പകല്പോലെ വ്യക്തം. എങ്ങനെയും സീ പീ എമ്മിനെ അപകീര്ത്തിപ്പെടുത്തുക. അത്ര തന്നെ.


പക്ഷെ  കള്ള പ്രചാരണങ്ങള്കൊണ്ടൊന്നും തകരുന്ന പ്രസ്ഥാനമല്ല സീ പീ എം എന്ന് കാലം തെളിയിക്കും. അവസരത്തില്സഖാവ് പീ കൃഷ്ണ പിള്ള പാമ്പ് കടിയേറ്റു അന്ത്യ ശാസം വലിക്കുമ്പോള്മണ്ണില്എഴുതിയ വാചകം ഓര്ത്തു പോവുകയാണ്. “ ഞാന്പോകുന്നുസഖാ ക്കളെ മുന്നോട്ടു” എന്ന്. കൃഷ്ണ പിള്ളയും എമ്മെസ്സും എകെജിയും  നയിച്ച  പ്രസ്ഥാനം പലപ്രതി സന്ധികളും    അഭി മുഖീകരിച്ചാണ്  ഇന്ത്യയിലെ ഏറ്റവും വലിയ ഇടതു പക്ഷ പാര്ടിയായി മാറിയത്. സഖാവ് കൃഷ്ണ പിള്ള പറഞ്ഞത് മാതിരി പ്രസ്ഥാനം മുന്നോട്ടു തന്നെ പോകും. ഒരു പോറല്പോലും എല്‍ ക്കാതെ.
******.