ഇറാഖിനെ ആക്രമിച്ചത് വലിയ തെറ്റ് -- മുൻ ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രിയുടെ കുമ്പസാരം
ഇറാക്കിനെതിരെ അമേരിക്കയും കൂട്ടാളികളും ചേർന്ന് നടത്തിയ യുദ്ധം ഒരു വലിയ തെറ്റായിരുന്നു എന്നും ഇറാക്ക് യുദ്ധമാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനയായ ഐ എസ്സിന് ജന്മം നൽകിയതെന്നും അതിൽ വളരെ ഖേദം ഉണ്ടെന്നും മുൻ ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി ജോൺ പ്രെസ്കോട്ട് ഈയിടെ കുംബസാരി ക്കുകയുണ്ടായി. 13 വര്ഷങ്ങള്ക്കു മുമ്പ് അതായത് 2003 ഇൽ ആണ് അമേരിക്കൻ സാമ്രാജ്യവും കൂട്ടാളികളും ഇറാഖിന് മേൽ ആക്രമണം നടത്തിയത്. അതിനു അവർ പറഞ്ഞ മുടന്തൻ ന്യായം ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ ഇറാക്കിൽ മാനവ രാശിയുടെ നാശം ഉണ്ടാക്കുന്ന അതിമാരകമായ ആയുധസാമഗ്രികളുടെവൻ ശേഖരം നടത്തിയിട്ടുണ്ട് എന്നായിരുന്നു. അന്ന് സദ്ദാമിന്റെ ഭരണത്തിൽ സന്തോഷ മായും സമാധാന മായും കഴിഞ്ഞിരുന്ന ലക്ഷകണക്കിന് ജനങ്ങളെ അമേരിക്കയും കൂട്ടാളികളും തുടരെ തുടരെ ബോംബ് ആക്രമണം നടത്തി കൊന്നൊടുക്കി. ഏതൊരു യുദ്ധത്തിലും സ്വീകരിക്കേണ്ട അന്തർദേശീയ നിയമങ്ങൾ ഈ യുദ്ധത്തിൽ പാടെ കാറ്റിൽ പറത്തിക്കൊണ്ടാണ്ഈ ആക്രമണം നടത്തിയത്. ബോംബ് ആക്രമണം നടത്തുമ്പോൾ സ്കൂളുകളെയും ആശുപത്രികളെയും അതിൽ നിന്നും ഒഴിവാക്കണം എന്ന റെഡ് ക്രോസ് നീ ർദേശം നഗ്നമായി ലംഘിച്ചു കൊണ്ട് നൂറു കണക്കിന് സ്കൂളുകളും ആശുപത്രികളും അന്ന് ബോംബ് ആക്രമണത്തിന് ഇരകളായി. തൽഫലമായി ആയിരക്കണക്കിന് കുട്ടികളും രോഗികളും അതി ദാരുണമായി കൊല്ലപ്പെട്ടു. യുദ്ധത്തിന് ഒടുവിൽ സദ്ദാമും കുടുംബാങ്ങങ്ങളും കൊല്ലപ്പെട്ടു.
അതെ തുടർന്ന് അമേരിക്കൻ saamraajyathinte thaalparyangal sanrakshikkunna ഒരു paava govenmentine iraakkil america prathishtikkukayum cheythu. ഇറാഖ് യുദ്ധത്തിൽ ആക്രമണം നടത്തിയ രാജ്യങ്ങളുടെ സൈനികർ അടക്കം 7 ലക്ഷത്തിൽ അധികം പേര് കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
യുദ്ധം അവസാനിച്ചതിന് ശേഷം ഇറാഖിനെതീരെ യുദ്ധം നടത്തുവാൻ അമേരിക്കയും കൂട്ടാളികളും പറഞ്ഞ ന്യായം ഒരു കൽപ്പിത കഥ മാത്രം ആയിരുന്നുവെന്നും അവരുടെ ലക്ഷ്യം ഇറാക്കിലെ വൻ എണ്ണനിക്ഷേപം ആയിരുന്നുവെന്നും എന്ന സത്യം പുറത്തു വന്നു.യുദ്ധം ഇറാക്കിന്റെ സമ്പത് വ്യവസ്ഥയെ തകർത്തു തരിപ്പണമാക്കി. ഇറാക്കി ജനത ഭീതിയുടെയും അശാന്തിയുടെയും അന്തരീക്ഷത്തിലേക്ക് എ റിയപ്പെട്ടു. ഇന്നും ആ അവസ്ഥ തുടരുന്നു.
ഇറാക്കിലെ അമേരിക്കൻ അധിനിവേശത്തിനു എതിരെ അമേരിക്കയിലെയും ബ്രിട്ടനിലെയും ജനങ്ങൾ ഉൾപ്പെടെലോകം എമ്പാടും ഉള്ള ജനങ്ങൾ ശക്തിയായി പ്രതിഷേധിച്ചു. ഇന്ത്യയിലും അതിന്റെ അലയൊലികൾ ഉണ്ടായി. കേരളത്തിൽ സീ പീ എമ്മിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടങ്ങൾ നടന്നു. തൽസമയം സീപ്പീ എമ്മിനെ പരിഹസിച്ചു കൊണ്ട് യൂ ഡീ എഫും സംഘികളും എല്ലാം രംഗത്ത് വരികയുണ്ടായി. അവർ ഇറാഖ് യുദ്ധത്തിലും സദ്ദാമിൻറെയും കുടുംബത്തിന്റെയും കൊലപാതകങ്ങളിലുംഅതിയായ ആഹ്ലാദം പ്രകടമാക്കി. എല്ലാ അന്തർ ദേശീയ നിയമങ്ങളും നഗ്നമായി ലംഖിച്ചു കൊണ്ട്നൂറു കണക്കിന് സ്കൂളുകളിലുംആശുപത്രികളിലും ബോംബ് ആക്രമണം നടത്തി ആയിരക്കണക്കിന് പിഞ്ചു കുട്ടികളെയും രോഗികളെയും കൊന്നൊടുക്കിയതിനു എതിരെ പോലും ശബ്ദം ഉയർത്തുവാൻ അവരുടെ നാവുകൾ പൊങ്ങിയില്ല എന്നതാണ്ഏറെ ലജ്ജാകരം.
ഇപ്പോൾ അതായത് ലോകചരിത്രത്തിലെ ഏറ്റവും കറുത്ത ഏടുകളിൽ ഒന്നായ ഇറാക്ക് യുദ്ധം എന്നകൊടും പാതകം നടന്നു 13 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് എല്ലാ അന്തർദേശീയ നിയമങ്ങളും കാറ്റിൽ പരത്തി നടത്തിയ ആ യുദ്ധം വലിയ ഒരു തെറ്റ് ആയിരുന്നു അത്ആണ് ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടനക്കു ജന്മം നൽകാൻ കാരണമായത് എന്നതിൽ അതിയായ ഖേദം ഉണ്ടെന്നും മുൻ ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി കുമ്പസാരം നടത്തുന്നത്.
എന്നാൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറോ മേല്പറഞ്ഞ കുറ്റ സമ്മതത്തെ പറ്റിഇതുവരെ പ്രതികരിച്ചു കണ്ടില്ല.
മുൻ ബ്രിട്ടീഷ് ഉപപ്രധാന മന്ത്രി ജോണ് പ്രെസ്കോട്ട് നടത്തിയ അഭിപ്രായ പ്രകടനത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? വൈകി വന്ന ബോധോദയം എന്നോ അതോ കുമ്പസാരം എന്നോ?അറിയില്ല.