Thursday, 26 July 2012

സഖാവ് വീ എസ് അച്ചുതാനന്ദനും അച്ചടക്കവും


സീ പീ എമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്നതിനു വളരെ ദിവസ്സങ്ങള്ക്ക് മുന്പ് തന്നെ പാര്ടി വീ എസ് അച്യുതാനന്ദനെതിരെ കൈക്കൊള്ളുവാന്‍ പോകുന്ന അച്ചടക്ക നടപടിയെ കുറിച്ച് നമ്മുടെ നാട്ടിലെ കുത്തക മാധ്യമങ്ങളും ചാനലുകളും അഭ്യൂഹങ്ങള്‍ നിറഞ്ഞ നിരവധി റിപ്പോര്ട്ടുകള്‍ നല്കുവാന്‍ തുടങ്ങിയിരുന്നു. വീ എസ്സിനെ കേന്ദ്ര കമ്മിറ്റിയില് നിന്ന് പുറത്താക്കുമെന്നും സാഹചര്യത്തില്അദ്ദേഹം പാര്ടിക്കെതിരായി രംഗത്ത് വരുമെന്നും അത് വഴി സീ പീ എം ദുര്ബലമായിതീരുമെന്നും അവര്സങ്കല്പ്പിച്ചു. ഇതിനു അടിസ്ഥാനം പാര്ടിയുടെ പല കാര്യങ്ങളിലും ഉള്ള നിലപാടുകള്പരസ്യമായി വെല്ലു വിളിച്ചു കേന്ദ്ര കമ്മിറ്റി യോഗത്തിന് പങ്കെടുക്കുന്നതിനു മുന്പായി ഡല്ഹിക്ക് പുറപ്പെടും മുന്പ് .വീ എസ് നടത്തിയ പ്രസ്താവന കള്‍ ആയിരുന്നു. പക്ഷെ അവര്ആഗ്രഹിച്ചത്മാതിരി കാര്യങ്ങള്കലാശിചില്ല എന്നത് അവരെ നിരാശരാക്കിയിരിക്കുകയാണ്


വീ എസ് കുറെ കാലമായി വിവിധ പ്രശ്നങ്ങളില്പാര്ടിയുടെ നിലപാടുകള്ക്ക് വിരുദ്ധമായി പരസ്യ പ്രസ്താവനകള്നടത്തി കൊണ്ടിരിക്കുകയായിരുന്നു എന്നത് പരക്കെ അറിവുള്ള കാര്യമാണല്ലോ? ഇന്നാട്ടിലെ കുത്തക മാധ്യമങ്ങള്ക്കും ചാനലുകള്ക്കും സീ പീ എം വിരുദ്ധ പ്രചാരണത്തിന് ആക്കം കൂട്ടാന്‍          വീ എസ്സിന്റെ പ്രസ്താവനകള്‍           സഹായിച്ചു എന്നത് ഒരു വസ്തുതയാണ്.      വീ എസ്പാര്ടിനിലപാടുകള്ക്കുംപാര്ടി  സെക്രെട്ടറി ക്കും എതിരായിപ്രസ്താവനകള്‍ നടത്തുമ്പോള്‍  വീ എസ്സിനെ  പുകഴ്ത്തുകയും പാര്ടി സെക്രെട്ടറി ഉള്പ്പെടെയുള്ള മറ്റു നേതാകളെ ഇകഴ്ത്തുകയും   ചെയ്യുക എന്ന നയമാണ് ഇന്നാട്ടിലെ കുത്തക മാധ്യമങ്ങളും ചാനലുകളും അനുവര്ത്തിച്ചു  പോന്നത്.
താന്നടത്തുന്നപ്രസ്താവന കളോ പരാമര്ഷനങ്ങലോ  പാര്ടിയുടെഅച്ചടക്കം ലംഖിക്കുന്ന തരത്തിലായിരിക്കാരുത് എന്ന് ശ്രദ്ധിക്കുവാന്ഏതൊരു പാര്ടി  മെമ്പര്ക്കും  ബാധ്യതയുണ്ട് എന്നാല്‍  വീഎസ്സിനെസംബന്ധി ച്ചിടത്തോളം അച്ചടക്കം ഓരോ പ്രാവശ്യവും ലംഖിക്കപ്പെടുകയാണ് എന്നതാണ് വാസ്തവം . വീ എസ് പാര്ടിയുടെ മറ്റു നേതാക്കളെ പോലെ അല്ല മറ്റുള്ള നേതാക്കള്എല്ലാം അഴിമതിക്കാരാണ് വീ എസ് മാത്രം പരിശുദ്ധനാണ്എന്ന നിലക്കുള്ള പ്രചാരണം കുത്തക മാധ്യമങ്ങളും ചാനലുകളും തുടങ്ങിയിട്ട് വളരെ നാളുകള്ആയി..  തന്നെ പ്പറ്റി കുത്തക മാധ്യമങ്ങളും ചാനലുകളും പ്രശംസ ചോരിയുന്നതിന്റെ  കാരണം എന്തെന്ന് സ്വയം വിലയിരുത്തുവാന്ആത്മാര്ഥതയുള്ള  ഏതു  പാര്ടി പ്രവര്ത്തകനും തുനിയെന്ടതാണ്. പക്ഷെ അതിനു പകരം കുത്തക പത്രങ്ങള്ക്കും ചാനലുകള്ക്കും സീ പീ എം വിരുദ്ധ പ്രചാരണം നടത്തുവാന്സഹായിക്കുന്ന ഒരു നിലപാടാണ് വീ എസ് സ്വീകരിച്ചു വരുന്നത് എന്നത് 
ഞാന്‍ ഉള്‍പെടെയുള്ള 
സീ പീ എമ്മിനെ സ്നേഹിക്കുന്ന നാട്ടിലെ ലക്ഷ കണക്കിന് ആളുകളെ വേദനിപ്പിക്കുന്ന കാര്യമത്രേ

ഇത്തരുണത്തില്സീ പീ എമ്മിന്റെ സമാരാധ്യനായ നേതാവ് എം എസ് പറഞ്ഞിട്ടുള്ള ഒരു കാര്യം വളരെ പ്രസക്തമാണ്. അത് മറ്റൊന്നുമല്ല. എം എസ് പറഞ്ഞത് ഇപ്രകാരമാണ്.സീ പീ എമ്മിന്റെ ഏതെങ്കിലും ഒരു പ്രവര്ത്തകനെ കുത്തക മാധ്യമങ്ങളോ നിക്ഷിപ്ത താല്പ്പര്യക്കാരോ പുകഴ്ത്തിയാല്‍ 
 സഖാവിനു എന്തോ തെറ്റ് പറ്റി എന്നാണ് അര്ഥം.അത്കൊണ്ടുആ സഖാവ്  തനിക്കു പറ്റിയ കുഴപ്പം എന്താണെന്ന് സ്വയം ആത്മ പരിശോധന നടത്തി സ്വയം തെറ്റ് തിരുത്തണം. അതല്ലാതെ കുത്തക മാധ്യമങ്ങളുടെ പുകഴ്ത്തലില്മയങ്ങി പോകരുത്. എന്നത്രേ”. നിര്ഭാഗ്യവശാല് എം എസ് പറഞ്ഞത് പോലുള്ള ഒരു സമീപനം വീ എസ്സില്നിന്നും ഉണ്ടാകുന്നില്ല എന്നത് വളരെ ദൌര്ഭാഗ്യകരമായ ഒരു കാര്യമാണ്.

മറ്റൊരു പ്രധാന കാര്യം അവസരത്തില്സൂചിപ്പിക്കുവാനുന്ടു .അതായത്. പാര്ട്ടി വിരുദ്ധ പ്രവര്ത്തനം നടത്തിയതിനു പാര്ടിയില്നിന്ന് പുറത്താക്ക പ്പെട്ട  നിരവധി പേര്വീ എസ്സുമായി പല തവണ കാണുകയും വീ എസ് അവരോന്നിച്ചു യോഗങ്ങള്നടത്തുക വരെ ചെയ്തു. തങ്ങളുടെ നിലപാട് വീ എസ് അംഗീകരിച്ചു എന്ന നിലക്ക് അവരില്പലരും പല അവസരങ്ങളിലും  പ്രസ്താവനകള്നടത്തുകയും ചെയ്തിട്ടുണ്ട്. സമയങ്ങളില്ഒന്നും അവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെക്കുരിച്ചു ഖണ്ഡിതമായിഒന്നും പറയാതെ മൌനം ഭജികകുകയോ അല്ലെങ്കില്‍ അവ്യക്തമായിഎന്തെങ്കിലും പറയുകയോ ആണ് വീ എസ് ചെയ്തു പോന്നത്.   ഇത് ഫലത്തില്പാര്ടി വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നതായി മാറി,. 

ഇതേ കുറിച്ച് പറയുമ്പോള്മറ്റൊരു കാര്യംപരാമര്ശിക്കെന്റതുന്ടു. 1970-72 - ല്നടന്ന ഒരു കാര്യമാണ്.അന്ന്മുന്‍ എം എല്‍ എയും പാര്ടിയുടെ തൃശൂര്‍ ജില്ലയിലെ പ്രമുഖ നേതാവുമായിരുന്ന എവി ആര്യന്‍ പാര്ടിയെ വെല്ലു വിളിച്ചു കൊണ്ടു ചില പ്രവര്ത്തികളില്‍ ഏര്പ്പെടുകയുണ്ടായി.  അത്  എം  എസ്സിനോടുള്ള വ്യക്തി വൈരാഗ്യം കാരണമായിരുന്നു. ഒടുവില്എവി ആര്യന്അച്ചടക്ക നടപടി നേരിട്ട്. അപ്പോള്എവി ആര്യന്അവകാശപ്പെട്ടത് തന്റെ നിലപാടുകള്ക്ക് സഖാവ് എകെജി യുടെ പിന്തുണ ഉണ്ടെന്നാണ്. ഇക്കാര്യം ശ്രദ്ധയില്പ്പെട്ടപ്പോള്ഒട്ടും സമയം കളയാതെ എകെജി പ്രതികരിച്ചത് ഇങ്ങനെയാണ്. "സഖാവ് എവി ആര്യന്പാര്ടി അച്ചടക്കം ലംഖിച്ചു കൊണ്ടു നടത്തുന്ന പ്രവര്ത്തങ്ങള്ക്ക് എന്റെ പിന്തുണ ഉണ്ടെന്നു അവകാശപ്പെട്ടതായി അറിയുന്നു. ഇത് അടിസ്ഥാന രഹിതമാണ്. ഞാന്അത്തരം പാര്ടി വിരുദ്ധ നടപടികളെ ഒരിക്കലും പ്രോല്സാഹിപ്പിക്കുകകയില്ല. " എന്നായിരുന്നു. മേല്പ്പറഞ്ഞ പാര്ടി വിരുധരോടുള്ള സമീപനത്തിലും വീ എസ്  കേജിയുടെ മാതൃക പിന്തുടരാനാണ് സീ പീ എമ്മിനെ സ്നേഹിക്കുന്നവര്ആഗ്രഹിക്കുന്നത്അത്തരം ഒരു സമീപനം വീ എസ് സ്വീകരിച്ചിരുന്നെങ്കില്ഒരിക്കലും എം ആര്‍ മുരളിയേ യും വേണുവിനെയും പോലുള്ള  ആര്എം പീ ക്കാര്വീ എസ്സിന്റെ പിന്തുണ തങ്ങള്ക്കു ഉണ്ടെന്നു അവകാശപ്പെടുകയില്ലായിരുന്നു.

 ഇപ്പോള്പാര്ട്ടി അച്ചടക്കം ലംഷിച്ചതിനു വീ എസ്സിനെ പരസ്യമായി താക്കീത് നല്കുന്ന നടപടിയില്നിറുത്തിയത് വീ എസ്സിന്റെ രാഷ്ട്രീയ പാരമ്പര്യവും എല്ലാം കണക്കിലെടുത്താണ്.
പക്ഷെ ഇനിയെങ്കിലും പാര്ടി അച്ചടക്കം പാലിച്ചു കൊണ്ടു ആത്മാര്ഥമായ രീതിയില്വീ എസ് പ്രവര്ത്ക്കുമോ എന്നതാണ് ഇപ്പോള്കരനീയമായിട്ടുള്ളത്. അങ്ങനെ ചെയ്താല്അത് വീ എസ്സിനും പാര്ടിക്കും ഒരു പോലെ നല്ലതാണ്. ഇല്ലെങ്കില്കടുത്തശിക്ഷാ നടപടികള് വീഎസ്സിനെ  കാത്തിരിക്കുന്നുണ്ട്  എന്ന് നിസ്സംശയം പറയാംഅത്തരം ഒരു അവസ്ഥാ വിശേഷം   ഉണ്ടാകാതിരിക്കട്ടെ എന്നാണു സീ പീ എമ്മിനെ സ്നേഹിക്കുന്ന  നാട്ടിലെ ലക്ഷ കണക്കിന് മേമ്ബരന്മാരുറെയും പ്രവര്ത്തകരുടെയും അനുഭാവികളുടെയുംഅഭ്യുദയ കാംക്ഷികളുടെയും ആഗ്രഹവുംപ്രതീക്ഷയും.



*****

Tuesday, 17 July 2012

സീ പീ എമ്മില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് സ്വപ്നം കാണുന്നവര്‍


കഴിഞ്ഞ രണ്ടു മാസക്കാലമായി ടീപീ ചന്ദ്രശേഖരന്റെ ദാരുണ കൊലപാതകത്തിന്റെ പേരില്‍ സീ പീ എം വിരുദ്ധ പ്രചാരണം തകര്ത്തു നടത്തുകയായിരുന്നു മലയാള മനോരമയും മാതൃഭൂമിയും മറ്റു കുത്തക മാധ്യമന്ങ്ങളും ചാനലുകാരും.  അവര്ക്ക് വീണുകിട്ടിയ ഒരു അസുലഭകാര്യമായിരുന്നു  ചന്ദ്രശേഖരന്റെ  കൊലപാതകം. കൊലപാതകം നടന്നതിനു ശേഷം അതെക്കുറിച്ചുള്ള നിരവധി അന്വേഷണ പരമ്പരകളും വാര്ത്തകളും പൊടിപ്പും തൊങ്ങലും വച്ച് തുടരെതുടരെ നല്കുന്നതില് കുത്തക മാധ്യമങ്ങള്തമ്മില്മത്സരമായിരുന്നു എന്നത് ഒരു വസ്തുത മാത്രം. ഇതിന്റെ പിന്നിലുള്ള ഒരേ ഒരു ചേതോവികാരം കേരളത്തിലെ ഒന്നാമത്തെ പാര്ടിയായ സീ പീഎമ്മിനെ ദുര്ബലപ്പെടുത്തുകഅതുവഴി യൂഡീ എഫിനെ    സഹായിക്കുക  എന്നതായിരുന്നു . മാത്രമല്ല നെയ്യാറ്റി ന്കരയിലെ ഉപതെരെഞ്ഞെടുപ്പിന്റെ  ഫലത്തെ കുറിച്ച് ആശങ്കയില്കഴിഞ്ഞയൂഡീഎഫിനെ ഏതു വിധേനയും വിജയിപ്പിക്കുക എന്ന അജണ്ടയും  അവര്ക്കുണ്ടായിരുന്നു. ഉദ്ദേശത്തില്അവര്ഒരു പരിധി വരെ വിജയിച്ചു   എന്നത്നെയ്യാറ്റി ന്കരയിലെ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു അസ്സഹ്യമായ വിലക്കയറ്റം, പെട്രോളിന്റെ വില വര്ധന അഞ്ചാം മന്ത്രി പ്രശ്നം,  കേന്ദ്ര മന്ത്രി മാരുടെ  അഴിമതി തുടങ്ങി  പല പ്രശ്നങ്ങളില്പെട്ട് വിഷമ വൃത്ത ത്തിലായ യൂ ഡീ എഫ് ഗവണ്മെന്റിനുചന്ദ്രശേഖരന്റെ കൊലപാതകത്തെ പറ്റി  മനോരമയും മാതൃഭൂമിയും നടത്തിയ സീ പീ എം വിരുദ്ധ പ്രചാരണം മൃത സന്ജീവനിയായി മാറിസീ പീ എമ്മിനെ കൊലയാളി പാര്ടിയായും കോണ്ഗ്രസ്‌, ബീ ജെ പീ-ആര്എസ് എസ്, എന്ഡീ എഫ് തുടങ്ങിയവയെ സമാധാനത്തിന്റെ കാവല്‍ മാലാഖമാരായും  മാധ്യമങ്ങള്‍  ചിത്രീകരിച്ചു വാര്ത്തകള്തുടര്ന്നു നല്കികൊണ്ടിരുന്നു
  
ടീ പീ ചന്ദ്രശേഖരന്റെ കൊലപാതകം മാത്രമാണ് ആകെ കേരളത്തില്നടന്ന ഒരേ ഒരു ദാരുണ രാഷ്ട്രീയ കൊലപാതകമെന്നും മറ്റു കൊലപാതകങ്ങള്‍  ഒരു പ്രശ്നം അല്ലെന്നും  . ഉള്ള രീതിയിലാണ് നാട്ടിലെ കുത്തക മാധ്യമങ്ങളുടെ നിലപാട്. കോണ്ഗ്രസ്‌ പാര്ടിയോ ബീ ജെ പിയോ മറ്റുള്ള പാര്ടിക്കാരോകൊല ചെയ്ത സീപീ എം- ഡീ വൈ എഫ് -എസ് എഫ്ഐ  ക്കാരെക്കുരിച്ചോ കുത്തക മാധ്യമങ്ങള്ക്ക് യാതൊരു സഹതാപവുമില്ല. അവരുടെ അനാഥമായ കുടുംബാന്ഗങ്ങളെ പറ്റി ഒരു വാക്ക് പോലും എഴുതണോ കൊലപാതകങ്ങളെ അപലപിക്കുവാണോ അവര്തയ്യാറുമല്ലഏറ്റവും ഒടുവിലായി ഇടുക്കി ജില്ലയിലെ നെടുംകന്ടത് യൂത്ത് കോണ്ഗ്രെസ്സ്കാരാല്കൊല ചെയ്യപ്പെട്ട എസ് എഫ് നേതാവ് അനീഷ്രാജന്റെ കൊലപാതകത്തെ പറ്റിയോ സഖാവിന്റെ കുടുംബത്തെ പറ്റിയോ ഒരു വാക്ക് പോലും എഴുതാന്അവര്മെനക്കെട്ടില്ല അത് മാത്രമല്ലമലപ്പുറത്ത്കുനിഎന്ന സ്ഥലത്ത് നടന്ന സഹോദരന്മാരുടെ ഇരട്ട   കൊലപാതത്തിന്റെ സ്ഥിതിയും ഇത് തന്നെയായിരുന്നു. ചന്ദ്രശേഖരന്റെ കൊലക്ക് പിന്നിലെ ഗൂഡ ആലോചനയെ കുറിച്ച് ഭാവനാ വിലാസത്തോടെ കഥകള്‍ ചമച്ചവര്അനീഷ്രാജന്റെയോ കുനി  സഹോദരന്മാരുടെയോ കൊലപാതകത്തിന്റെ പിന്നിലെ ഗൂഡ ആലോചനയെ  പറ്റി   അന്വേഷണം നടത്തുവാന്മെനക്കെടുന്നില്ല. രണ്ടു കൊലപാതങ്ങല്ല്കു ഉത്തരവാദികളായ യൂത്ത് കോണ്ഗ്രെസ്സ്കാര്ക്കും മുസ്ലിം ലീഗുകാര്ക്കും എതിരായി  ശബ്ദിക്കുവാന്പോലും ഇവര്‍. മടിക്കുന്നു
ഇവി ടെ  വളരെ ജുഗുപ്സാവഹമായ ഒരു കാര്യം എഴുതട്ടെ. മനോരമയുടെ തന്നെ പ്രസിദ്ധീകരണമായ വനിതയില്കഴിഞ്ഞ മാസം ചന്ദ്രശേഖരന്റെ കൊലപാതകത്തെ ക്കുറിച്ചും അതോടോന്നിച്ചു താമരശ്ശേരിയില്കെ എസ് യു ക്കാര്കൊലപ്പെടുത്തിയ എസ് എഫ് നേതാവ് ജോബി ഡീ ക്രൂസിന്റെ  കൊലപാതകത്തെ ക്കുറിച്ചും എഴുതിയിരുന്നു. പക്ഷെ ജോബിയെ കൊന്നത് ആരാണെന്ന് എഴുതാനുള്ള ആര്ജവം വനിത കാണിച്ചില്ല. എന്ത് കൊണ്ടാണ് കെ എസ് യു ക്കാരാണ് ജോബിയെ ക്രൂരമായി കൊലപ്പെടുത്തിയത് എന്ന് എഴുതാന്ഇവര്ക്ക് മടി ?  

മനോരമയുടെ പാരമ്പര്യം അറിയുന്നവര്ക്ക് ഇത് അത്ഭുതം  ഉണ്ടാക്കുന്നില്ല. അതിര്ത്തി തര്ക്കത്തിന്റെ പേരിലായാലും രാഷ്ട്രീയേതരമായ എന്തെങ്കിലും പ്രശ്നത്തിന്റെ പേരിലായാലും സീ പീ എം കാരായ ആരെങ്കിലും കേരളത്തില്എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നത്തില്ഉള്പെട്ടാല്അത് വലിയ വാര്ത്തയായി കൊട്ടി ഘോഷിക്കുന്ന മനോരമാദി കുത്തക പത്രങ്ങളുടെ സീ പീ എം വിരുദ്ധ ജ്വരം നാട്ടിലെ ജനാധിപത്യ വിശ്വാസികള്ക്ക് നന്നായി അറിയാം
ഈയിടെയായി ചന്ദ്രശേഖരന്വധവും അതെതുടര്ന്നുള്ള പോലീസ് അന്വേഷണവും പാര്ടി നേതാക്കള്ക്കെതിരായ കേസുകളും കാരണം സീ പീ എം ക്ഷീ ണിച്ചു കൊണ്ടിരിക്കുകയാണെന്ന് വരുത്തി തീര്ക്കുവാന്തത്രപ്പെടുകയാണ് മനോരമാദി കുത്തക പത്രങ്ങള്‍., പ്രത്യേകിച്ച് മനോരമ. അതിന്റെ നിരവധി ഉദാഹരണങ്ങള്നിരത്തുവാന്കഴിയും. ആദ്യമായി, കോട്ടയത്ത്എസ എഫ് ജില്ലാ സമ്മേളനം നടന്നപ്പോള്ഹാജര്നില കുറവായിരുന്നു എന്നും അതിനു കാരണം 'ഒഞ്ചിയം എഫ്ക്റ്റ്‌ ' ആണെന്നും തട്ടി വിട്ടു.. തുടര്ന്നു തൃശൂര് വച്ച് ലായെര്സ് യൂണിയന്റെ സമ്മേളനം നടന്നപ്പോള്അവിടെയും ആള് കുറവായിരുന്നു എന്നും പലരും സമ്മേളനത്തിന് വരാതിരുന്നത് ചന്ദ്രശേഖരന്പ്രശ്നം കാരണമാണെന്നും വാര്ത്ത നല്കിഏറ്റവും ഒടുവിലായി സീ പീ എമ്മില്നിന്ന് ആളുകളു കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു എന്നാണു മനോരമയുടെ കണ്ടു പിടുത്തം പ്രവണത കോഴിക്കോടെ ജില്ലയിലാണ് പ്രത്യേകിച്ച് കാണുന്നത് എന്നും മനോരമ തട്ടി വിടുന്നു
എന്നാല് യാധാരധ്യവുമായി  വാര്ത്തകള്ക്ക് എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് നമുക്ക് പരിശോധിക്കാം. നെയ്യാറ്റിന്കര തെരഞ്ഞെടുപ്പില്യൂ ഡീ എഫ് ജയിച്ചതിനു ശേഷമായിരുന്നു 8-9 പഞ്ചായത്ത് സീറ്റ്കളിലേക്ക് തെരഞ്ഞെടുപ്പു നടന്നത്. മനോരമയുടെ വാദം ശരിയായിരുന്നെങ്കില്അതില്എല്ലാം സീ പീ എം നേതൃത്വം നല്കുന്ന മുന്നണി തോല്ക്കനമായിരുന്നു. പക്ഷെ ഭൂരിപക്ഷം സീറ്റ്കളിലും നല്ല ഭൂരിപക്ഷതോടെ ഇടതു പക്ഷ മുന്നണി ജയിക്കുകയാനുന്റായത്. മാത്രമല്ല തോറ്റ രണ്ടു സീറ്റുകള്നിസ്സാര വോട്ടുകള്ക്കാണ് നഷ്ടപ്പെട്ടത്
അതിനു ശേഷം കേരള സംസ്ഥാനം ഒട്ടാകെ സീ പീ എം നടത്തിയ റാലി കളിലെ വമ്പിച്ച ബഹുജന പങ്കാളിത്തം എതിരാളി കളുടെ  കണ്ണുകളെ മഞ്ഞളിപ്പിച്ചു കളഞ്ഞതാണ്. ഈ വന്ജന പങ്കാളിതത്തിനു നേരെ മനോരമ കണ്ണടക്കുകയാണ്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ആഴ്ച കോഴിക്കോട്ടെ മുതലക്കുളം മൈതാനിയില്നടന്ന പാര്ട്ടി സമ്മേളനത്തിലെ വമ്പിച്ച ജന പങ്കാളിത്തം പ്രത്യേകം എടുത്തു പറയേണ്ടതാണ്
പ്രശസ്ത സിനിമ സംവിധായകനായ ഷാജി കൈലാസ് കഴിഞ്ഞ ദിവസം മംഗളം പത്രത്തിന് നല്കിയ അഭി മുഖത്തില്പറഞ്ഞത് പോലെ ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പേരില്ഒരു മെമ്പര്പോലും സീ പീ എമ്മില്നിന്ന് രാജിവച്ചിട്ടില്ല. രാജി വൈക്കുകയും ഇല്ല. പ്രത്യേകിച്ച് സീ പീ എമ്മിനെ അധികാരിവര്ഗം വേട്ടയാടുമ്പോള് പ്രസ്ഥാനത്തെ ഒരു ചുക്കുംചെയ്യുവാന്കഴിയുകയില്ല എന്ന് ചങ്കൂറ്റ ത്തോടെ     പ്രഖ്യാപിച്ചു കൊണ്ടു ധീരമായ നേതൃത്വം നല്കുന്ന സഖാവ് പിണറായിവിജയന്സീ പീ എമ്മിനെ ശരിയായ    ദിശയിലേക്കു നയിക്കുമ്പോള്‍ മനോരമാദികുത്തക പത്രങ്ങളുടെയും സീ പീ എം വിരുദ്ധ ചാനല് കാരുടെയും സീ പീ എമ്മില്നിന്നും ആളുകള്കൊഴിഞ്ഞു പോകുന്നു എന്ന പ്രചാരണം ഒരു  ദിവാ സ്വപ്നമായി അവശേഷിക്കും എന്നത് തീര്ച്ച.
  അവസരത്തില്ഒരു പഴഞ്ചൊല്ല് ഉദ്ധരിച്ചു കൊണ്ടു നിര്ത്തട്ടെ. "പട്ടികള്കുരക്കട്ടെ. പക്ഷെ സാര്ഥ  വാഹക സംഘം   മുന്നോട്ടു തന്നെ പോകും".

****