Thursday, 12 January 2012


വളരെ നാളുകളായി ഞാന്‍ വിചാരിക്കുന്ന കാര്യമാണ് ബ്ലോഗ്‌ തുടങ്ങണമെന്നും അതില്‍ എന്തെങ്കിലും തുടര്‍ച്ചയായി എഴുതണമെന്നും. പക്ഷെ ഇപ്പോള്‍ മാത്രമാണ് അതിനു സാധിച്ചത്.  ഒരിക്കലും ചെയ്യാതതിനെക്കാളും നല്ലത്   താമസിച്ചു ചെയ്യുന്ന്നതാണ് എന്നാണല്ലോ പഴഞ്ചൊല്ല്. ഞാന്‍ ഇതില്‍ എന്റെ ചെറുപ്പകാലം തൊട്ടുള്ള പല അനുഭവങ്ങളും വായനക്കാരോട് പങ്കു വൈക്കുവാന്‍ ആഗ്രഹിക്കുകയാണ്.
 
ആദ്യമായി എന്റെ നാടിനെപ്പറ്റി പറയട്ടെ.  എന്റെ ജന്മദേശം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലുക്കില്‍ മുനിസിപ്പല്‍     എട്ടാം വാര്‍ഡില്‍ശാസ്താം  കവലക്ക്‌ അടുത്താണ്. എന്റെ വീട്ടു പേര് ചെറിയ മുര്യനാട്ടു.  ഞാന്‍ ഒരു പുരാതന കുടുംബത്തിലെ അംഗം ആണ്.  സ്ഥലത്തെപ്പറ്റി കേള്‍ക്കാത്തവര്‍ കേരളത്തില്‍ വളരെ ചുരുക്കമായിരിക്കും.  
 
ആദ്യമായി ചേര്‍ത്തല എന്നാ പേര് കേള്‍ക്കുമ്പോള്‍ ഒരാളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് സര്‍ സീപ്പിയുടെ പട്ടാളതിനെതിരായ വയലാര്‍ സമരവും മറ്റും ആണ് പിന്നെ വയലാര്‍ രാമവര്‍മ, കെ ആര്‍ ഗൌരി അമ്മ,  എകെ ആന്റോണി വയലാര്‍ രവി , സിനിമ നനടന്മാരായ  രാജന്‍ പീ ദേവ് ജഗന്നാഥ വര്‍മ തുടങ്ങിയവരുടെ ജന്മനാട് ആണ് ചേര്‍ത്തല.  തികച്ചും യാതാസ്ഥികമായ    ചുറ്റുപാടുകലിലാണ്    ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ.
 
 അങ്ങനെ ഇര്രിക്കുംപോഴാണ് ഞാന്‍ കാഞ്ഞിരപ്പള്ളിയില്‍ താമസ്സമാകുന്നത്. അന്ന് അച്ച്ഹനു ജോലി അവിടെയായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ വച്ചും കമ്മ്യൂണിസ്റ്റു പാര്‍ടിയെ  പറ്റി  മോശമായ കാര്യങ്ങളാണ് പറഞ്ഞു കേട്ടത്. അവിടെ നിന്ന് 1957 വര്ഷം ഞാന്‍ നിലമ്പൂരിലേക്ക് പോയി. അവിടെയും രണ്ടു മൂന്നു വര്‍ഷങ്ങള്‍ താമസിക്കുവാന്‍ ഇടയായി.  അവിടെ താമസിക്കുമ്പോഴാണ് ഈ എം എസ്സിന്റെ നേതൃത്തത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ സര്കാരിനെതിരായ  വിമോചന സമരം തുടങ്ങിയത്.  ആയ സമയം ഞങ്ങള്‍ തിരിച്ചു താമസം ചെര്തലയിലേക്ക് മാറ്റി. ആ ഗവണ്മെന്റിനെ കേന്ദ്രം ഡിസ്മിസ് ചെയ്തതിനു ശേഷം പിന്നീട് കമ്മ്യൂണിസ്റ്റു വിരുദ്ധ കൂട്ടുകെട്ടാണ് പിന്നെ അധികാരത്തില്‍ വന്നത്. അങ്ങനെ 1961 വര്ഷം ഞാന്‍ ചേര്‍ത്തല ഹൈ സ്കൂളില്‍ ചേര്‍ന്ന് പഠിക്കുവാന്‍ തുടങ്ങി. സ്വാഭാവികമായും ഒരു കെ എസ യു പ്രവര്തകനായിട്ടായിരുന്നു എന്റെ തുടക്കം. മാത്രമല്ല മിക്കവാറും ഒഴിവു ദിവസ്സങ്ങളില്‍  കോണ്‍ഗ്രസ്‌ പാര്‍ടിയുടെ ആഫീസ്സില്‍ വൈകുന്നേരം പോകുന്നതും പതിവായിരുന്നു. മാത്രമല്ല കോണ്‍ഗ്രീ പാര്‍ടിയുടെ അഖിലെന്ടിയ നേതാക്കന്മ്മാര്‍ വരുമ്പോഴെല്ലാം പൊതു സമ്മേളനങ്ങളില്‍ പങ്കെടുക്കുവാനും ശ്രമിക്കുമായിരുന്നു. അത്രയ്ക്ക് ആവേശത്തോടെയാണ് അന്ന് ഞാന്‍ രാഷ്ട്രിയ പ്രവര്‍ത്തനം തുടങ്ങിയത്. ഞാന്‍ ഹൈ സ്കൂള്‍ ജീവിതം പൂര്‍ത്തിയാക്കുന്ന സമയം 1964 വര്ഷം  വരെ അത് തുടര്‍ന്നു. പിന്നെ ഞാനെങ്ങനെ ഒരു കമ്മ്യൂണിസ്റ്റ്‌ ആയി. അതെക്കുറിച്ച് പിനീട് പറയാം. സ്ഥലത്തെപ്പറ്റി കേള്‍ക്കാത്തവര്‍ കേരളത്തില്‍ വളരെ ചുരുക്കമായിരിക്കും. 
കമ്മ്യൂണിസ്റ്റു പാര്ടിയേക്കുരിച്ചും   കമ്മ്യൂണിസ്റ്റുകാരെക്കുരിച്ചും പല പല കഥകളും കേട്ടാണ് ഞാന്‍ വളര്‍ന്നത്‌.  ഇത് കാരണം കമ്മ്യൂണിസ്റ്റുകാരോട് വളരെ വെറുപ്പ്‌ എന്നിലുണ്ടായി എന്നതാണ് സത്യം,.  എന്റെ ബാല്യ കാലത്ത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഓഫീസിന്റെ പരിസരത്ത് കൂടി പോകുവാന്‍  പോലും ഭയമായിരുന്നു. കാരണം കമ്മ്യൂണിസ്റ്റുകാര്‍  .  അത്ര ഭയങ്കരന്മാരാണ് എന്നായിരുന്നു അന്ന് എന്റെ ധാരണ.  ചുവന്ന കൊടി കണ്ടാല്‍ അന്ന് എനിക്ക് 
 ഭീതിയായിരുന്നു.  അങ്ങനെ ഇര്രിക്കുംപോഴാണ് ഞാന്‍ കാഞ്ഞിരപ്പള്ളിയില്‍ താമസ്സമാകുന്നത്. അന്ന് അച്ച്ഹനു ജോലി അവിടെയായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ വച്ചും കമ്മ്യൂണിസ്റ്റു പാര്‍ടിയെ പട്ടി മോശമായ കാര്യങ്ങളാണ് പറഞ്ഞു കേട്ടത്. അവിടെ നിന്ന് 1957 വര്ഷം ഞാന്‍ നിലമ്പൂരിലേക്ക് പോയി. അവിടെയും രണ്ടു മൂന്നു വര്‍ഷങ്ങള്‍ താമസിക്കുവാന്‍ ഇടയായി.  അവിടെ താമസിക്കുമ്പോഴാണ് ഈ എം എസ്സിന്റെ നേതൃത്തത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ സര്കാരിനെതിരായ  വിമോചന സമരം തുടങ്ങിയത്.  ആയ സമയം ഞങ്ങള്‍ തിരിച്ചു താമസം ചെര്തലയിലേക്ക് മാറ്റി. ആ ഗവണ്മെന്റിനെ കേന്ദ്രം ഡിസ്മിസ് ചെയ്തതിനു ശേഷം പിന്നീട് കമ്മ്യൂണിസ്റ്റു വിരുദ്ധ കൂട്ടുകെട്ടാണ് പിന്നെ അധികാരത്തില്‍ വന്നത്. അങ്ങനെ 1961 വര്ഷം ഞാന്‍ ചേര്‍ത്തല ഹൈ സ്കൂളില്‍ ചേര്‍ന്ന് പഠിക്കുവാന്‍ തുടങ്ങി. സ്വാഭാവികമായും ഒരു കെ എസ യു പ്രവര്തകനായിട്ടായിരുന്നു എന്റെ തുടക്കം. മാത്രമല്ല മിക്കവാറും ഒഴിവു ദിവസ്സങ്ങളില്‍  കോണ്‍ഗ്രസ്‌ പാര്‍ടിയുടെ ആഫീസ്സില്‍ വൈകുന്നേരം പോകുന്നതും പതിവായിരുന്നു. മാത്രമല്ല കോണ്‍ഗ്രീ പാര്‍ടിയുടെ അഖിലെന്ടിയ നേതാക്കന്മ്മാര്‍ വരുമ്പോഴെല്ലാം പൊതു സമ്മേളനങ്ങളില്‍ പങ്കെടുക്കുവാനും ശ്രമിക്കുമായിരുന്നു. അത്രയ്ക്ക് ആവേശത്തോടെയാണ് അന്ന് ഞാന്‍ രാഷ്ട്രിയ പ്രവര്‍ത്തനം തുടങ്ങിയത്. ഞാന്‍ ഹൈ സ്കൂള്‍ ജീവിതം പൂര്‍ത്തിയാക്കുന്ന സമയം 1964 വര്ഷം  വരെ അത് തുടര്‍ന്നു. പിന്നെ ഞാനെങ്ങനെ ഒരു കമ്മ്യൂണിസ്റ്റ്‌ ആയി. അതെക്കുറിച്ച് പിനീട് പറയാം.

1 comment: