സീ പീ എമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്നതിനു വളരെ ദിവസ്സങ്ങള്ക്ക് മുന്പ് തന്നെ പാര്ടി വീ എസ് അച്യുതാനന്ദനെതിരെ കൈക്കൊള്ളുവാന്‍ പോകുന്ന അച്ചടക്ക നടപടിയെ കുറിച്ച് നമ്മുടെ നാട്ടിലെ കുത്തക മാധ്യമങ്ങളും ചാനലുകളും അഭ്യൂഹങ്ങള്‍ നിറഞ്ഞ നിരവധി റിപ്പോര്ട്ടുകള്‍ നല്കുവാന്‍ തുടങ്ങിയിരുന്നു. വീ എസ്സിനെ കേന്ദ്ര കമ്മിറ്റിയില് നിന്ന് പുറത്താക്കുമെന്നും ആ സാഹചര്യത്തില്‍ അദ്ദേഹം പാര്ടിക്കെതിരായി രംഗത്ത് വരുമെന്നും അത് വഴി സീ പീ എം ദുര്ബലമായിതീരുമെന്നും അവര്‍ സങ്കല്പ്പിച്ചു. ഇതിനു അടിസ്ഥാനം പാര്ടിയുടെ പല കാര്യങ്ങളിലും ഉള്ള നിലപാടുകള്‍ പരസ്യമായി വെല്ലു വിളിച്ചു കേന്ദ്ര കമ്മിറ്റി യോഗത്തിന് പങ്കെടുക്കുന്നതിനു മുന്പായി ഡല്ഹിക്ക് പുറപ്പെടും മുന്പ് .വീ എസ് നടത്തിയ പ്രസ്താവന കള്‍ ആയിരുന്നു. പക്ഷെ അവര്‍ ആഗ്രഹിച്ചത് മാതിരി കാര്യങ്ങള്‍ കലാശിചില്ല എന്നത് അവരെ നിരാശരാക്കിയിരിക്കുകയാണ്.
വീ എസ് കുറെ കാലമായി വിവിധ പ്രശ്നങ്ങളില്‍ പാര്ടിയുടെ നിലപാടുകള്ക്ക് വിരുദ്ധമായി പരസ്യ പ്രസ്താവനകള്‍ നടത്തി കൊണ്ടിരിക്കുകയായിരുന്നു എന്നത് പരക്കെ അറിവുള്ള കാര്യമാണല്ലോ? ഇന്നാട്ടിലെ കുത്തക മാധ്യമങ്ങള്ക്കും ചാനലുകള്ക്കും സീ പീ എം വിരുദ്ധ പ്രചാരണത്തിന് ആക്കം കൂട്ടാന്‍ വീ എസ്സിന്റെ പ്രസ്താവനകള്‍ സഹായിച്ചു എന്നത് ഒരു വസ്തുതയാണ്. വീ എസ്പാര്ടിനിലപാടുകള്ക്കുംപാര്ടി സെക്രെട്ടറി ക്കും എതിരായിപ്രസ്താവനകള്‍ നടത്തുമ്പോള്‍ വീ എസ്സിനെ പുകഴ്ത്തുകയും പാര്ടി സെക്രെട്ടറി ഉള്പ്പെടെയുള്ള മറ്റു നേതാകളെ ഇകഴ്ത്തുകയും ചെയ്യുക എന്ന നയമാണ് ഇന്നാട്ടിലെ കുത്തക മാധ്യമങ്ങളും ചാനലുകളും അനുവര്ത്തിച്ചു പോന്നത്.
താന്നടത്തുന്നപ്രസ്താവന കളോ പരാമര്ഷനങ്ങലോ പാര്ടിയുടെഅച്ചടക്കം ലംഖിക്കുന്ന തരത്തിലായിരിക്കാരുത് എന്ന് ശ്രദ്ധിക്കുവാന്‍ ഏതൊരു പാര്ടി മെമ്പര്ക്കും ബാധ്യതയുണ്ട് എന്നാല്‍ വീഎസ്സിനെസംബന്ധി ച്ചിടത്തോളം അച്ചടക്കം ഓരോ പ്രാവശ്യവും ലംഖിക്കപ്പെടുകയാണ് എന്നതാണ് വാസ്തവം . വീ എസ് പാര്ടിയുടെ മറ്റു നേതാക്കളെ പോലെ അല്ല മറ്റുള്ള നേതാക്കള്‍ എല്ലാം അഴിമതിക്കാരാണ് വീ എസ് മാത്രം പരിശുദ്ധനാണ് എന്ന നിലക്കുള്ള പ്രചാരണം കുത്തക മാധ്യമങ്ങളും ചാനലുകളും തുടങ്ങിയിട്ട് വളരെ നാളുകള്‍ ആയി.. തന്നെ പ്പറ്റി ഈ കുത്തക മാധ്യമങ്ങളും ചാനലുകളും പ്രശംസ ചോരിയുന്നതിന്റെ കാരണം എന്തെന്ന് സ്വയം വിലയിരുത്തുവാന്ആത്മാര്ഥതയുള്ള ഏതു പാര്ടി പ്രവര്ത്തകനും തുനിയെന്ടതാണ്. പക്ഷെ അതിനു പകരം ഈ കുത്തക പത്രങ്ങള്ക്കും ചാനലുകള്ക്കും സീ പീ എം വിരുദ്ധ പ്രചാരണം നടത്തുവാന്‍ സഹായിക്കുന്ന ഒരു നിലപാടാണ് വീ എസ് സ്വീകരിച്ചു വരുന്നത് എന്നത്
ഞാന്‍ ഉള്‍പെടെയുള്ള
സീ പീ എമ്മിനെ സ്നേഹിക്കുന്ന ഈ നാട്ടിലെ ലക്ഷ കണക്കിന് ആളുകളെ വേദനിപ്പിക്കുന്ന കാര്യമത്രേ.
ഇത്തരുണത്തില്‍ സീ പീ എമ്മിന്റെ സമാരാധ്യനായ നേതാവ് ഈ എം എസ് പറഞ്ഞിട്ടുള്ള ഒരു കാര്യം വളരെ പ്രസക്തമാണ്. അത് മറ്റൊന്നുമല്ല. ഈ എം എസ് പറഞ്ഞത് ഇപ്രകാരമാണ്.. സീ പീ എമ്മിന്റെ ഏതെങ്കിലും ഒരു പ്രവര്ത്തകനെ കുത്തക മാധ്യമങ്ങളോ നിക്ഷിപ്ത താല്പ്പര്യക്കാരോ പുകഴ്ത്തിയാല്‍
ആ സഖാവിനു എന്തോ തെറ്റ് പറ്റി എന്നാണ് അര്ഥം.അത്കൊണ്ടുആ സഖാവ് തനിക്കു പറ്റിയ കുഴപ്പം എന്താണെന്ന് സ്വയം ആത്മ പരിശോധന നടത്തി സ്വയം തെറ്റ് തിരുത്തണം. അതല്ലാതെ കുത്തക മാധ്യമങ്ങളുടെ പുകഴ്ത്തലില്‍ മയങ്ങി പോകരുത്. എന്നത്രേ”. നിര്ഭാഗ്യവശാല് ഈ എം എസ് പറഞ്ഞത് പോലുള്ള ഒരു സമീപനം വീ എസ്സില്‍ നിന്നും ഉണ്ടാകുന്നില്ല എന്നത് വളരെ ദൌര്ഭാഗ്യകരമായ ഒരു കാര്യമാണ്.
മറ്റൊരു പ്രധാന കാര്യം ഈ അവസരത്തില്‍ സൂചിപ്പിക്കുവാനുന്ടു .അതായത്. പാര്ട്ടി വിരുദ്ധ പ്രവര്ത്തനം നടത്തിയതിനു പാര്‍ടിയില്‍ നിന്ന് പുറത്താക്ക പ്പെട്ട നിരവധി പേര് വീ എസ്സുമായി പല തവണ കാണുകയും വീ എസ് അവരോന്നിച്ചു യോഗങ്ങള്‍ നടത്തുക വരെ ചെയ്തു. തങ്ങളുടെ നിലപാട് വീ എസ് അംഗീകരിച്ചു എന്ന നിലക്ക് അവരില്‍ പലരും പല അവസരങ്ങളിലും പ്രസ്താവനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ആ സമയങ്ങളില്‍ ഒന്നും അവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെക്കുരിച്ചു ഖണ്ഡിതമായിഒന്നും പറയാതെ മൌനം ഭജികകുകയോ അല്ലെങ്കില്‍ അവ്യക്തമായിഎന്തെങ്കിലും പറയുകയോ ആണ് വീ എസ് ചെയ്തു പോന്നത്. ഇത് ഫലത്തില്‍ പാര്ടി വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നതായി മാറി,.
ഇതേ കുറിച്ച് പറയുമ്പോള്‍ മറ്റൊരു കാര്യം. പരാമര്ശിക്കെന്റതുന്ടു. 1970-72 - ല്‍ നടന്ന ഒരു കാര്യമാണ്.അന്ന്മുന്‍ എം എല്‍ എയും പാര്ടിയുടെ തൃശൂര്‍ ജില്ലയിലെ പ്രമുഖ നേതാവുമായിരുന്ന എവി ആര്യന്‍ പാര്ടിയെ വെല്ലു വിളിച്ചു കൊണ്ടു ചില പ്രവര്ത്തികളില്‍ ഏര്പ്പെടുകയുണ്ടായി. അത് ഈ എം എസ്സിനോടുള്ള വ്യക്തി വൈരാഗ്യം കാരണമായിരുന്നു. ഒടുവില്‍ എവി ആര്യന്‍ അച്ചടക്ക നടപടി നേരിട്ട്. അപ്പോള്‍ എവി ആര്യന്‍ അവകാശപ്പെട്ടത് തന്റെ നിലപാടുകള്ക്ക് സഖാവ് എകെജി യുടെ പിന്തുണ ഉണ്ടെന്നാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഒട്ടും സമയം കളയാതെ എകെജി പ്രതികരിച്ചത് ഇങ്ങനെയാണ്. "സഖാവ് എവി ആര്യന്‍ പാര്ടി അച്ചടക്കം ലംഖിച്ചു കൊണ്ടു നടത്തുന്ന പ്രവര്ത്തങ്ങള്ക്ക് എന്റെ പിന്തുണ ഉണ്ടെന്നു അവകാശപ്പെട്ടതായി അറിയുന്നു. ഇത് അടിസ്ഥാന രഹിതമാണ്. ഞാന്‍ അത്തരം പാര്ടി വിരുദ്ധ നടപടികളെ ഒരിക്കലും പ്രോല്സാഹിപ്പിക്കുകകയില്ല. " എന്നായിരുന്നു. മേല്പ്പറഞ്ഞ പാര്ടി വിരുധരോടുള്ള സമീപനത്തിലും വീ എസ് എ കേജിയുടെ മാതൃക പിന്തുടരാനാണ് സീ പീ എമ്മിനെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. അത്തരം ഒരു സമീപനം വീ എസ് സ്വീകരിച്ചിരുന്നെങ്കില്ഒരിക്കലും എം ആര്‍ മുരളിയേ യും വേണുവിനെയും പോലുള്ള ആര്‍ എം പീ ക്കാര്വീ എസ്സിന്റെ പിന്തുണ തങ്ങള്ക്കു ഉണ്ടെന്നു അവകാശപ്പെടുകയില്ലായിരുന്നു.
ഇപ്പോള്‍ പാര്ട്ടി അച്ചടക്കം ലംഷിച്ചതിനു വീ എസ്സിനെ പരസ്യമായി താക്കീത് നല്കുന്ന നടപടിയില്‍ നിറുത്തിയത് വീ എസ്സിന്റെ രാഷ്ട്രീയ പാരമ്പര്യവും എല്ലാം കണക്കിലെടുത്താണ്.
പക്ഷെ ഇനിയെങ്കിലും പാര്ടി അച്ചടക്കം പാലിച്ചു കൊണ്ടു ആത്മാര്ഥമായ രീതിയില്‍ വീ എസ് പ്രവര്ത്ക്കുമോ എന്നതാണ് ഇപ്പോള്‍ കരനീയമായിട്ടുള്ളത്. അങ്ങനെ ചെയ്താല്‍ അത് വീ എസ്സിനും പാര്ടിക്കും ഒരു പോലെ നല്ലതാണ്. ഇല്ലെങ്കില്‍ കടുത്തശിക്ഷാ നടപടികള് വീഎസ്സിനെ കാത്തിരിക്കുന്നുണ്ട് എന്ന് നിസ്സംശയം പറയാം. അത്തരം ഒരു അവസ്ഥാ വിശേഷം ഉണ്ടാകാതിരിക്കട്ടെ എന്നാണു സീ പീ എമ്മിനെ സ്നേഹിക്കുന്ന ഈ നാട്ടിലെ ലക്ഷ കണക്കിന് മേമ്ബരന്മാരുറെയും പ്രവര്ത്തകരുടെയും അനുഭാവികളുടെയുംഅഭ്യുദയ കാംക്ഷികളുടെയും ആഗ്രഹവുംപ്രതീക്ഷയും.
*****