കഴിഞ്ഞ രണ്ടു മാസക്കാലമായി ടീപീ ചന്ദ്രശേഖരന്റെ ദാരുണ കൊലപാതകത്തിന്റെ പേരില്‍ സീ പീ എം വിരുദ്ധ പ്രചാരണം തകര്ത്തു നടത്തുകയായിരുന്നു മലയാള മനോരമയും മാതൃഭൂമിയും മറ്റു കുത്തക മാധ്യമന്ങ്ങളും ചാനലുകാരും. അവര്ക്ക് വീണുകിട്ടിയ ഒരു അസുലഭകാര്യമായിരുന്നു ചന്ദ്രശേഖരന്റെ കൊലപാതകം. ഈ കൊലപാതകം നടന്നതിനു ശേഷം അതെക്കുറിച്ചുള്ള നിരവധി അന്വേഷണ പരമ്പരകളും വാര്ത്തകളും പൊടിപ്പും തൊങ്ങലും വച്ച് തുടരെതുടരെ നല്കുന്നതില് ഈ കുത്തക മാധ്യമങ്ങള്‍ തമ്മില്‍ മത്സരമായിരുന്നു എന്നത് ഒരു വസ്തുത മാത്രം. ഇതിന്റെ പിന്നിലുള്ള ഒരേ ഒരു ചേതോവികാരം കേരളത്തിലെ ഒന്നാമത്തെ പാര്ടിയായ സീ പീഎമ്മിനെ ദുര്ബലപ്പെടുത്തുകഅതുവഴി യൂഡീ എഫിനെ സഹായിക്കുക എന്നതായിരുന്നു . മാത്രമല്ല നെയ്യാറ്റി ന്കരയിലെ ഉപതെരെഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ച് ആശങ്കയില്കഴിഞ്ഞയൂഡീഎഫിനെ ഏതു വിധേനയും വിജയിപ്പിക്കുക എന്ന അജണ്ടയും അവര്ക്കുണ്ടായിരുന്നു. ഈ ഉദ്ദേശത്തില്‍ അവര്‍ ഒരു പരിധി വരെ വിജയിച്ചു എന്നത്നെയ്യാറ്റി ന്കരയിലെ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു അസ്സഹ്യമായ വിലക്കയറ്റം, പെട്രോളിന്റെ വില വര്ധന അഞ്ചാം മന്ത്രി പ്രശ്നം, കേന്ദ്ര മന്ത്രി മാരുടെ അഴിമതി തുടങ്ങി പല പ്രശ്നങ്ങളില്‍ പെട്ട് വിഷമ വൃത്ത ത്തിലായ യൂ ഡീ എഫ് ഗവണ്മെന്റിനുചന്ദ്രശേഖരന്റെ കൊലപാതകത്തെ പറ്റി മനോരമയും മാതൃഭൂമിയും നടത്തിയ സീ പീ എം വിരുദ്ധ പ്രചാരണം മൃത സന്ജീവനിയായി മാറിസീ പീ എമ്മിനെ കൊലയാളി പാര്ടിയായും കോണ്ഗ്രസ്, ബീ ജെ പീ-ആര് എസ് എസ്, എന്‍ ഡീ എഫ് തുടങ്ങിയവയെ സമാധാനത്തിന്റെ കാവല്‍ മാലാഖമാരായും ഈ മാധ്യമങ്ങള്‍ ചിത്രീകരിച്ചു വാര്‍ത്തകള്‍ തുടര്ന്നു നല്കികൊണ്ടിരുന്നു
ടീ പീ ചന്ദ്രശേഖരന്റെ കൊലപാതകം മാത്രമാണ് ആകെ കേരളത്തില്‍ നടന്ന ഒരേ ഒരു ദാരുണ രാഷ്ട്രീയ കൊലപാതകമെന്നും മറ്റു കൊലപാതകങ്ങള്‍ ഒരു പ്രശ്നം അല്ലെന്നും . ഉള്ള രീതിയിലാണ് ഈ നാട്ടിലെ കുത്തക മാധ്യമങ്ങളുടെ നിലപാട്. കോണ്ഗ്രസ് പാര്ടിയോ ബീ ജെ പിയോ മറ്റുള്ള പാര്ടിക്കാരോകൊല ചെയ്ത സീപീ എം- ഡീ വൈ എഫ് ഐ-എസ് എഫ്ഐ ക്കാരെക്കുരിച്ചോ ഈ കുത്തക മാധ്യമങ്ങള്ക്ക് യാതൊരു സഹതാപവുമില്ല. അവരുടെ അനാഥമായ കുടുംബാന്ഗങ്ങളെ പറ്റി ഒരു വാക്ക് പോലും എഴുതണോ ആ കൊലപാതകങ്ങളെ അപലപിക്കുവാണോ അവര്‍ തയ്യാറുമല്ല. ഏറ്റവും ഒടുവിലായി ഇടുക്കി ജില്ലയിലെ നെടുംകന്ടത് യൂത്ത് കോണ്ഗ്രെസ്സ്കാരാല് കൊല ചെയ്യപ്പെട്ട എസ് എഫ് ഐ നേതാവ് അനീഷ് രാജന്റെ കൊലപാതകത്തെ പറ്റിയോ ആ സഖാവിന്റെ കുടുംബത്തെ പറ്റിയോ ഒരു വാക്ക് പോലും എഴുതാന്‍ അവര്‍ മെനക്കെട്ടില്ല അത് മാത്രമല്ല, മലപ്പുറത്ത് കുനിഎന്ന സ്ഥലത്ത് നടന്ന സഹോദരന് മാരുടെ ഇരട്ട കൊലപാതത്തിന്റെ സ്ഥിതിയും ഇത് തന്നെയായിരുന്നു. ചന്ദ്രശേഖരന്റെ കൊലക്ക് പിന്നിലെ ഗൂഡ ആലോചനയെ കുറിച്ച് ഭാവനാ വിലാസത്തോടെ കഥകള്‍ ചമച്ചവര്അനീഷ്രാജന്റെയോ കുനി സഹോദരന്മാരുടെയോ കൊലപാതകത്തിന്റെ പിന്നിലെ ഗൂഡ ആലോചനയെ പറ്റി അന്വേഷണം നടത്തുവാന്‍ മെനക്കെടുന്നില്ല. ഈ രണ്ടു കൊലപാതങ്ങല്ല്കു ഉത്തരവാദികളായ യൂത്ത് കോണ്ഗ്രെസ്സ്കാര്ക്കും മുസ്ലിം ലീഗുകാര്ക്കും എതിരായി ശബ്ദിക്കുവാന്‍ പോലും ഇവര്‍. മടിക്കുന്നു
ഇവി ടെ വളരെ ജുഗുപ്സാവഹമായ ഒരു കാര്യം എഴുതട്ടെ. മനോരമയുടെ തന്നെ പ്രസിദ്ധീകരണമായ വനിതയില്‍ കഴിഞ്ഞ മാസം ചന്ദ്രശേഖരന്റെ കൊലപാതകത്തെ ക്കുറിച്ചും അതോടോന്നിച്ചു താമരശ്ശേരിയില്‍ കെ എസ് യു ക്കാര് കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് ജോബി ഡീ ക്രൂസിന്റെ കൊലപാതകത്തെ ക്കുറിച്ചും എഴുതിയിരുന്നു. പക്ഷെ ജോബിയെ കൊന്നത് ആരാണെന്ന് എഴുതാനുള്ള ആര്ജവം വനിത കാണിച്ചില്ല. എന്ത് കൊണ്ടാണ് കെ എസ് യു ക്കാരാണ് ജോബിയെ ക്രൂരമായി കൊലപ്പെടുത്തിയത് എന്ന് എഴുതാന്‍ ഇവര്‍ക്ക് മടി ?
മനോരമയുടെ പാരമ്പര്യം അറിയുന്നവര്ക്ക് ഇത് അത്ഭുതം ഉണ്ടാക്കുന്നില്ല. അതിര്ത്തി തര്ക്കത്തിന്റെ പേരിലായാലും രാഷ്ട്രീയേതരമായ എന്തെങ്കിലും പ്രശ്നത്തിന്റെ പേരിലായാലും സീ പീ എം കാരായ ആരെങ്കിലും കേരളത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നത്തില്‍ ഉള്പെട്ടാല് അത് വലിയ വാര്ത്തയായി കൊട്ടി ഘോഷിക്കുന്ന മനോരമാദി കുത്തക പത്രങ്ങളുടെ സീ പീ എം വിരുദ്ധ ജ്വരം ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്ക്ക് നന്നായി അറിയാം.
ഈയിടെയായി ചന്ദ്രശേഖരന് വധവും അതെതുടര്ന്നുള്ള പോലീസ് അന്വേഷണവും പാര്ടി നേതാക്കള്ക്കെതിരായ കേസുകളും കാരണം സീ പീ എം ക്ഷീ ണിച്ചു കൊണ്ടിരിക്കുകയാണെന്ന് വരുത്തി തീര്‍ക്കുവാന്‍ തത്രപ്പെടുകയാണ് മനോരമാദി കുത്തക പത്രങ്ങള്‍., പ്രത്യേകിച്ച് മനോരമ. അതിന്റെ നിരവധി ഉദാഹരണങ്ങള്‍ നിരത്തുവാന്‍ കഴിയും. ആദ്യമായി, കോട്ടയത്ത് എസ എഫ് ഐ ജില്ലാ സമ്മേളനം നടന്നപ്പോള്‍ ഹാജര്‍ നില കുറവായിരുന്നു എന്നും അതിനു കാരണം 'ഒഞ്ചിയം എഫ്ക്റ്റ് ' ആണെന്നും തട്ടി വിട്ടു.. തുടര്ന്നു തൃശൂര് വച്ച് ലായെര്സ് യൂണിയന്റെ സമ്മേളനം നടന്നപ്പോള്‍ അവിടെയും ആള് കുറവായിരുന്നു എന്നും പലരും സമ്മേളനത്തിന് വരാതിരുന്നത് ചന്ദ്രശേഖരന് പ്രശ്നം കാരണമാണെന്നും വാര്ത്ത നല്കി. ഏറ്റവും ഒടുവിലായി സീ പീ എമ്മില്‍ നിന്ന് ആളുകളു കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു എന്നാണു മനോരമയുടെ കണ്ടു പിടുത്തം. ഈ പ്രവണത കോഴിക്കോടെ ജില്ലയിലാണ് പ്രത്യേകിച്ച് കാണുന്നത് എന്നും മനോരമ തട്ടി വിടുന്നു.
എന്നാല് യാധാരധ്യവുമായി ഈ വാര്ത്തകള്ക്ക് എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് നമുക്ക് പരിശോധിക്കാം. നെയ്യാറ്റിന്കര തെരഞ്ഞെടുപ്പില്‍ യൂ ഡീ എഫ് ജയിച്ചതിനു ശേഷമായിരുന്നു 8-9 പഞ്ചായത്ത് സീറ്റ് കളിലേക്ക് തെരഞ്ഞെടുപ്പു നടന്നത്. മനോരമയുടെ വാദം ശരിയായിരുന്നെങ്കില്‍ അതില്‍ എല്ലാം സീ പീ എം നേതൃത്വം നല്കുന്ന മുന്നണി തോല്ക്കനമായിരുന്നു. പക്ഷെ ഭൂരിപക്ഷം സീറ്റ് കളിലും നല്ല ഭൂരിപക്ഷതോടെ ഇടതു പക്ഷ മുന്നണി ജയിക്കുകയാനുന്റായത്. മാത്രമല്ല തോറ്റ രണ്ടു സീറ്റുകള്‍ നിസ്സാര വോട്ടുകള്ക്കാണ് നഷ്ടപ്പെട്ടത്.
അതിനു ശേഷം കേരള സംസ്ഥാനം ഒട്ടാകെ സീ പീ എം നടത്തിയ റാലി കളിലെ വമ്പിച്ച ബഹുജന പങ്കാളിത്തം എതിരാളി കളുടെ കണ്ണുകളെ മഞ്ഞളിപ്പിച്ചു കളഞ്ഞതാണ്. ഈ വന്‍ ജന പങ്കാളിതത്തിനു നേരെ മനോരമ കണ്ണടക്കുകയാണ്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ആഴ്ച കോഴിക്കോട്ടെ മുതലക്കുളം മൈതാനിയില്‍ നടന്ന പാര്ട്ടി സമ്മേളനത്തിലെ വമ്പിച്ച ജന പങ്കാളിത്തം പ്രത്യേകം എടുത്തു പറയേണ്ടതാണ്.
പ്രശസ്ത സിനിമ സംവിധായകനായ ഷാജി കൈലാസ് കഴിഞ്ഞ ദിവസം മംഗളം പത്രത്തിന് നല്കിയ അഭി മുഖത്തില്‍ പറഞ്ഞത് പോലെ ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പേരില്‍ ഒരു മെമ്പര്‍ പോലും സീ പീ എമ്മില്‍ നിന്ന് രാജിവച്ചിട്ടില്ല. രാജി വൈക്കുകയും ഇല്ല. പ്രത്യേകിച്ച് സീ പീ എമ്മിനെ അധികാരിവര്ഗം വേട്ടയാടുമ്പോള് ഈ പ്രസ്ഥാനത്തെ ഒരു ചുക്കുംചെയ്യുവാന് കഴിയുകയില്ല എന്ന് ചങ്കൂറ്റ ത്തോടെ പ്രഖ്യാപിച്ചു കൊണ്ടു ധീരമായ നേതൃത്വം നല്കുന്ന സഖാവ് പിണറായിവിജയന് സീ പീ എമ്മിനെ ശരിയായ ദിശയിലേക്കു നയിക്കുമ്പോള്‍ മനോരമാദികുത്തക പത്രങ്ങളുടെയും സീ പീ എം വിരുദ്ധ ചാനല് കാരുടെയും സീ പീ എമ്മില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞു പോകുന്നു എന്ന പ്രചാരണം ഒരു ദിവാ സ്വപ്നമായി അവശേഷിക്കും എന്നത് തീര്ച്ച.
ഈ അവസരത്തില്‍ ഒരു പഴഞ്ചൊല്ല് ഉദ്ധരിച്ചു കൊണ്ടു നിര്ത്തട്ടെ. "പട്ടികള്‍ കുരക്കട്ടെ. പക്ഷെ സാര്ഥ വാഹക സംഘം മുന്നോട്ടു തന്നെ പോകും".
****
No comments:
Post a Comment