Thursday, 29 March 2012

ആന്റണിയുടെ ‘ആദര്‍ശ ധീരത’ ഒരു മുഖം മൂടി


 കെ ആന്റണി  പറയുന്നു 

·         ഞാന്‍  പാവമാണ്

·         ജനിച്ച നാള്മുതല്പച്ചവെള്ളം ചവച്ചുകുടിക്കുന്നവനാണ്

· ദിവസവും രാവിലെയുംവൈകുന്നേരവും ആദര് രാഷ്ട്രീയം അരച്ച് കലക്ക്യത് കുടിച്ചുകൊണ്ടിരിക്കുന്നവനാണ്.

·         വെളുത്ത ഖദര്‍ സ്ഥിരമായി ധരിക്കുന്നവനാണ്

·         പണ്ടു ഇന്ദിര ഗാന്ധിക്ക് ചിക്ക മംഗലുരില്‍  മത്സരിക്കുവാന്‍  സീറ്റ്‌ കൊടുത്തതില്‍ പ്രതിഷേധിച്ചു മുഖ്യമന്ത്രി പദവി.പുല്ലു പോലെ വലിചെരിഞ്ഞവനാണ്
 
·   കേന്ദ്രത്തില്ഭക്ഷ്യിയ സിവില്മന്തി ആയിരിക്കുമ്പോള്പഞ്ചസാര ഇറക്കുമതിയില്അഴിമതി യുന്റെന്നു ആരോപണം ഉയര്ന്നപ്പോള്രാജി വച്ച് പോയവനാണ് 

കഴിഞ്ഞ ദിവസം പാര്ലമെന്റില്ആന്റണിസംസാരിച്ചു കഴിഞ്ഞപ്പോള്വികാര    വിക്ഷോഭം കൊണ്ടു    എന്നാണു മലയാള മനോരമ റിപ്പോര്ട്ടില്നിന്ന് മനസ്സിലായത്‌. മനോരപറയുന്ഇത്രയുംപറഞ്ഞു കഴിഞ്ഞപ്പോള് പ്രതിപക്ഷ അംഗങ്ങള്   ആന്റണി പറഞ്ഞത് അംഗീകരിച്ചു എന്നാണു.    കുറച്ചു കൂടി സംസാരിച്ചിരുന്നെങ്കില്ഒരു പക്ഷെ ആന്റണി  കരച്ചിലിന്റെ വക്കോളം       എത്തുമായിരുന്നിരിക്കാം. അങ്ങനെ   സംഭവിച്ചിരുന്നെങ്കില്‍ പ്രതിപക്ഷാംഗങ്ങള്‍  കൂടെ കരഞ്ഞു എന്നും മനോരമ എഴുതുമായിരുന്നിരിക്കാം

പക്ഷെ ഇതിന്റെ മറുവശം ഇതാണ്:
·       രാജീവ്‌ ഗാന്ധി പ്രധാന മന്ത്രിയായിരിക്കുമ്പോള്‍ നടന്ന അറുപത്തിനാല് കോടി രൂപയുടെ ബോ-ഫോര്സ് കുംഭാകൊനത്തിലെ മുഖ്യ പ്രതി കട്രോചിയെ കുറ്റ വിമുക്തനാക്കി പ്രഖ്യാപിച്ചു വെറുതെ വിടാന്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍  നടന്നപ്പോഴും ആന്റണി മൌനം  ഭജിച്ചിരുന്നു 
·                 കാര്ഗിലില്യുദ്ധത്തില്മരിച്ച ജവാന്മാരുടെ വിധവകള്ക്കു വേണ്ടി നിര്മിച്ച ഫ്ലാറ്റുകള്‍             കോണ്ഗ്രസിലെ ഉന്നതന്മാരായ നേതാക്കന്മ്മാര്ഉള്പ്പെടെയുള്ളവര്തട്ടിയെടുത്തപ്പോള്അതിനു മൂക സാക്ഷ്യം വഹിച്ചു.

·         ഇസ്രെലുമായി പതിനായിരം കോടി രൂപയുടെ മധ്യ ദൂര ഭൂതല ആകാശ മിസൈല്വാങ്ങുന്നതിന് ഇന്ത്യ ഒപ്പ് വച്ച കരാറില്അറുനൂറു കോടി രൂപയുടെ അഴിമതി നടന്നു  എന്ന വാര്ത്ത പുറത്തു വന്നപ്പോള് ഒരു നടപടിയും എടുക്കാതെ മൌനം ഭജിച്ചു
·         യുദ്ധവിമാനങ്ങള്നിര്മിച്ചിട്ടു ആവശ്യക്കാരില്ലാതതിനാല്‍ അടച്ചുപൂട്ടാനിരുന്ന ഒരു ഫ്രഞ്ച് കമ്പന്യില്‍ നിന്ന് ആന്റണിയുടെ വകുപ്പ് അരലക്ഷം കോടി രൂപ നല്കി യുദ്ധ വിമാനങ്ങള്‍ വാങ്ങിഅതിനും കൂട്ട് നിന്ന്   ആദര്  ധീരന്‍.
കരസേന മേധാവി വീ കെ സിംഗ് സൈന്യത്തിന് വേണ്ടി നിലവാരം കുറഞ്ഞ അറുന്നൂറു വാഹനം വാങ്ങാന്‍ കൂട്ട് നിന്നാല്‍ പതിന്നാലുകോടിരൂപ കോഴ നല്കാം എന്ന് വാഗ്ദാനം  ഉണ്ടായി
എന്നും  താന്‍  ഇക്കാര്യം ആന്റണിയോട് പറഞ്ഞിട്ടും നടപടിയൊന്നും എടുത്തില്ല എന്നാണു. ഇക്കാര്യത്തിലും ആന്റണി മൌനം ഭജിച്ചു. ഇപ്പോള്പറയുന്നു ഒരു വര്ഷം മുമ്പാണ് വീ കെ സിംഗ് തന്റെ വസതിയില്വന്നു കണ്ടു ഇക്കാര്യം പറഞ്ഞത്. അത് കേട്ടപ്പോള്‍  താന്തലയില്കൈ വച്ചു കുറച്ചു നേരം ഇരുന്നു പോയി. പക്ഷെ തുടര്നടപടിക്കു സിംഗ് താല്പ്പര്യമെടുക്കാതിരുന്നതിനാല്ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍  മെനക്കെട്ടില്ല എന്നാണു.

പ്രതിരോധ വകുപ്പിലെ അഴിമതി വീ കെ സിംഗിന്റെ വീട്ടു കാര്യം അല്ലല്ലോ

ഇതാണോ ആദര്ശ ധീരത? അഴിമതി നടത്തുന്നത് പോലെ കുറ്റമല്ലേ അഴിമതിക്ക് കൂട്ട് നില്ക്കുനതും.          അഴിമതി കണ്ടില്ലെന്നു നടിക്കുന്നതും. അഴിമതിക്കെതിരെ വാ തോരാതെ സംസാരിച്ചത് കൊണ്ടു മാത്രം അഴിമതി വിരുദ്ധന്ആയോ

ആദര് ധീരത കാണിക്കേണ്ടത് ധീരമായ നടപടികളില്കൂടിയായിരിക്കണം. അതല്ലാതെ അഴിമതിക്കെതിരായ അധര സേവ നടത്തിയിട്ട് കാര്യമില്ല. തന്റെ വകുപ്പില്നടക്കുന്ന അഴിമതിക്കെതിരെ പോലും ഒരു ചെറുവിരല്പോലും അനക്കാതെ വികാര വിക്ഷോഭം കൊണ്ടിട്ടു എന്ത് കാര്യം?

ഇതില്നിന്ന് ആദര്ശ ധീരത വെറും മുഖം മൂടിയാണെന്നു തെളിയുന്നു.
****


No comments:

Post a Comment