Tuesday, 7 August 2012

സീ പീ ഐ മലര്‍ന്നു കിടന്നു തുപ്പരുത്


പ്രസിഡന്റ്തെരഞ്ഞെടുപ്പില്സീ പീ എം യൂ പീ സ്ഥാനാര്ഥി പ്രണാബ് മുഖേര്ജിയെ പിന്തുനച്ചതിനെ ചൊല്ലി സീ പീ എമ്മിനെതിരായി രൂക്ഷമായ വിമര്ശനം പല വേദികളിലും സീ പീ നടതിക്കൊന്റിരിക്കുകയാണ്. ഇത് കേട്ടാല്തോന്നും ഇത് ആദ്യമായി ആണ് കോണ്ഗ്രസ്പിന്തുണച്ച സ്ഥാനാര്ഥിയെ സീ പീ എം പിന്താങ്ങിയതെന്നു. എന്നാല്വസ്തുതകള്പരിശോധിച്ചാല്കാണാവുന്നത്ഒരു വട്ടം ഒഴികെ മറ്റെല്ലാ വട്ടവും സീ പീ എമ്മും മറ്റു ഇടതു പാര്ട്ടികളും കോണ്ഗ്രസ്പിന്തുണച്ചസ്ഥനാര്തികലെയാണ്പിന്തുണച്ചത്എന്നാണു. ഉദാഹരണം:  വീ വീ ഗിരികെ ആര്‍ നാരായണന്‍, ശാലിനി പാട്ടില്തുടങ്ങിയവര്ഒരു വട്ടം മാത്രം കോണ്ഗ്രസ്സും ബീ ജെ പ്പിയും ഡോക്ടര്അബ്ദുല്കലാമിനെ പ്രസിഡന്റ്സ്ഥാനത്തേക്ക് പിന്തുണച്ചപ്പോള്ശ്രീമതി ലെക്ഷ്മി സൈഗാളിനെ ഇടതു പക്ഷം സ്ഥാനാര്ഥിയായി മത്സരിപ്പിച്ചു എന്ന് മാത്രം. . സമയങ്ങളിലോന്നും കാന്ഗ്രെസ്സ് പിന്തുണച്ച സ്ഥനാര്തികളെ പിന്തുണക്കുവാന്ഒരു മടിയും കാണിക്കാതിരുന്നവര് ഇപ്പോള്പ്രണബ് മുഖേര്ജിയെ പിന്തുനച്ചതിനെ ചൊല്ലി വിമര്ഷിക്കുനത്
എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇതിനു കാരണമായി കഴിഞ്ഞ ദിവസ്സം സീ പീ കേരള സെക്രട്ടറി പന്നിയന്രവീന്ദ്രന്പറഞ്ഞത്‌  പ്രണാബ് മുഖേര്ജി നവ ലിബെരളിസ്സതിന്റെ  ഉപജ്ഞാതാവ് ആണെന്നും അത് കൊണ്ടു പിന്തുണച്ച കാര്യംസീ പീ എമ്മിന് പരിശോധിക്കേണ്ടി വരുമെന്നും ആണ്

കേന്ദ്രത്തിലെ . .  
 ഗവേന്മേന്റിന്റെ നവ ലിബെരലിസ്റ്റ് നയങ്ങള്പ്രണാബ് മുഖേര്ജീ എന്ന ഒരു വ്യക്തിയുടെ സ്വന്തം
നയമല്ല നേരെ മറിച്ച് അത് യൂ പീ  സര്കാരിന്റെ നയമാണ് എന്നതാണ് പരമാര്ത്ഥം.
നയങ്ങള്ക്ക് ഒരു വ്യക്തിയെ മാത്രം ഉത്തരവാദിയായി കാണുവാന്കഴിയുകയില്ല. അങ്ങനെയുള്ള ഒരു വിലയിരുത്തല്ശുദ്ധ അസംബന്ധം എന്നല്ലാതെ എന്ത് പറയാന്‍? മുന്പ് ഐക്യ മുന്നണി ഗവണ്മെന്റ് കേന്ദ്രം ഭരിച്ചപ്പോള്ഇടതു പാര്ടികളും കോണ്ഗ്രസ്പാര്ടിയും പിന്തുണച്ചിരുന്നു. അന്ന് ജനതാ ദാല്നേതാവ് ദേവ ഗൌഡ ആയിരുന്നു പ്രധാന മന്ത്രിയെങ്കിലും ഗവണ്മെന്റ് നവ ലിബെരലിസ്റ്റ് നയങ്ങളാണ് നടപ്പിലാക്കിയത് ഗവേര്ന്മേന്റിനു സീ പീ എംസീ പീ  തുടങ്ങി എല്ലാ ഇടതു പാര്ടികലുറെയും പിന്തുണ ഉണ്ടായിരുന്നുസീ പീ എം പ്രസ്നാധിഷ്ടിതമായ പിന്തുണ നല്കിയപ്പോള്സീ പീ ചെയ്തത് എന്താണ് എന്ന് ഓര്ക്കുന്നത് നന്നായിരിക്കും. നവ ലിബെരലിസ്റ്റ്  സാമ്പത്തിക നയങ്ങള്നടപ്പിലാക്കിയ ഗവേര്ന്മേന്റില്സീ പീ ഐയുടെ അന്നത്തെ സമുന്നതനായ നേതാവ് ഇട്ന്രജിത് ഗുപ്ത ആഭ്യന്തര മന്ത്രിയായും മറ്റൊരു സീ പീ നേതാവ് ചതുരാനന്‍ മിശ്ര കൃഷി മന്ത്രിയായും പങ്കാളികള്‍ ആകുകയാണ് സീ പീ ചെയ്തത്.  അങ്ങനെ ചെയ്യുവാന്സീ പീ ഐക്ക് യാതൊരു മനസ്സാക്ഷി കുത്തും അനുഭവപ്പെട്ടില്ല. സീ പീ ആണ് ഇപ്പോള്പ്രണാബ് മുഖേര്ജിയെ പിന്തുനച്ചതിന്റെ പേരില്സീ പീ എമ്മിനെ വിമര്ശിക്കുന്നത്.

പ്രണാബ്മുഖേര്ജിയെ പിന്തുണക്കുവാന്സീ പീ എം തീരുമാനിച്ചത് ഇന്ത്യയില്നിലവിലുള്ള സ്ഥിതി ഗതികള്പൊതുവിലും ബെന്ഗാളിലെ സ്ഥിഗതികള്പ്രത്യേകിച്ചും വിലയിരുത്തി വിശദമായ ചര്ച്ചകള്ക്ക് ശേഷമാണ്. ഇക്കാര്യം പരക്കെ അറിവുള്ളതുമാണ്. പത്യേകിച്ചു പശ്ചിമ ബെന്ഗാളില്നിന്ന് ഇത് വരെയായി ആരും പ്രധാന മന്ത്രിയോ പ്രസിഡന്റോ ആകാത്ത സാഹചര്യവും മമത
ബാനെര്ജി പ്രണാബ് മുഖേര്ജിയുടെ സ്ഥാനാര്തിതത്തെ എതിര്ര്ത്ത വസ്തുതയും കൂടി കണക്കില്എടുത്താണ് അങ്ങനെ ഒരു തീരുമാനം പാര്ടി എടുത്തത്. ഇത് സീ പീ എം സ്വീകരിച്ച ഒരു അടവ് നയമായി കണക്കാക്കാം. മാത്രമല്ല നടപടി സീ പീ എമ്മിന് പശ്ചിമ ബെന്ഗാളില്രാഷ്ട്രീയമായി  നേട്ടമുന്ടാക്കുവാന് സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു. സീ പീ എമ്മിന്റെ ഈ തീരുമാനമാണ്
ഒടുവില്പ്രണാബ് മുഖേര്ജിയെ ബീജേപി പിന്തുണച്ച സ്ഥനാര്തിക്കെതിരായി പിന്‍ തുണക്കുവാന്മമത ബാനെര്ജിയെ പ്രേരിച്പ്പിച്ചത് എന്നത് ഒരു വസ്തുതയത്രേ.

ഇടതുപാര്ടികള്പ്രസിഡന്റ്തെവ്രെഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടിനെ ക്കുറിച്ച് ആലോചിക്കുവാന്ചേര്ന്ന യോഗത്തില്സീ പീ എം, ഫോര്വേഡ് ബ്ലോക്ക്എന്നീ പാര്ടികള്പ്രണാബ്
മുഖേര്ജിയെ പിന്തുണക്കുവാന്തീരുമാനിച്ചപ്പോള്സീ പീ ഐയും ആര്‍ എസ് പിയും എലെക്ഷനില്നിന്ന് വിട്ടു നില്കാനാണ് തീരുമാനിച്ചത്. ഓരോ പാര്ട്ടികളും അവരവരുടെ തീരുമാനം അനുസരിച്ച് പ്രവര്ത്തിച്ച ശേഷം സീ പീ എമ്മിനെ പ്രശത്തിന്റെ പേരില്തുടരെ തുടരെ വിമര്ശിക്കുവാന്തുനിയുന്നത് ഇടതു പക്ഷ ഐക്യത്തിന് യോജിച്ച നടപടിയാണോ എന്ന് സീ പീ . ആത്മ പരിശോധന  നടത്തണം

പ്രത്യേകിച്ച് സീ പീ . തങ്ങളുടെ പഴയ ചരിത്രം മറന്നു കൊണ്ടാണ് ഇത് ചെയ്യുന്നത് എന്ന്
കാണുന്പോള്‍. പഴയ ചരിത്രംഎന്താണെന്നല്ലേഒന്നാമതെത്മുന്പ് പരാമര്ശിച്ച ഐക്യ മുന്നണിയില്‍  പങ്കാളികള്ആയ കാര്യമാണ്സീ പീ കഴിഞ്ഞ കാലത്ത് സ്വീകരിച്ച മറ്റു
ചില നടപടികള്താഴെ കൊടുക്കുന്നു

1.  1970- കളില്ഇന്നത്തെ ബീ ജെ പ്പിയുടെ അന്നത്തെ രൂപമായ ഹിന്ദു വര്ഗീയ പാര്ടിയായ ജന സനഘതിനോടോപ്പം യൂ പീ, മധ്യ പ്രദേശ്‌, ബീഹാര്‍, തുടങ്ങിയ പല  ഉത്തര ഇന്ത്യന്സംസ്ഥാനങ്ങളിലുംഗവേര്ന്മേന്റുകളില്മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍   പങ്കാളികളാകുവാന്സീ പീ ഐക്ക് യാതൊരു ഉളുപ്പും ഉണ്ടായില്ല.
2.   ഇന്ദിരാ ഗാന്ധി തന്റെ കുത്തക ഭരണം നില നിര്ത്തുവാന്അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്അതിനു  പരി പൂര്  പിന്തുണ നല്കുവാന്സീ പീ മടിച്ചില്ല
3.   കേരളത്തില്കെ  രുനാകരന്ആഭ്യന്ത മന്ത്രിയായും സീ പീ നേതാവ് അച്ചുത മേനോന്‍   മുഖ്യമന്ത്രിയുമായി രൂപം കൊണ്ട ഗവണ്മെന്റ് നടത്തിയ ഭീകര വാഴ്ചയെ ന്യായീകരിച്ചു

ഇത്തരത്തിലുള്ള പാരമ്പര്യമുള്ള സീ പീ ക്ക് പ്രണാബ് മുഖേര്ജിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്‍ തുനച്ചതിന്റെ പേരില്സ്ഥാനത്തും അസ്ഥാനത്തും വിമര്ശിക്കുവാന്എന്ത് ധാര്മ്മ്കികമായ അവകാശമാണ്  ഉള്ളത്.? 

അത് കൊണ്ടു സീ പീ ഐയെ ഓര്മ്മിപ്പികുവാനുള്ളത് ഒന്ന് മാത്രം. അത് ഇതാണ്. ദയവായി  'മലര്ന്നു കിടന്നു തുപ്പരുത്' .
***

No comments:

Post a Comment