Monday, 3 September 2012

കണ്ണടച്ചു ഇരുട്ടാക്കുന്നവര്‍

ടീ പീ ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്ന്നു മലയാള മനോരമയും മറ്റു കുത്തക മാധ്യമങ്ങളും നടത്തിയ സീ പീ എം വിരുദ്ധ പ്രചാരണം സുവിദിതമാണല്ലോ പ്രചാരണം ഒരു പരിധിവരെ വിജയിച്ചു  എന്നത് വസ്തുതയാണ് ഈ കുപ്രചാരനതിലും തുടര്ന്നു ഷുക്കൂര്‍-ഫസ്സല്‍  കൊലപാതകങ്ങളുമായി ബന്ധപ്പെട്ടു നിരവധി സീ പീ എം - ഡീ വൈ എഫ് - എസ് എഫ് പ്രവര്തകര്ക്കെതിരായി കള്ള കേസ്സുകള്എടുത്തതിനെ തുടര്ന്നു മാധ്യമങ്ങള്നടത്തിയ  കുപ്രചാരനതിലും  സീ പീ എം അനുഭാവികളായ കുറെ   പേരെങ്കിലും തെറ്റി ധാരണകള്ക്ക് കീഴ്പെട്ടിട്ടുന്കെങ്കിലും സീ പീ എമ്മിന്റെ ജന പിന്തുണ കുറയ്ക്കുവാന്അവര്ക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ മലയാള മനോരമയും  മറ്റു കുത്തക മാധ്യമങ്ങളും ഇത് സമ്മതിച്ചു തരാന്തയ്യാറല്ല. അവര്സീ പീ എം ജനങ്ങളില്നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്ന് പല്ലവി ആവര്ത്തിച്ചു കൊണ്ടേയിരിക്കുന്നു
മലയാള മനോരമയുടെയും മറ്റു കുത്തക മാധ്യമങ്ങളുടെയും ഒരു പ്രചാരണം യുവജനങ്ങള്സീ പീ എമ്മില്നിന്ന് അകന്നു പോയിക്കൊണ്ടിരിക്കുന്നു എന്നതാണ്. പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്ആണ് കേരള-എമ്ജീ- -കോഴിക്കോട് -കണ്ണൂര്സര്വകലാശാലകളിലെതെരഞ്ഞെടുപ്പുകള്നടന്നത് തെരഞ്ഞെടുപ്പുകളില്എല്ലാം എസ് എഫ് എല്ലാ വിധ  കുപ്രചാരനങ്ങളെയും  അതിജീവിച്ചു കൊണ്ടു ഗംഭീര വിജയം നേടുകയാനുന്റായത്. അതെ തുടര്ന്നു നടന്ന പോളി ടെ ക്ക്നിക്കുകളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. എന്നിട്ടും ചരിത്ര വിജയത്തെപറ്റി \കാര്യമായി ഒരു ന്യൂസ്പോലും കൊടുക്കുവാന് മാധ്യമങ്ങള്തയ്യാറായില്ല. യുവജനങ്ങളുടെ പിന്തുണ സീ പീ എമ്മിന്  നഷ്ടമായെങ്കില്എസ് എഫ്ഫ് ഐക്ക് ഇത് പോലത്തെ ഒരു വിജയം കൈ വരിക്കുവാന്ഒരിക്കലും കഴിയുമായിരുന്നില്ല.

 കുത്തക മാധ്യമങ്ങള്‍ നടത്തുന്ന മറ്റൊരു പ്രചാരണം ടീ പീ ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്ന്നു സീ പീ എം അനുഭാവികള്‍ സീ പീ എമ്മിനെ കൈ വിടുന്നു എന്നതാണ്സീ പീ എമ്മിനെ അനുഭാവികള്കൈ വിട്ടു കൊണ്ടിരിക്കുകയാണെങ്കില്കഴിഞ്ഞ ഇരുപതാം തീയതി കേരളത്തില്നടന്ന ഉപരോധ സമരത്തില്ഇത്ര ബഹുജന പങ്കാളിത്തം എങ്ങനെ ഉണ്ടായി? ഏതാണ്ട്   20     ലക്ഷത്തില്‍ അധികം  പേര് ഉപരോധ സമരത്തില്പങ്കെടുതുവെന്നു കണക്കാക്കപ്പെടുന്നു. വമ്പിച്ച ജന പങ്കാളിത്തം കണ്ടിട്ടും മനോരമാടി കുത്തക പത്രങ്ങള്കണ്ടില്ലെന്നു നടിക്കുന്നു
 
 കുത്തക മാധ്യമങ്ങള്‍ നടത്തുന്ന മറ്റൊരു പ്രചാരണം സീ പീ എമ്മിന് മുസ്ലിം ജനങ്ങള്ക്കിടയില്‍ ശരാശരി സ്വാധീനം പോലും ഇല്ലെന്നതാണ്മാത്രമല്ല ഇക്കാര്യം   അടുത്തു ചേര്ന്ന സ്വംസ്ഥാന കമ്മിറ്റി  വിലയിരുത്തിയെന്നും മനോരമ  അടുത്ത കാലത്ത്  റിപ്പോര്ട്ട് ചെട്യ്തിരുന്നു. ഇതും വസ്തുകള്ക്ക് നിരക്കുന്ന കാര്യമല്ല. മലപ്പുറം. കോഴിക്കോട്  കണ്ണൂര്എന്നീ ജില്ലകളില്മുസ്ലിം ജനങ്ങള്ക്കിടയില്പാര്ടിക്ക്  ഒരു പരിധി വരെ സ്വാധീനം ഉണ്ട് എന്നതാണ് വസ്തുതഅത് ശരാശരിക്കു മുകളില്തന്നെ ആണ്. ഇത് കൂടാതെ തൃശൂര്‍, കോട്ടയം, എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മുസ്ലീമുകള്ക്കിടയില്പാര്ടിക്ക് കുറെയൊക്കെ സ്വാധീനം ഉണ്ട്
മേല്പറഞ്ഞ തരത്തിലുള്ള എന്ത് നെറികെട്ട പ്രചാരണങ്ങള്‍  മനോരമാദി കുത്തക പത്രങ്ങള്നടത്തിയാലും അതൊന്നും സീ പീ എമ്മിന്റെ ജന പിന്തുണ കുറയ്ക്കുകയില്ല എന്ന് വിവര ദോഷികള്മനസ്സിലാക്കുന്നില്ല  മനോരമയുടെയും മറ്റു കുത്തക മാധ്യമങ്ങളുടെയും സീ പീ എം വിരുദ്ധ പ്രചാരണം അര്ഹിക്കുന്ന അവജ്ഞയോടെ നാട്ടിലെ പ്രബുദ്ധരായ  ജനങ്ങള്തള്ളികളയുക തന്നെ ചെയ്യും എന്നതില്സംശയമില്ല. കണ്ണടച്ചു ഇരുട്ടാക്കുന്ന കുത്തക മാധ്യമങ്ങളുടെ ശ്രമം വെള്ളത്തില്വരച്ച വരകളായി തീരും എന്ന് മാത്രം പറയട്ടെ.

******

No comments:

Post a Comment