ഡല്ഹി യുനിവേര്സിടി യുണിഒന്‍ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് (ഐ) യുടെ വിദ്യാര്ഥി സംഘടനയായ എന്എസ് യു രണ്ടു വര്ഷങ്ങള്ക്കു ശേഷം . ഭൂരിപക്ഷം സീറ്റുകളും നേടി വിജയിച്ചതിനെ കുറിച്ച് സെപ്റ്റംബര്‍ 16 നു മലയാള മനോരമ മുന്‍ പേജില്‍ വലിയ പ്രാധാന്യത്തോടെയാണ് വാര്ത്ത നല്കിയത്. വാര്ത്തയോടൊപ്പം സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിജയികളുടെ കൈകള്‍ പിടിച്ചു ഉയര്ത്ക്കൊന്ടു നില്ക്കുന്ന ചിത്രവും നല്കിയിട്ടുണ്ട്. എന്നാല്‍ അതിന്റെ തലക്കെട്ടാണ് രസകരം. "ഡല്ഹി സര്‍വകലാശാലയില്‍ എന്‍ എസ് യു, ജെ എന്‍ യുവില്‍ എസ് എഫ് ഐ ക്ക് തിരിച്ചടി" എന്നതാണ് തലക്കെട്ട്. ഇത് വായിച്ചാല്‍ തോന്നുക നിലവില്‍ എസ് എഫ് ഐ ആയിരുന്നു വിദ്യാര്ഥി യൂണിയന്‍ നയിച്ചിരുന്നത് എന്നാണു. എന്നാല്‍ യാഥാര്‍ഥ്യം എന്താണ്? കഴിഞ്ഞ കുറെ നാളുകളായി എസ് എഫ് ഐ അല്ല ജെ എന്‍ യുവില്‍ വിദ്യാര്ഥി യൂണിയന്‍ ഭരിക്കുന്നത്. നേരെ മറിച്ച് സീ പീ എം എല്വിദ്യാര്ഥി വിഭാഗമായ ഐ സ ആണ്. ഇപ്രാവശ്യവും അവര്‍ തന്നെ ഭൂരി പക്ഷം സീറ്റുകളിലും വിജയിച്ചു. അത്ര മാത്രം. ഈ വസ്തുത മനപ്പൂര്വം മനോരമ മറച്ചുവൈക്കുകയാണ് ചെയ്തത്. മാത്രമല്ല ജെ എന്‍ യുവിലെ തോല്വി എസ എഫ് ഐ ക്ക് വലിയ ആക്ഹാതം ആണെന്നും വാര്ത്തയി തുടര്ന്നു പറയുന്നു
എസ് എഫ് ഐ യില്‍ നിന്ന്അച്ചടക്ക ലങ്ഖനതിനു പുറത്താക്കപ്പെട്ട വരും എ ഐ എസ് എഫും ചേര്ന്നുള്ള മുന്നണിക്ക് നാല് സീറ്റുകള്‍ ലഭിച്ചു. ഒരു സീറ്റ് മാത്രമാണ് എസ്എഫ് ഐക്ക് കിട്ടിയത്. ഇതിന്റെ അര്ഥം കഴിഞ്ഞ ചില വര്ഷങ്ങളായി നില നിന്നിരുന്ന സ്ഥിതി ഇപ്പോഴുംഅവിടെ തുടരുന്നു എന്നത്രേ. അതല്ലാതെ എസ്എഫ് ഐ. ക്ക് തിരിച്ചടി ഇപ്പോള്‍ ഉണ്ടായി എന്നത് വാസ്തവ വിരുദ്മാണ്
ഈ അവസരത്തില്‍ എസ് എഫ് ഐ സിംല യുനിവേര്സിടി തെരെജെടുപ്പില് നേടിയ ഗംഭീര വിജയത്തെ പറ്റിയോ ജോധ്പൂര്‍ യൂനിവേര്സിറ്റിയില്‍ നേടിയ വിജയത്തെ പറ്റിയോ ഒരു ന്യൂസ് പോലും നല്കാതിരുന്ന മനോരമയാണ് ഇത് ചെയ്തത് എന്നോര്ക്കണം .
മാത്രമോ? കേരളത്തില്‍ തന്നെ എമ്ജീ-കേരള- കോഴിക്കോട് -കണ്ണൂര്‍ സര്‍വകലാശാലകളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും വിവിധ പോളി ടെക്കനിക്ക് കളിലും നടന്ന തെരെജെടുപ്പുകളില്കെ എസ് യു- എ ബീ വീ പീ കൂടുകെട്ടിനെ തറ പറ്റിച്ചു കൊണ്ട് ബഹു ഭൂരിപക്ഷം സീറ്റുകളും നേടി എസ് എഫ് ഐ ഗംഭീര വിജയം കൈ വരിച്ചപ്പോഴും മലയാള മനോരമക്ക് അത് കാര്യമായ വാര്ത്ത ആയില്ല. . മലപ്പുറത്ത് തിരൂരങ്ങാടി ഒഴിച്ചുള്ള എല്ലാ പോളി ടെക്കനിക്ക് കളിലും കെ എസ്എസ്യു- എം എസ് എഫ് സ്ഥാനാര്ധികളെ തോല്പിച്ചുകൊന്ടു എസ് എഫ് ഐ നേടിയ ചരിത്ര വിജയത്തിന് നേരെയും മനോരമ കണ്ണടച്ചു.
*****
No comments:
Post a Comment