Friday, 21 September 2012

ഹര്‍ത്താലും ബന്ദും -- ലക്ഷ്യ പ്രാപ്തിയും പ്രസക്തിയും


നമ്മുടെ രാജ്യത്തു . പൊതുവിലും കേരളത്തില്പ്രത്യേകിച്ചും ഏവര്ക്കും സുപരിചിതമായ രണ്ടു പദങ്ങളാണ് ഹര്ത്താലും ബന്ദുംജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നത്തിന്മേല്പ്രതിഷേധം രേഖപ്പെടുത്തുവാന്വേണ്ടിയാണ് രാഷ്ട്രീയ പാര്ടികള് ഹര്ത്താല്ആചരിക്കുന്നത്. പ്രശ്നം വളരെ ഗുരുതരമായ സ്വഭാവം  ഉള്ളതാണെങ്കില്‍ ഹര്ത്താലിനു  പകരം ബന്ദു പ്രഖ്യാപിക്കുകയാണ് പതിവ്. ഇത് ചെയ്യുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്മാത്രമല്ല. സന്നദ്ധ സംഘടനകളും സാമുദായിക സംഘടനകളും ഒക്കെ പല സന്ദര്ഭങ്ങളായി ഹര്താലും ബന്ദും.നടത്തിയിട്ടുണ്ട് -- പ്രത്യേകിച്ച്  കേരളത്തില്‍.. ചിലപ്പോള് ഹര്ത്താല്‍  12മണിക്കൂര്ആയിരിക്കും. മറ്റു ചിലപ്പോള്അത്    24     മണിക്കൂര്‍  ആയിരിക്കും. കേരളത്തില്‍ ബന്ദും  ഹര്ത്താലും സര് സാധാരണമായ ഒരു കാര്യമാണ് പ്രാദേശികമായും ചില പ്രശ്നങ്ങളിന്മേല്ഹര്ത്താല്നടത്താരുന്ടു  (ഉദാഗുരുതരമായ അപകടം മൂലം ജനങ്ങള്മരിക്കുന്ന സംഭവം).  പക്ഷെബന്ദ്‌ ആയാലും ഹര്ത്താല്‍  ആയാലും ജനങ്ങള്ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ് എന്നതില്തര്ക്കമില്ലഎന്നാല്ബന്ദും ഹര്ത്താലും മാത്രമല്ല തൊഴിലാളികളുടെ പല സമരങ്ങളും ജനങ്ങള്ക്ക്‌ ബുദ്ധിദ്മുട്ടു ഉണ്ടാക്കുന്നുണ്ട്. എന്ന് വരികിലുംആസമരങ്ങള്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം   പലപ്പോഴും അനിവാര്യമായി തീരുന്നു എന്നാതാണ് യാഥാര്ഥ്യം സാധാരണയായി   അവശ്യ സര്വീസുകളെ  (ഉദാ: പാല്‍-ജല  വിതരണംവൈദ്യുതി, ആശുപത്രികള്‍, ഫയര്‍ സര്വിസ്  എന്നിവ). ഹര്ത്താലില്നിന്നും ഒഴിവാക്കാരുന്ടു
.
ഹര്ത്താലിനെയും  ബന്ദിനെയും എതിര്ക്കുന്നവര്ഉന്നയിക്കുന്ന ചോദ്യങ്ങള്ഇവയാണ്. ഹര്താലും ബന്ദും നടത്തിയാല്ഏതെങ്കിലും പ്രശ്നത്തിന് പരിഹാരം ഇത് വരെ യായി ഉണ്ടായിടുണ്ടോ? ഉദാഹരണത്തിന് കേന്ദ്ര ഗവണ്മെന്റ് എത്രയോ പ്രാവശ്യം പെട്രോള്‍ - ഡീസ്സല്‍   വില വര്ധിപ്പിച്ചതിനെ തുടര്ന്നു നിരവധി തവണ ഹര്താല്നടന്നിട്ടും ഗവണ്മെന്റ് വില വര്ധന പിന്‍  വലിക്കുവാന്‍  തയ്യാറായോ? ഒരു പ്രശ്തിന്മേല്ഒരു തവണ ഹര്താല്നടത്തിയിട്ട് തുടര്ന്നു ഒരു പ്രക്ഷോഭവും    തുടര്ന്നു നടത്താറില്ല. അങ്ങനെ പ്രശ്നം പരിഹരിക്കപ്പെടാതെ നില നില്ക്കും. പിന്നെ എന്തിനാണ് ഹര്താല്നടത്തി ജനങ്ങളെ ബുദ്ധിമുട്ടില്ആക്കുന്നത്? ഇത് തീര്ച്ചയായും ന്യായ യുക്തമായ ചോദ്യമാണ്. മാത്രമല്ല നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റു സംഘടനകളും കൂലംകഷമായി ചിന്തിക്കേണ്ട ഒരു വിഷയം ആണ് എന്നതില്തര്ക്കമില്ല. അതായത് ഹര്താല്നടത്തിയിട്ടും പരിഹാരം ഉണ്ടായില്ലെങ്കില് പ്രശ്നം പരിഹരിക്കപ്പെടുവാന്വേണ്ടി തുടര്ന്നും സമര മാര്ഗങ്ങള്സ്വീകരിച്ചു മുന്നോട്ടു പോകണം എന്ന് സാരം.

ഇടതു പക്ഷ പാര്ടികള്ബന്ദ്ഉം ഹര്താലും നടത്തുന്നതിനെ കോണ്ഗ്രസ്പാര്ടി വിമര്ശിച്ചിരുന്ന കാലത്ത് തന്നെ മുന്പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്രാജ്യ വ്യാപകമായി ഹര്ത്താല്‍  നടത്തിയവരാണ് കോണ്ഗ്രസുകാര്‍. അന്ന് കേരളം ഉള്പ്പടെ  പല സംസ്ഥാനങ്ങളിലും ഹര്ത്താല്അക്രമത്തില്കലാശിക്കുകയും ചെയ്തു. . ഇടതു പക്ഷ പാര്ടികള്ബന്ദും   ഹര്ത്താലും നടത്തുന്നതില്എതിര്പ്പ് പ്രകടിപ്പിച്ചു കൊണ്ടു മുന്പ് കോണ്ഗ്രസ്നേതാവ് എം എം ഹസ്സന്അതിനെതിരെ നിരാഹാര സമരം സന്ഘടിപ്പിക്കുകയുന്ടായത് ഇത്തരുണത്തില്ഓര്ക്കുകയാണ്. ഹസ്സന്തന്നെ പിന്നീടു ഏതോ പ്രശത്തിന്മേല്  ഹര്ത്താലും പ്രഖ്യാപിക്കുവാന്കൂട്ട് നിന്നതും ചരിത്രം

ഹര്ത്താലിനും ബന്ദിനുംഎതിരെരൂക്ഷമായവിമര്ശനങ്ങള്‍ നിലനില്ക്കുമ്പോള്തന്നെഈമാര്ഗങ്ങള് ങ്ങളുടെ പ്രതിഷേധം ഏതെങ്കിലും പ്രശ്നത്തിന്മേല്‍ പ്രകടിപ്പിക്കുവാന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും മറ്റു സംഘടനകളും  ഒരു സമര മാര്ഗമായി .അവലംബിക്കുന്നത് ഇപ്പോഴും തുടരുന്നു.തല്‍ ഫലമായി ഹര്താലിന്റെയും ബന്ദിന്റെയും പ്രസക്തി  ഇപ്പോഴും ഉണ്ട്.    അതിന്റെ ലക്ശ്യ പ്രാപ്തിയെ കുറിച്ച് ആരും കണക്കാക്കുന്നില്ല. എന്ന കാര്യം പ്രത്യേകം എടുത്തു പറയട്ടെ.  
*****

No comments:

Post a Comment