കേരളത്തിലെ യഥാര്‍ഥ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന കപട ഇടതുപക്ഷക്കാരും ചില ബുദ്ധി ജീവികളും ടീപീ ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സംഘടിതമായി സീപീ എമ്മിനെ ആക്രമിച്ചുകൊന്റിരിക്കുകയാണ്. എല്ലാ സീ പീ എം വിരുദ്ധ ശക്തികളും ഈ വിഷയത്തില്‍ അവര്ക്ക് കൂട്ടായി ഉണ്ട്. ഈ ;കപട ഇടതുപക്ഷക്കാര്ക്ക് നമ്മുടെ നാട്ടിലെ ബൂര്ഷ്വാ മാധ്യമങ്ങളുടെയും പിന്തിരിപ്പന്മാരുടെയും പൂര്‍ണ പിന്തുണയും ഉണ്ട്. ഇവരില്‍ പ്രധാനികള്ബകുനാ, എന്നറിയപ്പെടുന്നബെര്ലിന്കുഞ്ഞനന്ദന്നായര്അസ്സാദ്, സീ ആര്‍ നീലകണ്ടന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ഉമേഷ് ബാബു, കെ വേണു, സീ ആര്‍ പരമേശ്വരന്‍ എന്നിവരത്രേ. ടീ പീ ചന്ദ്രശേഖരന്റെ കൊലപാതത്തിനു ശേഷം കേരളം സന്ദര്ശിച്ച പ്രസിദ്ധ ബെന്ഗാളി എഴുത്തുകാരി മഹേശ്വതാ ദേവി അവര്ക്ക് നവോന്മേഷം നല്കുകയും ചെയ്തു. കേരളത്തില്‍ നിന്നും ബെങ്ങാളില് നിന്നും സീ പീ എമ്മിനെ തുടച്ചു നീക്കുവാന്‍ ആഹ്വാനം നല്കിയ ശേഷമാണ് അവര്‍ മടങ്ങി പോയത്.
സീ പീ എം സ്ടാലിനിസ്റ്റ് പാര്ടിയാനെന്നും വലതുപക്ഷ അവസരവാദികളുടെ പാര്ട്ടിയാണെന്നും ഒക്കെ ഈ കപട ഇടതുപക്ഷക്കാര്‍ പ്രചരിപ്പിക്കുന്നു. എങ്ങനെയും സീ പീ എമ്മിനെ തകര്ക്കുക എന്നതാണ് അവരുടെ ഒരേ ഒരു അജണ്ട.
ഈ സാഹചര്യത്തിലാണ് സീ പീ എം വിരുദ്ധ ചിന്താഗതി വച്ച് പുലര്ത്തുന്ന ആളാണെങ്കിലും സീ പീ എം കേരളത്തില്‍ തകരുന്നത് ഒരു നല്ല കാര്യമല്ലെന്നും സീ പീ എം തകര്നാല് ഹിന്ദു വര്ഗീയ പാര്ടിയായ ബീ ജേപ്പി ശക്തി പ്രാപിക്കുകയായിരിക്കും ഫലം എന്നും നോബല്‍ സമ്മാന ജേതാവും പ്രസിദ്ധ എഴുത്തുകാരിയും മലയാളിയുമായ അരുന്ധതീ റോയ് അഭിപ്രായപ്പെടിരിക്കുന്നു. . അരുന്ധതീ റോയ്ക്കെങ്കിലും ഇക്കാര്യം ബോധ്യപ്പെട്ടത് നല്ല കാര്യം. മറ്റു സീ പീ എം സീ പീ എം വിരുധരുടെതില് നിന്നും വ്യത്യസ്തമായ ഒരു കാഴ്ച്ചപാടാനു അത്. അത് കൊണ്ടു തന്നെ ആ തിരിച്ചറിവ് തീര്ത്തും സ്വാഗതാര്‍ഹ മത്രേ
*****
No comments:
Post a Comment