Friday, 14 September 2012

എമര്‍ജിംഗ് കേരള -- യൂ ഡീ എഫിന്റെ മറ്റൊരു തട്ടിപ്പോ?

കെ ആന്റണി  മുഖ്യമന്ത്രിയും ഉമ്മന്ചാണ്ടി യൂ ഡീ എഫ് കണ്വീനറും കുഞ്ഞാലികുട്ടി വ്യവസായ മന്ത്രി  യും ആയിരുന്നപ്പോള്സര്ക്കാര്ലക്ഷങ്ങള്‍ ചെലവഴിച്ചു  നടത്തിയ 'ജിം ' പരിപാടിയെ കുറിച്ച് നമ്മുടെ നാട്ടിലെ കുറെജനങ്ങളെങ്കിലും. ഓര്മ്മിക്കുന്നുന്ടാകും  പരിപാടിയെ കുറിച്ച് എന്തെല്ലാം അവകാശ വാദങ്ങളാണ് യു ഡീ എഫ് അന്ന് നടത്തിയത്? കേരളത്തില്‍  26000     കോടി രൂപയുടെ വ്യവസായം വരാന്പോകുന്നുഅതൊടെ കേരളത്തിലെ തൊഴിലില്ലാത്ത ചെരുപ്പക്കാര്ക്കെല്ലാം ജോലി ലഭിക്കുവാന്പോകുന്നു, വ്യാവസായികമായി വമ്പിച്ച കുതിച്ചു ചാട്ടം നടത്തുവാന്പോകുന്നു അങ്ങനെ എന്തെല്ലാം പ്രസ്താവനകളും അവകാശ വാദങ്ങളാണ്  യു ഡീ എഫ് നടത്തിയത്? ഒടുവില്എന്താണ് സംഭവിച്ചത് എന്ന് നാമെല്ലാം കണ്ടതാണ്.26000    കോടി പോയിട്ട് ഒരു കോടിയുടെ വ്യവസായം പോലും ജിം പരിപാടിയിലൂടെ വന്നതായി നമുക്ക് അറിവില്ല. യു ഡീ എഫിന്റെ മേല്പറഞ്ഞ അവകാശ വാദങ്ങളൊക്കെ പൊള്ളയായിരുന്നു എന്ന് തെളിഞ്ഞു. ഇക്കാര്യത്തില്മറുപടി പറയുവാന്യു ഡീ എഫ് ബാധ്യസ്ഥരാണ്.
ഇപ്പോള്പുതിയ കുപ്പിയില്പഴയ വീഞ്ഞുമായി അതായത് ജിമ്മിനു പകരം 'എമെര്ജിംഗ് കേരള' എന്നാ പുതിയ പരിപാടിയുമായി വന്നിരിക്കുകയാണ്.എമെര്ജിംഗ് കേരളയുമായി ബന്ധപ്പെട്ടു വീണ്ടും പുതിയ അവകാശ വാദങ്ങളുടെ പെരുമഴയാണ് ഇപ്പോള്പെയ്തു കൊണ്ടിരിക്കുന്നത്. പരിപാടിയില്‍ കൂടി നൂറു കണക്കിന് ഏക്കര്സര്ക്കാര്വക ഭൂമി പ്രൈവറ്റ് കമ്പനികള്ക്ക് ചുള് വിലക്ക് നല്കുവാനുള്ള നീക്കമാണ് സര്ക്കാര്നടത്തുന്നതെന്ന് ആക്ഷേപം ഉയര്ന്നു കഴിഞ്ഞു സാഹചര്യത്തില്സര്കാരിന്റെ ഒരിഞ്ചു ഭൂമി പോലും ആര്ക്കും നല്കുകയില്ലെന്ന് ഉമ്മന്‍  ചാണ്ടി പ്രസ്താവിച്ചത്. ആദ്യം എമര്ജിംഗ് കേരള പരിപാടിയുമായി മുന്നോട്ടു പോകുമെന്നും അതിനെതിരായ ആക്ഷേപങ്ങള്ശരിയല്ല എന്നും പറഞ്ഞ ഉമ്മന്ചാണ്ടി പിന്നീട് സര്ക്കാര്പ്രഖ്യാപിച്ച പരിപാടികള്പുനപരിശോധിക്കുവാന്നിര്ബന്ധിതമായി.

ഒരിഞ്ചു സര്ക്കാര്ഭൂമി പോലും പ്രൈവറ്റ് കമ്പനികള്ക്ക് വിട്ടു കൊടുക്കുകയില്ല എന്നാ ഉമ്മന്ചാണ്ടിയുടെ പ്രഖ്യാപനം ആരും മുഖ വിലക്ക് എടുക്കുന്നില്ല. കോണ്ഗ്രസ്നേതാവ് വീ എം സുധീരനും ശ്രീ വീ ആര്കൃഷ്ണയ്യരും ഒക്കെഇക്കാര്യത്തില്‍ നടത്തിയ പ്രസ്താവനകള്ഇതിനു തെളിവാണ്. മുഖ്യമന്ത്രി പിച്ചക്കാരന്റെ കയ്യില്നിന്ന് ഭൂമി എടുത്തു കുബേരന് നല്കുവാനാണ് പരിപാടി ഇട്ടിരിക്കുന്നത് എന്ന് കൃഷ്ണയ്യര്പറയുകയുണ്ടായി. അതിനു ശേഷം മുഖ്യമന്ത്രി അദ്ദേഹത്തെ  വിളിക്കുകയും എമര്ജിംഗ് കേരള പരിപാടി ഉല്‍ ഘാടനം    ചെയ്യിക്കുകയും ചെയ്തുഅത് അദ്ദേഹത്തെ  തെറ്റിധരിപ്പിചിട്ടാണ് എന്നും ആക്ഷേപം ഉയര്ന്നിട്ടുണ്ട്.
ഇവിടെ പ്രസക്തമായ മറ്റൊരു കാര്യംഎമര്ജിംഗ് കേരളയില്‍ ഉള്കൊള്ളിച്ചിട്ടുള്ള പല പദ്ധതികളും          പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നവയാനെന്നതാണ്. ഇതേ കുറിച്ചുള്ള ആക്ഷേപത്തിന് മറുപടിയായി മുഖ്യ മന്ത്രി ഉമ്മന്ചാണ്ടി പറഞ്ഞത് ആദ്യം വികസനം നടക്കട്ടെ. പിന്നീടു പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാം എന്നാണു. മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്ഹാമാണ്‌ ഇതിനു അര്ഥം പരിസ്ഥിതി പ്രശ്നങ്ങള്ക്ക് യു ഡീ എഫ് പുല്ലു വിലയാണ് കല്പ്പിക്കുന്നത് എന്നല്ലേ? പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതികള്നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കു അഭികാമ്യമല്ല എന്ന് ചിന്തിക്കുവാനുള്ള സാമാന്യ ബുദ്ധി ഉമ്മന്ചാണ്ടിക്കും യു ഡീ എഫിനും ഇല്ല എന്നാണു ഇത് കാണിക്കുന്നത്

പുതിയ പരിപാടിക്കും  പഴയ ജിമ്മിന്റെ ഗതി തന്നെയായിരിക്കും വരാന്പോകുന്നത് എന്ന് തീര്ച്ചയാണ്. എന്തെല്ലാം അവകാശ വാദങ്ങള്മലവെള്ളപ്പാച്ചില്പോലെ നടത്തിയാലും അവസാനം ഉള്ളി പൊളിച്ചത് പോലെ കാര്യമായി ഒരു വ്യവസായവും  കേരളത്തില്തുടങ്ങാത്ത അവസ്ഥയാണ് സംജാതമാകുവാന്പോകുന്നത് എന്ന് തീര്ച്ചയാണ്. പക്ഷെ ഇതിന്റെ മറവില്സര്കാരിന്റെ ഏക്കര്കണക്കിന് ഭൂമി പ്രൈവറ്റ് കമ്പനിക്കാര്ചുള് വിലക്ക്  കയ്യടക്കുകയും ചെയ്യും ഇതിന്റെ പരിണത ഫലം ഒരിക്കല്കൂടി കേരത്തിലെ ജനങ്ങള്‍  പ്രത്യേകിച്ച് തൊഴിലില്ലാത്ത ചെറുപ്പകാര്ഒരിക്കല്കൂടി യൂ ഡീ എഫിനാല്കബളിക്കപ്പെടും എന്നത്രേ

ടീ പീ ചന്ദ്ര ശേഖരന്റെ  കൊലപാതകം മറയാക്കി എന്ത് തോന്നിയവാസവും നടത്തുവാന്യു ഡീ എഫിന് മടിയില്ല എന്നത് ഇതിനകം വെളിപ്പെട്ടു കഴിഞ്ഞ കാര്യമാണ്. അത് കൊണ്ടു എമര്ജിംഗ് കേരള യഥാര്ത്ഥത്തില്ഡാ മേജിംഗ് കേരള ആയി മാറും  അതാണ്സംഭവിക്കുവാന്പോകുന്നത് എന്ന് സാരം.
****




No comments:

Post a Comment