Saturday, 9 November 2013

പശ്ചാതാപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തം. എന്താ ശരിയല്ലേ?

ഞാൻ 80-കളിൽ ഏതാണ്ട് 10-12 കൊല്ലക്കാലം കോട്ടയം ജില്ലയിലുള്ള വെള്ളൂരിലെഹിന്ദു സ്ഥാൻ ന്യൂസ്പ്രിന്റ് കമ്പനിയിലെ സീ ടീ യു യൂനിയാൻ ഭാരവാഹിയായിരുന്നു. അന്ന് നടന്ന ഒരു സംഭവത്തെ പറ്റിയാണ് ബ്ലോഗ്‌. സീ ടീ യു നേതൃത്വത്തിലുള്ള കാഷുഅൽ കോണ്ട്രാക്റ്റ് തൊഴിലാളി യൂണിയൻ മേമ്ബരായിരുന്ന ഒരു തൊഴിലാളി അയാള് ജോലി ചെയ്തിരുന്ന ഡിപാർട്ട്മെന്ടിലെ 5-6 സ്ഥിരം തൊഴിലാളിക ൾക്ക് ശമ്പളം  കിട്ടുമ്പോൾ എല്ലാ മാസവും ആദ്യം ബാങ്ക് സ്ലിപ്പുകൾ മുഖേന ബാങ്കിൽ നിന്ന്പണം  പിന് വലിച്ചു കൊണ്ട് വന്നു നൽകുന്നത് പതിവായിരുന്നു. തുക ഏതാണ്ട് 30,000 വരുമായിരുന്നു എന്നാണു എന്റെ ഓര്മ്മ. ഇത് ഏതാണ്ട് ഒരു
കൊല്ലമായി   തൊഴിലാളിയാണ് ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു മാസം മേൽ പറഞ്ഞ തൊഴിലാളി പണം പിന് വലിക്കാനുള്ള സ്ലിപ്പുകല് മായി ബാങ്കിൽ പോയി നിശ്ചിത സമയം കഴിഞ്ഞിട്ടും തിരിയെ വന്നില്ല.ബാങ്കിൽ അന്വേഷിച്ചപ്പോൾ  അയാള്പണം പിന്വലിച്ച ശേഷം വളരെ സമയം മുമ്പേ പൈസ എടുത്തു കൊണ്ട്  പോയി എന്ന് അറിഞ്ഞു. അയാള്  എവിടെ പോയെന്നു ആര്ക്കും പിടി കിട്ടിയില്ല. തൊഴ്ലാളിയുടെ തിരോധാനം ഒരു ദുരൂഹമായ കാര്യമായി മാറി. അന്ന് തന്നെ തൊഴിലാളിയുടെ വീട്ടില് വിവരം അറിയിച്ചു. തൊഴിലാളി പൈസയും എടുത്തു കൊണ്ട് വരുമ്പോൾ ആരെങ്കിലും തട്ടി കൊണ്ട് പോയതാണോ എന്നൊക്കെ സന്ദേഹം ഉണ്ടായി. വിവരം അറിഞ്ഞു തൊഴിലാളിയുടെ പിതാവ് കമ്പനിയിൽ വന്നു ഞങ്ങളുമായി ബന്ധപ്പെട്ടു. തന്ടെ മകണ്ടേ ജീവന് എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന ചിന്ത കാരണം തൊഴിലാളിയുടെ പിതാവിന് സംസാരിക്കുവാനുള്ള ശേഷി പോലും നഷ്ട്രമായിരുന്നു.. ഞങ്ങൾ അയാളെ ഒരു വിധം സമാധാനിപ്പിച്ചു പറഞ്ഞയച്ചു. എന്തെങ്കിലും വിവരം കിട്ടിയാൽ ഞങ്ങളെ അറിയിക്കണം എന്ന് പ്രത്യേകം ഒര്മ്മപ്പെടുതുവാനും ഞങ്ങൾ മറന്നില്ല.

അന്ന് രാത്രി (രണ്ടാം ദിവസ്സം) തൊഴിലാളി തമിഴ്നാട്ടിലെ സേലത്ത് നിന്ന് അയാളുടെ പിതാവിന് ഫോണ്ചെയ്തു. താൻ ഒരു ഹോട്ടലിൽ താമസിക്കുകയാനെന്നും വലിയ ഒരു തുക ഒരുമിച്ചു കയ്യില വന്നപ്പോൾ ഒരു ദുര്ബല നിമിഷത്തിൽ പണവും കൊണ്ട് സ്ഥലം വിടുവാൻ തോന്നിയെന്നും അയാള് വെളിപ്പെടുത്തി. എന്നാൽ തന്ടെ നടപടിയോര്ത് ഇപ്പോൾ പശ്ചാത്താപം ഉണ്ടെന്നും എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിക്കുകയാണെന്നും അയാള് തുടർന്ന് പറഞ്ഞു. കഴിയുന്നതും വേഗം തിരിച്ചു വരണമെന്നും യൂനിയന്കാർ പ്രശ്നം ഏറ്റു എദുതിട്ടുന്ടെന്നും അത് കൊണ്ട് വിഷമിക്കേണ്ട എന്നും അയാളോട് പിതാവ് പറഞ്ഞു. വിവരം ഉടനെ ഞങ്ങളെ അറിയിക്കുകയും ചെയ്തു. പ്രശ്നം സംഭന്ധിച്ചുഞാനും വേറെ ഒരു  ഭാരവാഹിയും  കൂടെ ഡിപ്പാര്റ്റ് മെന്റ് തലവനെ കണ്ടു സംസാരിച്ചു. നൈമിഷികമായി ഉണ്ടായ ഒരു വികാരത്തിന് അടിമപ്പെട്ടാണ് തൊഴിലാളി ഇങ്ങനെ ചെയ്തത് എന്നും ഇപ്പോൾ അയാള് തന്ടെ പ്രവര്തിയെ കുറിച്ച് ഓര്ത് പശ്ചാതപിക്കുന്ടെന്നും ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. പശ്ചാതാപതിണ്ടേ അടിസ്ഥാനത്തിൽ തൊഴിലാളിക്ക് മാപ്പ് കൊടുത്തു ജോലിയിൽ പ്രവേഷിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. ഞങ്ങളുടെ വാദം അദ്ദേഹത്തിനെ ബോധ്യപ്പെടുത്തുന്നതി ഞങ്ങ വിജയിച്ചു. പശ്ചാതാപത്തെ ക്കാ വലിയ പ്രായശ്ചിത്തം ഇല്ലെന്നും തൊഴിലാളി തന്ടെ പ്രവത്തിയി യഥാഥത്തി പശ്ചാതപിക്കുന്നുന്ടെങ്കി തൊഴിലാളിക്ക് മാപ്പ് കൊടുത്തു ജോലിയി പ്രവേശിപ്പിച്ചു കൊള്ളാമെന്നും അദ്ദേഹം ഞങ്ങള്ക്ക് വാക്ക് തന്നു.ഇതിനിടക്ക്തൊഴിലാളികളുടെ ശമ്പള തുകയും കൊണ്ട് കടന്നു കളഞ്ഞ തൊഴിലാളിയെ പോലീസ്സിൽ എൽപ്പിക്കനമെന്നും ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്നും ഒക്കെ എതിര് യൂണിയൻ നേതാക്കൾ ഡി പാർട്ട്മെന്റ് തലവനെ കണ്ടു ആവശ്യപ്പെട്ടു. എന്നാൽ ഞങ്ങള്ക്ക് നല്കിയ ഉറപ്പിൽ നിന്ന് അദ്ദേഹം പിന് മാറിയില്ല. അടുത്ത ദിവസ്സം തൊഴിലാളി തിരിച്ചു നാട്ടിലെത്തി. അയാള് ചെലവാക്കിയ ഏതാണ്ട് 800 രൂപ ചേർത്ത് ബാങ്കിൽ നിന്ന് പിന് വലിച്ച മുഴുവൻ തുകയും അയാള് തിരിച്ചു നല്കി.. അയാള് അടുത്ത ദിവസ്സം തന്നെ ജോലിയിൽ പ്രവേശിച്ചു.

അങ്ങനെ യൂനിയണ്ടേ സമര്ധവും സമയോചിതവുമായ   ഇടപെടലിലൂടെ പ്രശ്നം പരിഹരിച്ചു. തൊഴിലാളിയുടെ ജോലി നഷ്ടമാകാതെ ജോലിയിൽ പ്രവേഷിപ്പിക്കുവാനും കഴിഞ്ഞു. അതാണ്പറഞ്ഞത് "പശ്ചാതാപതെക്കൾ വലിയ പ്രായസ്ചിതമില്ലെന്നു". എന്താ ശരിയല്ലേ

***







No comments:

Post a Comment