Saturday, 16 November 2013

ഗുജറാത്തിൽ മുസ്ലീമുകളെ കൂട്ടക്കൊല ചെയ്യുവാൻ അനുഗ്രഹാശിസു കൾ നല്കിയ നരേന്ദ്ര മോഡി പ്രധാന മന്ത്രി യാകുവാൻ യോഗ്യനോ?

ബീ ജെ പി യുടെ  പ്രധാന മന്ത്രി സ്ഥാ നാര്ധി നരേന്ദ്ര മോഡിയെ കുറി ച്ചുള്ള ചർച്ചകൾ നമ്മുടെ മാധ്യമങ്ങളിലും ഫേസ് ബുക്കിലും ഒക്കെ സജീവം ആകുകയാണ്. ഇന്ത്യയിൽ വികസനത്തിന്‌ വേണ്ടി നിലകൊള്ളുന്ന ഒരേ ഒരു  നേതാവ് മോഡിയാനെന്നും മോഡിമുഖ്യ   മന്ത്രിയായിരിക്കുന്ന ഗുജറാത്തിൽ വികസനം അതിന്ടെ പാരമ്യതയിൽ എത്തിയിരിക്കുകയാനെന്നും മോഡി ഭക്തർപ്രചരി പ്പിച്ചു കൊണ്ടിരിക്കുന്നു. വൻ കിട വ്യവസായികൾക്ക് വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുവാൻ പല വിധ സൌജന്യങ്ങളും നല്കുക വഴി ഗുജറാത്തിൽ പല വ്യവസായങ്ങളും ആരംഭിചിട്ടുന്ടെന്നത് പരമാര്ധമാണ്. എന്നാൽ സാധാരണക്കാരെയും തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം അവരുടെ പ്രശ്നങ്ങൾ  മോഡി ഭരണത്തിൽ പരിഹൃതമായിട്ടില്ല. കുടി വെള്ളതിണ്ടേ കാര്യമെടുത്താലും കൂലിയുടെ കാര്യമെടുത്താലും എല്ലാം  തൃപ്തികരമായ ഒരു അവസ്ഥ അവീടെ കൈ വരിച്ചിട്ടില്ല എന്ന് കാണാം. അതെ സമയം വന്കിട വ്യവസായ സ്ഥാപനങ്ങൾക്ക് പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുവാൻ നിർലോഭം സഹായങ്ങൾ നല്കുക വഴി കോര്പരെട്ടുകളുടെ മാനസ പുത്രനായി മാറുവാൻ മോഡിക്ക് കഴിഞ്ഞു എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമത്രേ. ജെർമനിയിൽ ഏറ്റവും നല്ല റോഡുകളും ആശുപത്രികളും ഉണ്ടായത് ഹിറ്റ്‌ ലേര്   ഭരിച്ചപ്പോഴായിരുന്നു എന്ന് എവിടെയോ വായിച്ചതായി ഓര്ക്കുന്നു. എന്ന് വച്ച് ആ ഹിറ്റ്‌ ലേര് ഭരണത്തെ ഫാസിസ്റ്റുകൾ അല്ലാതെ ആരെങ്കിലും സ്ലാഖിച്ചതായി അറിവില്ല.

മോഡിയുടെ ഭരണത്തിൽ ഗുജറാത്തിൽ വമ്പിച്ച വികസനം ഉണ്ടായി എന്ന അവകാശ വാദം വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും അത് മാത്രമാണോ ഇന്ത്യൻ പ്രധാന മന്ത്രിയാകുവാനുള്ള യോഗ്യത? മോഡി ഗുജറാത്ത് മുഖ്യ മന്ത്രി പദം അലങ്കരിക്കുമ്പോഴാണ്  ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഹിന്ദു തീര്ധാടകർ ട്രെയിനിനു തീ പിടിച്ചു വെന്തു മരിച്ചത്. ഈ സംഭവത്തെ തുടർന്ന് മോഡിയുടെ അനുഗ്രഹാശിസ്സുകളോടെ യാണ് ഗുജറാത്തിൽ നിരപരാധികളായ ആയിരക്കണക്കിന് മുസ്ലീമുകളെ ബീ ജെ പി-സംഘ പരിവാര് പ്രഭൃതികൾ കൂട്ട കൊല ചെയ്തത്.ഗോധ്ര സംഭവം ഉണ്ടായപ്പോൾ ഒരു സംസ്ഥാന മുഖ്യ മന്ത്ര്യായിരുന്ന മോഡി വെറും ഒരു സ്വയം സേവകണ്ടേ നിലവാരത്തിലേക്ക് താഴുന്ന കാഴ്ചയാണ് ഭാരതംകണ്ടത്. "കണ്ണിനു കണ്ണ്" എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ആയിരക്കണക്കിന് നിരപരാധികളായ മുസ്ലീമുകളെ നിഷ്ടൂരമായി കൂട്ട കൊല ചെയ്യുവാൻ സംഘ പരിവാര്-ബീ ജെ പി പരിവാരങ്ങൾക്ക് അനുഗ്രഹാശി സ്സുകൾ നല്കിയത് ഒരിക്ക ലും ക്ഷന്തവ്യമല്ല തന്നെ . ഇക്കാര്യം പറയുമ്പോൾ ബീ ജെ പിക്കാരും പുത്തൻ മോഡി ഭക്തരും പറയുന്നത് മോഡിക്കെതിരെ പോലീസ് ഒരു കേസ്സ് പോലും ഇത് വരെയായി രെജിസ്ടർ ചെയ്തി ട്ടില്ല, മോഡി മുസ്ലീമുകളെ കൂട്ട കൊല ചെയ്യുവാൻ ആഹ്വാനം നല്കിയിട്ടില്ല മറിച്ചുള്ള ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാന രഹിതമാണ് എന്നാണു. എന്നാൽ ഇതിന്ടെ നിജ സ്ഥിതി എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ഗോധ്രയിൽ ഹിന്ദു തീർഥാടകർ ട്രെയിനിൽ വെന്തു മരിച്ച സംഭവം ഉണ്ടായ ഉടൻ തന്നെ സംസ്ഥാനത്തെ ഉന്നതരായ ഉദ്യോഗസ്ഥരുടെ (പോലീസ് ഉള്പെടെ) യോഗം മുസ്ലീമുകളെ കൂട്ട കൊല ചെയ്യുന്നതിന് വേണ്ടി മോഡി വിളിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ട്. ഈ വിഷയത്തിൽ മോഡി മന്ത്രി സഭയിൽ അന്ഗവും ബീ ജെ പിയുടെ ഒരു പ്രധാന നേതാവുമായിരുന്ന ഹിരെൻ പാണ്ടേ യുടെ വെളി പ്പെടു ത്തൽ  വളരെ പ്രസക്തമാണ്. മുസ്ലീമുകൽക്കെതിരായി സംസ്ഥാനത്ത് നടന്ന കലാപം മുന്കൂട്ടി ആസ്സൂത്രണം ചെയ്തതായിരുന്നുവെന്നും ആ കലാപം നടക്കുമ്പോൾ ഇടപെടരുതെന്ന് പോലീസിനു കര്ശന നിര്ദേശം നല്കിയിരുന്നുവെന്നും ഹിരെൻ പാണ്ടേ  വെള്പ്പെടുത്തി യിരുന്നു. ഈ വെളിപ്പെടുത്തലിനെ തുടർന്ന് ഹിരെൻ പാണ്ടേ കൊല്ലപ്പെടുകയാനുണ്ടായത്. എന്നാൽ നാളിതു വരെയായിട്ടും ഹിരെൻ പാണ്ടേ യുടെ കൊലപാതകത്തെ പ റ്റി കാര്യമായ യാതൊരു വിധ അന്വേഷണവും നടത്തുകയോ കൊലപാതകികളെ നിയമ ത്തി ണ്ടേ മുമ്പിൽ കൊണ്ട് വരികയോ ചെയ്തിട്ടില്ല. ഇത് കൂടാതെ ഈ അടുത്ത കാലത്താണ് പോലീസിലെ ഒരു ഉന്നതനായ ഉദ്യോഗസ്ഥൻതന്നെ മോഡി ഒരു വ്യാജ ഏറ്റു മുട്ടലിൽ ഉപയോഗിച്ചുവെന്നു സീ ബി ഐ ക്ക് പരാതി നല്കിയത്. ഇസ്രത്‌ ജഹാൻ, പ്രാണേഷ് കുമാർ തുടങ്ങിയവരെ വ്യാജ ഏറ്റു മുട്ടലിൽ കൊലപ്പെടുത്തിയത് അവർ മോഡിയെ കൊല്ലുവാൻ നിയുക്ത രായ ല ഷ്ക്കരെ തൊഇബാൻ  തീവ്ര വാദികൾ ആണെന്നും പറഞ്ഞായിരുന്നു. ഈ വ്യാജ ഏറ്റു മുട്ടലിണ്ടേഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുവാൻ മോഡിക്ക് കഴിയുകയില്ല. ആ കേസ്സുകൾ സുപ്രീം കോടതിയുടെ പർഗണനയിലാണിപ്പോൾ.

തന്നെ ബീ ജെ പിപ്രധാന മന്ത്രി സ്ഥാനാര്ധിയായി  പ്രഖ്യാപിക്കുവാൻ വേണ്ടി തന്ത്ര പൂർവ്വംകരുക്കൾ നീക്കിയ മോഡി ഇതിനിടക്ക്‌ ഏതാനും മുസ്ലീം സംഘടനകളുടെ നേതാക്കളെ കണ്ടു  സഹായം അഭ്യര്ധിക്കുകയുണ്ടായി. അതോടൊപ്പം ഗുജറാത്തിലെ മുസ്ലീമുകളുടെ മനസ്സുകളിലെ മുറിവ് ഉണക്കുവാൻ വേണ്ടി പല വിധ പൊടി കൈകളും പ്രയോഗിച്ചു കൊണ്ടിരിക്കുകയാനിപ്പോൾ.ഇതോടൊപ്പം ദിവസ്സം തോറും ആയിരക്കണക്കിന് മുസ്ലീമുകൾ ബീ ജെ പിയിൽ ചേർന്ന് കൊണ്ടിരിക്കുന്നതായി പ്രചാരണം നടത്തി കൊണ്ടിരിക്കുകയാണ് ബീ ജെ പി യും മോഡി ഭക്തരും. ഇത് കൂടാതെ ജമാത് ഉലമ ഹിന്ദ്‌ എന്ന മുസ്ലീം സംഘടനയുടെ ഭാരവാഹികളോട് മുസ്ലീമുകളുടെ വിശ്വാസം നേടുവാൻ താൻ എന്താണ് ചെയ്യേണ്ടത് എന്ന് മോഡി ഈ അടുത്തയിടെ ആരായുകയുന്ദായി. എന്നാൽ അതിനുള്ള മാര്ഗം മോഡി തന്നെ കണ്ടു പിടിക്കണം എന്നാണു അവർ മോഡിക്ക് നല്കിയ ഉപദേശം.

ഇത്തരുണത്തിൽ ഇവിടെ പ്രസക്തമായ ഒരു കാര്യം ചൂണ്ടിക്കാണിക്കേണ്ടതായി ഉണ്ട്. അത് എന്താണെന്നല്ലേ? ഗുജറാത്തിൽ നടന്ന മുസ്ലീം കൂട്ട കൊലയെ പറ്റിപരാമ ർശിക്കവേ ക്കവേ മാധ്യമങ്ങളോട് കുറച്ചു നാൾ മുമ്പ് മോഡി പറഞ്ഞത് വേഗത്തിലോടുന്ന വാഹങ്ങളുടെ അടിയിൽ പെട്ട് പട്ടികുട്ടികൾ കൊല്ല പ്പെടുന്നത് സ്വാഭാവികമാണ് എന്നത്രെ. ഇതിന്ടെ അര്ഥം ഗുജറാത്തിൽ മുസ്ലീമുകളെ കൂട്ട കൊല ചെയ്തതിൽ മോഡിക്ക് തെല്ലും പശ്ചാത്താപം ഇല്ല എന്നല്ലാതെ മറ്റെന്താണ്?

ബീജേപി -സന്ഘപരിവാരിണ്ടേ പ്രധാന മന്ത്രി സ്ഥാനാര്ധിയായി പ്രഖ്യാപിക്ക പ്പെട്ടതിനു ശേഷം മോഡിനടത്തിയ പ്രസംഗത്തിൽ തീവ്രവാദം, അയൾ രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ, രാജ്യ രക്ഷ, തുടങ്ങി സൂര്യന് കീഴിലുള്ള മിക്ക പ്രശ്നങ്ങളെ പറ്റിപരാമർശങ്ങൾ നടത്തുകയുണ്ടായി. എന്നാൽ ഈയിടെ ഉത്തര പ്രദേശിലെ മുസ്സഫർനഗരിൽ നടന്ന വര്ഗീയ കലാപത്തെ കുറിച്ച് കമാ എന്ന് ഒരക്ഷരം മോഡി പറഞ്ഞില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. മുസഫർ നഗറിൽ എത്രയോ നൂറ്റാണ്ടുകളായി പരസ്പരം സ്നേഹത്തോടെയും സഹകരണത്തോടെയും കഴിഞ്ഞ ഹിന്ദു-മുസ്ലീം മത വിഭാഗങ്ങൾപരസ്പരം ആക്രമിച്ചു തമ്മിൽ തല്ലിമരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഔദ്യോഗിക കണക്കു അനുസ്സരിച്ച് തന്നെ ആ കലാപത്തിൽ 40 വിലയേറിയ മനുഷ്യ ജീവനാണ് പൊലിഞ്ഞത്. കൂടാതെ ഏതാണ്ട്    40,000    പേര് തങ്ങളുടെ വീടും സ്വത്തുക്കളും ഉപേക്ഷിച്ചു പലായനം ചെയ്യുകയും ചെയ്തു. ഈ കലാപം സൃഷ്ടിച്ചതിൽ മുഖ്യ പങ്കു വഹിച്ചത് ബീ ജേ പി യായിരുന്നു എന്നത് സംശയാതീതമായി തെളിഞ്ഞ കാര്യമാണ്. അത് കൊണ്ടാണോ എന്നു അറിയില്ല ഈ സംഭവത്തെ പറ്റി മൌനം വിദ്വാനു ഭൂഷണം എന്ന നിലയിൽ മോഡി മൌനം ഭജിച്ചത് .  

ഇവിടെ മറ്റൊരു കാര്യം കൂടി പരാമർ ശി ക്കുന്നത് ഉചിതമെന്ന് കരുതുന്നു.. അത് ഇതാണ്. ഇന്ത്യ ഭരിക്കുന്ന യൂ പീ എ സർക്കാ രി ന്റെ ജന വിരുദ്ധ നയങ്ങൾ മൂലം പൊറു തി മുട്ടിയ ജന വിഭാഗങ്ങളിൽ കുറച്ചു പേരെങ്കിലും ഇന്ത്യ അഭി മുഖീകരിക്കുന്ന ദാരിദ്രം, അഴിമതി , സാമ്പത്തിക പ്രതി സന്ധി എന്നിവയെ നിസ്സാര വല്ക്കരിച്ചു കൊണ്ട് അഭിപ്രായ പ്രകടനങ്ങൾ നടത്തിയ രാഹുൽ ഗാന്ധിയെക്കാളുംഉദാര വല്ക്കരണ നയങ്ങൾ പിന്തുടരുക വഴി വിലക്കയറ്റത്തിനും ദുസ്സഹമായ ജീവിതത്തിനും കാരണമാക്കിയ മൻ മോഹന സിംഗിനെക്കാളും എന്ത് കൊണ്ടും പ്രധാന മന്ത്രിയാകുവാൻയോഗ്യൻ  മോഡി യല്ലേ എന്ന് ചോദിക്കുന്നുണ്ട് എന്നത് നിഷേധിക്കുന്നില്ല. അത്തരത്തിൽ യൂ പീ എ വിരുദ്ധ വികാരം മോഡിക്ക് അനുകൂലമായി മാറ്റുവാൻ തീവ്ര ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

കോണ്‍ഗ്രസ്‌ ബീ ജെ പി ഇതര കക്ഷികളിൽ ബീ എസ് പി, ആർ ജെ ഡി, സമാജ് വാദി പാര്ടി എന്നിവ തങ്ങളുടെ അവസരവാദ നിലപാടുകൾ മൂലം വിശ്വാസത്തിൽ എടുക്കുവാൻ പറ്റാത്ത പാർട്ടികൾ ആയി തീര്ന്നിരിക്കുന്നു. അതെ സമയം ഒറീസ്സയിലെ  ബീ ജെ ഡി, ജനതാ ദൽ -യു, ടീ ഡീ പി എന്നീ    പാർട്ടികൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടില്ല. അത് കൊണ്ട്  കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യൂ പീ എ ക്കും  ബീ ജെ പി നേതൃത്വം നല്കുന്ന വര്ഗീയ മുന്നണിക്കും എതിരായി ജനങ്ങളുടെ വിശ്വാസം ആര്ജിക്കുന്ന ഒരു ഇടതു പക്ഷ-ജനാധ്പത്യ പാര്ട്ടികളുടെ ബദൽ ഉരുത്തി  രിയാത്ത അവസ്ഥ നമ്മുടെ നാട്ടിലെ ജനങ്ങളെ ചെകുത്താനും കടലിനും ഇടയിൽ ആയിരിക്കുന്നു എന്നതാണ് പരമാര്ധം.

ഇന്ത്യയിലെ കോര്പ്പരെട്ടുകളും  കുത്തക മാധ്യമങ്ങളും ചാർത്തിനല്കിയ  "വികസനനായക" പരി വേഷത്തിൽ ഊറ്റം കൊണ്ട് പ്രധാന മന്ത്രി കുപ്പായം തൈപ്പിച്ചു വച്ച്രിക്കുന്ന നരേന്ദ്ര മോഡി യെപ്പോലെ ആയിരക്കണക്കിന് നിരപരാധികളായ മുസ്ലീമുകളെ കൂട്ട കൊല ചെയ്യുവാൻ പ്രേരണയും അനുഗ്രഹാശിസ്സുകളും നല്കിയ അതും ഹിന്ദുത്വം എന്ന ഏക അജണ്ട മാത്രം ലക്ഷ്യമാക്കുന്ന ഒരു ആൾ ഇന്ത്യയുടെ പ്രധാന മന്ത്രി പ ദം അലങ്കരിക്കുവാൻ ഒരിക്കലും യോഗ്യനല്ല തന്നെ.

നമ്മുടെ രാജ്യത്ത് മുസ്ലീം തീവ്ര വാദി കൽ  ജമ്മു കാശ്മീരിൽ മാത്രം തങ്ങളുടെ പ്രവര്ത്തനം നടത്തിയിരുന്ന സാഹചര്യം മാറി ഇന്ത്യയൊട്ടാകെ മുസ്ലീം തീവ്ര വാദം ശക്തിപ്പെട്ടത് ബീ ജെ പി നേതാവ് എല് കെ അദ്വാനിയുടെ നേതൃത്വത്തിൽ ബീ ജെപി-സംഘ പരിവാർ കരസേവകർ ബാബറി മസ്ജിദ് തകര്ത്ത തി നു ശേഷമായിരുന്നു. ഈ സംഭവത്തോടെ ഇന്ത്യയിൽ പുതിയ മുസ്ലീം തീവ്ര വാദി സംഘടനകൾ രൂപീകൃതമായി. മുസ്ളീം മതത്തിലെ നിരവധി ചെറുപ്പക്കാർ ബാബറി മസ്ജിദ് തകർ ത്ത  തിനു പ്രതി കാരം ചെയ്യുവാൻ വേണ്ടി ഈ തീവ്ര വാദി സംഘടകളിൽ അംഗങ്ങൾ ആയി. ഇതേ തുടർന്ന് ഇന്ത്യയൊട്ടാകെപല നഗരങ്ങളിലും  നിരവധി ബോംബു സ്പോടനങ്ങൾ നടത്തി. ആ സ്പോടനങ്ങളിൽ എല്ലാം നിരപരാധികളായ നിരവധി ഹിന്ദുക്കൾ കൊല്ലപ്പെട്ടു. അതോടെ ഹിന്ദു-മുസ്ളീം മതങ്ങള തമ്മിലുള്ള സ്പര്ധ വളരെ വര്ദ്ധിച്ചു. ഈ സംഭവത്തിന്‌ ശേഷം നമ്മുടെ രാജ്യത്ത് മുസ്ളീം തീവ്ര വാദം  എന്ന എരി തീയിൽ     എണ്ണഒഴിച്ചത്  നരേന്ദ്ര മോഡിയാണ്.

അങ്ങനെയുള്ള   നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാന മന്ത്രിയായാൽ അത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു വൻ ദുരന്തമായിരിക്കും  എന്നത് തർക്കമറ്റഒരു കാര്യം ആണ് എന്ന് പറയട്ടെ. 

No comments:

Post a Comment