Saturday, 2 November 2013

പ്രിയപ്പെട്ട ജോസെഫെ താങ്കള്കൊല ചെയ്യപ്പെട്ടിട്ടു 15 വർഷങ്ങൾ കഴിഞ്ഞെങ്കിലും നിങ്ങളെ കുറിച്ചുള്ള ഓര്മ്മ ഇന്നും എന്റെ മനസ്സില് ഒരു വിങ്ങലായി അനുഭവപ്പെടുന്നു

ഈ സം ഭവം നടക്കുന്നത് 1998   -ൽ ആണ്. അന്ന് ഞാൻ കോട്ടയം ജില്ലയിലുള്ള വെള്ളൂരിലെകെ കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ്കം പനീ യിൽ  ജോലി ചെയ്യുന്നു.      1981 സെപ്ടംബരിലാണ് ഞാൻ അവീദെ ജോലിക്ക് ചേർന്നത്‌. ജോലിയിൽ പ്രവേശിച്ചു ഏതാനും ദിവസ്സങ്ങൾക്കുള്ളിൽ തന്നെ ഞാൻ ടീ വി ജോസഫിനെ പരീചയപ്പെട്ടു. അദ്ദേഹംഅന്ന് ഉമ്മൻ ചാണ്ടി പ്രേസിടന്റായിട്ടുള്ള കേരളാ ന്യൂസ് പ്രിന്റ്‌ മില്ൽ വര്കെര്സ് അസോസിയേഷൻ എന്നയൂനിയണ്ടേ ജനറൽ സെക്രെട്ടറി ആയിരുന്നു. ആ യൂണിയൻ ആ കമ്പനിയിലെ മൂന്നാമത്തെവലിയ  യൂണിയൻ ആയിരുന്നു.അന്ന് സ്വതന്ത്ര യൂണിയൻ ആയിരുന്ന കേരളാ ന്യൂസ്പ്രിന്റ് എംപ്ലോയീസ് യൂണിയൻ ആയിരുന്നു ഏറ്റവും വലിയ യൂണിയൻ (ഈ യൂണിയൻ പിൽക്കാലത്ത്‌ സീ ഐ ടി യൂവിൽ അഫ്ഫ്ലിളിയെറ്റ് ചെയ്യപ്പെട്ടു). അവിടെ ജോലിക്ക് ചേർന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ സീ പീ എം വിശ്വാസിയായ ഞാൻ എംപ്ലോയീസ് യൂണിയനിൽ അംഗ മായി. തുടര്ന്നുയൂനിയന്റെ നേതൃത്വത്തിലേക്ക് എത്തിച്ചേര്ന്നു. യൂണിയൻ സെക്രെട്ടരിയായി ആറു കൊല്ലക്കാലം പ്രവര്ത്തിച്ചു. ഈ കാലയളവിൽ വ്യത്യസ്ത രാഷ്ട്രീയ വീശ് വാസികൾ ആയിരുന്നുവേന്കിലും ഞാനും  ടീ വീ ജോസഫും വളരെ അടുത്ത സുഹൃത്ത്‌ ക്കൾ ആയി മാറി. രണ്ടു യൂണിയനുകളുടെ  ഭാരവാഹികൾ ആയിരുന്നതിനാൽ തൊഴിലാളികളുടെ പല പ്രശ്നങ്ങളെ കുറിച്ചും പല സന്ദര്ഭങ്ങളിലും ചര്ച്ച ചെയ്യുവാനും അതനുസ്സരിച്ച് യോജിച്ചുള്ള പ്രവര്ത്തനം നടത്തുവാനും ഞങ്ങള്ക്ക് കഴിഞ്ഞു.

ടീ വി ജോസഫിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് അദ്ദേഹത്തിണ്ടെ ചങ്കൂറ്റമാണ്. ഏതുഅനീതിക്കെതിരെയും ശ ക്തീയായി പ്രതികരിക്കുക എന്നത് ജോസഫിന്റെ നൈസര്ഗിക ഗുണമായിരുന്നു. സ്ഥലത്തെ പ്രസിദ്ധമായ ഒരു സംപന്ന ക്രിസ്ത്യൻ കുടുംബത്തിലെ അംഗം ആയിരുന്നു ജോസഫ്. ജോസഫിന്റെ യൂണിയനിൽ നിരവധി സീ പീ എം വിശ്വാസികളും അംഗങ്ങൾ ആയിട്ടുണ്ടായിരുന്നു. കമ്പനിയിലെ അന്നത്തെ ഉദ്യോഗസ്ഥരുടെ അഴിമതിയും കൊള്ളരുതായ്മ്മകളുംപരസ്യമായി ചോദ്യം ചെയ്യുവാൻ ജോസഫ് ഒരിക്കലും മടിച്ചിരുന്നില്ല.

ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഉമ്മൻ ചാണ്ടിയെ യൂണിയൻ പ്രേസിടന്റ്റ് സ്ഥാനത്തുനിന്ന് മാറ്റി പ്രസീധ ട്രേഡ് യൂണിയൻ നേതാവായ എസ് സീ എസ് മേനോനെ തന്ടെ യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കുവാനും ജോസഫ് ഒരിക്കൽ തയ്യാറായി എന്നതും ഇവിടെ സ്മരണീയമാണ്.

കുറെ വർഷങ്ങൾ കഴിഞ്ഞു കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് അതിന്ടെ പാരമ്യതയിൽ എത്തിയപ്പോൾ മനം മടുത്ത ജോസഫ് തന്ടെ യൂണിയനെ അപ്പോഴേക്കും സീ ഐ ടീ യൂവിൽ അഫിലിയെറ്റ് ചെയ്യപ്പെട്ട കേരളാ ന്യൂസ്പ്രിന്റ് എംപ്ലോയീസ് യൂണിയനിൽ ലയിപ്പിക്കുവാൻ താല്പ്പര്യം പ്രകടിപ്പിക്കുകയുണ്ടായി. സീ ഐ ടീ യൂ യൂണിയൻ സെക്രെട്ടറി ആയിരുന്ന എന്നോടാണ് അദ്ദേഹം ഈ കാര്യം ആദ്യം പറഞതു. എന്നാൽ ഞങ്ങൾ ഈ വിഷയം ചര്ച്ച ചെയ്തപ്പോൾ സീ ഐ ടി യൂ യൂനിയണ്ടേ നേതൃത്വം ഉടൻ തന്നെ ജോസഫിന് നല്കുവാൻ പറ്റുകയില്ല എന്നായിരുന്നു പൊതു വികാരം. അത് കൊണ്ടു ഉടനെ തന്നെ ജോസഫിന്റെ യൂണിയനിലെ 4-5 പേര്ക്ക് എക്സിക്ര്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങൾ നല്കാം, യൂണിയൻ എടുക്കുന്ന തീരുമാനങ്ങൾ ജോസഫുമായി ചര്ച്ച ചെയ്യാം, ഒരു കൊല്ലം കഴിഞ്ഞു അദ്ദേഹത്തിന് നേതൃത്വം നല്കാം എന്നീ കാര്യങ്ങൾ സീ ഐ ടീ യൂ യൂണിയൻ ഭാരവാഹികൾ അദ്ദേഹത്തെ അറിയിച്ചു. പക്ഷെ ഈ വക നിബന്ധനക അദ്ദേഹത്തിന് സ്വീകാര്യമായില്ല. അത് കൊണ്ട് യൂണിയന്റെ ലയനം നടന്നില്ല.. യൂണിയൻ ലയനം നടന്നില്ലെങ്കിലും ഞാനും ജോസഫും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്  ഒരു പോറൽ പോലും ഏറ്റില്ല.

ഇതിനിടയിൽ അന്നത്തെ യൂ ഡീ എഫ് ഗവേന്മേന്റിലുള്ള സ്വാധീനം ഉപയോഗിച്ച് ജോസഫ് എന്റെ നാടായ ചേര്ത്തല താലൂക്കിലെ ( ആലപ്പുഴ ജില്ല) തവണ കടവ് എന്ന സ്ഥലത്ത്ഒരുകയർ ഫാക്റ്ററി
തുടങ്ങി ഏതാണ്ട് 6-8 തൊഴിലാളികൾ അവിടെ ജോലിക്കാരായി ഉണ്ടായിരുന്നു. ആ ഫാക്ടറി നല്ല ലാഭം ഉണ്ടാക്കിയിരുന്നു. കുറച്ചു നാൾ കഴിഞ്ഞു അത് പോലെ ഒരു കയർ ഫാക്ടറി എന്ത് കൊണ്ട് എനിക്കും തുടങ്ങി കൂടാ എന്ന് ജോസഫ് എന്നോട് ചോദിച്ചു.കേരളാ ഗവേന്മേന്റിൽ നിന്നുള്ള എല്ലാ സഹായവും വാങ്ങി തരാം എന്ന് വാഗ്ദാനം നല്കുകയും ചെയ്തു. എന്നാൽ ഞാൻ അത് സ്നേഹ പുരസ്സരം നിരസിച്ച.

അങ്ങനെയിരിക്കെ ഒരു ദിവസ്സം ജൊസഫിന്റെ കയർ ഫാക്ടറിയിൽരി  സേപ്ഷനിസ്ടായി  ജോലി ചെയ്യ്തിരുന്ന പെണ് കുട്ടി തന്നോട് അവിടെ ജോലി ചെയ്യുന്ന ഒരു തൊഴിലാളി മദ്യപിച്ചെത്തി ശല്യം ചെയ്യുന്നു എന്ന് പറഞ്ഞു ജോസഫിന് ടെലഫോണ്‍ ചെയ്തു. വിവരം അറിഞ്ഞ ഉടൻ തന്നെ ജോസഫ് സ്വന്തം കാറിൽ പുറപ്പെട്ടു തന്ടെ ഫാക്ടറിയിൽ എത്തി. ആ സമയത്തും മേൽ പറഞ്ഞ തൊഴിലാളി ആ പെണ് കുട്ടിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു ജോസഫ് ആ തൊഴിലാളിയെ പിൻ തിരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്ന് മാത്രമല്ല മദ്യത്തിനും മയക്കു മരുന്നിനും അടിമയായ അയാള് കോപിച്ചു പുറത്തു പോയി. പക്ഷെ ഉടൻ തന്നെ വടി വാളുമായി തിരിച്ചെത്തുകയും ജോസഫിനെ തലങ്ങിനും വിലങ്ങിനും വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു.

ഗുരുതരമായി പരുക്കേറ്റ ജോസഫിനെയും കൊണ്ട് ഫാക്ടറിയിലെ മറ്റൊരു തൊഴിലാളി പലസ്വകാര്യ  ആശുപത്രികളിലും പോയെങ്കിലും അവിടെയെല്ലാം ചികിത്സ നല്കുവാൻ ആശു പത്രി അധികൃതർ വിസ്സമ്മതിച്ചു. ഒടുവിൽ വളരെ അകലെയുള്ള  ഗവേന്മേന്റ്റ് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും രക്തം വാര്ന്നു അതീവ ഗുരുതരാവസ്തയായി. ഉടൻ തന്നെ മരണം സംഭവിച്ചു. അങ്ങനെ ആ ജീവന ഒരു മദ്യപണ്ടേ വടി വാളിനു ഇരയായി.

അന്ന് വൈകിട്ടാണ് ജോസഫ്ണ്ടേ മരണത്തെ കുറിച്ച് ഞാൻ അറിഞ്ഞത്. ആ വാര്ത്ത ജോസഫിണ്ടേ സുഹൃത്തുക്കളായ ഞങ്ങള്ക്കൊക്കെ വലിയ വേദന ഉളവാക്കിയ സംഭവം ആയിരുന്നു. പോസ്റ്റ്‌  മോര്ട്ടത്നു ശേഷം അടുത്ത ദിവസ്സം ജോസഫിണ്ടേ മൃത ദേഹം വീട്ടില് കൊണ്ട് വന്നു. ശവ സംസ്കാരത്തിൽ പങ്കെടുത്ത ശേഷം ഞാനും ഭാര്യയും കൂടി സ്കൂട്ടറിൽ പോകുമ്പോൾ അപകടം ഉണ്ടായി . എന്റെ വലതു കൈ ഒടിഞ്ഞു തലക്കും പൊട്ടലുണ്ടായി. എന്നാൽ ഭാഗ്യവശാൽ തലയുടെ പരിക്ക് ഗുരുതരമായിരുന്നില്ല. ഏതാണ്ട് ഒരാഴ്ച ആശുപത്രിയിൽ കഴിയെണ്ടതായി വന്നു എന്ന് മാത്രം. ജോസഫിണ്ടേ മരണം മൂലം ഉണ്ടായ മാനസിക ആഘാതം  മൂലമാണ് ആ അപകടം ഉണ്ടായത് എന്നതാണ് സത്യം.

ടീ വി ജൊസഫ് കൊല്ല പ്പെട്ടതിനു ശേഷം 15 കൊല്ലങ്ങൾ കഴിഞ്ഞു എങ്കിലും ഇപ്പോഴും എന്റെ ആ നല്ല സുഹൃത്തിനെ കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സില് ഒരു വിങ്ങൽ അനുഭവപ്പെടുന്നു. പ്രിയ സുഹൃത്ത്‌ ജോസഫേ നിങ്ങൾ മരിച്ചിട്ടില്ല എന്നെ പോലുള്ള  നിരവധി സുഹൃത്തുക്കളുടെ മനസ്സുകളിൽ ദീപ്തമായ സ്മരണകളിൽ നിങ്ങൾ ഇപ്പോഴും ജീവിക്കുന്നു.


No comments:

Post a Comment