Monday, 15 October 2012

വീണ്ടും സഖാവ് വീ എസ അച്യുതാനന്ദന്റെ അച്ചടക്ക ലംഖനത്തെ പറ്റി



പാര്ടി നയത്തിന് വിപരീതമായി പരസ്യമായി പ്രതികരിച്ചു പാര്ടി അച്ചടക്കം ലംഖിച്ചതിനു സഖാവ് വീ എസ് അച്യുതാനന്ദനെ പരസ്യമായി ശാസിക്കുവാന്സീ പീ എം കേന്ദ്ര കമ്മിറ്റി തീരുമാനിചിച്ചു

കുറേകാലമായിവീഎസ്നടത്തികൊണ്ടിരുന്ന പ്രവര്ത്തികള്ഒരിക്കലും അദ്ദേഹത്തെപോലുള്ള പ്രവര്ത്തന പാരമ്പര്യമുള്ള ഒരു നേതാ വില്നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്  വിഷയത്തെ കുറിച്ച് 'വീഎസ് അച്ചുതാനന്ദനും അച്ചടക്കവുംഎന്ന തലക്കെട്ടില്‍ മുന്പ് ഞാന്ഒരു ബ്ലോഗ്‌ എഴുതിയിരുന്നു.  വീഎസ്സിനെ പോലുള്ള ഒരു നേതാവ് എന്ത് കൊണ്ടാണ് തുടര്ച്ചയായി പാര്ടി അച്ചടക്കം ലംഖിച്ചു കൊണ്ടുള്ള പ്രവര്ത്തനങ്ങളില്ഏര്പ്പെടുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പല വിഷയങ്ങളെ കുറിച്ചും പാര്ടി പ്രവര്ത്തകര്ക്കും നേതാക്കള്ക്കും പല തരത്തിലുള്ള അഭിപ്രായങ്ങള്കാണും. പക്ഷെ അവരുടെ അഭിപ്രായങ്ങള്അവരവരുടെ പാര്ടി വേദികളില്ഉന്നയിച്ചു ചര്ച്ച ചെയ്തു യോജിച്ച ഒരു തീരുമാനത്തില്എത്തുക അത് എല്ലാവരും അന്ഗീകരിക്കുക എന്നതാണ് പാര്ടിയുടെ സംഘടനാ രീതി. അങ്ങനെ ചര്ച്ച ചെയ്തു അംഗീകരിച്ച ഒരു കാര്യത്തെപറ്റി പിന്നീട് പരസ്യമായി വിമര്ശിക്കുകയും അച്ചടക്ക ലംഖനം നടത്തുകയും ചെയ്യുന്നത് വീ എസ്സിനെ പോലുള്ള ഒരു നേതാവില്നിന്നും പാര്ടി മെമ്പറന്മാരും പ്രവര്ത്തകരും പാര്ടിയെ സ്നേഹിക്കുന്ന ജന സമൂഹവും ഒരിക്കലും പ്രതീക്ഷിക്കുന്ന ഒരു കാര്യമല്ലതന്നെ . ഇത്തരത്തിലുള്ള വീ എസ്സിന്റെ പ്രവര്ത്തനം പാര്ടി പ്രവര്ത്തകര്ക്കിടയില്ചിന്താ കുഴപ്പം ഉണ്ടാക്കുവാനെ  വഴി വൈക്കുകയയുള്ളൂ.  മാത്രമല്ല അത് പാര്ടി ശത്രുക്കളെ സന്തോഷിപ്പികുകയും ചെയ്യും

പാര്ടിയെ സംബന്ധിച്ചിടത്തോളം അച്ചടക്കം പരമ പ്രധാനമാണ്. അത് പാര്ടിയുടെ സമുന്നതനായ ഒരു നേതാവ് തുടരെ ലംഖിക്കുന്നത് നല്കുന്ന സന്ദേശം തീര്ച്ചയായും നല്ലതല്ല. അടുത്ത കാലത്ത് ടീ പീ ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്ന്ന് സീ പീ എം പരീക്ഷണ ഖട്ടം   അഭിമുഖീകരിച്ചപ്പോള്വീ എസ് നടത്തിയ പ്രതികരനങ്ങളും പ്രവര്ത്തികളും പാര്ടിയെ കൂടുതല്പ്രതിസന്ധിയില്ആക്കുവാനാണ് ഉതകിയത് എന്നത് തര്ക്കമറ്റ ഒരു സംഗതിയാണ്. ഈ വക പ്രവര്ത്തികള്കാരണം വീ എസ് സീ പീ എമ്മില്നിന്നും രാജി വച്ച് വേറെ പാര്ടി ഉണ്ടാക്കുവാന്പോകുകയാനെന്നുള്ള രീതിയില്പോലും കപടഇടതുപക്ഷക്കാരുംകുത്തകമാധ്യമങ്ങളും അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചുപക്ഷെഅങ്ങനെ സംഭവിച്ചില്ല എന്നത്യു അവരെ നിരാശരാക്കിപക്ഷെ ഒരു കാര്യം സത്യമാണ്അതായത് വീ എസ്സിന്റെ  സ്ഥാനത്ത്‌ വേറെ ആരായിരുന്നാലും ആള്‍ പണ്ടെ പാര്ടിക്ക് പുറ ത്താകുമായിരുന്നു    . എന്നതാണ് അത്..

ഇത്തരുണത്തില്തുടര്ച്ചയായി  അച്ചടക്ക ലംഖന നടപടികളില്ഏര്പ്പെടുന്ന വീ എസ് 44 കൊല്ലങ്ങള്ക്ക് മുന്പ്, അതായത്  1968  --ല്‍ .എടുത്ത നിലപാടിനെ കുറിച്ച് പരാമര്ശിക്കാതെ വയ്യ. അന്ന് സഖാവ് എം എസ്സിന്റെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണിയായിരുന്നു കേരളം ഭരിച്ചിരുന്നത്. ഭകഷ്യ മന്ത്രി കെ ആര്ഗൌരി അമ്മ ആയിരുന്നു.  ഗവേര്മെന്റിനെതിരെ കോണ്ഗ്രസ്നേതൃത്വത്തിലുള്ള കേന്ദ്ര ഗവേര്ന്മേന്റ്റ് രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി റേഷനിംഗ് സമ്പ്രദായം തന്നെതകരാറിലാക്കുന്നനടപടികളാണ്സ്വീകരിച്ചത്.തല്‍ ഫലമായി പൊതു വിപണിയില്‍ അരി വില കുതിച്ചുയര്ന്നുകേരള ഗവേര്ന്മേന്റ്റ്ഈ പ്രശ്നം പരിഹരിക്കുവാന്എടുത്ത നടപടികള്‍ ഉദ്ദേശിച്ച ഫലം കണ്ടതുമില്ലപാവപ്പെട്ട ജനങ്ങള്‍ ആകെ പട്ടിണിയിലും  പരിവെട്ടത്തിലും ആയി പ്രതിസന്ധിക്ക് കാരണക്കാര്‍ കേന്ദ്ര ഗവേര്ന്മേന്റ്റ് ആയിരുന്നെങ്കിലും  കേരളത്തിലെ പാവപ്പെട്ട ജനങ്ങള്ക്ക്ന്യായ വിലക്ക് അരി നല്കുന്നതിനു വേണ്ട മാര്ഗങ്ങള്ആരായണമെന്ന് അഭിപ്രായമുള്ള പലരും അന്ന് സീ പീ എമ്മില്ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു നേതാവായിരുന്നു   തിരുവനന്തപുരത്തെ ജില്ല കമ്മറ്റി അങ്ങമായിരുന്ന സഖാവ് കരമന സോമന്‍. ഒരു ദിവസ്സം സഖാവിന്റെ നേതൃത്വത്തില്‍   15 പേരടങ്ങുന്ന സീ പീ എം പ്രവര്ത്തകര്നിയമ സഭാ ഗ്യാലറിയില്കയറി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. പ്രകടനത്തെ കുറിച്ച് അന്ന് എം എല് യും പാര്ടി സംസ്ഥാന കമ്മിറ്റി അന്ഗവും ആയിരുന്ന വീ എസ് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. " ഇന്ന് നിയമസഭാ ഗ്യാലറിയില്കയറി പ്രകടനം നടത്തിയവര്‍ കൊണ്ഗ്രെസ്സിന്റെയും കേരള കൊണ്ഗ്രെസ്സിന്റെയും ഗുണ്ടകള്ആണ്എന്നത്രേ.  

സ്വന്തം പാര്ടിക്കാര്‍ പാര്ടി അച്ചടക്കം ലംഘിച്ചു കൊണ്ട് അന്ന് പ്രകടനം നടത്തിയപ്പോള്‍ അവരെ തള്ളി പറഞ്ഞു എന്ന് മാത്രമല്ല അവരെ കോണ്ഗ്രസിന്റെയും കേരളകൊണ്ഗ്രെസ്സിന്റെയും ഗുണ്ടകള്‍  ആയി ചിത്രീകരിക്കുക  വരെ ചെയ്ത വീ എസ്സാണ് ഇപ്പോള്തുടരെ തുടരെ പാര്ടി അച്ചടക്കം ലംഘിച്ചു കൊണ്ടിരിക്കുന്നത് എന്നത് തീര്ത്തും ഒരു വിരോധാഭാസമാണ് എന്ന് പറയാതെ വയ്യ. അച്ചടക്ക ലംഘനത്തില്നിന്ന് വീ എസ് പിന്മാറണം.വീ എസ്സിനെ പോലെ പാരമ്പര്യമുള്ള,  മറ്റുള്ള പാര്ടി പ്രവര്ത്തകര്ക്ക് മാതൃകയാകേണ്ട ഒരു നേതാവ് ഇനിയെങ്കിലും അച്ചടക്ക ലംഘനം ഉപേക്ഷിച്ചു സീ പീ എമ്മിനെ ശക്തിപ്പെടുത്തുന്ന പ്രവര്ത്തനങ്ങള്ക്ക് ശക്തി പകരണം. അതാണ്സീ പീ എമ്മിനെ സ്നേഹിക്കുന്ന പ്രവര്ത്തകരും ജന സമൂഹവും ഒക്കെ ആഗ്രഹിക്കുന്നത്. അതാണ് കാലഖട്ടത്തിന്റെ ആവശ്യകത. എന്ന് പറഞ്ഞു കൊണ്ട് ഞാന് ബ്ലോഗ്ഉപസംഹരിക്കട്ടെ.
****

No comments:

Post a Comment