സീ പീ എം പ്രവർ ത്ത കരോടും അനുഭാവികളോ ടും മറ്റുള്ള പാർട്ടി ക്കാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. അത് ഇതാണ്, നിങ്ങൾ ഏ തു ഗ്രൂപ്പാണ് പിണറായി ഗ്രൂപ്പാ ണോ അതോ വീ എസ് ഗ്രൂപ്പാണോ എന്ന്. നമ്മുടെ നാട്ടിലെ മനോരമാദി കുത്തക പത്രങ്ങളും മാധ്യമങ്ങളും സീ പീ എമ്മിൽ പിണറായി ഗ്രൂപ്പ്, വീ എസ് ഗ്രൂപ്പ് എന്ന് ര ണ്ടു ഗ്രൂപ്പ് ഉണ്ടെന്നനിലക്കാണ ല്ലോ പ്രചരണം നടത്തുന്നത്? അതും പോരാഞ്ഞ് സംസ്ഥാന തല, ജില്ല-താലൂക്ക് തല നേതാക്കളിൽ ആരൊക്കെ ഇന്ന ഗ്രൂപ്പിൽ പെട്ടവരാണെന്ന നിലക്കും പ്രചരിപ്പിക്കുന്നത് ഒരു പതിവാണ്. എന്നോട് ഈ ചോദ്യം ഉന്നയിക്കുന്നവരോട് എന്റെ മറുപടി ഞാൻ സീ പീ എം കാര ൻ ആണ്. എനിക്ക് ഒരു ഗ്രൂപും ഇല്ല എന്നാണു. സഖാക്കൾ പിണറായിയും വീ എസ്സും ഞാൻ ഒരു പോലെ ഇഷ്ടപ്പെടുന്നവരാണ്. പാര്‍ടിയുടെ സമുന്നത നേതാക്കൾ എന്ന നിലയിൽ എനിക്ക് അവരോടു ബഹുമാനം ഉണ്ട്. അവരിൽ ഒരാളോട് പ്രത്യേക സ്നേഹവും മറ്റൊരാളോട് സ്നേഹക്കുറ വും ഇല്ല.അവർ മാത്രമല്ല പാർട്ടിയുടെ മറ്റു നേതാക്കനാരായ ശിവദാസമേനോൻ, കോടിയേരി, പലോളി മുഹമ്മദ്കുട്ടി, എളമരം കരീം തുടങ്ങി എല്ലാ വരും എനിക്കുപ്രി
യപ്പെട്ട വർ തന്നെ. അതിന്റെ അര്‍ഥം ഞാൻ അവരുടെ ആരുടെയെങ്കിലും പക്ഷക്കാരൻ ആണെന്നല്ല.
ഇത് പറ യുമ്പോൾ പഴയ ചില കാര്യങ്ങൾ ഞാൻ ഓർ ക്കുന്നു. പണ്ട് സീ പീ എമ്മിന്ടെ സമുന്നതരായ നേതാക്കന്മാരായിരുന്ന, ഏ.വി. ആര്യൻ, പീ വി കുഞ്ഞി കണ്ണൻ, എം വീ രാഘവൻ , കെ ആർ ഗൌരി അമ്മ തുടങ്ങിയ നേതാക്കളെയും എനിക്ക് വളരെ ഇഷ്ടമായിരുന്നു. എ വി ആര്യന്റെയും എം വി രാഘവന്ടെയും പ്രസംഗങ്ങൾ ഞാൻ അക്കാലത്ത് വളരെആസ്വദിച്ചിരുന്നു. അവഎന്നെ
ആവേശം കൊള്ളിച്ചിരുന്നു. അതിന്ടെ
അര്‍ഥം
അവരിൽ ആരുടെയെങ്കിലും
പക്ഷക്കാരൻ ആയിരുന്നു എന്നല്ല. ഈ നേതാക്കളെല്ലാം ഗുരുതരമായ അച്ചടക്ക ലംഘ നം നടത്തിയതിനെ തുടർന്നു പാർടിയിൽ നിന്ന് പുറത്തായി. ഇതിൽ ഒല്ലൂരിലെ മുന്‍ എം എല്‍ എ യും തൃശ്ശൂരിലെ സീ പീ എം നേതാവുമായിരുന്ന ഏ വി ആര്യനാണ് ആദ്യം പാര്‍ടി അച്ചടക്കം ലംഘി ച്ചതിനെ തുടർന്ന് പാര്‍ടിയിൽ നിന്ന് പുറത്തായത്. പാര്ടിയോടു ആലോചിക്കാതെ ത്രിശൂർ നഗരത്തിൽ ഏ വി ആര്യൻ പ്രസിഡന്റും ഈയിടെ അന്തരിച്ച സീ എസ് ഇഗനേ ഷിയ സ് സെക്രെട്ടരിയായും കൂണുകൾ മുളക്കുന്നത് പോലെ നിരവധി യൂണിയനുകൾ രൂപീകരിക്കപ്പെടുകയുണ്ടായി. പാര്‍ടിയുടെ അന്ഗീ
കാരമില്ലാതെ വിഘടന പ്രവർ ത്ത നവുമായി മുന്നോട്ടു പോയ ഏ .വി.ആര്യൻ അധികം താമസിയാതെ പാർടിയിൽ നിന്നും പുറത്തായി. ഏ വി ആര്യൻ പാര്ടിക്കു പുറത്തായതോടെ ഏ വി ആര്യനോടുള്ള പ്രിയവും ബഹുമാനവും ഇല്ലാതായി. അതിനു ശേഷം സീ പീ എം നേതാവ് അഴീക്കോ ട ൻ രാഘവനെ ഏ വി ആര്യന്റെ ശിങ്കിടികൾ ദാരുണമായി കൊലപ്പെടുത്തി യതോടെ ഏ വി ആര്യൻ പാര്ടിക്കുതീർത്തും വര്ജിക്കേ ണ്ട ആളാ യി മാറി. ഇതിനു ശേഷം കുറെ നാൾ കഴിഞ്ഞാണ് എം വി രാഘവനും, പീ വി കുഞ്ഞികണ്ണ
നും കെ ആർ ഗൌരിയമ്മയും ഒക്കെ പാര്‍ടി അച്ചടക്കം ലങ്ഘിച്ചതിനു പുറത്താകുന്നത്. അവർ പുറത്തായതോടെ അവരോടുള്ള ഇഷ്ടവും ബഹുമാനവും സ്വാഭാവികമായി ഇല്ലാതായി.
സാധാരണയായി പാർടിയിൽ നിന്നും പുറത്തായ നേതാവ് ഒന്നും അല്ലാതാകുകയാണ് പതിവ്. പണ്ട് ഈ എം എസ് പറഞ്ഞിട്ടുണ്ട് പാർടിയിൽ അച്ചടക്കത്തോടെ പ്രവർത്തിച്ചാൽ അങ്ങനെയുള്ളവരെ പാർടി ക്കാർ ബഹുമാനിക്കും.അവര്‍ക്ക് പാർടിയിൽ തുടരാം.എന്നാൽ പാര്‍ടി അച്ചടക്കം ലംഘിച്ചാൽ താനടക്കം ഉള്ളവർ പാര്ടിക്കു പുറത്താകുകയും അതോടെ ആരും അല്ലാതാവുകയും ചെയ്യും എന്ന്. ചെയ്യും എന്ന്.
സീ പീ എം എന്ന പാർടിയിൽ വ്യക്തി പൂജക്ക് സ്ഥാനമില്ല. പാര്‍ടിയുടെ നേതാക്കന്മാരെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്ന തും അവരുടെ വ്യക്തിപരമായ കാര്യങ്ങൾ കണക്കാക്കിയല്ല. അവർ പാര്‍ടി യുടെ നേതാക്കൾ ആയതു കൊണ്ടാണ്.. എപ്പോൾ അവരിൽ ആരെങ്കിലുംഅച്ചടക്കം ലംഘിക്കുകയോ മറ്റു പാര്‍ടി വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുകയോ ആ ണെ ങ്കിൽ അവരോടുള്ള സ്നേഹവും ബഹുമാനവും അതോടെ ഇല്ലാതാകും. അത്ര തന്നെ.എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പാര്ട്യും പാര്‍ടി അച്ചടക്കവും ആണ് പരമ പ്രധാനം. മറ്റൊന്നും പ്രശ്നമല്ല. ഇതിനു വിപരീതമായി നേതാക്കന്മാരുടെ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും അംഗീകരിച്ചു അവരുടെ അനുയായികളായി അവരുടെ പിറകെ പോയ ചിലരും പാർടിയിൽ ഉണ്ടായിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാൽ അവർ വിരലിൽ എണ്ണാ വുന്നവർ മാത്രമായിരുന്നു. ബഹു ഭൂരിപക്ഷം
പേരും
എന്ടെ
കാഴ്ചപ്പാടുള്ളവർ ആണ്. ഇതാണ് സീ പീ എമ്മിനെ മറ്റു പാർടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്ന് പറയട്ടെ.
****
No comments:
Post a Comment