നമ്മുടെ നാട്ടിൽ ധ്യാനം മൂലം അസുഖങ്ങൾ മാറും എന്ന രീതിയിൽ പല മത സംഘടനകളും വളരെ നാളുകളായ് പ്രചാരണം നടത്തി കൊണ്ടി രിക്കുകയാണ ല്ലോ ? ഇതിനു വേണ്ടി അവർ നമ്മുടെ നാട്ടിൽ പല സ്ഥലങ്ങളിലും ധ്യാന കേന്ദ്രങ്ങൽ തുറന്നു പ്രവര്ത്തിക്കുന്നുണ്ട്. ഹിന്ദു മുസ്ലീം കൃസ്ത്യൻ മതങ്ങളു മായി ബന്ധപ്പെട്ട പല സംഘടനകളും ഈ വിധം ധ്യാനങ്ങൾ നടത്തുന്നത്ൽ ഉൽ സുകരാണ് . ഇവരിൽ ചില . വിഭാഗക്കാർ വിശ്വസിക്കുന്നത് എന്തെങ്കിലും അസുഖം വന്നാൽ മരുന്ന് കൊടുക്കേണ്ട ആവശ്യമില്ല. പകരം രോഗിയെ കിടത്തി ക്കൊണ്ട് പ്രാർഥിച്ചാൽ അസുഖം മാറുമെന്നാണ്. ഇങ്ങനെ പറയുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നത് കൃസ്ത്യൻ മതത്തിലെ പെന്റ കോസ്തു വിഭാഗക്കാരാണ്. കഴിഞ്ഞ കാലങ്ങളിൽ ഇതേ പോലെ ഗുരുതരമായ അസുഖം ബാധിച്ച രോഗികള്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാതെ പ്രാർ ധന നടത്തി കൊണ്ടിരുന്ന പല പെന്റ കോസ്തു കാരുടെ വീടുകളിലും വിവരം അറിഞ്ഞു അയല്പക്കക്കാർ പോലീസിനെ വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ രോഗം ബാധിച്ചയാളി നെ ആശുപത്രി കളിൽ പ്രവേശിപ്പിക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്.
ഇത് കൂടാതെ നമ്മുടെ നാട്ടിൽ പ്രാദേശികമായി പല കൃസ്ത്യൻ സംഘടനകളുംമാസങ്ങൽ നീണ്ടു നില്ക്കുന്ന ധ്യാനം സംഘടിപ്പിക്കാറുണ്ട്. അസു ഖനിവാരണത്തിന് ധ്യാനം നടത്തിയാൽ മതി എന്നനിലക്ക് പ്രചരണം നടത്തി കൊണ്ട് കുറഞ്ഞത് രണ്ടാഴ്ച കാലമെങ്കിലും ദൈർ ഘ്യമുള്ള ധ്യാന പരിപാടി കൾ ഇവർ നടത്താറുണ്ട്. അത് പോലെയാണ് നമ്മുടെ നാട്ടിൽ പല പ്രദേശങ്ങളിലും തുടങ്ങിയിട്ടുള്ള ധ്യാന കേന്ദ്രങ്ങളും ഈ വിധത്തിലുള്ള ധ്യാന പരിപാടികൾ തുടരെ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ ധ്യാന പരിപാടികളോട് അനുബന്ധിച്ച് നടക്കുന്ന പ്രഭാഷനങ്ങളിലെല്ലാം ധ്യാനം കൊണ്ട് ഇതു മാറാ രോഗവും ഭേദപ്പെടുത്താം എന്ന അബദ്ധ ജടിലമായ കാര്യങ്ങളാണ് ധ്യാനം നടത്തുന്നവർ പ്രഖ്യാപിക്കുന്നത് ഇ തിലെക്കായി എല്ലാ വാരാന്ത്യ ത്തിലും ബസ്സൊക്കെ എര്പ്പടാക്കി കൂട്ടത്തോടെ ആളുകളെ ധ്യാന കേന്ദ്രങ്ങളിൽ എത്തിക്കുകയും പതിവാണ്. മാത്രമല്ല കാന്സര് പോലുള്ള അസുഖങ്ങൾ പോലും ഈ ധ്യാനം മൂലം ഭേദപ്പെടുന്നുണ്ട് എന്ന രീതിയിൽ പ്രചാരണം
നടത്തുന്നു.. നമ്മുടെ നാട്ടിൽ കാൻസ്സർ, കിഡ്നി രോഗം തുടങ്ങിയ മാറാ വ്യാധികൾ മൂലം കഷ്ടപ്പെടുന്നവരുടെ
എണ്ണം കൂടി വരുന്ന തു പരക്കെ അറിവുള്ള കാര്യമാണല്ലോ? വൈദ്യ സഹായം കൊണ്ട് അസുഖം ഭേദമാകാതെ
നിരാശയിൽ കഴിയുന്നവരെ ഇത് പോലുള്ള ധ്യാന കേന്ദ്രക്കാർ നിഷ് പ്രയാസം ആകര്ഷിക്കുന്നു.
അവരുടെ പരിതാപ കരമായ അവസ്ഥ മുതലെടുത്ത് കൊണ്ട് മരുന്നു കഴിക്കേണ്ട ധ്യാനം മൂലം അസുഖങ്ങൾ
മാറും എന്ന് പറഞ്ഞു ധ്യാനത്തിൽ പങ്കു കൊള്ളാൻ പ്രേരിപ്പിക്കുന്നു. ഈ വിധം രോഗങ്ങൽ കൊണ്ട്
കഷ്ടപ്പെടുന്നവർ എങ്ങനെയും തങ്ങളുടെ അസ്സുഗം മാറണം എന്ന വിചാരത്താൽ ഈ ധ്യാനത്തിൽ പങ്കെടുക്കുന്നു.
ഇതിനു ശേഷം ഈ രോഗികള് രോഗ വിമുക്തി നേടിയെന്ന നിലക്ക്അവരുടെ ചില പ്രസിധീകരണങ്ങൾ മുഖേനയും
അല്ലാതെയും നിരവധി കെട്ടു
കഥകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇത് കൂടാതെ കുട്ടികൾ ഉണ്ടാകാത്ത വര്ക്ക് സന്താന ലബ്ദിക്ക് വേണ്ടിയും ചില ഇടങ്ങളിൽ ഈ മത സംഘടനകൾ പ്രത്യേക ധ്യാനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ വിധം സംഘടിപ്പിക്കുന്ന ധ്യാന പരിപാടികളിൽ അഭ്യസ്ത വിദ്യരായവർ പോലും പങ്കെടുക്കാറുണ്ട് എന്നതാണ് വിചിത്രം.
ഈ അവസരത്ത്ൽ എന്റെ ഒരു സുഹൃത്തി ണ്ടേ കാര്യം പരാമര്ശി ക്കേ ണ്ടതുണ്ട്. ഈ സംഭവം നടക്കുന്നത് 1998 -ൽ
ആണ്. അന്ന് ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലായിരുന്നു ആ സുഹൃത്തും ജോലി ചെയ്തിരുന്നത്. ഒരു പനീ യായിട്ടാണ് അയാൾക്ക് അസുഖം തുടങ്ങിയത്. ഒടുവിൽ അത് കാന്സര് ആണെന്ന് വൈദ്യ ചികിത്സയിൽ കണ്ടു പിടിച്ചു.. രോഗം മൂര്ചിച്ചത് കാരണം വളരെ നാൾ അയാള് ചികിത്സയിൽ ആയിരുന്നു. താൽകാലികമായ് അസു ഖത്തിന് ശമനം ഉണ്ടായി ജോലിയിൽ പ്രവേശി ക്കുമായിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയായിരുന്നു പതിവ്. ഒടുവിൽ അസുഖം ഭേദമാകാത്ത തി നാൽ തീര്ത്തും നിരാശനായ അയാളോട് അയാളുടെ ബന്ധുക്കൾ ധ്യാനം നടത്തിയാൽ അസുഖം മാറും എന്ന് ഉപദേശിച്ചു. അതനുസ്സരിച്ച് അയാള് കേരളത്തിലെ ഒരു പ്രധാന ധ്യാന കേന്ദ്രത്തിൽ ദീര്ഖ നാൾ ധ്യാനം നടത്തി. ആ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിന് വരുന്നവർ ധ്യാനം പൂര്ത്തിയായ ശേഷം ഒരു പൊതു പരിപാടിയിൽ വച്ച് തങ്ങള് ധ്യാനത്തിന് വന്ന സാഹചര്യവും അതിനു ശേഷം ഉണ്ടായ അനുഭവവും ഒക്കെ വിവരിക്കുക പതിവാണ്. അങ്ങനെ മേൽ പറഞ്ഞ സുഹൃത്തും തന്ടെ ധ്യാനം പൂര്ത്തിയായ ശേഷം ആ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് തന്ടെ അസുഖം പൂര്ണ്ണമായും ഭേദപ്പെട്ടു എന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതിനു ശേഷം വീണ്ടും ജോലിയിൽ പ്രവേശി ച്ചുവെങ്കിലും അധിക നാൾ കഴിയും മുമ്പേ അയാള് വീണ്ടും അസുഖം മൂര്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ അഭയം തേടി ഏതാനും മാസങ്ങൽ ക്ക കം മരിക്കു കയും ചെയ്തു.
ധ്യാനം കൊണ്ട് അസുഖം മാറ്റി തരാം എന്ന് അവകാശപ്പെടുന്ന ഈ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിന് പോയ എന്റെ ഒരു സുഹൃതിണ്ടേ ബന്ധു രാവിലെ ധ്യാനത്തിൽ പങ്കെടുക്കുന്നവര്കായി വലിയ ഒരു അന്ടാവിൽ തിളപ്പിച്ച് കൊണ്ടിരുന്ന കാപ്പിയിൽവീണു പൊള്ളൽ ൽ ഏറ്റു മരിച്ച സംഭവവും ഉണ്ടായിധ്യാനത്തിന് രോഗത്തിനെ ശ മിപ്പിക്കുവാൻ കഴിവുണ്ടെന്ന
ധ്യാന കേന്ദ്രക്കാരുടെ അവകാശ വാദം സത്യമാണെങ്കിൽ ധ്യാന ത്തിൽപങ്കെടുത്തു കൊണ്ടിരുന്നയാൽ ക്ക് തി ളച്ച കാപ്പിയിൽ വീണപ്പോൾ പൊള്ളൽ എല്ക്കുവാൻ പാടില്ലാ യിരുന്നു.
ഈ അടുത്ത കാലത്ത് നമ്മുടെ സിനിമാ നടൻ ഇന്നസെന്റിന് കാന്സര് പിടി പെട്ടപ്പോൾ പ്രാര്ധന കൊണ്ട് അസുഖം മാറ്റി തരാം എന്ന് പറഞ്ഞു കൊണ്ട് പല കൃസ്ത്യൻ സംഘടനകളും തന്നെ e been ചികിത്സയാണ് രോഗ മുക്തിക്കുള്ള മാർഗമെന്നും അദ്ദേഹം പ്രസ്താവിച്ചത് ഓര്ക്കുന്നു. എന്നാൽ എല്ലാവരും ഇന്നസെന്ടിനെപോലെ അന്ധ വിശ്വാസതിനെതിരായ നിലപാട് സ്വീകരിക്കുന്നവർ അല്ല നേരെ മറി ച്ച് ഈ വിധ പ്രലോഭനങ്ങൾ ക്ക് വശം വദ രാകുന്നവരാണ് എന്നതാണ് യാ ധാര്ധ്യം.
രോഗ ബാധിതരായ ആളുകളുടെ അവസ്ഥ ചൂഷണം ചെയ്തു കൊണ്ട് മനുഷ്യ മനസ്സുകളിൽ അന്ധ വിശ്വാസം ഊട്ടിയുറ പ്പിക്കുവാനെ ഈ വിധത്തിലുള്ള ധ്യാനങ്ങൾ (അത് ഏ തു മതം നടത്തിയാലും) ഉപകരിക്കുകയുള്ളൂ എന്നതാണ് പരമാര്ധം. അസുഖം വന്നാൽ ചികിത്സ തേടുന്നതിനു പകരം ധ്യാനം നടത്തിയാൽ സുഖമാകും എന്ന രീതിയിൽ അവകാശ പ്പെട്ടു കൊണ്ട് പ്രചാരണം നടത്തി ജനങ്ങളെ വിശ്വസിപ്പിച്ചു ധ്യാനം നടത്തുവാൻ പ്രേരിപ്പിക്കുന്നവർ നമ്മുടെ നാടിനെ കുറഞ്ഞത് 100 വര്ഷങ്ങളെ ങ്കിലും പിറകോട്ടു നയിക്കുകയാണ് എന്ന് പറഞ്ഞാൽ അതിൽ അതിശ യോക്തി ഇല്ല തന്നെ. ഈ തരത്തിലുള്ള അന്ധ വിശ്വാസങ്ങൽ ക്കും അനാചാരങ്ങൽ ക്കും എതിരെ സന്ധിയില്ലാത്ത സമരം ചെയേണ്ടത് ഏതു ഉത്തമ പൌരന്ടെയും കടമയാണ് എന്നത് നിസ്തര്ക്കമാണ്.
*****
No comments:
Post a Comment