Thursday, 10 October 2013

ശ്രീ നാരായണ ഗുരു ദൈവമോ അതോ സാമൂഹ്യ പരിഷ്കര്താവോ?

ശ്രീ നാരായണ ഗുരു ഈഴവാദി പിന്നോക്ക ജന വിഭാഗങ്ങളുടെ  ഉന്നമനത്തിനായി പ്രവര്ത്തിച്ച ഒരു മഹാനായ സാമൂഹ്യ പരിഷ്കര്താവായിരുന്നു. അക്കാലത്ത് സവർ ണ്ണ മേധാവിത്വം കൊടി കുത്തി വാഴുന്ന സമയമായിരുന്നു.തീണ്ടലും തൊടീലും അയിത്തവും ഒക്കെ വളരെ ശക്തമായി നില  നിന്നിരുന്നു.അവർണ്ണ വിഭാഗങ്ങളിൽ   പെട്ടവർ ക്ക് പൊതു സ്ഥലങ്ങളിൽ ഒന്നുംപ്രവേശന നത്തിന് സ്വാതന്ദ്രിയം ഇല്ലായിരുന്നു.  ഈ അവർ ണ്ണ വിഭാഗത്തിൾ  പെട്ട ജന ങ്ങളെ തൊട്ടു  കൂടാത്തവർ, തീണ്ടികൂടാത്തവർ ദൃ ഷ്ടി യിൽ പെട്ടാലും ദോഷമുള്ളവർ തുടങ്ങി നിരവധി ജാതികളായി തരം  തിരിച്ചിരുന്നു. സവർണ്ണ രായ ജനങ്ങൾക്ക്‌ മാത്രമേ ക്ഷേത്രങ്ങളിൽ പോലും പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ആ കാലത്ത് സവർ ണ്ണ രുടെ ഈ വക നടപടികളെ ചോദ്യം ചെയ്തു അവർ ണ്ണ വിഭാഗങ്ങൽ ക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ചയാൽ ആ യിരുന്നു ശ്രീ നാരായണഗുരു.

അവർ ണ്ണ വിഭാഗത്തിൽ പെട്ട ജനങ്ങൾക്ക്‌ ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കുന്നതിൽ പ്രതിഷേധിക്കുവാൻ വേണ്ടി അദ്ദേഹം ഒരു ശിവ പ്രതി ഷ്ട നടത്തിയത് അന്ന് തിരുവിതാംകൂറിൽ വൻ കോളിളക്കം സ്രു ഷ്ടിച്ച നടപടിയായിരുന്നു. ഈ സംഭവം അന്ന് സവർ ണ്ണ രുടെ രൂക്ഷമായ എതിര്പ്പിനു ഇടയാക്കി. ഒരു അവർ ണ്ണ ൻ സവർ ണ്ണ ർ ക്ക് മാത്രം അവകാശ പെട്ട ദൈവത്തിന്ടെ  പ്രതിഷ്ഠ നടത്തുകയോ?എന്തൊരു ധിക്കാരമാണിത്?ഈ വിധത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സവർണ്ണർ ഇതിനോട് പ്രതികരിച്ചത്. ഈ പ്രവര്ത്തി ചോദ്യം ചെയ്ത സവർ ണ്ണ സമുദായ മേധാവികളോട് ശ്രീ നാരായണ ഗുരു പറഞ്ഞത് താൻ പ്രതിഷ്ടിച്ചത് ഈഴവ ശിവനെയാണ് എന്നായിരുന്നു. അക്കാലത്ത് നിലവിലിരുന്ന ജാതീയതയെ ചോദ്യം ചെയ്തു കൊണ്ട് എല്ലാ വിധ ജാതികളി പെട്ട ജന വിഭാഗങ്ങൽ ക്കും തു ല്യ നീതി ഉറപ്പാക്കുവാൻ വേണ്ടി   അദ്ദേഹം രാപകൽ അക്ഷീണം പ്രവര്ത്തിച്ചു. "ഒരു ജാതി, ഒരു മതം ഒരു ദൈവം,  മനുഷ്യന് എന്ന മഹത് വാക്യം ശ്രീ നാരായണ ഗുരുവിന്റെതാണ്. ഈ മഹത് വാക്യത്തിലൂടെ അദ്ദേഹം  അർ ഥ മാക്കിയത് ജാതിയുടെയും മതത്തിന്റെയും പേരില് മനുഷ്യര് തമ്മിൽ തല്ലു ന്നതും സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും അവസാനിപ്പിച്ചു കൊണ്ട് എല്ലാ ജാതി-മത വിഭാഗങ്ങളിൽ പെട്ട ജനങ്ങളും ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുക എന്നതായിരുന്നു. മനുഷ്യരുടെ മനസുകളിലെ അന്ധ വിശ്വാസങ്ങളെ ചോദ്യം ചെയ്യുവാൻ വേണ്ടിയാണ് ആലപ്പുഴ ജില്ലയിലെ ചേർ തല താലൂക്കിലെ കള വൻ കോട ത്ത് ഒരു ക്ഷേത്രം പണി കഴിപ്പിച്ച ശേഷം അവിടെഏതെങ്കിലും ദൈവത്തിനു പകരമായി  ഒരു കണ്ണാടി പ്രതിഷ്ടിച്ചത്. ഇത് കൊണ്ട് അദ്ദേഹം അർഥം ആക്കിയത് എല്ലാവരുടെയും മനസ്സുകളിലാണ് ദൈവം ഉള്ളത്.മനുഷ്യര് ഓരോരുത്തരും അവനവനെ മനസ്സിലാക്കി സത്യ സന്ധമായി പ്രവര്ത്തിക്കുക എന്നതാണ്.

എന്നാൽ വിരോധാഭാസമെന്നു പറയട്ടെ ശ്രീ നാരായണ ഗുരുവിന്റെ ആദർശങ്ങൾക്കു കടക വിരുദ്ധമായ നിലക്കാണ് അദ്ദേഹത്തിണ്ടെ പേരില് രൂപം കൊണ്ടസംഘടനയായ  എസ് എൻ ഡീ പി പ്രവര്ത്തിക്കുന്നത്. സമൂഹത്തിൽ നില നിന്നിരുന്ന ജാതീയതക്കും അനാ ചാരങ്ങൽ ക്കും  എതിരെ ശക്തമായി പോരാടി സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടെ ഉന്നമനത്നായി അനവരതം പോരാടിയ  സാമൂഹ്യ പരിഷ്കര്താവായ ശ്രീ നാരായണ ഗുരുവിനെഅദ്ദേഹത്തിണ്ടെ മരണ ശേഷം ദൈവമാക്കി മാറ്റുക യാണ് അവർ ചെയ്തത്. ഇതിന്ടെ അടിസ്ഥാനത്തിൽ നമ്മുടെ നാട്ടിൽ നിരവധി ഗുരു മന്ദിരങ്ങളും ശ്രീ നാരായണ ക്ഷേത്രങ്ങളും സ്ഥാപിക്കപ്പെട്ടു. അവിടെ മറ്റുള്ള ക്ഷേത്രങ്ങളിലെത് പോലെ പൂജയും മറ്റു ആചാരങ്ങളും അനുഷ്ടിക്കുന്നതും പതിവായി. ശ്രീ നാരായണഗുരു വിനെ ഒരു ദൈവമാക്കി അദ്ദേഹത്തിണ്ടെ ക്ഷേത്രങ്ങൽ നമ്മുടെ നാട്ടിൽ അങ്ങോളം ഇങ്ങോളം പണിതു കൂട്ടിയവർ നമ്മുടെ സമൂഹത്തിൽ നില നിന്നിരുന്ന സവ ർ ണ്ണ മേധാവിത്വത്തിനും അനാചാരങ്ങൽ ക്കും സാമൂഹ്യ അസ്സമത്വങ്ങൽ ക്കും എതിരെ അനവരതം പോരാടിയ ശ്രീ നാരായണ  ഗുരുവിന്ടെ തത്വ സംഹിതകൽ കാറ്റിൽ പറ തുകയാണ് ചെയ്തത്..

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീ നാരായണ ഗുരുവിന്ടെ ആപ്ത വാക്യം അതെ പടി പിന് തുടരുന്നവർ ആണെന്ന് അവകാശപ്പെടുന്ന എസ് എൻ ഡീ പി കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ടീ വീ പുരം പഞ്ചായത്തിൽ ക്രിസ്ത്യൻ മതത്തിൽ പെട്ടവർ പണികഴിപ്പിച്ച ഒരു സിമിത്തെ രിയുടെ പേരില് ആ മത വിശ്വാസികൽ ക്ക്‌ എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് സഖാവ് നായനാര് മുഖ്യ മന്ത്രിയായിരുന്ന സമയത്ത് നടത്തിയ സമരാഭാസം ഒരിക്കലും ശ്രീ നാരായണ ഗുരുവിന്ടെ ശിഷ്യന്മാരിൽ നിന്ന് പ്രതീക്ഷിച്ച ഒരു കാര്യം അല്ലായിരുന്നു. ഈ സമരം മുതലെടുതു കൊണ്ട് ഹിന്ദു വര്ഗീയത വളര്തുവാൻ  നമ്മുടെ നാട്ടിലെ ഹിന്ദു വര്ഗീയ വാദി കൾക്ക് നല്ല ഒരുഅവസരം ഉണ്ടാക്കി കൊടുക്കുകയാണ് എസ് എൻ ഡീ പി നേതൃത്വം അന്ന് ചെയ്തത് അ ത്അക്ഷന്ദവ്യം ആയ ഒരു കാര്യം ആണ്.  

ഈ അവസരത്തിൽ മറ്റൊരു കാര്യം ഇവിടെ പരാമര്ഷിക്കെണ്ടതുണ്ട്. ശ്രീ നാരായണ ഗുരുവിന്റെ ആദർശങ്ങൾ നടപ്പിലാക്കുവാൻ വേണ്ടി രൂപീകൃതമായ എസ് എൻ ഡീ പി ഈഴവ സമുദായതിന്ദെ താല്പ്പര്യതോടൊപ്പം മറ്റു പിന്നോക്ക ജാതികളിൽ പെട്ടവരുടേയും പട്ടിക ജാതി-പട്ടിക വർഗത്തിൽ പെട്ടവരുടേയും താൽ പ്പര്യം സംരക്ഷിക്കുവാൻ നില കൊള്ളുന്ന ഒരു പ്രസ്ഥാനമാണ് എന്നാണു ആ സംഘടനയുടെ ഭാരവാഹികൽ കുറച്ചു കാ ലം മുൻപ് വരെ അവകാശപ്പെട്ടിരുന്നത്. ഇതിനു വേണ്ടി ഈ വിഭാഗങ്ങളിൽ പെട്ട വർ രൂപീകരിച്ചിട്ടുള്ള ജാതീയ സംഘടനകളുമായി അവർ കൂട്ട് കെട്ടും ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ അടുത്ത കാലത്ത് എസ് എൻ ഡീ പിനേതൃത്വം ഒരു മലക്കം മറിച്ചിൽ നടത്തി  തങ്ങള് പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങി കൊണ്ട്മുന്നോക്ക ജാതിയായ നായന്മാരുടെ സംഘടനയായ എൻ എസ്എസ്സുമായി ചേർന്ന് കൊണ്ട് ഒരു സഖ്യം ഉണ്ടാക്കിയിരിക്കുകയാണ് അതിനു ഉപോൽ ബലകമായി അവർ  പറയുന്ന ന്യായം ഗവേന്മേന്റിൽ നിന്ന് കിട്ടുന്ന ആനു കൂല്യങ്ങളുടെ സിംഹ ഭാഗവും ഈ നാട്ടീ ലെ ന്യൂന പക്ഷ വിഭാഗത്തിൽ പെട്ടവരാണ് കൈക്കലാക്കുന്നത്, അത് അനുവദിക്കുവാൻ സാധ്യമല്ല എന്നാണു. മുന്നോക്ക ജാതിയായ നായര് സമുദാ യതിന്ടെ സംഘടനയെ കൂട്ട് പിടിച്ചു കൊണ്ട് ന്യൂന പക്ഷ സമുദായങ്ങൽക്കെതിരെ മുന്നണി ഉണ്ടാക്കിയത് ശ്രീ നാരായണ ഗുരു നില കൊണ്ടിരുന്ന തത്വങ്ങളുടെയും ആശയങ്ങളുടെയും നിഷേ ധ മല്ലാതെ മറ്റൊന്നും അല്ല എന്ന് പറ യാതെ വയ്യ.


****




No comments:

Post a Comment