ഒരു സ്ത്രീയെ പറ്റി അപവാദം പറയുക എന്നത് വളരെ മോശമായ ഒരു കാര്യമാണ് എന്നതില തര്‍ക്കമില്ല. പക്ഷെ നമ്മുടെ സമൂഹത്തില ഈ പ്രവര്‍ത്തിയിൽ ഏർപ്പടുന്നത് പലര്‍ക്കും ഒരു വിനോദമാണ്. പലപ്പോഴും വ്യക്തി വിരോധം മൂലവും സ്ത്രീകളെ പറ്റി അപവാദം പ്രചരിപ്പിക്കുവാനും
ചിലര്‍ മടിക്കാറില്ല. ഈ അപവാദത്തിൽ സത്യത്തിന്റെ ഒരു കണിക പോലുമില്ലെങ്കിലും അത് കാട്ടു തീ പോലെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗം പടരുന്നു.
എന്നാൽ മരിച്ചു പോയ ഒരു സ്ത്രീയെ പറ്റി അപവാദം പറഞ്ഞാല അതിനെ എങ്ങനെയാണ് വിശേഷിപ്പിക്കുക? നിക്രുഷ്ട മെന്നോ , നീചമെന്നൊ, അതോ ക്രൂരമെന്നൊ ? ജീവിച്ചിരിക്കുന്നഒരു സ്ത്രീയെ കുറിച്ച് എന്തെങ്കിലും അപവാദമുണ്ടായാൽ അതിനു മറുപടി പറയുവാനും തന്ടെ ഭാഗം വ്യക്തമാക്കുവാനും ആ സ്ത്രീക്ക് കഴിയും. എന്നാൽ മരിച്ചു പോയ ഒരാൾക്ക് അതിനു സാധിക്കുകയില്ലല്ലോ?
ഇവിടെ ഞാൻ പരാമര്‍ശിക്കുന്ന കാര്യം മൻ മറഞ്ഞ മലയാ ള ത്തിണ്ടെ പ്രിയപ്പെട്ട കഥാകാരിയും കവയത്രിയുമായ കമലാ സുരയ്യ എന്ന മാധവിക്കുട്ടിയുടെ വ്യക്തി ജീവിതത്തെ പറ്റി സമൂഹത്തിൽഅറിയപ്പെടുന്ന രണ്ടു സാംസ്കാരിക നായികമാർ എന്ന്
സ്വയം അഭിമാനിക്കുന്ന സ്ത്രീകള്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ്. അതു മല്ല മാധവിക്കുട്ടിയുമായി വളരെ അടുത്ത ബന്ധം പുലര്തിയവരായിരുന്നു തങ്ങളെന്ന് അവകാശപ്പെട്ടു കൊണ്ടാണ് അവർ ഈ നീചമായ പ്രവർത്തിയിൽ ഏർപ്പെട്ടത്എന്നതാണ് ഏറ്റവും വിചിത്രവും ദുരൂഹവുമായ വസ്തുത.
ഈ വിധത്തിൽ അപമാനകരമായ വെളിപ്പെടുതലുകൾ ആദ്യമായി നടത്തിയത് ഇന്ദു മേനോൻ എന്നാ യുവ എഴുത്തുകാരിയായ സ്ത്രീയാണ്. മംഗളം വാരികക്ക് നല്കിയ ഒരു അഭി മുഖത്തിൽ ആണ് ഇന്ദു മേനോൻ ഇത് ചെയ്തത്. ആ അഭി മുഖത്തിൽഇന്ദു മേനോൻ മാധവിക്കുട്ടിയെ വിശേഷിപ്പിച്ചത് ലവ് ജിഹാദിന്ദെഇര എന്നാണു. നിലവില മൂന്നു ഭാര്യമാരുള്ള ആളും ഗസലും കവിതയുംഏറെ ഇഷ്ടപ്പെടുന്ന കേരളത്തിലെഒരു രാഷ്ട്രീയ നേതാവായ പ്രമുഖ വ്യക്തിയാണ് പ്രണയം നടിച്ചു കൊണ്ട് മാധവിക്കുട്ടിയെ വന്ചിച്ചതെന്നും അയാളോടുള്ള പ്രണയം മൂലമാണ് താൻ മതം മാറി മുസ്ലീം ആയതു എന്ന് മാധവിക്കുട്ടി തന്നോട് പറഞ്ഞുവെന്നും ഇന്ദു മേനോൻ വെളിപ്പെടു ത്തുന്നു. പക്ഷെ ആ പ്രമുഖനായ വ്യക്തി ആരെന്നു മാത്രം അവർ വെളിപ്പെടുത്തുന്നില്ല. കൂടാതെ താൻ അയാൾക്ക് വേണ്ടി മതം മാറിയപ്പോൾ കുടുംബത്തിൽ നിന്നും പാർടിയിൽ നിന്നും അയാൾക്ക് ഭീസനി ഉണ്ടായി എന്നും തന്മൂലം അയാള്‍ പ്രണയത്തിൽ നിന്ന് പിന് മാറി തന്നെ വഞ്ചിച്ചു എന്ന് മാധവിക്കുട്ടി തന്നോട് പറഞ്ഞുവെന്നും ഇന്ദു മേനോൻ പറയുന്നു. ഹിന്ദു മതം വിട്ടു ഇസ്ലാം മതം സ്വീകരിച്ച മാധവിക്കുട്ടിയെ കുറിച്ച് ജാതീയത ഉള്ളില സൂക്ഷിച്ച ആളായിരുന്നു എന്നും അവർ ആക്ഷേപിക്കുന്നു. ഈ ജാതീയത ഉള്ളിലുള്ള തു കാരണം ഇന്ദു മേനോനെയല്ലാതെ മറ്റാരെയും അവർ തന്ടെ മുറിയില കയറ്റിയില്ല പോലും.
എന്നാൽ ഇതിനു ശേഷം കേരളത്തിലെ സംഘ പരിവാറിന്റെ ജിഹ്വ യായ ജന്മഭൂമിയിൽ എഴുതിയ ഒരു ലേഖനത്തില പ്രശസ്ത പത്ര പ്രവര്തകയായ ലീലാ മേനോൻ മാധവിക്കുട്ടി മതം മാറിയത് എം എല്‍ എ ആയ കേരളത്തിലെ മുസ്ലീം
ലീഗിണ്ടേ ഒരു നേതാവിനെ വിവാഹം കഴിക്കുന്നതിനു വേണ്ടിയായിരുന്നു എന്ന് വെള്പ്പെടു. ത്തി. അത് മാത്രമല്ല ബീ ജെ പി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ വധത്തിൽ പ്രതിശ്ശെധിച്ചു കണ്ണൂരിൽ സുഗത കുമാരി, വിഷ്ണു നമ്പൂതിരി തുടങ്ങിയവര ഉള്‍പെടെയുള്ള സാംസ്കാരിക നായകന്മാർ പങ്കെടുത്ത ഒരു ഏക ദിന ധർണയ്ക്ക് വരാമെന്ന് മാധവിക്കുട്ടി സംമാതിചിരുന്നുവെന്നും എന്നാൽ അന്ന് ആ നേതാവിണ്ടേ വീട്ടില്‍ അയാളുടെ ക്ഷണ പ്രകാരം പോയ കാരണത്താൽ അവർ ധർണയ്ക്ക് ചെന്നില്ലെന്നും മറ്റും ലീലാ മേനോൻ തുടർന്ന് അതിൽ അവകാശപ്പെട്ടു.
ഈ രണ്ടു സ്ത്രീകളും മാധവിക്കുട്ടിയെ കുറിച്ച് നടത്തിയ ആക്ഷേപകരമായ പരാമർശനങ്ങൾ മിതമായ ഭാഷയിൽ പറഞ്ഞാല സ്ത്രീത്വത്തെ അപമാനിക്കൽ അല്ലാതെ മറ്റൊന്നും അല്ല. ഈ രണ്ടു സ്ത്രീകളും മാധവിക്കുട്ടിയുമായി അടുത്ത സൗഹൃദം പുലര്തിയിരുന്നവർ ആണെന്ന് ഒരു വശത്ത് അവകാശപ്പെടുമ്പോൾ മറു വശത്ത് മരിച്ചു പോയ അവരെ പറ്റി അതി നികൃഷ്ടമായ അപവാദ പരാമർശനങ്ങൾ നടത്തുന്നു. മാത്രമോ ഇവര രന്റാഉം അഭ്യസ്ത വിദ്യരും കേരളത്തിൽ അറിയപ്പെടുന്ന വരുമാണ്. അതിലുപരി നല്ല സംസ്കാരത്തിന് ഉടമകൾ ആണെന്ന് അഭിമാനിക്കുന്നവരുമാണ്. അങ്ങനെയുള്ള വരാന്‍ ഇത്തരത്തിലുള്ള തരം താണ നീച പ്രവർത്തിയിൽ എര്‍പ്പെട്ടത് എന്നതാണ് വിരോധാഭാസം.
ഈ രണ്ടു സ്ത്രീ രത്നങ്ങളും എഴുത്തുകാരി എന്ന നിലക്ക് പ്രസസ്തയായ സ്ത്രീയെപറ്റി അതും മരിച്ചുപോയ ഒരാളെ പറ്റിഇത്ര മോശമായ രീതിയിൽ എന്ത് കൊണ്ടു വെളിപ്പെടുതലുകൾ നടത്തി ? അതിനു അവരെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്? .
ലീല മേനോൻ തന്ടെ ലേഖനം മാധവിക്കുട്ടി ഹിന്ദു മതം ഉപേക്ഷിച്ചു ഇസ്ല്ലാം മതം സ്വീകരിച്ചതിൽ അങ്ങേയറ്റം അസഹിഷ്ണത പ്രകടിപ്പിച്ച സംഘ പരിവാറിന്റെ ജിഹ്വയായ ജന്മഭൂമിയിലാണ് പ്രസിദ്ധീകരിച്ചത്. ജന്മഭൂമിയെ സംബന്ധിച്ചിടത്തോളം ഇത് പോലുള്ള ഒരു ലേഖനം പ്രസിധീകരിക്കുന്നതിലുള്ള താല്‍പ്പര്യം നമുക്ക് മനസ്സിലാക്കാം. അത് അവരുടെ മുസ്ലീം വിരുദ്ധ നിലപാട് അല്ലാതെ മറ്റൊന്നുമല്ല. അത് കൊണ്ട് ലീലാ മേനോന്റെ ഈ ലേഖനം അവർ പ്രസിധീകര്ച്ചതിൽ അത്ഭുതത്തിന് വകയില്ല. ഒരാള്‍ ഏതു മതത്തിൽ വിശ്വസിക്കണം എന്ന് തീരുമാനിക്കുന്നത് ആ വ്യക്തിയാണ്. ഒരു വ്യക്തിക്ക് തന്റെ ഇഷ്ടം അനുസ്സരിച്ച് മതം മാറുവാൻ ഉള്ള അവകാശം ആര്‍ക്കും ചോദ്യം ചെയ്യാൻ പറ്റില്ല. ഹിന്ദു മത വിശ്വാസിക്ക് മുസ്ലീമാകുവാണോ ക്രിസ്ത്യാനി ആകുവാണോ ഒരു തടസ്സവും ഇല്ല. മറിച്ചും അത് തന്നെ. കഴിഞ്ഞ കാലങ്ങളിൽ നിരവധി പേര് ഇത് പോലെ നമ്മുടെ നാട്ടിൽ മതം മാറിയിട്ടുണ്ട് എന്നത് ഒരു വസ്തുതയത്രേ. അവരിൽ ഒരാള്‍ മാത്രമാണ് മാധവിക്കുട്ടി. ഈ വിധത്തിലുള്ള പരാമർശനങ്ങൾ നടത്തിയത് വില കുറഞ്ഞ പ്രചാരണത്തിന് വേണ്ടിയാണോ അതോ മറ്റു വല്ല ഗൂഡ ഉദ്ദേശവും അതിന്ടെ പിന്നിലുണ്ടോ എന്ന് വ്യക്ടമല്ല.
ഈരണ്ടു സ്ത്രീകളുടെയും അധമ പ്രവര്തിയെ വിശേഷിപ്പിക്കുവാൻ വാക്കുകൾ മതിയാവുകയില്ല. മൻ മറഞ്ഞ കേരളത്തില മാത്രമല്ല ഇന്ത്യയൊട്ടാകെ പ്രശ സ്തയായ ഒരു എഴുത്തുകാരിയും കവയ്ത്രിയുമായ ഒരു സ്ത്രീ രത്നത്തെ ഇത്രയും നികൃഷ്ടവും നീചവുമായ രീത്യിൽഅവരുടെ ഏറ്റവും അടുത്ത സ്നേഹിതകൾ ആയിരുന്നു എന്ന വ്യാജേന അവരുടെ മരണ ശേഷം കരി വാരിതെക്കുവാനും മുതിര്‍ന്നവരെ വിശേഷിപ്പിക്കേണ്ടത് ശവം തീനികൾ എന്നല്ലാതെ മറ്റെണ്ടാണ്? ഇത് പോലുള്ള സാംസ്കാരിക നായികമാർ നമ്മുടെ നാട്ടിന് തന്നെ അപമാനം ആണ് എന്ന് പറയാതെ തരമില്ല. ഈ "സാംസ്കാരിക നായികമാര്‍ " എന്ന് അവകാശപ്പെടുന്നവർക്ക് ജന്മ്മം നല്‍കിയതിനെ കുറിച്ചോർത്തു സാംസ്കാരിക കേരളത്തിന് ലജ്ജിക്കുവാനല്ലാതെ മറ്റെന്തു ചെയ്യുവാൻ കഴിയും?
****
No comments:
Post a Comment