മമതാ ബാനേര്ജിയുടെ ഭരണത്തിൻ കീഴിൽ ബലാല്സന്ഗങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും ഒരു തുടര്‍ക്കഥ യായി മാറുകയാണ്
ബലാൽ സംഗം നടന്നുവെന്ന ആരോപണം വരുമ്പോൾ അത്നെ പറ്റി അന്വേഷണം നടത്തുന്നത്നു മുമ്പ് തന്നെ ബലാൽ സംഗം നടന്ന്ട്ടില്ലെന്നും മറിച്ചുള്ള ആരോപണം തന്റെ ഗവേന്മേന്റിനെ ജനങ്ങളുടെ മുമ്പിൽ താറ ടിക്കുന്നതിനുള്ള സീ പീ എമ്മിന്റെ ഗൂഡാ ലോചനയുടെ ഭാഗമാണ് ഈ ആരോപണം എന്നും പറയുകയാണ് മമതയുടെ പതിവ് പരിപാ ടി. ഇത്തരം ഗുരുതരമായ ഒരു പ്രശ്നത്തെ നിസ്സാരവൽക്കരിക്കുകയും അത് സീ പീ എം ഗൂഡാ ലോചനയുടെഭാഗമാണെന്നു പറഞ്ഞു തള്ളി കള യുകയും ചെയ്യുന്ന മമതാ ബാനെര്ജിയുടെ പ്രവൃത്തി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങൾ സംസ്ഥാനത്ത് പെരുകുന്നതിൽ കാര്യമായ സംഭാവന നല്കിയിട്ടുന്ടെന്നതിൽ തര്‍ക്കമി ല്ല. അത് കൊണ്ട് ഇത്തരം സംഭവങ്ങൾ തുടരുന്നതിൽ തെല്ലും അല്ഭുതത്തി നു അവകാശമില്ല . കഴിഞ്ഞ രണ്ടു മാസങ്ങൽ ബെന്ഗാളിൽ നടന്ന സ്ത്രീകൾക്കെതിരാ യ ആക്രമണങ്ങളുടെ വിവ രങ്ങൾ താ ഴെ കൊടുക്കുന്നു
മമതാബാനെര്ജി മുഖ്യമന്ത്രിയായി അധികാരമേറ്റ ത്തിനു ശേഷം നടന്ന ബലാൽ സംഗ ങ്ങളുടെയും സ്ത്രീകള്‍ക്കെതിരായ മറ്റു അക്രമങ്ങളുടെയും തുടർച്ചയായി ജൂണ്‍ മാസം ആദ്യ വാരം ഒരു 20 വയസ്സുള്ള ഐറിഷ് പെണ്‍കുട്ടി കല്കട്ടയിൽ വച്ച് ബലാൽ സംഗത്തിന് ഇ രയായി. അതെ തുടർന്ന് ഉറക്ക ഗുളിക അമിതമായി കഴിച്ചതിനാൽ ആ പെണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമത്തിലാണ് ഇത് സംഭവിച്ചതെന്നാണ് അഭ്യൂഹം. ഈ സംഭവ വുമായി ബന്ധപ്പെട്ട് കൊല്കട്ടയിലെ ഒരു വ്യവസായി അറെസ്റ്റി ലായി.
മേൽ പറഞ്ഞ സംഭവത്തിന് ശേഷം കല്കട്ട കാരിയായ20
വയസ്സുള്ള ഒരുപെൻ കു ട്ടി മൃഗീയമായ കൂട്ട ബലാൽ സംഗത്തിന് ഇരയാകുകയും അതെ തുടർന്ന് ദാരുണ മായി കൊല്ലപ്പെടുകയും ചെയ്തു .ആ പെണ് കുട്ടി താൻ പ ഡി ക്കുന്ന കോളേ ജിൽ നിന്ന് വീട്ടിലേക്കു വരുന്ന വഴിയാണ് അക്രമികളുടെ ബലാൽ സംഗത്തിന് ഇരയായത്.
അടുത്ത ദിവസം കല്കട്ടയ്ൽ നന്നും 20
കിലോ മീറ്റർ ദൂരമുള്ള 24
പര്‍ഗനാസ് ജില്ലയിലെ കാംദുനി എന്നഗ്രാമത്തിൽ നിന്ന് കണ്ടെടുത്തു. ആ പെണ്‍കുട്ടിയെ കൂട്ട ബലാൽ സംഗ ത്തിനു
ശേഷം കല്ല് കൊണ്ടോ മറ്റോ തലക്കടിച്ചു കൊലപ്പെടുത്തിയതാണെ ന്നു സംശയിക്കുന്നു. ഈ അതി പൈശാചിക മായ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു. ഈ കൊടും ക്രൂരതക്കെതിരെ സംസ്ഥാനമൊട്ടാകെ ശക്തമായ പ്രതിഷേധം അലയടിച്ചു. . എന്നാൽ പതിവ് പോലെ ബലാൽ സംഗം നടന്നു എന്നകാര്യം നിഷേധി ച്ചു കൊണ്ട് അത് സീ പീ എം ഗൂഡാ ലോച നയുടെ ഭാഗം ആണ് എന്ന് എന്ത് കൊണ്ടോ മമത പറഞ്ഞില്ല പകരം ഒരു മാസത്തിനുള്ളിൽ ആ പെണ്‍കുട്ടിയെ കൊലപ്പെടുതിയവരെവധ ശിക്ഷയ്ക്ക് ക്ക് വിധേയരാക്കും എന്ന് മമത പ്രഖ്യാപിക്കുക്കയാനുണ്ടായത്.. ഈ സംഭവത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയതിനു ശേഷം 6-7 പേര് അറസ്റ്റ് ചെയ്യപ്പെട്ടു
ഇതി ന് ശേഷം കഴിഞ്ഞ ആഴ്ചയിൽ ഒന്നര വര്‍ഷമായി കൽക്കട്ടയിൽ താമസ്ക്കുന്ന 20 വയസ്സ് പ്രായമുള്ള ഒരു ഫ്രഞ്ച്കാരിടൂറിസ്റ്റ് കൊല്‍കട്ടയിൽ വച്ച് അപമാനിക്കപ്പെട്ടു. അവർ താമസിക്കുന്ന വീട്ടിലേക്കു അതി രാവിലെ 2.30 -നു പോകുന്ന വഴിയിൽ വച്ച് നാല് മദ്യപന്മാർ അവരെ തടയുകയും ആ പെണ്‍കുട്ടിയോട് അശ്ലീലം കലര്‍ന്ന സംഭാഷണം നടത്തുകയും ചോദ്യം ചെയ്ത . അവരുടെ സുഹൃത്ത് ആക്രമണത്തിന് ഇരയാകുകയും ചെയ്തു. . തുടർന്ന് ആ ഫ്രഞ്ച് പെണ് കുട്ടിയെ അവർ അപമാനിച്ചു .ആ സ്ത്രീയുടെ സുഹൃത്തിന്റെ പരാതി യിൽ പോലീസ് കേസ് ചാർജ് ചെയ്തു അന്വേഷണം നടത്തി വരികയാണി പ്പോൾ. ഈ സംഭവത്തെ പറ്റി മമത ഇതേ വരെ പ്രതികരി ച്ചി ട്ടില്ല. മൌനം വിദ്വാനു ഭൂഷണം എന്ന് വിചാരിച്ചിട്ടായിരിക്കും അത്.
മേൽ പറഞ്ഞ സംഭവം നടക്കുന്നതിനു മുൻപ് അതായത് മാര്ച് മാസം 25-
നു കല്കട്ടയിൽ വച്ച് ഹൌറാ റെയിൽവേ സ്റ്റേ ഷനിലേക്ക് ബസ്സിൽ പോകുകയായിരുന്ന ഒരു ദക്ഷിണ കൊറി യാക്കാരി പെണ്‍കുട്ടി
രാവിലെ ഏഴു മണിക്ക് അപമാനിക്ക പ്പെട്ടു. ഈ സംഭവത്ത്ൽ സംശയിക്കപ്പെടുന്ന ഒരേ ഒരാളായ വ്യക്തി ആ പെണ്‍കുട്ടിയെ അപമാനിച്ചതിന് അറസ്റ്റിലായെങ്കിലും അധികം താമസിയാതെ തന്നെ ജാമ്യം ലഭി ച്ച്ജെയിലീൽ നിന്ന് പുറത്തു വരികയും ചെയ്തു. അടുത്തയിടെ ഭേദഗതി ചെയ്ത ഇന്ത്യൻ പീനൽ കോഡിന്റെ 354
-വകുപ്പുപ്രകാരം കേസ്സെടുക്കുന്നതിനു പകരംഎളുപ്പം ജാമ്യം കിട്ടാവുന്ന ദുര്‍ബലമായ വകുപ്പുക ൽ ചുമത്തി യായിരുന്നു അയാളുടെ പേരില്‍ കേസ്സെടുത്തത്. 354- വകുപ്പ് വിദേശിക ളായ വനിതകളെ പീഡിപ്പിച്ചാൽ ജാമ്യം ലഭിക്കാത്ത കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്നതാണ്.
ഈ സന്ദർഭത്തിൽ 2012 ഫെബ്രുവരി മാസത്തിൽ കൊല്‍കട്ടയിൽ കാറിൽ സഞ്ചരിച്ച ഒരു സ്ത്രീ കൂട്ട ബലാൽ സംഗം ചെയ്യപ്പെട്ടതിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നത് ഉചിതമെന്ന് കരുതുന്നു അന്ന് ആ സ്ത്രീ ബലാൽ സംഗം ചെയ്യപ്പെട്ടു എന്നആരോപോണം ഉയർന്നപ്പോൾ അതിന്റെ സത്യാവസ്ഥ കണ്ടു പിടിക്കുവാൻ അന്വേഷണം നടത്തുന്നതിന് മുമ്പ് തന്നെ ആ ആരോപണം നിഷേധിച്ചു കൊണ്ട് അത് സീ പീ എം ഗൂടാലോചയാണ് എന്ന നിലപാട് സ്വീക രി ച്ച് .പ്രശ്നത്തെ
നിസ്സാരവൽക്കരിക്കുവാനാണ് മമതാബാനെര്ജി ശ്രമി ച്ച ത് .
അന്ന് ആ സംഭവം അന്വേഷിച്ച ജോയിന്റ് പോലീസ് കമ്മിഷണർ ദമയന്തി സെൻ ബലാൽ സംഗം നടന്നു എന്ന ആരോപണം ശരി വൈക്കുകവഴീ മമതയു ടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും കോപത്തിന് പാത്രമാകുകയും തുടർന്ന് അത് അവരുടെ സ്ഥലം മാറ്റത്തിലും സ സ്പെന്ഷനിലും കലാ ശി
ക്കു ക യും ചെയ്തു. ഇപ്പോഴും അവർ സ സ്പെനഷനിൽ തന്നെ യാണ് എന്നത് തിക ച്ചും ലജ്ജാകരം എന്നല്ലാതെ മറ്റെന്തു പറയാൻ ?
മമതയുടെ ഭരണത്തിൽ ബെന്ഗാളിൽസ്ത്രീകൾ ബലാൽ സംഗത്തിനും മറ്റുപീഡ നങ്ങൾക്കും ഇരയാകുന്ന
സംഭവങ്ങൾ ഒരു തുട ര്‍ക്കഥ യായി മാറുകയാണ് എന്നതു പകൽ പോലെ വ്യക്തം..ഒരു സ്ത്രീ മുഖ്യമന്ത്രിയായി ഇരിക്കുന്ന സംസ്ഥാനത്താ ണ് ഇത്തരം സംഭ വങ്ങൾ തുടരെ തുടരെ ആവർ ത്തി ക്കുന്നത് എന്നത് ഒരു വിരോ ധാഭാസമാണ് ..ബലാൽസംഗവും സ്ത്രീകള്‍ക്കെതിരായ മറ്റു അക്രമങ്ങ ളും നടന്നു വെന്ന ആരോപണങ്ങൾ വരുമ്പോൾ ഗൌരവത്തോടെ പ്രശ്നത്തെ സമീപിക്കുകയും സത്യസന്ധരും സമർഥ രുമായ പോലീസ് ഉദ്യോഗസ്ഥരെ മാത്രംകേസ്സ് അന്വേ ഷണത്തിന് നിയോഗിക്കുകയും ഇത്തരം കുറ്റ കൃത്യങ്ങളി ലെ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പു വരുത്തുകയും ചെയ്യാതെ ഈ സ്ഥിതി മാറുമെന്നു കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്.. അങ്ങനെ യുള്ള സാഹചര്യത്തിൽ മമതാ ബാനെര്ജിയുടെ ഭരണത്തിൽ സ്ത്രീകളുടെ സുരക്ഷ ഒരു മരീചികയായി അവശേഷി ക്കും എന്നത് തര്‍ക്കമറ്റ സംഗതിയാണ്.
***