Monday, 1 July 2013

സീ പീ എം ഒരു മത വിരുദ്ധപാര്ടി ആണെന്ന് എങ്ങനെ പറയും?

ഇന്ന് വരെ സീ പീ എം ഹിന്ദുവിന്റെയോക്രിസ്ത്യാനി യുടെയോ മുസ്ല്മിന്റെയോ ആരാധനാലയം തകര്ത്തിട്ടില്ല. അതിനു സഹായിച്ചിട്ടുമില്ല. ഏതെങ്കിലും മതത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന വിധത്തിലുള്ള പ്രവർത്തനത്തിൽ എർപ്പെട്ടിട്ടുമില്ല . അങ്ങനെയുള്ള സീ പീ എം എങ്ങനെ ഒരു മത വിരുദ്ധ പാര്ടി ആകും? ഇത് തികച്ചും ന്യായമായ ചോദ്യം അല്ലെ? എന്നാൽ വിച്ത്രം എന്ന് പറയട്ടെ നമ്മുടെ നാട്ടിലെ ഹിന്ദു-മുസ്ലിം വര്ഗീയ വാദികൾ സീ പീ എമ്മിനെ ഒരു മത വിരുദ്ധ പാര്ടി ആയി ചിത്രീകരിക്കുന്നു. അത് മാത്രം അല്ല ഹിന്ദു വര്ഗീയ വാദികൾ സീ പീ എമ്മിനെ ഹിന്ദു വിരുദ്ധ പാര്ടി ആയും ന്യുന പക്ഷ പ്രീണനം നടത്തുന്ന പാർട്ടി ആയും ചിത്രീകരിക്കുമ്പോൾ മുസ്ലിം വര്ഗീയ വാദികൾ മുസ്ലിം വിരുദ്ധ പാര്ടി ആയി ചിത്രീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനം എന്താണ് എന്ന് നമുക്ക് പരിശോ ധിക്കാം.

സീ പീ എം എന്ന പാര്ടി യുടെ  പാരമ്പര്യം മത സൌഹാര്ദത്തിനു വേണ്ടി എക്കാലവും നില കൊണ്ടതാണ്. അതെ സമയം ഹിന്ദു മതത്തിലെയും മുസ്ലിം മതത്തിലെയും വര്ഗീയ വാദികളുടെ നിലപാടുകളെ പാര്ടി എതിര്ക്കുന്നു. ഹിന്ദു മതവിശ്വാസികളുടെയും മുസ്ലിം മത വിശ്വാസികളുടെയും മനസ്സിൽവര്ഗീയ വിഷം കുത്തി വച്ച് അവരെ തമ്മിൽ തല്ലിക്കുന്ന വര്ഗീയ വാദികളുടെ ശ്രമങ്ങളെ ചെറുക്കുവാൻ പാർട്ടി എല്ലായ്പോഴും ശ്രമിചിടുണ്ട്. അതിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടി കാണിക്കുവാൻ കഴിയും. 

തലശ്ശേരിയിൽ പണ്ട് ഹിന്ദു വര്ഗീയ വാദികൾ 60-കളിൽ മുസ്ലിമുകൾക്കു എതിരായികള്ള പ്രചാരണങ്ങൾ നടത്തി  വര്ഗീയ കലാപം അഴിച്ചു വിട്ടു. ഹിന്ദുക്കളെയും മുസ്ലിമുകളെയും പരസ്പരം ശത്രുക്കളായി മാറ്റുവാൻ ആസ്സൂത്രിതമായ ശ്രമങ്ങൾ നടന്നു. പലയിടങ്ങളിലും നിരവധി മുസ്ലിമുകൾ ആക്രമിക്കപ്പെട്ടു. ചില സ്ഥലങ്ങളിൽ  മുസ്ലിം പള്ളികൾക്ക് നേരെയും ആക്രമണം ഉണ്ടായി. ആ സമയത്ത് കോണ്‍ഗ്രസ്‌ ഉള്പെടെയുള്ള ബൂര്ഷാ പാർടികൾ നിസ്സങ്ങതാ മനോഭാവത്തോടെ  ആ ആക്രമണങ്ങളുടെ മൂക സാക്ഷികൾ ആയി നിലകൊള്ളുകയാണ് ഉണ്ടായത്.  എന്നാൽ ഹിന്ദുവ്നെയും മുസ്ല്മിനെയും തമ്മിൽ തെറ്റിക്കുവാനുള്ള ശ്രമത്തെ എതിർത്ത് തോല്പ്പിക്കുവാനും അത് വഴി മത സൗഹാർദം  ഊട്ടിയുറപ്പിക്കുവാനും കലാപ ഭൂമിയിൽവര്ഗീയ വാദികളുടെ ഭീഷണിക്ക് മുമ്പിൽ മുട്ട് മടക്കാതെ സീ പീ എംമുന്കൈ എടുത്തു പരി ശ്രമിച്ചത് തലശ്ശേരിയിലെ മുസ്ലിം ജന സാമാന്യത്തിനു ബോധ്യമുള്ള കാര്യമാണ്.   അവിടെ മുസ്ലിം പള്ളിക്ക് നേരെഹിന്ദു വര്ഗീയ വാദികൾ  നടത്തിയ ആക്രമണത്തെ തടയാൻ ശ്രമിച്ചപ്പോഴാണ് സീ പീ എമ്മിന്റെ നേതാവായ സഖാവ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത്.

മുസ്ലീം സമുദായത്തിലെ പല ആളുകള് ശരിയത് നിയമത്തെ ദുര് വ്യാഖ്യാനം ചെയ്തു  നാലും അഞ്ചും വിവാഹം കഴിച്ചു വസ്ത്രം  മാറുന്നത് പോലെ തോന്നുമ്പോൾ ഉപേക്ഷിക്കുന്ന പ്രവണതയെ സീ പീ എം നേതാവ് സ: ഈ എം എസ് വിമർശിച്ചപ്പോൾ അദ്ദേഹത്തെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുകയാണ് മുസ്ലീം ലീഗും മറ്റു മുസ്ലീം വര്ഗീയ വാദികളും ചെയ്തത്. സഖാവ് ഈ എം എസ്സിന്റെ നടപടി മുസ്ലിം സമുദായത്തിന് എതിരായആക്രമ ണംആയിട്ടാണ്  മുസ്ലീം ലീഗും മറ്റു മുസ്ലിം വര്ഗീയവാടികളും വ്യാഖ്യാനിച്ചത്.ഇക്കാര്യം ഉന്നയിച്ചു കൊണ്ടു  സീ പീ എം മുസ്ലീമുകൽക്കു എതിരാണെന്ന് അവർ പ്രചാരണം  അഴിച്ചു വിട്ടു.അത് മാത്രമല്ല   ഇ എം എസ്സിന്റെ വിമർശനത്തിൽ പ്രതി ഷേധിച്ചു കൊണ്ടു സംസ്ഥാനം ഒട്ടാകെ ലീഗ് നിരവധി പ്രകടനങ്ങളും  സമ്മേളനങ്ങളും നടത്തുകയുണ്ടായി. അന്ന് ലീഗുകാർ നടത്തിയ പ്രകടനങ്ങളിലെ പ്രധാന മുദ്രാവാക്യം "നാലും കെട്ടും അഞ്ചും കെട്ടും  ഈ എം എസ്സിന്റെ കേട്ടിയോലേം കെട്ടും " എന്നായിരുന്നു. ഈ പ്രശ്നം മുതലെടുത്ത്‌ മുസ്ലീം ജനതയെ സീ പീ എമ്മിന് എതിരാക്കുവാൻമുസ്ലീം വര്ഗീയ വാദികൾ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല എന്നതാണ് വസ്തുത.


തലശ്ശേരി കലാപത്തിനു ശേഷം സംഘ പരിവാര് ബാബറി  മസ്ജിദ് തകര്തതിനെ തുടസ്ര്ന്നു ഇന്ത്യയില ഒട്ടാകെഹിന്ദു-മുസ്ലിം  വര്ഗീയ വാദികൾ കലാപം അഴിച്ചു വിട്ടു. ആ സമയത്ത് അതിന്റെ അലയൊലികൾ കേരളത്തിലും  ഉണ്ടാകുക യും ചെയ്തപ്പോഴും മാറാട് രണ്ടു പ്രാവശ്യം ഹിന്ദു-മുസ്ലിം സംഘര്ഷം ഉണ്ടായപ്പോഴും എല്ലാം ഹിന്ദു-മുസ്ലിം മൈത്രി കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുവാൻ സീ പീ എം നന്നേ പരിശ്രമിച്ചു. അത് വര്ഗീയ സന്ഘര്ഷത്തിനു വലിയ അളവിൽ അയവു വരുത്തുവാൻ സഹായകമായി എന്നത്പരക്കെഅറിയാവുന്ന ഒരു   ഒരു വസ്തുതയാണ്. ന്യുന പക്ഷത്തിന്റെ സംരക്ഷകർ ആയി സീ പീ എം രംഗത്ത് വന്നപ്പോൾ ന്യുനപക്ഷ പ്രീണനം നടത്തുന്ന പാര്ടി ആണ് സീ പീ എം എന്നു ബീ ജെ പിയും ആർ എസ് എസ്സും അടങ്ങുന്ന സംഘ പരിവാര് മുദ്ര കുത്തി.

സീ പീ എമ്മിന്റെ വര്ഗീയ വിരുദ്ധ നിലപാടുകളെ പറ്റി പ്രതിപാദിക്കുവാനാ ണ് ചില ഉദാഹരങ്ങൾ ഇതിൽ നിരത്തിയത്. സീ പീ എമ്മിനെ മുസ്ലിം വിരോധിയായി ചിത്രീകരിക്കുവാൻ യൂ ഡീ എഫും  ലീഗും ചേർന്ന് നടത്തിയ ഒരു ഹീന ശ്രമത്തെ പറ്റി ഈ അവസരത്തിൽ പറയേണ്ടതുണ്ട്. ആ സംഭവം ഇതാണ്. പണ്ടു അസ്സെംബ്ലി തെരഞ്ഞെടുപ്പു  പ്രചാരണംനടക്കുമ്പോൾ നാദാപുരത്ത് ബിനു എന്ന സീ പീ എം പ്രവർതകൻ ഒരു മുസ്ലീം സ്ത്രീയെ ബലാൽ സംഗം ചെയ്തു എന്ന് ആ സ്ത്രീയെക്കൊണ്ടും അവരുടെ ഭര്ത്താവിനെ കൊണ്ടും  പറയിപ്പിച്ചു യൂ ഡീ എഫും ലീഗും സീ പീ എമ്മിനെതിരെ തെരഞ്ഞെടുപ്പു യോഗങ്ങളിൽ മാത്രമല്ല എല്ലാ മാധ്യമങ്ങൾ മുഖേനയും വ്യാപകമായ പ്രചാരണം നടത്തി. ilഈ പ്രചാരണത്തെ അതിജീവിച്ചു കൊണ്ടു നാദാപുരത്ത് എല് ഡീ എഫ് ജയിച്ചെങ്കിലും മറ്റു പലയിടങ്ങളിലും ഈ പ്രചാരണം സീ പീ എമ്മിനെയും എല് ഡീ എഫിനെയും പ്രതികൂലമായി ബാധിച്ചു. ഒടുവ്ൽ അത് ആ സീ പീ എം പ്രവര്തകന്റെ മരണത്തിൽ കലാശിച്ചു. എന്നാൽകുറെ നാൾ കഴിഞ്ഞു  ബിനുആ മുസ്ലീം സ്ത്രീയെ ബലാൽ സംഗം ചെയ്തു എന്നതുലീഗുകാർ  കെട്ടി ചമച്ച ഒരു കള്ള കഥ ആയിരുന്നു എന്ന് ആ സ്ത്രീയും  അവരുടെ ഭര് ത്താവു വെളിപ്പെടുത്തി. 

ഗുജറാത്തിൽ നരേന്ദ്ര മോഡിയുടെ പ്രേരണയാൽ നൂറു  കണക്കിന് മുസ്ലീമുകളെ സംഘ പരിവാർ   കൊന്നൊ ടുക്കിയപ്പോഴും അതിനെതിരെയും ശക്തിയായ പ്രതിഷേധം  സംഗടിപ്പിക്കുവാൻ  പാര്ടി മുന് നിരയ്ൽ തന്നെ ഉണ്ടായിരുന്നു. തുടര്ച്ചയായി മോഡി സ്തുതി നടത്തിയ മുൻ എം പീ      അബ്ദുള്ള കുട്ടിയെ  കഴുത്തിന്‌ പിടിച്ചു പുറം തളളാൻ സീ പീ എമ്മിന് മറിച്ചൊന്നും ആലോച്ക്കെണ്ടി വന്നില്ല . പക്ഷെ ആ നടപടി പോലും മുസ്ലീം വിരുദ്ധ നടപടിയായി ചില വൃത്തങ്ങൾ വിശേഷിപ്പിക്കുക യുണ്ടായി എന്നത് വിചിത്രം.

രണ്ടു വര്ഷങ്ങള്ക്ക് മുൻപ് ഒരിസ്സയിൽ ക്രിസ്ത്യാനികൾ സംഘ പരിവാറിന്റെ ആക്രമണ ങ്ങല്ക്ക് ഇരയായപ്പോഴും സീ പീ എം അവരുടെ രക്ഷകരായി നില കൊണ്ടു. ക്രിസ്ത്യൻ മത വിശ്വാസ്കൾ കൂട്ടത്തോടെ സീ പീ എം ഓഫീസ്സിൽ അഭയം തേടുകയും  അവിടെ  വച്ച് അവർ പ്രാര്ധന നടത്തുകയും ചെയ്തു.  അവർ സീ പീ എം ഓഫീസ്സിൽ പ്രാര്ത്ഥന നടത്തുന്ന തിന്റെ ദൃശ്യങ്ങൾ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

ഇങ്ങനെയുള്ള പാരമ്പര്യത്തിന് ഉടമയായ സീ പീ എമ്മിനെ മത വിരുദ്ധ പാര്ടി ആയി മുദ്ര കുത്തുവാൻ ഇപ്പോഴും ഹിന്ദു-മുസ്ലീം വര്ഗീയ വാദികൾ വെമ്പൽ കൊള്ളുന്നു. സീ പീ എമ്മിനെ സംബന്ധ്ചിടത്തോളം  സീ പീ എം ഒരു മതത്തിനും എതിരല്ല. എല്ലാ മത വിഭാഗങ്ങളിലെയും അധ്വാനിക്കുന്നവരുടെയും പാവപെട്ടവരുടെയും താല്പ്പര്യം സംരക്ഷിക്കുവാൻ നില കൊള്ളുന്ന ഒരു പാര്ടി ആണ് സീ പീ എം. സീ പീ എം. ഒരു മതത്തിനും എതിരല്ല. സീ പീ എം പ്രവര്ത്തകരുടെ മത വിശ്വാസതെയോ ദൈവ വിശ്വാസത്തെയോ പാര്ടി വിലക്കുന്നില്ല. മത വിശ്വാസി ആയതിന്റെ പേരില് ആര്ക്കെതിരെയും നടപടി എടുത്തിട്ടും ഇല്ല. പക്ഷെ സീ പീ എം മെമ്പറന്മാർ മത സംഘടനകളിൽ പ്രവര്തിക്കുവാൻ പാടില്ല എന്ന് മാത്രം പാര്ടി നിഷ്കര്ഷിക്കുന്നു.

ഇത് ഉപസംഹരിക്കുന്നതിനു മുൻപ്  മനുഷ്യ മനസ്സുകളിൽ വര്ഗീയ വിഷം കുത്തി വച്ച് മതത്തിന്റെ  പേരില് ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന മത മൌലീക വാദികളുടെ ഹീന ശ്രമങ്ങളെ ചെറുത്ത് തോല്പ്പിക്കുവാൻ ആവുന്നതെല്ലാം ചെയ്യുവാനും തദ്വാര മത സൗഹാർദംഊട്ടിയുറപ്പിക്കുവാനും ന്യുന പക്ഷ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത്നും സീ പീ എം പ്രതിജ്ഞാ ബദ്ധം ആണ് എന്ന് .ഊന്നി പറയട്ടെ. 

@@@



1 comment:

  1. സഖാവേ, ലേഖനം വായിച്ചു. ആശയ വ്യക്തതയുണ്ട്. വായനാസുഖവും. മുസ്ളീം മതം എന്നതിനു പകരം ഇസ്ലാം മതം എന്നു പ്രയോഗിക്കുന്നതാണ് ശരിയെന്നു തോന്നുന്നു.

    ReplyDelete