Thursday, 27 June 2013

മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് യു എൻ പുരസ്കാരം നല്കുന്നത് എന്തിനു വേണ്ടി?

കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഗോവെര്ന്മേന്റിന്റെ രണ്ടു വര്ഷക്കാലത്തെ "നേട്ടങ്ങളിൽ" പ്രധാനപ്പെട്ട ചിലത് " താഴെ കൊടുക്കുന്നു. ഇവയ്ൽ ഏതു  "നേട്ട" ത്തിന്റെ പേരിലാണ് ഉമ്മൻ ചാണ്ടിക്ക് യു എൻ പുരസ്കാരം നല്കുന്നത്?

1.  സീ പീ എം എം ല് എ ആയിരുന്ന സെൽവ രാജിന്റെ കാലു  മാറ്റം

മന്ത്രി സഭക്ക് ഭൂരി പക്ഷം ഉണ്ടാക്കുവാൻ വേണ്ടി സീ പീ എം എം എല് എ ആയിരുന്ന സെൽവ രാജിന് പണവും പ്രലോഭനങ്ങളും നല്കി കാലു മാറ്റിച്ചു സ്വന്തം ചേരി യിലാക്കിയതിന്ആണോ?

2.തകര്ന്ന ക്രമസമാധാനം

 രണ്ടു വര്ഷക്കാലത്തെ ഭരണന്തിനു ഇടയ്ൽ സംസ്ഥാനത്തെ ക്രമസമാധാന നില തകര്ത് മോഷണം, കൊള്ള, തട്ടിപ്പ്, സ്ത്രീ പീഡനം,  ബാലികാ പീഡനം, കൊലപാതകങ്ങൾ  എന്നിവയ്ൽ സര്വ സർവ കാല റെക്കോർഡ്‌ ഉണ്ടാക്കിയ ഗവേര്ന്മേന്റിന്റെ തലവൽ എന്നനിലക്കാണോ?

3   അസ്സഹ്യമായ വിലകയറ്റം

ഉപ്പു തൊട്ടു അരി തൊട്ടു എല്ലാ പല വ്യഞ്ഞനങ്ങളുടെയും മറ്റു സാധനങ്ങള്ളുടെയും  വില വാണം പൊലെകുതിച്ചു കയറിയിട്ടും പൊതു വിപണിയിൽ ശക്തമായ ഇടപെടൽ നടത്തി വില പിടിച്ചു നിർത്തുവാൻ മാവേലി സ്റോറുകൾ മുഖേന വില കുറച്ചു അവശ്യ സാധനങ്ങൾ വിതരണം ചെയൂവാൻ ശ്രമിക്കാതെ മാവേലി സ്റൊരുകളെനോക്ക് കുത്തിക ൽ ആക്കി ജനങ്ങളെ ദുരിതത്തിൽ ആക്കീയതിനൊ?

4. രാഷ്ട്രീയ പകപോക്കൽ

തന്റെ രാഷ്ട്രീയ പ്രതിയോഗികളായ  സീ പീ എമ്മിന്റെ   പ്രവര്ത്തകരെ കള്ള കേസ്സുകളിൽ കുടുക്കി,ഫോണ്‍ ചെയ്തതിനും ഫോണ്‍ ചെയ്തത് കേട്ട് പോല്സിനെ അറിയിക്കാതി  രുന്നതിനും ഒക്കെ കേസുകൾ ചാർജ് ചെയ്തു മർദിച്ചും  ജെയിലിൽ അടച്ചും  പീഡിപ്പി ച്ചതിന്  ആണോ ?

5. പകര്ച്ച പനി നിയന്ദ്രിക്കുന്നതിൽ ഗുരുതര വീഴ്ച 

സംസ്ഥാനം ഒട്ടാകെ ലക്ഷ കണക്കിന് ആളുകള് പകര്ച്ച പനികളായ എലിപ്പനി, ഡെങ്കി പനീ എന്നിവ  പിടി പെട്ടപ്പോൾ തങ്ങളുടെ കെടും കാര്യസ്തതയും കഴിവ് കേടും തെളി യിച്ചു കൊണ്ട്   ആവശ്യത്തിനു ഡോക്ടരുമാരും മരുന്നുകളും ആശുപത്രികളിൽ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചു നിരവധി ആളുകളുടെ മരണത്തിനു ഇടയാക്കിയതിനോ ?

6 രൂക്ഷമായ  വൈദ്യുതി പ്രശ്നം

അധികാരത്തിൽ ഏറി രണ്ടു വർഷങ്ങൾ ആയിട്ടും കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രശ്നം പരിഹരിക്കുവാൻ വേണ്ടിഒരു യൂനിറ്റ് വൈദ്യുതി പോലും ഉത്പാദിപ്പിക്കുവാൻ വേണ്ടി  ഒരു പദ്ധതി പോലും പുതിയതായി ആരംഭിചില്ലെന്നതോ പോകട്ടെ കറന്റു ചാര്ജു കൂട്ടുകയും അതി ഭയങ്കരമായ ഉഷ്ണം ഉള്ള സമയത്ത് അപ്രഖ്യാപിത പവർ കട്ട്‌ ഏര്പ്പെടുത്തി ജനങ്ങളെ ദുരിതത്തിൽ ആക്കുകയും ചെയ്തതിനു    ആണോ?

7. കര്ഷകരുടെ ആത്മഹത്യ

കൃഷി നടത്തുവാൻ എടുത്ത ലോണ്‍ കൃഷി നാശവും കൃഷി ഉല്പ്പന്നങ്ങളുടെ വില ഇടിവും മൂലം തിരിച്ചു അടക്കുവാൻ നിവൃത്തി ഇല്ലാതെ നിരവധി കഷകർ ആത്മ ഹത്യ ചെയ്തപ്പോൾ അത് ഇല്ലാതാക്കുവാൻ വേണ്ടി ഫല പ്രദമായി ഒന്നും ചെയ്യാതിരുന്നതിനു ആണോ?

8.  കേന്ദ്ര ഗവണ്മെന്റിൽ നിന്ന് വരള്ച്ച ദുരിതാശ്വാസത്തിനായി ഒന്നും നേടാൻ കഴിയാത്ത കാര്യം

തന്ടെ മൊത്തം മന്ത്രി സഭ യിലെ എല്ലാ അംഗങ്ങളുമായി കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരെയും പ്രധാന മന്ത്രി ഉള്പെടെയുള്ള മന്ത്രിമാരെയും കണ്ടു വരള്ച്ച ദുരിതാശ്വാസത്തിന് സഹായം അഭ്യര്തിച്ചിട്ടും പ്ലാനിംഗ് കമ്മീഷൻ വര്ഷം തോറും അനുവദിക്കുന്ന ചെറിയ തുകയോഴികെ ഒന്നും നേടാൻ കഴിയാതെവെറും കയ്യോടെ  തിരിച്ചു വന്നതിനാണോ?



9.  വരാപ്പുഴ പെണ് വാണിഭകേസ്സ് അട്ടി മറിക്കൽ

കോണ്‍ഗ്രസ്‌ നേതാക്കളും കോണ്‍ഗ്രസ്‌ എം എല് എ മാരും ഉള്പെട്ടിടുന്ടെന്നു ആരോപണമുള്ള വരാപ്പുഴ പെണ് വാണിഭ കേസ്സ് പ്രതികളെ രക്ഷ പെടുത്തുവാൻ ഉതകുന്ന രീതിയിൽഅന്വേഷണ ഉദ്യോഗസ്ഥ ആയ എസ് പീ  ഹര്ഷിതയെ മാറ്റി കേസ്സ് അട്ടി മറിച്ച ഒരു ഗോവെര്ന്മേന്റിന്റെ മുഖ്യൻ ആയതു കൊണ്ടോ?

9. അട്ടപ്പാടിയിൽ ആദിവാസികളുടെകുട്ടികളുടെ പോഷകാഹാരക്കുറവു കൊണ്ടുള്ള മരണങ്ങളും   ആദിവാസികളുടെ പട്ടിണി മരണങ്ങളും

പോഷക ആഹാരകുറവ് കൊണ്ട് നിരവധി ആദിവാസികളുടെ പിഞ്ചു കുട്ടികൾ മരണം അടഞ്ഞപ്പോഴും നിരവധി ആദിവാസികൾ പട്ടിണി മൂലം മരണം അടഞ്ഞപ്പോഴും ആ പ്രശ്നത്തോട് പുറം തിരിഞ്ഞു നിന്ന് അവരുടെ കറന്റ്‌ ചാര്ജു കുടിശിക തിരിച്ചു പിടിക്കുവാൻ ശ്രമം നടത്തുകയും ആദിവാസികളെ രക്ഷിക്കുവാൻ സത്വര നടപടികൾ   എടുക്കാതെ അലംഭാവം കാണിക്കുകയും പ്രശ്നത്തിഹൈ കോടതി ഇട പെട്ട് കേസ് എടുത്ത സാഹചര്യം ഉണ്ടാക്കിയതിനും  ആണോ?  

10. "എമെര്ജിംഗ് കേരള" എന്ന പറ്റിക്കൾ പരിപാടി  

പണ്ട് യു ഡീ എഫ് ഗവണ്മെന്റ് കോടിക്കണക്കിനു രൂപയുടെ വ്യവസായം കേരളത്തിൽതുടങ്ങുവാൻ പോകുന്നുഎന്ന് പെരുമ്പറ അടിച്ചു ജനങ്ങളെ പറ്റിച്ച പാരമ്പര്യം മറക്കാതെ ലക്ഷങ്ങൾ മുടക്കി "എമെര്ജിംഗ് കേരള" എന്നപുതിയ മാമാന്ഗം നടത്തി കോടി കണക്കിന് വ്യവസായങ്ങൾ തുടങ്ങുവാൻ പോകുന്നു എന്ന്‌ പ്രഖ്യാപിച്ചു ജനങ്ങളെ വീണ്ടും വിഡ്ഢികൾ ആക്കിയതിനോ? 

11. അഞ്ചാം മന്ത്രിയും വര്ഗീയ ചേരി തിരിവും

മുസ്ലിം ലീഗിനെ പ്രീ ണിപ്പിക്കുവാൻ വേണ്ടി അഞ്ചാം മന്ത്രി സ്ഥാനം മുസ്ലിം ലീഗിന് നല്കുക വഴി സംസ്ഥാനത്ത് വര്ഗീയ ചേരി തിരിവ് സൃഷ്ടിക്കുകയും നായര്- ഈഴവ സഖ്യം ഉണ്ടാക്കുവാൻ പ്രചോദനം നല്കുക യും, ആവശ്യമുള്ള യോഗ്യതകൾ ഇല്ലാത്ത കുഞ്ഞാലിക്കുട്ടി യുടെ പഴയ ഗന്മാനെ മലപ്പുറം ജില്ല പാസ്പോർട്ട്‌ ഓഫിസ്സർആയി നിയമിക്കുകയും അയാളുടെ നടപടികൾ സീ ബീ ഐ അന്വേഷണത്തിന് വഴി വൈക്കുകയും ആ സ്ഥാനത്ത്‌നിന്ന് മാറ്റുവാനും അയാളുടെ ബാങ്ക് അക്കവുന്റുകൽമരവിപ്പിക്കുന്ന അവസ്ഥ ഉണ്ടാക്കിയതി നും ആണോ?

12. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കിയ നടപടി

മുസ്ലിം ലീഗിന്റെ സമ്മര്ദം മൂലം കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കി കൊണ്ടു ഉത്തരവ് ഇറക്കുകയും വ്യാപകമായ പ്രതി ഷേധം മൂലം ആ ഉത്തരവ് പിന് വലിച്ചു നാണം കെട്ടതിനും ആണോ?

13. ഭാര്യ പീഡിപ്പിച്ച മന്ത്രിയെ രക്ഷിക്കുവാനുള്ള ശ്രമം

മന്ത്രി സ്വന്തം ഭാര്യയെ പീഡിപ്പിച്ചതിന് പരാതി തന്നിട്ടും അത് വാങ്ങാതെമന്ത്രിയുടെ പേരില് കേസ്സെടുക്കാതെ  മന്ത്രിയെ രക്ഷിക്കുവാൻ അങ്ങേ അറ്റം ശ്രമിക്കുകയും ഗത്യന്ദരം ഇല്ലാതെ വന്നപ്പോൾ രാജി വൈപ്പിക്കുകയും ചെയ്തതിനു ആണോ?

14. സുര്യ നെല്ലി പെണ്‍കുട്ടി യെ കള്ള കേസ്സിൽ കുടുക്കൾ

ഉന്നതരായ കോണ്‍ഗ്രസ്‌ നേതാക്കൾ ഉള്പെടെയുള്ളവർ പീഡി പ്പിച്ച എല് ഡീ എഫ് സർക്കാർ ജോലി നല്കിയ സുര്യ നെല്ലി പെണ് കുട്ടിയെ കള്ള കേസ്സിൽ കുടുക്കി  മാനസികമായി പീഡി പ്പിച്ച ഒരു ഗോവെര്ന്മേന്റിന്റെ തലവൻആയതു കൊണ്ടോ?

15. കെ എസ് ആര ടീ സീ യുടെ കുഴി തോണ്ടൽ

നഷ്ടത്തിൽ പ്രവര്ത്തിച്ചിരുന്ന കേരളാ പൊതുമേഖലാ സ്ഥാപനം ആയിരുന്ന കെ എസ് ആർടീ സി യെ രക്ഷിക്കുന്നതിനു കാര്യമായ ഒരു നടപടിയും കൈക്കൊള്ളാതെ ഡീസൽ വില കൂടിയപ്പോൾ നൂറു കണക്കിന് ട്രിപ്പുകൾ റദ്ദു ചെയ്തു കൂടുതൽ പ്രതിസന്ധിയിൽ ആക്കിയതിനൊ?  

16. ബിജു രാധാകൃഷ്ണൻ സരിത എന്നിവരുടെ സോളാർ പാനൽ തട്ടിപ്പ്

തട്ടിപ്പുകാരിയായ സരിത എസ് നായര് ഉമ്മൻ ചാണ്ടിയുടെ പിഎ ജോപ്പനെയും ഗൻമാനായിരുന്ന സലിം രാജിനെയും നിരവധി തവണ മൊബയിൽ ഫോണിൽ വിളിക്കുകയും തിരിച്ചു  സരിതയെ വിളിക്കുകയും ചെയ്ത പ്രശ്നം കൈരളി പീപ്പിൾ ചനെലും ദേശാഭിമാനിയും  പുറത്തു കൊണ്ടു വന്നു.  സരിത തട്ടിപ്പുകാരി ആണെന്ന് തെളിയുകയും പോലിസ് സരിതയ്ക്ക് എതിരെ കേസ്സുകൾ രജിസ്റ്റർ ചെയൂകയും ചെയ്ത സാഹചര്യത്തിൽ അതിനെ പറ്റിചര്ച്ച ചെയ്യുവാൻ പോലും കൂട്ടാക്കാതെ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്ന് പ്രതി പക്ഷം ആവശ്യം ഉന്നയിച്ചപ്പോൾ  അതും നിരസിക്കുകയും പിന്നീട് ആദ്യം ജോപ്പൻ, അതിനു ശേഷം സലിം രാജ് , പിന്നെ സ്ത്രീ പീഡനം നടത്തുവാൻ ശ്രമിച്ചു എന്ന ആരോപണം  നേരിട്ട കാൾ സെന്റെര് ഉദ്യോഗസ്തൻഗിരീഷ്‌ എന്നിവരെ പുറത്താക്കുകയും സലിം രാജിനെ കഴിഞ്ഞ ദിവസ്സം സസ്പെന്റ് ചെയ്യുകയും ഒടുവിൽ ജിക്കൂ മോനെ കൊണ്ട് രാജി വൈപ്പിക്കുവാൻ നിര്ബന്ധിതനായ തു മൂലം ആണോ?

17. ജന സമ്പര്ക്ക പരിപാടിയും അതി വേഗം ബഹുദൂരവും

ലക്ഷങ്ങൾ ചെലവു ചെയ്തു 14 ജില്ല കളിലും ജന സമ്പര്ക്ക പരിപാടി സംഘടിപ്പിച്ചു ജനങ്ങളുടെ കയ്യിൽ നിന്ന് പരാതി നേരിട്ട് സ്വീകരിച്ചു തീര്പ്പു കല്പിക്കും എന്ന് അവകാ ശ പെട്ട് കൊണ്ടു നട ത്തിയപരിപാടി ക്ക് ശേഷം പരാതികളിൽ പലതും വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി എന്ന വാര്ത്ത ഉയരുകയും അത് വഴി നാണക്കേട്‌ ഉണ്ടാക്കുകയും ചെയ്തതിനു ആണോ?

  *****

@@@





No comments:

Post a Comment