അങ്ങനെ ഒടുവിൽമുഖ്യമന്ത്രി
ഉമ്മൻ ചാണ്ടിയുടെ പി എ ടെന്നി ജോപ്പനെയുംഗണ്‍മാനായിരുന്നസലിം
രാജിനെയും തല്സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി.
സോളാർ പനെലിന്റെ പേരില് കേരളത്തിലെവിവിധ ജില്ലകളില 16 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ
സരിത എസ് നായരുമായുള്ള അവരുടെ ബന്ധത്തിന്റെ
വിവരങ്ങൾ വെളിവായതോടെയാണ് ഗത്യന്തരമില്ലാതെ ൻ രണ്ടാളെയും പുറത്തു ആക്കുവാൻ തീരുമാനമായത്.
സരിത എസ് നായരുടെ സോളാർ പാനൽ തട്ടിപ്പിനെർ
കുറിച്ചുംഉമ്മൻ ചാണ്ടിയുടെ പി എ ടെന്നി ജോപ്പനെയും ഗണ്‍ മാനായിരുന്ന സലിം രാജിനെയും സരിതനിരവധി
തവണ മൊബൈൽ ഫോണിൽ വിളിച്ചെന്നും അവർ തിരിച്ചു വിളിച്ചെന്നും ഉള്ള കാര്യങ്ങൾ ആദ്യം പുറത്തുകൊണ്ടു
വന്നത് കൈരളി പീപ്പിൾ ചാനൽ ആണെന്നുള്ള കാര്യം സാമാന്യ ബുദ്ധിയുള്ള എല്ലാവര്ക്കും അറിയാം.
അതോടൊപ്പം ദേശാഭിമാനി പത്രവും ഇക്കാര്യത്തെ പറ്റി
വിശദമായ റിപ്പോർട്ടുകൾ നല്കിയിരുന്നു.
എന്നാൽ ഈ പ്രശ്നത്തെ
പറ്റി ഒരു വാര്ത്തയും നല്കുന്ന കാര്യം മനോരമാദി കുത്തക പത്രങ്ങല്ക്കും മാധ്യമങ്ങള്ക്കും
വീവിധ ചാനൽകൽക്കും സങ്കല്പ്പിക്കുവാൻ പോലും
സാധ്യമല്ലാത്ത കാര്യമായിരുന്നു. ഉമ്മൻ ചാണ്ടിയും
യു ഡീ എഫും ചെയ്യുന്ന എല്ലാ കാര്യങ്ങളും കണ്ണടച്ച് പിന്താങ്ങുകയും ഉമ്മൻ ചാണ്ടിയുടെ
അപദാനങ്ങളെ അവസരം കിട്ടുമ്പോഴൊക്കെ വാനോളംപുകഴ്ത്തുകയും ചെയ്യുക എന്ന
പ്രവര്തിയാണ് ഇവരെല്ലാം ചെയ്തു കൊണ്ടിരിക്കുന്നത് എന്നത് സുവിദിതമാണ്. സീ പീ
എം എം എല് എ രാജു അബ്രഹാം ഈ വിഷയം ജൂണ്‍ 14-നു നിയമസഭയിൽ ഉന്നയിച്ചു. പ്രശ്നത്തെ പറ്റി
വിവരിച്ച രാജു അബ്രഹാം ഈ വിഷയത്തിൽ അടിയന്തിര
പ്രമേയം ചര്ച്ച ചെയ്യണമെന്നു ആവശ്യപ്പെടുകയുണ്ടായി. ഇതേ പറ്റി മനോരമ നല്കിയ വാര്ത്തയുടെ
തലക്കെട്ട് ഇങ്ങനെയായിരുന്നു "സരിതഎസ് നായർക്കുമുഖ്യയുടെ ഓഫീസുമായി ബന്ധമെന്ന്; സഭയീൽ ഇറങ്ങിപോക്ക്
" എന്നായിരുന്നു. ഈ തലക്കെട്ടിനു പകരം "സരത നായർക്ക് മുഖ്യമന്ത്രി യുടെ
ഓഫീസുമായി ബന്ധം" എന്ന് എന്ത് കൊണ്ടു മനോരമ വാര്ത്ത നല്കിയില്ല? ആ റിപ്പോർട്ട്
വായിച്ചാൽ തന്നെ ഉമ്മൻ ചാണ്ടിയെ വെള്ള പൂശാനുള്ള ശ്രമം ബോധ്യപ്പെടും.
തീര്ത്തും ലാഖവത്തോടെ
ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലാണ്
ഉമ്മൻചാണ്ടി ഇതിനോട് പ്രതികരിച്ചത്. “എന്റെ ഓഫീസില ആര്ക്കും ഇപ്പോഴും കടന്നു വരാം എനിക്ക് മൊബൈൽ ഫോണ്‍ ഇല്ല"എന്നൊക്കെയാണ്
ഉമ്മൻ ചാണ്ടി പറഞ്ഞത്. ഒടുവിൽ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.
ഇതിനു ശേഷം താൻ സരിതയെ കുറിച്ച് ഉമ്മൻ ചാണ്ടിക്ക് മുന്നറിയിപ്പ്
നല്കിയിരുന്നു എന്ന് പി സീ ജോർജ് വെളിപെടുതിയതും ഡൽഹിയിലുള്ള ഉമ്മൻ ചാണ്ടിയുടെ പീ എ
തോമസ്മാത്യു-വിന്റെ വെളിപെടുതലുകളും ഒക്കെ വന്നപ്പോൾ ജോപ്പനെയും സലിമിനെയും പുറത്താക്കാതെ
തരമില്ല എന്ന് വന്നു.
തുടക്കം മുതലേ ഈ പ്രശ്നത്തോട്
പുറം തിരിഞ്ഞു നിന്ന മനോരമ ഇന്നത്തെ പത്രത്തില യാതൊരു ഉളുപ്പും ഇല്ലാതെ അവകാശപ്പെട്ടിരിക്കുന്നത്
മുഖ്യമന്ത്രിയുടെ ഗണ്‍ മാൻ സലിം രാജും സരിത എസ് നായരുമായുള്ള ബന്ധത്തെ കുറിച്ച്
വാര്ത്ത ആദ്യം പുറത്തുവിട്ടത് മനോരമ ന്യൂസ് ചനെലിലൂടെആണെന്നും ഈ ന്യൂസ് പുറത്തു വന്നതിനു
ശേഷമാണ് മുഖ്യ മന്ത്രിയുടെ പി എ ടെന്നി ജോപ്പനെയും
ഗണ്‍ മാൻ സലിം രാജിനെയും പുറത്തു ആക്കിയത് എന്നാണു. ഇതിൽ സത്യത്തിന്റെ ഒരു അംശം പോലുമില്ല
എന്നത് സാമാന്യ ബുദ്ധിയുള്ള എല്ലാവര്ക്കും അറിയാം. തുടക്കം മുതൽ മനോരമാദി കുത്തകപത്രങ്ങളുടെ നിലപാട് ഉമ്മൻ ചാണ്ടിയെയും
അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരെയും സംരക്ഷിക്കുക എന്നതായിരുന്നു. പീപ്പിൾ ചാനലും ദേശാഭിമാനിയും ഇക്കാര്യത്തിൽ ശക്തിയായ
ഇടപെടൽ നടത്തുകയും വിശദമായ കാര്യങ്ങൾ പുറത്തു ആകുകയും ചെയതതിനെ തുടർന്ന് അവർ രണ്ടാളും പുറത്തു ആക്കപ്പെട്ടപ്പോൾ
ഈ അവകാശ വാദം ഉന്നയിക്കുകയാണ് മനോരമ. ഇത് പറയുമ്പോൾ എനിക്ക് ഓര്മ്മ വരുന്നത്
വൈക്കം മുഹമ്മദ് ബഷീറിന്റെ
പ്രസിദ്ധനായ ഒരു കഥാ പാത്ര മാണ് പേര് എട്ടുകാലി മമ്മൂഞ്ഞ്. നാട്ടിൽ എന്ത് നല്ല കാര്യങ്ങൾ
നടന്നത് അറിഞ്ഞാൽ അയാള് "അത് ഞമ്മളാ"
എന്ന് അവകാശപ്പെടും. അങ്ങനെ ഒരു ദിവസ്സം ആരോ പറഞ്ഞു "നമ്മുടെ ഇല്ലത്തെ ഭാര്ഗവി
പ്രസവി ച്ചെന്നു " ഉടനെ എട്ടുകാലി മമ്മൂഞ്ഞ് പറഞ്ഞു "അത് ഞമ്മളാണ്"
എന്ന്. അയാള് അർഥം ആക്കിയത് അയാളാണ് ആ ഗർഭത്തിനു
ഉത്തരവാദി എന്നായിരുന്നു.പിന്നീടാണ് അറിഞ്ഞത് ഭാര്ഗവി ഇല്ലത്തെ പിടി ആന ആയിരുന്നു എന്ന്.
ഇതാണ് മനോരമയുടെ കാര്യവും. ഈ അവകാശവാദം വെള്ളം കൂടാതെവിഴുങ്ങാൻ തക്ക വിഡ്ഢികൾ ആണോ കേരളത്തിലെ
ജനങ്ങള്? എന്തായാലും മനോരമയുടെ തൊലിക്കട്ടി കാണ്ടാ മൃഗത്തിനെക്കാൾ കൂടുതലാണ്. സത്യമേവ ജയതേ എന്ന് എഴുതി വച്ചിട്ട്
അസത്യങ്ങൾ മാത്രമെഴുതുന്നതാണ് അവരുടെ പത്രധര്മം.
ഉമ്മന്ചാണ്ടിക്ക് പകരം
മുഖ്യമന്ത്രി പിണറായി വിജയന് ആണെന്ന് സങ്കല്പ്പിക്കുക. ആസമയത്ത് സരിത എസ് നായര് മുഖ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട
വിവരം പുറത്തുവന്നു എന്നും സങ്കല്പ്പിക്കുക. ആ സാഹചര്യത്തിൽ മനോരമ ഒരു ദീര്ക്ഖമായ പരമ്പര
തന്നെ എഴുതി തുടങ്ങുമായിരുന്നു. "സരിത എസ്
നായരുടെ ഫോണ്‍ വിളികളുടെപിന്നാമ്പുറ കാഴ്ചകൾ" എന്നോ മറ്റോ തലക്കെട്ട്
നല്കി മനോരമയുടെ അന്വേഷണ സംഘം അരങ്ങു തകര്ക്കുമായിരുന്നു.
അത് മാത്രമല്ല സരിത എസ് നായര് പിണറായിയുടെ
മകനെയോ മകളെയോ എന്തിനുഅധികംഭാര്യയെതന്നെ ബന്ധപ്പെട്ടിരുന്നു എന്ന് തുടങ്ങി എന്തെല്ലാംആരോപണങ്ങൾ ഉന്നയിക്കുമായിരുന്നു? ടീ പീ ചന്ദ്രശേഖരന്റെ കൊലപാതകം
കൈകാര്യംചെയ്തതുപോലെ ഇക്കാര്യവും കുറെ കാലം ഒരു ആഘോഷം ആക്കീ മാറ്റിയേനെ. സംശയമില്ല.
?
*****
No comments:
Post a Comment