ഇന്നലെ (16 ജൂണ്‍) മനോരമ ന്യൂസ് ചാനെൽ ഒരു "ഞെട്ടിപ്പിക്കുന്നവാർത്ത'
പുറത്തു വിട്ടു. "ഇടതുപക്ഷം ഭരിച്ചപ്പോഴും സരിത എസ് നായരും ബിജുവും തട്ടിപ്പ്
നടത്തി" എന്നായിരുന്നു ആ വാര്ത്തയുടെ തല വാചകം. തലവാചകം കേട്ടപ്പോൾ ഞാൻ ആകാംക്ഷയോടെ വിശദമായ വാര്തക്കായി കാതോർത്തു. വിശദവിവരങ്ങൾ
അറിഞ്ഞപ്പോൾ മനോരമയുടെ 'സൂക്കേട്' പിടികിട്ടുകയും
ചെയ്തു.
ഉമ്മൻ ചാണ്ടി ഇപ്പോൾ അകപെട്ടിരിക്കുന്ന ഊരാകുടുക്കിൽ നിന്ന് രക്ഷിക്കുവാൻ
മാർഗമൊന്നും കാണാതെ മനപ്രയാസത്തിൽ പെട്ട് ഉറക്കമില്ലാതെ കഴിയുന്ന മനോരമ അച്ചായൻ തന്റെ
അനേഷണ പടുക്കൾ ആയ ലേഖക സംഘത്തെസംസ്ഥാനം ഒട്ടാകെ
നിയോഗിച്ചിരിക്കുകയാണ്. എന്തിനെന്നല്ലേ? എങ്ങനെയും ഇടതു പക്ഷം ഭരിച്ചിരുന്നപ്പോൾ
സരിത എസ് നായരോ ബിജുവോ മറ്റാരെങ്കിലുമോ എന്തെങ്കിലും തട്ടിപ്പ് നടത്തിയോ എന്ന് ഗവേഷണം
നടത്തുക, അങ്ങനെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ തട്ടിപ്പിന് ഇര ആയവരെ കണ്ടു സംസാര്ക്കുക.
എന്നിട്ട് അത് ഏതെങ്കിലും മന്ത്രിയുമായി ബന്ധപ്പെടുത്തി വാര്ത്ത നല്കുക ആവഴി എല്ലാവരും
ഒരേ പോലെ ആണ് എന്ന് വരുത്തി തീർക്കുക. ഇതാണ് അവരുടെ പരിപാടി.അതിന്റെ
ആദ്യ പടിയായി ആണ് കോടിയേരിയെ സരിതയും ബീജുവുമായി ബന്ധപ്പെടുത്തി വാർത്ത' നല്കിയത്.
ഈ വാര്ത്ത "കോടിയേരിയുടെ പേര് പറഞ്ഞു പണം തട്ടി" എന്ന തലക്കെട്ടോടെ ഇന്നത്തെ
മനോരമയിൽ കൊടുത്തിരിക്കുന്നു. അതുവായിക്കുന്ന ഏവര്ക്കും കോടിയേരിക്ക് അതുമായി പുല ബന്ധം
പോലുമില്ല എന്ന് വ്യക്തമാകും. വാര്ത്തയുടെ പ്രസക്തഭാഗങ്ങൾ താഴെ:-
"സരിതയും ബിജുവും ചാരും മൂട്
തപോവനംയോഗകേന്ദ്രത്തിൽനിന്ന് പണം തട്ടിയത് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരിബാല കൃഷ് ണന്റെ ഓഫീസിന്റെ പേര് പറഞ്ഞ്. കോടിയേരിയുമായി തങ്ങൾക്കു
നല്ല ബന്ധം ഉണ്ടെന്നു വിശ്വസിപ്പിച്ച ശേഷം യോഗ കേന്ദ്രം ആരംഭിക്കാൻ ഇരുന്ന ജീവ കാരുണ്യ
ട്രസ്റ്റിന്റെ ഉൽഘാടനത്തിനു ക്ഷണിക്കാൻ എന്ന
പേരില് ബിജുവും സരിതയും നിര്മാലാനന്ദ യോഗി യെയും കൂട്ടി കോടിയേരിയുടെ ഓഫീസ്സിൽ പോകുകയും ചെയ്തു. എന്നാൽ സംഘത്തിനു
കോടിയേരിയെ കാണാൻ കഴിഞ്ഞില്ല മന്ത്രിയുടെ ഓഫീസ്സിൽ തങ്ങൾക്കു നല്ല സ്വാധീനം
ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പെരു മാറ്റംഎന്ന് നിര്മലാനന്ദ
യോഗി പറഞ്ഞു.പേർസണൽ സ്റ്റാഫ് അംഗങ്ങളോട് സംസാരിക്കുമ്പോൾ മന്ത്രിയെ അങ്കിൾ എന്ന് വിളിച്ചാണ്
സരിത അഭിസംഭോധന ചെയ്തതും. പിന്നീട് സരിതയുടെ തട്ടിപ്പ് പുറത്തു ആയപ്പോൾ നിർമലാനന്ദ
യോഗി തന്റെ പണം നഷ്ടപ്പെട്ടത് സം ബന്ടിച്ചു മന്ത്രിയെ നേരിട്ട് കണ്ടു പരാതി നല്കി. അപ്പോൾ തന്നെ
മന്ത്രി കോടിയേരി ബാല കൃഷ് ണന് അപ്പോൾ തന്നെ പരാതി അന്വേഷണത്തിനായി ഡീ ജി പിക്ക് കൈ മാറിയെന്നു നിര്മാലനന്ദ യോഗി പറഞ്ഞു പക്ഷെ
അന്വേഷണം എങ്ങുമെത്തിയില്ല".
ഈ റിപ്പോർട്ടു വായിച്ചതിൽ നിന്ന് കോടിയേരി എങ്ങനെയാണ് കുറ്റക്കാരൻആകുക എന്ന്
എനിക്ക് പിടി കിട്ടുന്നില്ല. എന്തിനു ഏറെ പറയുന്നു എനിക്കെന്നല്ല ഇത് വായിക്കുന്ന
സ്വബോധവും സാമാന്യ ബുദ്ധിയും ഉള്ള ആര്ക്കും പിടി കിട്ടുകയില്ല. സരിതയും ബിജുവും
പറഞ്ഞത് കൊണ്ടു മാത്രം അവരും കോടിയേരിയും തമ്മിൽ അഗാധമായ ബന്ധൻ ഉണ്ടെന്നു എങ്ങനെയാണ്
നിഗമനത്തിൽ എത്തുക? കോടിയേരിയെ അങ്കിൾ എന്ന് സരിത പരാമര്ശിച്ചതുംഅവർ തമ്മിൽ അടുത്ത
ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞാൽ അത് ശുദ്ധ ഭോഷ്കാണ് എന്നെ പറയാൻ കഴിയുകയുള്ളൂ.
തട്ടിപ്പുകാർ ആളുകളെ പറ്റി ക്കുന്നതിന് അത്തരത്തിൽ പല പണിയും ഒപ്പിക്കും.
സരിതതട്ടിപ്പ് നടത്തിയത് ബോധ്യപ്പെട്ട ശേഷവും ആ സ്ത്രീയും ബിജുവും കോടിയേരിയെ പറ്റി
പറഞ്ഞ കാര്യങ്ങൾ തട്ടിപ്പ് നടത്തുവാൻ വേണ്ടി പറഞ്ഞതാണ് എന്ന് എന്ത് കൊണ്ടു നിർമലാനന്ദ യോഗി കര്തുന്നില്ല. അത്രയ്ക്ക് പോഴനാണോ അദ്ദേഹം?
നമ്മുടെ നാട്ടില മന്ത്രിയുടെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്നത് പുതിയ കാര്യമൊന്നും
അല്ല. തട്ടിപ്പുകാരൻ ചേട്ടൻ എന്നോ അങ്കിൾ എന്നോ മന്ത്രിയെ പറ്റി പരാമര്ശിച്ചു എന്ന്
വച്ച് മന്ത്രിയെ അത്ന്റെ പേരില് കുറ്റവാളി ആക്കുവാൻ കഴിയുമോ ? എന്നാൽ രസകരമായ കാര്യം
ഇന്ന് നിയമസഭയിൽ ഉമ്മൻ ചാണ്ടി മനോരമയിൽ കോടിയേരിയെ ബന്ധ പ്പെടുത്തി നല്കിയ റിപ്പോർട്ട്
ഉധ് ധരിക്കുകയുന്റായി. ആ സമയം കോടിയേരി ആ പ്രശ്നം കൂടി ഉള്പെടുത്തി സോളാർ പാനൽ തട്ടിപ്പ്
പ്രശ്നത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുവാൻ ഉമ്മൻ ചാണ്ടിയെ വെല്ലു വിളിച്ചെങ്കിലും ഉമ്മൻ
ചാണ്ടി വെല്ലുവിളിസ്വീകരിച്ചില്ല
ഞങ്ങളുടെ നാട്ടിൽ ഒരു പഴങ് ചൊല്ലുണ്ട്.
അത് മറ്റൊന്നുമല്ല, "ഇരുട്ട് കൊണ്ട് ഓട്ട (ദ്വാരം) അടക്കാൻ നോക്കണ്ട” എന്ന്'
.അതാണ് സോളാർ പാനെൽ തട്ടിപ്പ് പ്രശ്നത്തിൽ ഉമ്മൻ ചാണ്ടിക്ക് വക്കാലത്തുമായി വരുന്ന
ഈ നാട്ടിലെ മനോരമാദി കുത്തക പത്രങ്ങളോടും മറ്റു
ഏഷ്യാനെറ്റ് ഉള്പെടെ ഉള്ള ചാനെലുകാരോടും മാധ്യമങ്ങളോടുംഎനിക്ക് പറയാനുള്ളത്.
******
No comments:
Post a Comment