ഏതാണ്ടു രന്ടു ആഴ്ചകൾക്ക് മുൻപ് സൂര്യ ടീവി ചാനലിലെ 'മലയാളി ഹൌസ്' പരിപാടിയിൽ
പങ്കെടുത്തു കൊണ്ടു സീ പി എമ്മിൽ നിന്ന് കഴിഞ്ഞ അസ്സെംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടു
മുന്പായി രാജി വച്ച് കോണ്‍ഗ്രസിൽ ചേര്ന്ന സിന്ധു ജോയ് സീപീ എം വിട്ടു കോണ്‍ഗ്രസിൽ ചേർന്നത്
തനിക്കു പിണഞ്ഞ അബദധ മായിരുന്നെന്നും അത് തന്റെ തെറ്റ് കൊണ്ടു മാത്രം സം ഭവിച്ചത് ആണ്
എന്നും അഭിപ്രായപ്പെട്ടു. സഖാവ് പിണറായി വിജയനെ കണ്ടു സംസാരിച്ചാൽ തീരേണ്ട പ്രശ്നമേ
തനിക്കു ഉണ്ടായിരുന്നുള്ളൂ എന്നും അവർ പറഞ്ഞു. സീ പീ എമ്മിൽ തിരിച്ചു വരാനുള്ള തീവ്രമായ
താല്പ്പര്യവും അവർ പ്രകടിപ്പിച്ചു കണ്ടു..
സിന്ധു ജോയ് സീ പീ എമ്മിന്റെ വെറും മെമ്പർ മാത്രം അല്ലായിരുന്നു. എസ് എഫ്
ഐ സംസ്ഥാന പ്രസിഡന്റ്, സീ പീ എം തിരുവനന്തപുരം ജില്ല കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ
രാജി വൈക്കുന്നതിനു മുൻപ് പ്രവര്ത്തിച്ചിരുന്നു.. മാത്രമല്ല പുതുപള്ളി അസ്സെംബ്ലി സീറ്റിൽ
ഉമ്മന്ചാണ്ടിക്കെതിരെയും അതിനു ശേഷം എറണാകുളം ലോക്സഭാ സീറ്റിൽ ഇപ്പോഴത്തെ കേന്ദ്ര മന്ത്രി
കെ വി തോമസ്സിനുഎതിരായുംസിന്ധു മത്സരിച്ചിരുന്നത് നമുക്ക് അറിയാം. അതുകൊണ്ടു പാർടിയിൽ
അര്ഹിക്കുന്ന പരിഗണന കിട്ടിയില്ല എന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കുനതല്ല. പിന്നെ എന്ത് കൊണ്ടു സിന്ധു സീ പി എം വിട്ടു കോണ്‍ഗ്രസിൽ
ചേർന്ന്? കാരണം മറ്റൊന്നുമല്ല കഴിഞ്ഞ അസ്സെംബ്ലി തെരഞ്ഞെടുപ്പിൽ മത്സര്ക്കുവാൻസീറ്റ്
നല്കിയില്ല.
സീ പി എമ്മിനെ സംബന്ധിച്ചടത്തോളം ഒരാളെ തന്നെ തുടരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക
പതിവില്ല. ഓരോ പ്രാവശ്യം അസ്സെമ്ബ്ല്യിലെക്കും ലോക്സഭയിലെക്കും മത്സരിക്കുവാൻ സിന്ധു
ജോയിക്ക് അവസരം നല്കി. പക്ഷെ എസ് എഫ് ഐ-ഇലുംഡീ വൈ എഫ് ഐ-യിലും നേതൃനിരയിൽ പ്രവര്ത്തിക്കുന്ന
എത്രയോ സഖാക്കള്ക്ക് അസ്സെമ്ബ്ല്യിലെക്കോ ലോക്സഭയിലെക്കോ മത്സരിക്കുവാൻ അവസരം കിട്ടിയിട്ടില്ല?
അത് കൊണ്ടു അവരെല്ലാം സീ പി എം വിട്ടു മറ്റു പാര്ടിയില്ചെരുന്നുണ്ടോ? അതൊന്നും പാര്ടി
വിട്ടപ്പോൾ സിന്ധു ഓര്ത്തില്ല. സീ പി എം വിട്ടു കോണ്‍ഗ്രസിൽ ചേര്ന്ന കാര്യം പ്രഖ്യാപിക്കുവാൻ
സിന്ധു തെരഞ്ഞെടുത്തത് ഉമ്മൻ ചാണ്ടി യുടെ മണ്ഡലമായ പുതുപള്ളി ആയിരുന്നു.ഇത് യു ഡീ എഫിന്റെ പ്രചാരണത്തിന് ഊര്ജം
പകര്ന്നു..
പുതുപള്ളി മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി ഉള്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ രാജി
തീരുമാനം പ്രഖ്യാപിച്ച സിന്ധു പറഞ്ഞത് ഉമ്മൻ ചാണ്ടി തന്നെ ഒരു മകള് ആയി അംഗീകരിച്ചു
എന്നാണു. പുതുപള്ളിക്ക് ശേഷം കേരളത്തിൽ ഉടനീളം സിന്ധു യു ഡീ എഫിന്റെ വിജയത്തിന് വേണ്ടി
പ്രവര്ത്തിച്ചു.. അതിൽ ഏറ്റവും ഹീനമായ കാര്യം
ഇന്നത്തെ വ്യവസായ മന്ത്രി കുഞ്ഞാലികുട്ടിയുടെ മണ്ഡലത്തിൽ പോയി നടത്തിയ പ്രസംഗമാണ്.
അതും കോണ്‍ഗ്രസിലെ ഒരു മഹിള നേതാവ് പോലും അവിടെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രചാരണത്തിന്
പോകാത്ത സാഹചര്യത്തിൽ സിന്ധു ജോയ് പ്രസംഗിച്ചത് ഇപ്രകാരമായിരുന്നു. “നമ്മുടെ കുഞ്ഞാലികുട്ടി
സാഹിബ് നാട്ടിന്റെഅഭിമാനമാണ്..അദ്ദേഹ ത്തെപ്പോലുള്ള ആളുകളെ ആണ് നമ്മള്ക്ക് ആവശ്യം.
അത് കൊണ്ടു അദ്ദേഹത്തെ വന്ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം ".അസ്സെംബ്ലി തെരഞ്ഞെടുപ്പിൽ
യു ഡീ എഫ് വിജയിച്ചുഭരണത്തിൽ വന്നെന്കിലുംസിന്ധുവിന്റെ പ്പ്രതീക്ഷകൽ അസ്ഥാനത്തായി.
മോഹഭംഗം നേരിട്ട സിന്ധു കുറെ കാലം ഭക്തി മാർഗത്തിലായിരുന്നു.
പല പ്രാദേശിക പ്രശ്നങ്ങളുടെയും വ്യക്തിപരമായ കാരണങ്ങളുടെയും പേരില് സീ പീ
എമ്മിൽ നിന്നുവിട്ടു പോയി വേറെ പാർടിയിൽ ചേര്ന്ന പലരും പാർടിയിൽ തിരിച്ചു വന്നിട്ടുണ്ട്.
തങ്ങള് ചെയ്ത തെറ്റ് ഏറ്റു പറഞ്ഞു പാര്ടിക്കു അപേക്ഷ
നല്കിയ ശേഷമാണ് അവരെപാര്ടിയില്തിരികെ എടുത്തത്. പക്ഷെ പാര്ടിയുടെ ഏറ്റവും താഴത്തെ
തട്ടായ ഗ്രൂപ്പിൽ ചേർന്ന് പടിപടിയായെ പൂര്ണ
മെമ്പർ ആകുവാൻ സാധിക്കുകയുള്ളൂ. ഷൊരനൂരിൽ ഏതാനും വര്ഷങ്ങള്ക്ക് മുൻപ് സീ പീ എം വിട്ടു
ജനകീയ വികസന മുന്നണി ഉണ്ടാക്കിയ എം ആറ് മുരളിയും കൂട്ടരും സീ പീ എമ്മിൽ തിരിച്ചു വരാൻ
ധാരണ ആയിട്ടുണ്ട്. ഇത്തരത്തിൽ സംസ്ഥാനം ഒട്ടാകെ പാര്ടി വീട്ടു പോയ പല വിഭാഗങ്ങളെയും
തിരിച്ചു കൊണ്ടു വരാനുള്ള ശ്രമം പാര്ടി തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സിന്ധുവിനും പാര്ടിയിലേക്ക് തിരിച്ചു വരാൻ സാധിക്കുമെന്നതിൽ
സംശയമില്ല. സിന്ധു പാര്ടി വിട്ടു പോയതിൽ ഒടുങ്ങാത്ത ദേഷ്യം ഉള്ള ആയിരക്കണക്കിന് പാര്ടി
പ്രവർത്തകർ ഉണ്ടെങ്കിലും സിന്ധു വിന്റെ മാനസാന്തരം ആത്മാര്തമാണ് എങ്കിൽ, സിന്ധുവിന്
സീ പീഎമ്മിലേക്ക് തിരിച്ചുവരാൻ ആത്മാര്തമായ
ആഗ്രഹം ഉണ്ടെങ്കിൽ താൻ ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞു കൊണ്ടു അതിൽ ഖേദം പ്രകടിപ്പിച്ചുകൊന്ടും
പാര്ടിയുടെ ഒരു എളിയ പ്രവര്ത്തക ആയി പ്രവര്തിക്കുവാൻ അനുവദിക്കണം എന്ന് പറഞ്ഞു കൊണ്ടു
പാര്ടിക്കു കൊടുക്കുകയാണ് വേണ്ടത്. സിന്ധുവിന്റെ
അപേക്ഷ പാര്ടി പരിഗണിച്ചു സാധാരണ പ്രവര്ത്തക ആയി പ്രവര്തിക്കുവാൻ അനുവദിക്കാതിരിക്കില്ല.
അത് കൊണ്ടു ഒട്ടും സമയം കളയാതെ സിന്ധു പാര്ടിക്ക് മേല്പ്പറഞ്ഞ തരത്തിൽ അപേക്ഷ നല്കി പാര്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കുക.
അതാണ് വേണ്ടത്.
@@@
No comments:
Post a Comment