ലെഫ്റ്റ്, രയിട്ട് , ലെഫ്റ്റ്"
എന്ന ഭരത് ഗോപിയുടെ മകൻമുരളി ഗോപി കഥ യും തിരക്കഥയും
എഴുതിയ സിനിമ റിലീസ് ചെയ്തിട്ട് കുറച്ചു ദിവസ്സങ്ങളായി, കേരളത്തിലെ പല തിയെട്ടരുകളിലും
ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. ഇത് വരെ ആ സിനിമ കാണുവാൻ എനിക്ക് സാധിച്ചിട്ടില്ല.
എങ്കിലും ആ സിനിമയിൽ "സീ പീ എം സംസ്ഥാന സെക്രെട്ടറി സഖാവ് പിണറായി വിജയനെയും സഖാവ് വീ
എസ്സിനെയും വളരെ മോ ശ മായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത് എന്നത്രെ.
സഖാവ് പിണറായിയെ ഏകാധിപതിയും ക്രൂരനും സ്വന്തം
താല്പര്യങ്ങൾ ക്കായി കൊലപാതകം വരെ ചെയ്യിക്കുന്ന ആളുമായി ഇതിൽ ചിത്രീകരിച്ചി ട്ടുള്ളത്
എന്നാണ് മനസ്സിലാക്കുനത്. അച്ഛനെ കൊന്ന ബൂർഷാസിയെ ബൂർഷാസിയായി മാറി കൊല ചെയ്യിക്കുന്ന
ആളാണ് ആ കഥാ പാത്രം.
ഇത് വരെ ആ സിനിമയ്ക്കു എതിരായി പാര്ടി ഒരു പ്രതികരണവും നടത്തിയിട്ടില്ല.
എന്ന് വരികിലും ഈ സിനിമയ്ക്കു എതിരായി സീ പീ എം അപ്രഖ്യാപിത വിലക്ക് ഏർപെടുത്തിയിരിക്കുക
ആണ് എന്ന കല്ല് വച്ച നുണ ചില മാധ്യമങ്ങൾപ്രചരിപ്പിക്കുകയാണ്. പാര്ടിയോ പാര്ടിയുടെ
ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ഡീ വൈ എഫ് ഐ-യോ ആരും ഈ സിനിമയെ എതിർത്ത് ഒന്നും പറയാത്ത
സാഹചര്യത്തിൽ എന്തിനാണ് ഈ തെറ്റായ വാര്ത്ത നല്കിയത് എന്ന് മനസ്സിലാകുന്നില്ല. പിന്നെ
ചില സ്ഥലങ്ങളിൽ സിനിമയ്ക്കു ആള് കുറവാണ്, ചില സ്ഥലങ്ങളിൽ മൂന്നു ഷോകൽ നടക്കുന്നില്ല, ചില ഇടങ്ങളിൽ നൂണ്‍ ഷോ മാത്രമായിട്ടാണ് ഓടുന്നത്.എന്നൊക്കെ ആണ്
പ്രചരണം.ആളുകള്ക്ക് ആ സിനിമ കാണുവാൻ താല്പ്പര്യം ഇല്ലാത്തതിന് സീ പീ എം എങ്ങിനെ ഉത്തരവാടിയാകും?
സീ പീ എമ്മിനെ സംബന്ധിച്ചിട ത്തോളം ആവിഷ്കാര സ്വാതന്ത്രിയ ത്തിനു
വേണ്ടി വാദിക്കുന്ന പ്രസ്ഥാനം ആണ്. അത് കൊണ്ടാണ് 'വിശ്വരൂപം' എന്ന സിനിമയ്ക്കു എതിരായ
വിലക്കിനെ പാര്ടി ശക്തിയായി എതിര്ത്തത്. സീ പീ എമ്മിനെയും അതിന്റെ സമുന്നത നേതാക്കളെയും
കരിവാരി തേക്കുന്ന സിനിമ ആദ്യമായിട്ടല്ല ഉണ്ടാകുന്നത്.. അത്തരം പല സിനിമകൾ കഴിഞ്ഞ കാലങ്ങളിൽ
ഉണ്ടായിട്ടു ണ്ട് ആ സമയങ്ങളിൽ ഒന്നും ആ
സിനിമകളെ പാര്ടി എതിര്തിട്ടില്ല. ആ സിനിമകളെല്ലാം തന്നെ നാട്ടിൽ ലൊട്ടാ കെയുള്ള തിയെട്ടര്കളിൽ
ഒരു പ്രശ്നവും ഇല്ലാതെ ഓടിയിട്ടുണ്ട്. സീ പീ എമ്മിന്റെ
നേതാക്കളെ ഏകാ ധിപതി ആയോ സ്വാര്ഥ മോഹം ഉള്ളവനായോ അതിനു വേണ്ടി കൊലപാതകം നടത്തിക്കുന്ന
ആളായിട്ടോ ഒക്കെചിത്രീകരിച്ചാൽ തകരുന്ന ചീട്ടു കൊട്ടാരമല്ല സീ പീ എം എന്ന പ്രസ്ഥാനം.
ഇത്തരം സിനിമകൾ എടുക്കുന്നവരുടെ ഉദ്ദേശം വ്യക്തമാണ്. അത് മറ്റൊന്നുമല്ല.പാര്ടിയെ ജനങ്ങളിൽ
നിന്ന് അകറ്റുക, അത്ര മാത്രം. പക്ഷെ അവരുടെ ശ്രമ ങ്ങൾ വെള്ള ത്തിൽ എഴുതിയ വര കൽ മാത്രമായി തീര്ന്നത് പരക്കെ അറിയാവുന്ന
കാര്യമാണ്. അവ ജനങ്ങളെ സ്വാധീനിച്ചിരുന്നു എങ്കിൽ കേരളത്തിലെ ഒന്നാമത്തെ പാര്ടി ആയി
സീപീ എം മാറുമായിരുന്നോ?
കുറെ വർഷങൾക്ക് മുൻപ് ഇറങ്ങിയ ജനംതുടങ്ങിയ പല സിനിമകളും ഇതേ ഉദ്ദേശത്തോടെ നിര്മിചിട്ടുള്ളതാണ്
. ജനം എന്ന സിനിമ നിർമ്മിച്ചത് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആയിരുന്ന ദിവൻഗതനായ
സീ കെ ജീവൻ ആയിരുന്നു. എന്നാൽ സീ പീ എമ്മിനെതിരായി
ജനം എന്ന സിനിമ നിര്മിച്ച സീ കെ ജീവൻ ആ സിനിമ ഇറങ്ങി അധികം നാൾ കഴിയും മുൻപ് കോണ്‍ഗ്രസ്
പാർടിയിൽ നിന്ന് രാജി വച്ച് സീ പീ എം സഹ യാത്രികൻആയി മാറിയത് ചരിത്രത്തിന്റെ ഭാഗം.
ലാവ്ലീൻ പ്രശ്നം ഉപയോഗിച്ച് കൊണ്ടു സഖാവ് പിണറായിയെ തേജോവധം ചെയ്യുവാനും
അത് വഴി സീ പീ എമ്മിനെ തകര്ക്കുന്നതിനും കുറെ
നാളായി കുത്തക പത്രങ്ങളും മാധ്യമങ്ങളും എല്ലാം ശ്രമിച്ചു കൊണ്ടിരിക്കുക ആണല്ലോ? ആ ഇടപാടിൽ
ഒരു പൈസയുടെ നേട്ടം പോലും പിണറായി ഉണ്ടാക്കിയിട്ടില്ല എന്ന് അന്വേഷണം നടത്തിയ സീ ബീ
ഐ വെളിപ്പെടുതിയിട്ടും ഇപ്പോഴും അവർ പിണറായി 364 കോടിയുടെ അഴിമതി നടത്തി എന്ന് ആവര്ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.
എന്നിട്ട് സീ പീ എമ്മിന് അതിന്റെ പേരില് ഒരു പോറൽ പോലും ഏറ്റോ?
പിന്നെ ആണോ "ലെഫ്റ്റ്,
രയിട്ട് , ലെഫ്റ്റ്" എന്ന സിനിമയിൽ സഖാവ് പിണറായി യെയും മറ്റു
നേതാക്കളെയും കരിവാരി തേച്ചു പേടിപ്പിക്കുന്നത്?
പണ്ട് ആരാണ്ട് പറഞ്ഞത് പോലെ "വെടിക്കെട്ടുകാരന്റെ നായയെ ഉടുക്ക്
കൊട്ടി പേടി പ്പിക്കുവാൻ
നോക്കുന്നോ?
*****
No comments:
Post a Comment