തിരുവനന്തപുരം വിമൻസ് കോളേജിൽ പെണ്
കുട്ടികളുടെ സദസ്സിൽ ഡോക്ടര രജിത് കുമാര്
അശ്ലീല പ്രസംഗം നടത്തിയത് അന്ന് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയ സംഭവം ആയിരുന്നു. അന്ന്
ഈ അശ്ലീല പ്രസംഗ ത്തിനു ഇടയ്ക്കു എസ ആര്യ എന്ന ഒരു പെണ്‍കുട്ടി മാത്രം പ്രതിഷേധം രേഖ്പ്പെടുതി
കൂവീ കൊണ്ടു ഇറങ്ങി പ്പോയി. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മൂല്യ ബോധന യാത്രയുടെ
സമപനച്ചടങ്ങായിരുന്നു വേദി.
ഈ സംഭവം വിവാദമായപ്പോൾ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാഭ്യാസ
ഡെപ്യുട്ടി ഡയറക്ടർ പീ കെ ഗിരിജാദേവി ആയിരുന്നു അന്വേഷണ ഉദ്യോഗ.സ്ഥ.
ഇതിനിടക്ക് ഏഷ്യാനെറ്റ് ചാനലിൽ "നമ്മൾ തമ്മിൽ" എന്നാ പരിപാടി
യിൽ ഈ പ്രശ്നത്തെ കുറിച്ച് നടത്തിയ ചർച്ചയിൽ
ഡോക്ടര രജിത് കുമാറും എസ ആര്യയും പങ്കെടുത്തിരുന്നു. ചര്ച്ചക്കു ഇടയില എസ ആര്യ ഡോക്ടര
രജിത് കുമാറിന്റെ അശ്ലീല പ്രസംഗ ത്നെതിരെ ശക്തിയായി എതിര്പ്പ് പ്രകടിപ്പിച്ചു സംസാരിച്ചു.
എന്നാൽ താൻ നടത്തിയ അശ്ലീല പ്രസംഗ ത്തിനു എതിരായി
ഉയര്ന്ന പ്രതി ഷേധം തൃ ണവല്ക്കരിച്ചു കൊണ്ടു തന്റെ അശ്ലീല പ്രസംഗത്തെ ന്യായീകരിക്കുകയും
മന്ത്രി തന്റെ പ്രസംഗം കേട്ടിരുന്നു എങ്കിൽ തനിക്കു അവാര്ഡ് തരുമായിരുന്നു എന്നാണു
അഹന്തയോടെ ഡോക്ടര രജിത് കുമാര് ആ പരിപാടിയിൽ പങ്കെടുത്തു കൊണ്ടു പ്രസ്താവിച്ചത്.എന്ന്
ആ പരിപാടി കണ്ടവർ ഓർമ്മിക്കുന്ടാകും..
എന്നാൽ കഴിഞ്ഞ ദിവസംവിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടർ പീ കെ ഗിരിജാ ദേവി സമര്പ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഡോക്ടര രാജിറ്റ് കുമാറ
ഋഷി തുല്യനായ വ്യക്തി ആണെന്നും അയാളുടെ പ്രസംഗത്തെ അങ്ങനെ കണ്ടാൽ മതിയെന്നും പറയുന്നു
എന്നാണു പത്ര റിപ്പോർട്ട്. മാത്രമല്ല അയാളുടെ അശ്ലീല പ്രസംഗ ത്തിനു എതിരെ പ്രതികരിച്ചു
കൂവി കൊണ്ടു എസ് ആര്യ ഇറങ്ങി പോയത് ആ കുട്ടിയുടെ പക്വത ഇല്ലായ്മ കാരണം ആണ് എന്നവിചിത്ര
വാദവും അതിലുണ്ട്. ഈ റിപ്പോർട്ട് തയ്യാര് ആക്കുന്നതിനു മുൻപ് അന്ന് വിമൻസ് കോളേജിൽ
നടന്ന പരിപാടിയിൽ ഹാജരായിരുന്ന 13 പെണ് കുട്ടികളുടെയും മൊഴി അവർ എടുത്തിരുന്നു. 13
പെണ്‍കുട്ടികളും ഒരേ പോലെ ഡോക്ടര രജിത് കുമാറിന്റെ പ്രസംഗം ഉടനീളം അശ്ലീലം ആയിരുന്നു
എന്ന് മൊഴി നല്കി. എന്നാണു പത്ര വാര്ത്ത. പക്ഷെ ആ മൊഴികൾക്ക് പുല്ലു വില ക ല്പ്പിച്ചു
കൊണ്ടാണ് പീ കെ ഗിരിജാ ദേവി ഈ റിപ്പോർട്ട് നല്കിയത് എന്നത് തീര്ത്തും ഞെട്ടൽ ഉണ്ടാക്കിയ
ഒരു സംഭവം ആണ്. ഇത് സമൂഹ മ ന സാക്ഷിയോടുള്ള വെല്ലു വിളിയാണ് എന്ന് പറയാതെ വയ്യ. എങ്ങനെ ആ ണ് പെണ്‍കുട്ടികളുടെ സദസ്സിൽ അശ്ലീല പ്രസംഗം
നടത്തിയ ആൾ ഋഷി തുല്യൻ ആണ് എന്ന് അവർ തീര്ച്ചയാക്കിയത്?
അയാളുടെ നീട്ടി വളര്ത്തിയ താടിയും തലമുടിയും കണ്ടിട്ടു ആണോ? മറ്റു എന്ത് മഹത്തായ ഗുണങ്ങൾ ആണ് അവർ അയാളിൽ കണ്ടത്? അതെക്കുറിച്ച് റിപ്പോരട്ടു മൌനം
പാലിക്കുന്നു. അതിനാൽ ഈ ചോദ്യങ്ങൾ എല്ലാം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു..
ഋഷി തുല്യൻ ആയ വ്യക്തിക്ക് വിമൻസ് കോളേജിൽ അശ്ലീലം പ്രസംഗി ക്കാം എന്നാണോഗിരിജാ
ദേവിയുടെ അഭിപ്രായം? അശ്ലീല പ്രസംഗത്തെ ന്യായീകരിച്ചു ആടിനെ പട്ടിയാക്കുന്ന തരത്തിൽറിപ്പോർട്ട്
നല്കിയത് ഒരു സ്ത്രീ ആണ് എന്നതാണ് ഏറെ വിചിത്രം. അവരുടെ മകള് ആ വേദിയിൽ ഉണ്ടായിരുന്നു
എങ്കിൽ ഈ വിധത്തിലുള്ള ഒരു റിപ്പോർട്ട് ഗിരിജാദേവി നല്കുമായിരുന്നോ എന്ന
ചോദ്യത്തിന് മറുപടി പറയാൻ അവര്ക്ക് ബാധ്യത ഉണ്ട്.
പീ കെ ഗിരിജാ ദേവിയുടെ അന്വേഷണ റിപ്പോർട്ട് സ്ത്രീത്വത്തിനു തന്നെ അപമാനമാണ്.അതിനാൽ അത് ചവറ്റു കൊട്ടയ്ൽ എറിഞ്ഞു
സംഭവത്തെ കുറിച്ച് പുനര ന്വേഷണം നടത്തുവാൻ മനുഷ്യാവകാശ കമ്മിഷൻ തയ്യാറാകണം.
നേരെ മറിച്ച് ഈ അന്വേഷണ റിപ്പോർട്ട് സ്വീകരിക്കുക ആണെങ്കിൽ തെറ്റായ സന്ദേശം സമൂഹത്തിനു നല്കുകയായിരിക്കും.
No comments:
Post a Comment