സീ പീ എമ്മിനെ മത വിരുദ്ധ പാര്‍ടിയായി വര്‍ഗീയ വാദികൽ ചിത്രീകരിക്കുന്നതി നെപറ്റി 'സീ പീ എം ഒരു മത വിരുദ്ധ പാര്‍ടി ആണെന്ന്എങ്ങനെ പറയും' എന്ന തലക്കെട്ടോടെ ഞാൻ കുറച്ചു ദിവസ്സങ്ങൽല്ക്ക് മുൻപ് ഒരു ബ്ലോഗ് എഴുതിയിരുന്നു. അതിൽ
ഹിന്ദു -മുസ്ലിം മത വര്‍ഗീയ വാദികളെ പറ്റി വിശദമായി പ്രതിപാദിച്ചെ ങ്കിലും ക്രിസ്ത്യൻ മത മേലധ്യക്ഷന് മാരെയും ക്രിസ്ത്യൻവര്ഗീയ വാദികളെയുംകുറിച്ച് ചില കാര്യങ്ങൾ പരാമർശിക്കു വാൻ വിട്ട് പോയി .
ഹിന്ദു-മുസ്ലീം വര്‍ഗീയ വാദികളെ പോലെ തന്നെ ക്രിസ്ത്യൻ മത മേലധ്യക്ഷന് മാ രും ക്രിസ്ത്യൻ വര്‍ഗീയ വാദികളും സീ പീ എമ്മിനെ ഒരു മത വിരുദ്ധ പാര്‍ടി ആയിട്ടാണ് കാണുന്നത് --പ്രധാനമായും കത്തോലിക്കാ വിഭാഗത്തിൽ
പെട്ടവർ. സീപീ എമ്മിനെ മത വിരുദ്ധ പാര്ടിയായിഇക്കൂട്ടർ ചിത്രീകരിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്? സീ പീ എം ഇന്ന് വരെ പള്ളി പൊളി ച്ചി ട്ടി ല്ല, പള്ളി പൊളിക്കുവാൻ കൂട്ട് നിന്നിട്ടില്ല, വിശ്വാസികളായ സീ പീ എം പ്രവര്‍ത്തകരെ പള്ളിയിൾ പോകുന്നതിൽ നിന്ന് വിലക്കിയിട്ടുമില്ല. നേരേ മറി ച്ച് പല അവസരങ്ങളിലും കൃസ്ത്യൻ മതത്തിലുള്ളവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നിട്ടും സീ പീ എം എങ്ങനെയാണ് സീ പീ എം കൃസ്ത്യൻ മത വിരുദ്ധം ആകുന്നതു?
പണ്ടു സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാര്‍ടി ഭരിച്ചിരുന്ന കാലത്ത് കത്തോലിക്കാ വി ഭാഗം മത പുരോഹിതരും മറ്റു ക്രിസ്ത്യൻ വര്‍ഗീയ സംഘടനകളും അവിടെ കമ്മ്യൂണിസ്റ്റ്പാര്ടി അധികാരത്തിൽ വന്ന ഉടനെ പള്ളിയെല്ലാം പൊളിച്ചു നീക്കി എന്നുംഅവിടെയുളള ക്രിസ്ത്യൻ മത വിശ്വാസികൽക്കു മത സ്വാതന്ത്രി യം ഇല്ലെന്നും പ്രാര്‍ത്ഥന നടത്തുന്ന ക്രിസ്ത്യൻ വിശ്വാസികളെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ജെയിലിൽ അടക്കുകയാണ് ചെയ്യുന്നത്എന്നു തുടങ്ങി അബദ്ധ ജടിലമായ കാര്യങ്ങളാണ് ക്രിസ്ത്യൻ ജന സമൂഹ ത്തിനിടയിൽ പ്രചരിപ്പിച്ചിരുന്നത്. ഈ അപവാദ പ്രചാരണത്തിൽ സാധാരണ ജനങ്ങള്‍ കുടുങ്ങിയത് സ്വാഭാവികംമാത്രം. എന്നാൽ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ജവഹരിലാൽ നെഹറുവും മറ്റു നേതാക്കന്മാരും സോവിയറ്റ് യുണി യ ന് സന്ദര്‍ശിച്ചു തിരിച്ചു വന്നു അവ്ടെ ക്രിസ്ത്യൻ-മുസ്ലീം മത ക്കാര്‍ക്ക് ആരാധനാലയങ്ങൾ ഉണ്ടെന്നും ആരാധനാസ്വാതന്ദ്രിയം നിരോധി ച്ചി ട്ടില്ല എന്നും വെളിപ്പെടുത്തി യപ്പോഴാനു അക്കാര്യം വിശ്വസിക്കുവാൻ സാധാരണക്കാരായ വിശ്വാസികൾ തയ്യാറായത്. എന്ന് വരികിലുംകമ്മ്യൂണിസ്റ്റ് കാര്‍ ദൈവ വിരോധി കളാണ് അത് കൊണ്ടു തന്നെ മതങ്ങള്‍ക്കും എതിരാണ് എന്ന വിശ്വാസം ഭൂരിപക്ഷം ക്രിസ്ത്യൻ വിശ്വാസികളുടെ മനസ്സുകളിൽ റൂഡ് മൂലമാണ്.-- പ്രത്യേകിച്ചു കത്തോലിക്കാ വിഭാഗത്തിൽ പെട്ടവ രുടെ ഇടയിൽ. ഇതും പോരാഞ്ഞിട്ട് എല്ലാ തെരഞ്ഞെടുപ്പുകൾ വരുംപോഴും ജന്നധിപത്യ വിശ്വാസികള്‍ക്ക് മാത്രം ക്രിസ്ത്യാനികൾ വോട്ടു ചെയ്യണം എന്ന് വിശ്വാസികളെ ഉല്ബോധി പ്പിച്ചു കൊണ്ടു "ഇടയലേഖനം "
ഇറക്കുന്നത് നമ്മുടെ നാട്ടിലെ ക്രിസ്ത്യൻ മതാധ്യക്ഷന്മാരുടെ (പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗം) പതിവ് പരി പാടിയാണ്. എന്നാൽ ഈ ഇടയലേഖനങ്ങൾ മുന്‍ കാലങ്ങളിലെ പോലെ കൃസ്ത്യൻ മത വിശ്വാസികളിൽ സ്വാധീനം ചെലുത്താറില്ല. എങ്കിലും ബഹു ഭൂരി പക്ഷം കത്തോലിക്കാ വിഭാഗം വിശ്വാസികളും സീ പീ എമ്മിനോ ആ പാര്‍ടി നേത്രുത്വം കൊടുക്കുന്ന മുന്നണി ക്കോ എതിരെ കാലാ കാലങ്ങളിൽ വോട്ടു ചെയ്യുന്നതായ്ട്ടാണ് കാണുന്നത്. അതേ സമയം കത്തോലിക്കർ ഒഴികെയുള്ള വിഭാഗങ്ങളിലുള്ള ധാരാളം ജനങ്ങള്‍ സീ പീ എമ്മിനും സീ പീ എം നേതൃത്വം കൊടുക്കുന്ന മുന്നണി ക്കും അനുകൂലമായി വോട്ടു രേഖപ്പെടു ത്താ രുണ്ട് എന്നതാണ് വാസ്തവം.
ഈ അവസരത്തിൽ കോട്ടയം ജില്ലയിലെ വൈക്കം താ ലൂക്കി ലെ ടീ വീ പുരം പഞ്ചായത്തിൽ കൃസ്ത്യൻ പള്ളിയിലെ സിമിതെരിനിർമാണവുമായി ബന്ധപ്പെട്ടുനടന്നസംഭവങ്ങൾഞാൻ ഓർത്ത് പോവുകയാണ്. അവിടെ പള്ളി അധികാരികൾ ആധുനിക രീതിയിലുള്ള സിമിതെരി പണിയുന്നതിനു ഗവേന്മേന്റിൽ നിന്നും അനുവാദം വാങ്ങി പണി തുടങ്ങി ഏകദേശം 3 ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞപ്പോളാണ് അതിനെതിരേ സ്ഥലത്തെ എസ് എൻ ഡീ പി-ക്കാർ രംഗത്ത് വരുന്നത്. അവർ അവരുടെ എതിർപ്പിന് ആധാരമായി പറഞ്ഞ കാര്യം ഇതാണ്. ആ പള്ളിയൽ നിന്നും ഏകദേശം 150 മീറ്റർ ദൂരത്തിൽ എസ് എൻ ഡീ പി- യുടെ ഒരു ദേവി ക്ഷേത്രം ഉണ്ട്. പുതിയ സിമിതേ രി തുടങ്ങിയാൽ അവിടെ സംസ്കരിക്കുന്ന ശവ ശരീരങ്ങളുടെ അംശങ്ങൾ മണ്ണിന്റെ അടിയിൽ കൂടി ഒലി ച്ചു ക്ഷേത്രത്തിൽ എത്തു ന്നത് മൂലം ക്ഷേത്രം അശുദ്ധമാകും, കൂടാതെ ഇങ്ങനെയുള്ള അവശിഷ്ടങ്ങൾ മണ്ണിലൂടെ ഒലിച്ച് ജനങ്ങളുടെ കിണറുകളിലും കുളങ്ങളിലും ഒക്കെ എത്തുമെന്നും അതോടെ അവയിലെ ജലം ഉപയോഗശൂന്യം ആകുമെന്നും ആയിരുന്നു. ആ പ്രശ്നം തുടങ്ങിയപ്പോൾ കേരളം ഭരിച്ചിരുന്നത് യൂ ഡീ എഫ് ആയിരുന്നു. പക്ഷെകെ കരുണാകരന്റെ നേതൃത്വത്തിലുള്ള യൂ ഡീ എഫിന്റെ ഭരണ കാലത്ത് ആ പ്രശ്നം പരിഹരിക്കുവാൻ അവര്‍ക്ക് സാധിച്ചില്ല.
എന്നാൽ പ്രശ്നം രൂക്ഷമായത് സഖാവ് നായനാരുടെ നേതൃത്വത്തിലുള്ള എല്‍ ഡീ എഫ് സർക്കാർ സിമിതെരി പണിയുന്നതിനു അനുകൂലമായ ഒരു നിലപാട് സ്വീകരിച്ചപ്പോൾ ആണ്. ഇതിനു ഉപോൽ ബ ലകമായി സർക്കാർ ചൂണ്ടിക്കാട്ടിയതു ഇതേ പോലത്തെ സിമിത്തെരി എസ് എൻ ഡീ പി-ക്കാര് ചങ്ങനാശ്ശേരി ഗുരു മന്ദിരത്തിനു അടുത്തായി പണി കഴിപ്പിച്ചിടു ണ്ട്, വേറൊന്നു പണിയുവാൻ അപേക്ഷയും കൊടുത്തിട്ടുണ്ട് എന്നതാണ് . അങ്ങനെ യുള്ള സിമിത്തെരി ചങ്ങനാ ശേ രി യിൽ എസ് എൻ ഡീ പി-ക്കാര് ക്ക് പണി യാമെങ്കിൽ എന്ത് കൊണ്ടു ക്രിസ്ത്യാനികൾക്ക് ടീ വീ പുര ത്തു പണിതു കൂടാഎന്ന നിലപാടാണ് സര്‍ക്കാര്‍ അന്ന് കൈക്കൊണ്ടത്. സർക്കാർ നിര്‍ദേശം അനുസ്സരിച്ച് ജില്ലാ കലക്ടർ പല പ്രാവശ്യംരണ്ടു വിഭാഗക്കാരെയും അനുരഞ്ജന ചര്ച്ചകൾവിളിച്ചു വെങ്കിലും പ്രശ്നം പരിഹ്രുതമായില്ല. പ്രശ്ന പരിഹാരത്തിനായി രൂപീകൃതമായ മന്ത്രിമാരുടെ സമിതി യുടെ ശ്രമങ്ങളും ഫലം കണ്ടില്ല. ഇതിനിടെ എസ് എൻ ഡീ പിക്കാര്‍ പ്രശ്നം വര്‍ഗീയവല്‍ക്കരിച്ചു കൊണ്ടു ഹിന്ദു-കൃസ്തീയ പ്രശ്നമാക്കി മാറ്റുകയും ചെയ്തു. പ്രശ്നത്തിന് തീവൃത വരുത്തുവാൻ വേണ്ടി പരസ്യമായ വര്‍ഗീയ പ്രചാരണങ്ങൾ താ ലൂക്കിലോട്ടാകെ എസ് എൻ ഡീ പി-ക്കാര് അഴിച്ചു വിടുകയുണ്ടായി. കൃസ്ത്യൻ മത വിഭാഗക്കാരുടെ വീടുകള്‍ക്ക് നേരെപലയി ടങ്ങളിലും ആക്രമണങ്ങൾ അഴിച്ചു വിട്ടു.. നിരവധി കൃസ്ത്യാനികൾ ആക്രമിക്കപ്പെട്ടു. പ്രശ്നം സംസ്ഥാനം ഒട്ടാകെ മാത്രമല്ല ലോകം ഒട്ടാകെ അറിയപ്പെടുന്ന രീതിയിൽ ക്രമസമാധാന പ്രശ്നമായി വളര്‍ന്നു. ബീ ജെ പ്പിയുടെയും ആർ എസ് എസ്സിന്റെയും പ്രവര്‍ത്തകരും നേതാക്കളും ഈ പ്രശ്നം മുതലെടുത്ത് നാടൊ ട്ടാകെ വര്‍ഗീയ പ്രചാരണത്തിൽ മുഴുകി. ഈ പ്രശ്നത്തിൽ
രൂപം കൊണ്ട സന്ഘർ ഷാവസ്ഥ കണക്കിലെടുത്ത് ടീ വീ പുരം പഞ്ചായത്തിൽ ആവശ്യത്തിനുള്ള പോലീസിനെ വിന്യസിച്ചുവെങ്കിലും പ്രശ്നം നാൾക്കു നാൾ രൂക്ഷമായി. എസ് എൻ ഡീ പി- ക്കാര്‍ക്ക് കോടതിയിൽ നിന്ന് താല്‍ക്കാലിക സ്റ്റേ ലഭിച്ചെങ്കിലും എല്‍ ഡീ എഫ് സര്‍ക്കാര്‍ കൃസ്ത്യാനികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചതിനാൽ സിമിത്തെരി മാറ്റി സ്ഥാപിക്കണമെന്ന എസ് എൻ ഡീ പി-യുടെ ആവശ്യം നടന്നില്ല. ശ്രീ വീ ആർ കൃഷ്ണയ്യരുടെ മധ്യസ്ഥതയിൽ പ്രശ്നം ഒത്തു തീര്‍പ്പിലെത്തി. കോണ്‍ഗ്രസ് അടക്കമുള്ള പാർടികൾ എല്ലാംഈ പ്രശ്നത്തിൽ നിശബ്ദത പാലിച്ചു വെറും കാഴ്ചക്കാരായി നിന്നപ്പോൾ മത വിദ്വേഷം ആളി കത്തിക്കുവാനുള്ള ഹിന്ദു വര്‍ഗീയ വാദികളുടെ ഹീന തന്ത്രങ്ങളെ എതിര്ർത്തു തോൽപ്പിച്ച് കൊണ്ട് ഈ പ്രശ്നത്തിന്മേൽ ധീരമായ നിലപാട് സ്വീകരി ച്ചു സിമിത്തെ രി പണിയുന്നതിനു പൂര്‍ണ പിന്തുണ നല്കിയ ഒരേ ഒരു പാര്‍ടി സീ പീ എം മാത്രം ആയിരുന്നു എന്നസത്യം ആര്‍ക്കും നിഷേധിക്കുവാൻ സാധ്യമല്ല. സീ പീ എം കൃസ്ത്യൻ വിരുദ്ധ പാര്‍ടി ആയിരുന്നുവെങ്കിൽ ടീ വീ പുരം പള്ളിയിലെ സിമിത്തെ രി മാറ്റണമെന്നഈഴവരുടെ കുത്തക അവകാശപ്പെടുന്ന എസ് എൻ ഡീ പിയുടെ ആവ ശ്യത്തെ അവഗണിച്ചു കൊണ്ട് സിമി ത്തെ രി പണിയാൻ പൂര്‍ണ പിന്തുണ നല്കുമായിരുന്നോ?
മേലെ വിവരിച്ചത് ഒറ്റപ്പെട്ട ഒരു സംഭവം അല്ല. ഇത് കൂടാതെ ഒറീ സ്സയിൽ സംഘ പരിവാറിന്റെ ആക്രമണത്തിന് കൃസ്ത്യാനികൾ ഇരയായപ്പോഴും സീ പീ എം ക്രുസ്ത്യാനികളുടെ രക്ഷക്ക് എത്തി. കൃസ്ത്യാനികളുടെ സംഘം സീ പീ എം ഓഫീസ്സിൽ പ്രാര്ധന നടത്തുന്നതിന്റെ ചിത്രം നമ്മുടെ നാട്ടിലെ പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചത് ഈ അവസരത്തിൽ ചൂണ്ടിക്കാണിക്കട്ടെ. ഇത് പോലെ കൃസ്ത്യൻ മത വിശ്വാസി കളുടെ താല്പര്യം കാക്കുവാൻ വേണ്ടി സീ പീ എം ചെയ്ത പല കാര്യങ്ങളും ഉദ്ധരിക്കുവാൻ കഴിയും.
ഇങ്ങനെയുള്ള പാരമ്പര്യത്തിന്റെ ഉടമയായ സീ പീ എമ്മിനെ എങ്ങനെയാണ് കൃസ്ത്യൻ മത വിരുദ്ധ പാര്‍ടിയായി ചിത്രീകരിക്കുന്നത്? അത് ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്തുന്ന പണി ആണ് എന്ന് പറയാതെ വയ്യ.
******
No comments:
Post a Comment