സീ പീ എമ്മിനെ കുറിച്ച് കേരളത്തിലെ കുത്തക മാധ്യമങ്ങളും കോണ്‍ഗ്രസ് ഉള്‍പെടെയുള്ള രാഷ്ട്രീയ എതിരാളി ക ളും ഉന്നയിക്കുന്ന ഒരു ആക്ഷേപം സീ പീ എം ഏറ്റവും സമ്പത്തുള്ള ഒരു പാര്‍ടിയാണ് എന്നാണു. ഇത് കേട്ടാൽ ഈ സമ്പത്ത് അവിഹിതമായ മാർ ഗങ്ങളിൽ കൂടി സംബാതിച്ചതാണ് എന്നൊരു ദുസ്സൂചനയുള്ളതായ് തോന്നും. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ആ പ്രചരണം പാര്‍ടിയെ കുറിച്ച് തെറ്റി ധാരണ ഉണ്ടാക്കുവാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ എന്താണ് ഈ ആക്ഷേപത്തിന് ആധാരമായിടുള്ള കാര്യം എന്ന് നമുക്ക് പരിശോധ്ക്കാം
സീ പീ എമ്മിന് കേരളത്തിൽ ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം മേമ്ബരന്മാരുന്ടു. എല്ലാ പാ ര്‍ടി മെമ്പറന്മാരും പാര്‍ടിയിലേക്ക് അവരവരുടെ വരുമാനം അനുസരിച്ച് നല്‍കേണ്ട ലേവി തുക പാര്‍ടി നിശ്ചയിച്ചിട്ടുണ്ട്. ആ തുക എല്ലാ വര്‍ഷവും പാര്‍ടി മേമ്ബരന്മാർ പാര്‍ടിക്ക് നല്‍കേണ്ടതുണ്ട്. ലേവി നല്‍കാത്ത വരുടെ മെമ്പര്‍ഷിപ് നഷ്ടമാകും അത് പോലെ എം എല്‍ എ മാ രും എം പിമാരും അവരുടെ ശമ്പളത്തിന്റെ നല്ലൊരു പങ്കു ലേവി ഇനത്തിൽ പാര്‍ടിക്ക് നല്‍കേണ്ടതുണ്ട്. ഇങ്ങനെ കിട്ടുന്ന തുക പാര്‍ടിയുടെ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കപ്പെ പ്പെടുന്നു. എല്ലാ പിരിവുകൾക്കും നിര്‍ബന്ധമായ് രേസീത് നല്‍കാറുണ്ട്. വ്യക്തികളിൽ നിന്ന് മാത്രമല്ല സ്ഥാപനങ്ങളിൽ നിന്നും പാര്‍ടി സംഭാവനകൾ സ്വീകരിക്കാറുണ്ട്. അ തു കൂടാതെ പാര്‍ടി എല്ലാ വര്‍ഷവും ഒരു പൊതു പ്രവര്‍ത്തന ഫണ്ട് പിരിവു നടത്താറുണ്ട് അത് ജനങ്ങളുടെ പൂര്‍ണ സഹകരണ ത്തോ ടെ വമ്പിച്ച വിജയമാകാറും ഉണ്ട്
ഈ പൊതു ഫണ്ട് കൂടാതെ പ്രത്യേക ആവശ്യങ്ങള്‍ക്കായി പാര്‍ടി ഫണ്ട് സ്വരൂപിക്കാരുണ്ട്. ചിലപ്പോൾ ബക്കറ്റ് പിരിവും നടത്താറുണ്ട് എന്ന കാര്യവും നമുക്കറിയാം എല്ലാ ഫണ്ട് പിരിവുകളും ഉത്തരവാദ ബോധത്തോടെ രസ്സീതുകൾ നല്കി പിരിക്കുകയാണ് രീതി. ബ്രാഞ്ച് തലം മുതൽ പിരിവു നടത്തി കൃത്യമായ കണ ക്കുകൾ പിരിവു തുക സഹിതം മേൽ കമ്മിറ്റിക്ക് നല്‍കും. കേരളത്തിലെ എല്ലാ ജില്ല കളിലും പാര്‍ടി ഓഫീസുകളും തൊഴിലാളി യൂനിയൻ ഓഫീസുകളും പണിയുന്നതിനും രാഷ്ട്രീയ പ്രതിയോഗികളാൽ കൊല്ലപ്പെട്ട സഖാക്കളുടെ അനാഥമാകുന്ന കുടുംബങ്ങളെ സഹായ്ക്കുന്നതിനു വേണ്ടിയും പാര്‍ടി പിരിവു നടത്താ രുണ്ട് .അത് കൃത്യമായി ആ കുടുംബാന്ഗങ്ങളുടെ
പേരില്‍ സ്ഥിര നിക്ഷേപമായി ഇടുകയും പാസ്സ് ബുക്ക് ആ കുടുംബത്തെ എല്പ്പിക്കുകയും ചെയ്യുകയാണ് പതിവ്. ഈ പിരിവുകളുടെയെല്ലാംഎടുത്തു പറയേണ്ട സവിശേഷത അവയ്ക്ക് നമ്മുടെ നാട്ടിലെജനങ്ങളിൽ നിന്ന് കീട്ടുന്ന വമ്പിച്ച സഹകരണം ആണ്. സാധാരണ പിരിവു എന്ന് കേട്ടാൽ തന്നെ സാധാരണ ജനങ്ങള്‍ക്കെല്ലാം അല്ലെര്‍ജിയാണ്. പക്ഷെ സീ പീ എമ്മിന്റെ പിരിവാനെങ്കിൽ സംഗതി നേരെ മറിച്ചാണ്. ജനങ്ങള്‍ അതിനെ സഹര്‍ഷം സ്വാഗതം ചെയുന്ന കാഴ്ചയാണ് ഇപ്പോഴും കാണുന്നത് നിരവധി പ്രദേശങ്ങളി ൽ ഈ വിധത്തിൽ ഫണ്ട് പിരിവു നടത്തി പാര്‍ടി ഓഫീസുകളും യൂനിയൻ ഓഫീസുകളും പാര്‍ടി പണി കഴിപ്പിച്ചിട്ടുണ്ട്.. ഇത് മാത്രമല്ല ദേശാഭിമാനി പത്രത്തിന്റെ പുതിയ എഡിഷനുകൾ ഓരോന്നായി തുടങ്ങിയപ്പോഴും ഈ നാട്ടിലെ ജനങ്ങള്ൽ നിന്നാണ് അതിനുള്ള തുകയും സമാഹരിച്ചത്. ഇതെല്ലാം ചൂണ്ടികാണിച്ചു കൊണ്ടാണ് രാഷ്ട്രീയ എതിരാളികൾ സീ പീ എം കേരളത്തിലെ ഏറ്റവും സമ്പത്തുള്ള പാര്‍ടി ആണ് എന്ന് ആക്ഷെപീക്കുന്നതു.
മേൽ പറഞ്ഞ ആക്ഷേപം ഉന്നയിക്കുന്ന രാഷ്ട്രീയ എതിരാളികളിൽ പ്രധാനികളായ കോണ്‍ഗ്രസിന്റെ ഈ വിഷയത്തിലുള്ള റെക്കോര്‍ഡ് എന്താണെന്ന് നമുക്ക് നോക്കാം. നമുക്ക് അറിയാവുന്നത് പോലെ കോണ്‍ഗ്രസ് പാര്ടിയുംപല ഫണ്ട് പിരിവുകൾ നടത്തിയിട്ടുണ്ട്. പരേതരായ ചില നേതാക്കളുടെ സ്മാരകം പണിയുവാൻ പിരിവു നടത്തി ഫണ്ട് സ്വരൂപിച്ചുവെങ്കിലും ആ
പണം ചിലരുടെ പോക്കറ്റുകളിൽ പോയ പാരമ്പര്യമാണ് അവര്‍ക്കുള്ളത്. കൂടാതെ കഴ്ഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് എ ഐ സീ സീ -നല്കിയ ലക്ഷങ്ങൾ ആരോപോക്കറ്റിൽ ആക്കിയതായി കോണ്‍ഗ്രെസ്കാര്‍ തന്നെ
ആരോപണം ഉന്നയിച്ച കാര്യവും ഇത്തരുണത്തിൽ ഓ ര്‍ക്കുന്നു. വീക്ഷണം പത്രത്തിന്റെ ഉദ്ധാ രണ ത്തിന് വേണ്ടി
കേന്ദ്ര നേതൃത്വം അയച്ച തുകയുടെ ഗതിയും വിഭിന്നമല്ലായിരുന്നു .
ഈ വിധത്തിലുള്ള പാരമ്പര്യത്തിന് ഉടമകളായിട്ടുള്ള കോണ്‍ഗ്രസ് പാര്ടിക്കു സീ പീ എമ്മിന്റെ ജനങ്ങളുടെ സംഭാവനകൾ കൊണ്ട് പടുത്തു യര്തിയ കെട്ടിടങ്ങളുടെയും സമാഹരിച്ച സംഭാവനകളുടേയും പേരിൽ സീ പീ എമമിനെതിരെ ആക്ഷേപം ഉന്നയിക്കുവാൻ ധാര്‍മികമായ ഒരു അവകാശവും ഇല്ല.
സീ പീ എമ്മിനെ സംബന്ധിച്ചി ടത്തോളം എല്ലാ വര്‍ഷങ്ങ ളിലും നടത്തുന്ന പ്രവര്‍ത്തന ഫണ്ട് പിരിവുകൂടാതെ വരും കാലങ്ങളിലും പാര്‍ടി ഓഫീസുകളും യൂണിയൻ ഓഫീസുകളും പണിയുന്നതിനും മറ്റുമനുഷ്യ കാരുണ്യ പ്രവര്തനങ്ങൾക്ക് വേണ്ടി യും പിരിവുകൾ നടത്തിയെന്ന് വരും. അതിനും നമ്മുടെ നാട്ടിലെ പ്രബുദ്ധരായ ജനങ്ങള്‍ അകമഴിഞ്ഞ് സഹകരണം നല്കി വിജയിപ്പിക്കുമെന്നുള്ള കാര്യം ഉറപ്പാണ്.
****
No comments:
Post a Comment