സീ പീ എമ്മിനെ മറ്റു പാർടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ അച്ചടക്കവും
സംഘാട പാടവവും ആണ്. എന്നാൽ പാർട്ടിയെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമായ കാര്യം അച്ചടക്കം
തന്നെആണ്. പാര്ടി മെമ്പറന്മാർ പാര്ടിയുടെ പ്രവർത്നത്തിൽ സജീവമാകുന്നതോടൊപ്പം സ്വന്തം
വ്യക്തി ജീവിതത്തിൽ സത്യ സന്ധത, അച്ചടക്കം എന്നിവ പാലിക്കേണ്ടതുണ്ട്. പാർട്ടി മേമ്ബരന്മാർക്ക്
പാര്ടിയുടെ ഏതെങ്കിലും നടപടിയോടോ ഏതെങ്കിലും പാർട്ടി പ്രവര്തകന്റെ പെരുമാറ്റ ത്തോടോ
അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് പരസ്യമായി പ്രകടിപ്പിക്കുവാൻ പാടില്ല ഇത്തരത്തിലുള്ള
പരാതിയോ അഭിപ്രായ വ്യത്യാസമോ ആ മെമ്പറുടെ ഘടകത്തിൽ ഉന്നയിക്കാം. എത്ര ഉന്നതനായ നേതാവിനെ
കുറിച്ചാണ് എങ്കിലും ഇത് ചെയ്യുന്നതിന് തടസ്സം ഇല്ല. അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പ്രകട്പ്പിച്ചാൽ
അത് പാര്ടി അച്ചടക്കത്തിന് വിരുദ്ധമാണ്. ഈ വ്യവസ്ഥയെ ആണ് പാര്ടി വിരുദ്ധർ "പാര്ടിയിലുള്ള
അന്ധമായ വിശ്വാസം" ആയി ചിത്രീകരിക്കുന്നത്. ഏതെങ്കിലും മെമ്പർ പാര്ടി അച്ചടക്കം ലംഖി ക്കുക
യാണെങ്കിൽ പാര്ടി യോട് സമാധാനം പറയേണ്ടി വരും.
അച്ചടക്ക ലങ്ഖനത്തെ കുറിച്ച് ആ മെമ്പറുടെ ഘടകം ചര്ച്ച ചെയ്തു ഉചിതമായ നടപടി എടുക്കും.
ആദ്യ നടപടി എന്നനിലയിൽ ആ ആളിനോട് വിശദീകരണം ചോദിക്കും. വിശദീകരണം തൃപ്തികരം അല്ലെങ്കിൽ
തുടര് നടപടി ഉണ്ടാകും. പാര്ടിക്കു ഉള്ളിൽ താക്കീതു
നൽകൽ,, പരസ്യമായ താക്കീതു, സസ്പൻഷൻ അങ്ങനെ പോകുന്നു ശിക്ഷാ നടപടികൾ . സസ്പൻഷൻ കാലാവധി
ചിലപ്പോൽകുറ്റത്തിന്റെ ഗൌരവം അനുസരിച്ച് 3
മാസം ആകാം, ചിലപ്പോൽ 6 മാസം ആകാം. പാര്ടി നടപടി അംഗീകരിച്ചു സസ്പൻഷൻ കാലത്ത് പ്രവർത്തിക്കുകയാണെങ്കിൽ പാര്ടി യിലേക്ക് തിരിച്ചു
വരാൻ പ്രശ്നമില്ല. പാര്ടി മെമ്പറുടെ കുറ്റം ഗുരുതരം ആണെങ്കിൽ പാര്ടിക്ക് പുറത്തു
ആക്കുന്നതാണ് ശിക്ഷ. ഈ വിധത്തിൽ ഗുരുതരമായ അച്ചടക്ക ലംഖനം നടത്തി പാർടിയിൽ നിന്ന് പുറത്തായവർ നിരവധിയാണ്.
കെ പീ ആര ഗോപാലൻ, എം വീ രാഘവൻ,പീ വീ കുഞ്ഞി കണ്ണൻ,മുന് ലോക സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി,
മുന് ത്രിപുര മുഖ്യ മന്ത്രി ന്രപൻ ചക്രവര്ത്തി,
മുന് പഞ്ചാബ് കമ്മിറ്റി സെക്രെട്ടറി, മുന് MP അബ്ദുള്ള കുട്ടി തുടങ്ങിയവർ അവരിൽ ചിലര് മാത്രം. എത്ര വലിയ നേതാവ് ആണെങ്കിൽ
പോലും പാര്ടി അച്ചടക്കത്തിന് എതിരേ പ്രവർത്തിച്ചാൽ ശിക്ഷ അനുഭവിച്ചേ മതീയാകൂ.
ഈ വിധത്തിലുള്ള അച്ചടക്ക നടപടി സത്യസന്ധത പുലര്ത്തി സംശുദ്ധമായ ഒരു ജീവിതം
നയിക്കുവാൻ ഓരോ പാര്ടി മേമ്ബർക്കും പ്രചോദനം ആയി പ്രവര്ത്തിക്കുന്നു. താൻ എന്തെങ്കിലും
തെറ്റ് പ്രവർത്തിച്ചാൽ പാര്ടിയോടു അതിന്റെ സമാധാനം പറയേണ്ടി വരും എന്ന ചിന്ത ആ സഖാവിനെ
നേർവഴി യിലേക്ക് നയിക്കുവാൻ സഹാ യകമായിരിക്കും. എന്നാൽ മറ്റുള്ള ബൂര്ഷാ
പാര്ടികളുടെ സ്ഥിതി ഇതാണോ ? തങ്ങളുടെ മേമ്ബരന്മാരെ അച്ചടക്ക ബോധം ഉള്ളവരാക്കുവാൻ
ഒരു വ്യവസ്ഥയും അവര്ക്ക് ഇല്ല തന്നെ. സുര്യനെല്ലി പീഡന കേസ്സിൽ കോട്ടയം ഡീ സീ സീ ഭാരവാഹി
പ്രതി ആയപ്പോൾ എന്താണ് സംഭവിച്ചത് എന്ന് നമ്മള്ൽ കണ്ടതാണ്. അത് മാത്രമോ കോണ്‍ഗ്രസിന്റെ
മറ്റൊരു നേതാവ് ഒരു പര സ്ത്രീയുമായി ഹോട്ടലിൽ മുറിയെടുത്തു താമസം തുടങ്ങിയത് കണ്ട നാട്ടുകാർ
ബഹളം വച്ചു. തുടർന്ന് പത്രങ്ങളിൽ ഇതേ കുറിച്ച്
വാർത്ത വരികയുംസംഭവം വിവാദമാ കുകയും ചെയ്തതിനെ തുടർന്ന് എന്താണ് ഉണ്ടായത് എന്നും നാം കണ്ടു. മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ കൊണ്ട് ഒരു പ്രഹസന
അന്വേഷണം നടത്തി കുറ്റാരോപിതൻ ആയ നേതാവിനെ രക്ഷിച്ചു. അതാണുണ്ടായത്. ഈ നേതാവ് കുറച്ചു
നാൾക്കു ശേഷം ഏഷ്യാനെറ്റ് ചാനലിന്റെ പരിപാടിയിൽ
ഭാര്യാ സമേതൻആയി പങ്കെടുത്തു ഭാര്യയെ കൊണ്ട് "എന്റെ ഭര്ത്താവ് മറ്റൊരു സ്ത്രീയുമായി
ഹോട്ടലിൽ റൂം എടുത്തു താമസ്സിച്ചതിൽ ഒരു കുഴപ്പവും ഇല്ല"എന്ന് പരസ്യമായി പറയിപ്പിച്ചതും
നമ്മൾ കണ്ടു. ഈ പശ്ചാത്തലത്തിൽ സീ പീ എമ്മിന്റെ
നേതാക്കാൾ ആയിരുന്ന പീ ശശി, ഗോപി കോട്ടമുറിക്കൽ എന്നിവര്ക്കെതിരെ സദാചാര വിരുദ്ധ
നടപടികളിൽ എർപെട്ടു എന്ന ആരോപണമുണ്ടായപ്പോൾ സീ പീ എം എടുത്ത നടപടി പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
ഈയിടെ ഫേസ് ബുക്കിൽ എന്റെ ഒരു വനിതാ സുഹൃത്തിന്റെ ഒരു പോസ്റ്റ് കാണാൻ ഇടയായി.
ആ പോസ്റ്റിന്റെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു "നന്ദി കേടെ നിന്റെ പേരോ സീ പീ എം".
എന്താണ് ഈ 'നന്ദികേട്" എന്ന് അറിയാൻ വായിച്ചപ്പോൾ ആണ് അത് സഖാവ് വീ എസ് അച്ചുതാനന്ദന്റെ സഹായി ആയിരുന്ന സുരേഷിനെ പാർടിയിൽ നിന്ന് പുറത്തു
ആക്കിയതിനെ പറ്റി ആണെന്ന് മനസ്സിലായത്. സുരേഷും മറ്റു രണ്ടു പേരും ചേർന്ന് പാര്ടി വിരുദ്ധ നടപടികളിൽ ഏർപെട്ടു എന്ന
ആരോപണത്തെ കുറിച്ച് പാര്ടി അന്വേഷിച്ച ശേഷം കുറ്റക്കാർ ആണെന്ന് കണ്ടത് കൊണ്ടാണ് പാര്ടിക്ക്
പുറത്തു ആക്കിയത്. സുരേഷുംകുടുംബവും സുരേഷിനെ
പാർടിയിൽ നിന്ന് പുറത്തു ആയതിനാൽ സാമ്പത്തിക ബുദ്ധിമുട്ടിൽ ആയതിനാണ് "നന്ദികേട്"
ആയി ചിത്രീകരിക്കുന്നത്. സഖാവ് വീ എസ്സിന്റെ സഹായി ആയി കുറച്ചു വർഷങ്ങൾ ജോലി ചെയ്തതിനു പാര്ടിക്ക് അയാളോട് നന്ദി ഉണ്ടായിരിക്കണം എന്ന് പറയുന്നതിന്റെ
സാംഗത്യം മനസ്സിലാകുന്നില്ല. അത് ശുദ്ധ ഭോഷ്ക്ക് അല്ലാതെ മറ്റെന്താണ്? നേരെ മറിച്ചു ഇത്രയും കാലം സഖാവ്
വീ എസ്സിന്റെ സഹായി ആയി ജോലി ചെയ്യുവാൻ അവസരം കൊടുത്തതിനു സുരേഷ് വേണം പാര്ടിയോടു നന്ദി
കാണി ക്കേണ്ടിയിരുന്നത്? എന്നാൽ പാര്ടി വിരുദ്ധ പ്രവർത്തനത്തിൽ എര്പ്പെടുകയല്ലേ അയാള്
ചെയ്തത്?
ഇത് ഉപസംഹരിക്കുന്നതിനു മുൻപ് സഖാവ് ഈ എം എസ് പാര്ടി അച്ചടക്കത്തെ കുറിച്ച്
പറഞ്ഞത് ഇവിടെ രേഖപ്പെടുത്തുന്നത് പ്രസക്തം ആണ് എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്
"താൻ സീ പീ എമ്മിൽ പ്രവര്തിക്കണോ വേണ്ട യോ എന്ന് തീരുമാനിക്കേണ്ടത് ആ മെമ്പർ മാത്രം ആണ്. പാർട്ടി മെമ്പർ അച്ചടക്കം പാലിച്ചു പ്രവർത്തിച്ചാൽ
ആ മെമ്പർക്ക് പാർടിയിൽ തുടരാം. നേരെ മറിച്ചു അച്ചടക്കം ലംഖിച്ചാൽ ആ മെമ്പർഎത്ര വലിയ നേതാവ് ആണെങ്കിലും പാര്ടിക്ക് പുറത്തായെന്ന് വരും."
@@@@
No comments:
Post a Comment