തുടർച്ച യായി പെയ്ത കനത്ത മഴ കാരണം ഗംഗാ നദി കര കവിഞ്ഞൊഴുകിയത് മൂലംഉത്തരാഖണ്ടിലെ കേദാർ നാഥി ൽ തീർഥാ ടന ത്തി നു പോയ പതിനായിരക്കണക്കിനു ആളുകൽ പ്രളയത്തിൽ അകപ്പെട്ട് മലയിടുക്കുകളിലും മറ്റുമായി കുടുങ്ങി , മലയാളികൾ അടക്കം നിരവധി പേരെ കാണാതായി. ഔദ്യോഗിക കണക്കു പ്രകാരം 5000 പേര് ഈ ദുരന്തത്തിൽ പെട്ട് മരണം അടഞ്ഞു. എന്നാൽ മരണ സംഖ്യ അതിലും എത്രയോ കൂടുതൽ ആകാനാണ് സാധ്യത. ദിവസ്സങ്ങ ളായി മലയിടുക്കുകളിൽ ആഹാരമില്ലാതെ കുടുങ്ങി കിടന്നവരെ ദിവസ്സങ്ങളോളം നീണ്ടു നിന്ന ശ്രമ ഫലമായി സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരിൽ പലരും ഒന്നുകിൽ ഭാര്യ, മകൻ, മകള്, സഹോദരൻ ആരെങ്കിലും ഒക്കെ നഷ്ടപ്പെട്ടവർ ആണ്. മരണപ്പെട്ടവരിൽ
5-6 മലയാളികൾ ഉള്ളതായി റിപ്പോര്ടുണ്ടായിരുന്നു. പ്രളയം
മൂലം കേദാർ നാഥ് ടൌണ് തന്നെ ഇല്ലാതായി. റോഡുകളൊക്കെ ഒലിച്ചു പോയി. ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് നാശം
നേരിട്ടു
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് ഉത്തരാഖണ്ട് ദുരന്തം. ഈ ദുരന്തത്തിന്റെ ഉത്തരവാദി മനുഷ്യൻ തന്നെ ആണ് എന്നതിൽ സംശയമില്ല. എങ്ങനെയും സാമ്പത്തിക നേട്ടം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം
മാത്രം ലാക്കാക്കി കേദാർ നാഥി ലും ബദരീ നാഥി ലും ഒക്കെ മലയിലെ മണ്ണെല്ലാം ഇടിച്ചു നീക്കം ചെയ്തു കാടായ കാടൊക്കെ വെട്ടി നശിപ്പിച്ചുഡസന്കണക്കിന് റെ സ്സോര്ടുകളും ഹോട്ടലുകളും ആണ് അവിടെ പടുത്തു യർ ത്തി യത്. മാറി
മാറി വന്ന എല്ലാ സർക്കാരുകളും ഈ പ്രവണത തടയുന്നതിന് പകരംഅതിനു മൌനാനുവാദം നല്കി എന്നതാണ് വസ്തുത.
ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. അത് ഇതാണ്. അനധികൃതമായ മണലൂ റ്റു, മനുഷ്യര് മൂലമുള്ള മലിനീകരണം എന്നിവ ഗംഗാ നദിയെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്. പണ്ടു കാലം മുതൽ ഗംഗയിലെ ജലം പുണ്യ ജലമാണ് എന്ന നിലയിലാണ് നമ്മുടെ നാട്ടിലെ ജനങ്ങള് അതിനെ കണ്ടിട്ടുള്ളത്. മാത്രമല്ല തീർഥാ
ടനത്തിനുപോകുന്നവർ ഗംഗാ ജലം കുപ്പിയിലും മറ്റും സംഭരിച്ചു കൊണ്ടു വന്നു രോഗികള്ക്ക് കൊടുക്കുന്നതും പതിവായിരുന്നു. അത്തരത്തിലുള്ള പുണ്യ ജലമാണ് ഇപ്പോൾ രോഗാണുക്കൾ നിറഞ്ഞു മനുഷ്യർക്ക് കുടിക്കുവാൻ യോഗ്യമല്ലാത്ത അവസ്ഥയിൽആയിരിക്കുന്നത്സ്ഥിതിഗതികൾ ഇങ്ങനെ തുടർന്നാൽ ഗംഗക്കു നമ്മുടെ ഭാരതപുഴയുടെ അതെ ഗതി വരുകയാവും ഫലം എന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഗംഗാ നദിയുടെ ഇന്നത്തെ ദുരവസ്ഥ പരിഹരിക്കുവാൻ വേണ്ടി വിവിധ തുറകളിൽ പെട്ട ജനങ്ങളും പരിസ്ഥിതി പ്രവര്ത്തകരും ഒക്കെ മുറവിളി കൂട്ടിയതിന്റെ ഫലമായി കേന്ദ്ര ഗവേന്മേന്റിന്റെ കണ്ണ് തുറക്കുകയും ഗംഗയുടെ ശുദ്ധീകര കരണ ത്തിനായി 100 കോടി രൂപയുടെ ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കുവാൻ തീരുമാനി ക്കുകയും ചെയ്തു. എങ്കിലുംവിചിത്രമെന്നു പറയട്ടെ ആ വഴിക്ക് യാതൊരുതുടര് നടപടിയും ഇത് വരെയായി ഉണ്ടായിട്ടില്ല. ആ തീരുമാനം ഇപ്പോഴുംകടലാസ്സിൽ തന്നെഅവശേഷിക്കുന്നു.
ഈ പ്രളയം നടന്നതിന്റെ അടുത്ത ദിവസ്സം തന്നെയാണെന്ന് തോന്നുന്നു അടുത്ത പ്രധാന മന്ത്രിയാകുവാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി ഉത്തരാഖണ്ടിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയുണ്ടായി. തന്റെ സന്ദര്ശന വേളയിൽ പല വീധ വാഗ്ദാനങ്ങളും നല്കുവാൻ മോഡി മറന്നില്ല. തകര്ന്നു പോയ ക്ഷേത്രത്തിനു പകരമായി പുതിയ ക്ഷേത്രം നിര്മിക്കുക തുടങ്ങി പലതും അവയ്ൽ പെടുന്നു. മോഡി സന്ദര്ശനം കഴിഞ്ഞു തിരിച്ചു പോയി രണ്ടു ദിവസത്തിന് ശേഷം ബീ ജെ പി -സംഘ പരിവാര് കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ടു മോഡി 15,000 ഗുജറാത്തികളെ രണ്ടു ദിവസ്സം കൊണ്ടു ഗുജ്ര റാത്തിലേക്ക് ഹെൽകോപ്റെരിൽകൊണ്ടു പോയി എന്ന നിലക്ക് വാര്ത്ത പല മാധ്യമങ്ങളും റിപ്പോര്ട്ട് ചെയ്തു. ഇതിനു ഇന്ത്യയൊട്ടാകെ വലിയ വാര്ത്താ പ്രാധാന്യമാണ് കിട്ടിയത്. സംഘ പരി വാറിനെ അനുകൂലിക്കുന്ന മാദ്ധ്യമങ്ങൾ “ജനനായകൻ മോഡിയുടെ” മഹാ മനസ്കതയും നേതൃ പാടവവും” വാഴ്ത്തുവാൻ ഈ അവസരം ശരിക്കും ഉപയോഗിക്കുകയുണ്ടായി. ഇതോടെ 15,000 പേരെ ഹേലി കോപ്റെർ മുഖാ ന്തിരം രണ്ടു ദിവസ്സം കൊണ്ടു ഗുജറാത്തി ലെത്തിച്ചു എന്നതു അസ്സംഭാവ്യമാണെന്ന്
പല കോണുകളിൽ നിന്നും വിലയിരുത്തലുകളും വിമര്ശനങ്ങളും ഉണ്ടായി.. ഒടുവിൽ മോഡി രണ്ടു ദിവസ്സം കൊണ്ടു ഗുജറാത്തിൽ എത്തിച്ചവരുടെഎണ്ണം 15,000- ത്തിൽ നിന്ന് 6,000 പേരായി ചുരുങ്ങി .എന്നാൽ ആ വിധത്തിലുള്ള ഒരു അവകാശവാദം ബീ ജെ പിയോ സംഘപരി വാറോനടത്തിയിട്ടില്ലെന്ന് ബീ ജെ പി പ്രസിഡന്റ് രാജ് നാഥ് സിംഗ് പ്രസ്താവന യിറക്കി. അങ്ങനെ ആ അവകാശവാദം മോഡിയെ വെള്ള പൂശാൻ സംഘ പരി വാർ കേന്ദ്രങ്ങൾ മെനഞ്ഞ ഒരു സങ്കല്പ കഥ ആയിരുന്നു എന്ന് തെളിഞ്ഞു.
ഈ ദുരന്തം നടന്നത്തിന്റെ മൂന്നാം ദിവസ്സം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദര്ശിച്ചു പ്രളയ ബാധിതരായ ആളുകളെ കാണുവാൻ കൂട്ടാക്കാതെ ഇന്ത്യയുടെ പ്രധാന മന്ത്രി ആകുവാൻ കച്ച കെട്ടുന്ന മറ്റൊരു നേതാവും കോണ്ഗ്രസ് വൈസ്
പ്രസിഡന്റുംആയ രാഹുൽ ഗാന്ധി തന്റെ ജന്മ ദിനം ആഘോഷിക്കുവാൻ വിദേശത്ത് പോയപ്പോൾ നരേന്ദ്ര മോഡി അവരെ കാണുവാൻ ഉത്തരാഖണ്ടിൽ പോയി എന്നും ഇതാണോഭാവി പ്രധാന മന്ത്രി ആകുവാൻ തയ്യാറെടുക്കുന്ന രാഹുൽ ഗാന്ധി ചെയ്യേണ്ടിയിരുന്നത്, ഇത്തരം നേതാവാണോ അതോ മോഡിയെ പോലുള്ള ജനങ്ങളുടെ പ്രശ്നങ്ങളിൽ ഉടനടി ഇടപെടുന്ന ജനങ്ങളുടെ പ്രശ്നങ്ങളോട് ഉടനടി പ്രതികരിക്കുന്ന നേതാവാണോ ഇന്ത്യക്ക് വേണ്ടത്? എന്ന് തുടങ്ങിയ ചോദ്യങ്ങൾ ഈ സന്ദർഭത്തിൽ സംഘ പരിവാറും ബീ ജെ പിയും ഉയർത്തു കയുണ്ടായി. ഇതിനിടക്ക് പ്രളയ ബാധിധര്ക്കുള്ള 3-4 ലോഡ് ഭക്ഷണ പദാർഥങ്ങൾ രാഹുൽ ഗാന്ധി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം ഉത്തരാഖന്റിലേക്ക് അയക്കുവാനായി ഡൽഹിയിൽ കാത്തു കിടക്കുന്നു എന്നൊരു വാര്ത്തയും പ്രചരിച്ചു. ഇതും ബീ ജെ പിയുടെയും സംഘ പരിവാറിന്റെയും പ്രവർത്തകർ കോണ്ഗ്രെസ്സിനെതിരായ മറ്റൊരു ആയുധമാക്കി മാറ്റുകയുണ്ടായി എന്നത് ഇത്തരുണത്തിൽ സ്മരണീയമാണ്. ഇതിനെതുടർന്ന് രാഹുൽ ഗാന്ധി ഇൻഡ്യയിൽ തിരിച്ചെത്തി ഉത്തരാഖണ്ട് സന്ദർശിക്കുകയുണ്ടായി,
ഈ അവസരം മുതലെടുത്ത് ബീ ജെ പിയുടെയും സംഘ പരിവാറിന്റെയും പ്രവർത്തകർ സീ പീ എമ്മിനെതിരെ പ്രചാരണം നട ത്തുവാനും സമയം കണ്ടെത്തി. ഉത്തരാഖണ്ടിൽ മഹാ ദുരന്തം നടന്നിട്ട് സീ പീ എം ആ ദുരന്തത്തിൽ പെട്ടവര്ക്കായി യാതൊന്നും ചെയ്തില്ല. സദ്ദാം ഹുസൈനെ അമേരിക്കൻ പട്ടാളം വധിച്ചപ്പോൾ പോലും പ്രത്ഷേധിച്ച വരാണു സീ പീ എം കാർ. ന്യുന പക്ഷ പ്രീണനം നടത്തുന്നവരാണ് സീ പീ എം കാർ, "ദുരന്തത്തിൽ പെട്ടവർ ഹിന്ദുക്കൾ ആയതു കൊണ്ടാണോ അവരെ സഹായിക്കുവാൻ ഫണ്ട് തുടങ്ങാത്തത്, ഉത്തരാഖന്ടുഇന്ത്യയിലാണ് സഖാക്കളെ" എന്ന തരത്തിലെല്ലാമായിരുന്നു ഈ പ്രചരണം. ഈ പ്രചരണം തുടങ്ങുന്നത് ജൂണ് മാസം 22 മുതൽ ആയിരുന്നു എന്നാൽ ജൂണ്
21-നു സീ പീ എം പോളിറ്റ് ബ്യുറോ ഉത്തരാഖണ്ട് പ്രളയത്തിൽ പെട്ടവരെ സഹായിക്കുവാൻ ഫണ്ട് സ്വരൂപിക്കുവാൻ ആഹ്വാനം നല്കിക്കൊണ്ടു
പ്രസ്താവന ഇറക്കിയ കാര്യം സൗകര്യ പൂർവം മറച്ചു വച്ചിട്ടാണോ ഇത് ചെയ്തത് എന്ന് അറിയില്ല. ഇത്തരം പ്രചാരണങ്ങൾ അടങ്ങിയ പോസ്റ്റുകൾ ഫേസ് ബുക്കിലും പ്രത്യക്ഷപ്പെദുകയുണ്ടായി .
പാര്ടി യുടെ ഇത് സംബന്ധിച്ച പ്രസ്താവനയെ പറ്റി ചൂണ്ടിക്കാണിച്ചപ്പോൾ വര്ഗീയ പ്രചാരണനംനടത്തിയ ബീ ജെ പി--സംഘ പരിവാർ പ്രഭൃതികൾ ഇളിഭ്യരായി.
"പുരക്കു തീ പിടിക്കുമ്പോൾ വാഴ വെട്ടുന്നവർ" എന്ന് നമ്മുടെ നാട്ടിൽ ഒരു പഴമൊഴിയുണ്ടല്ലോ. ആ പഴമൊഴി അന്വര്ധമാക്കുന്ന വിധം തികച്ചും ജുഗുപ്സാവഹവും നീചവുമായ ചൂഷണം സംബന്ധിച്ച വാർ ത്ത പ്രളയ ഭൂമിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. അത് ഇന്ത്യയുടെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു. അത് എന്തെ ന്നല്ലെ ,പ്രളയത്തിൽ പെട്ട് ദിവസ്സങ്ങളോളം ഭക്ഷണവും ഉറക്കവും ഇല്ലാതെ മാനസികവും ശാരീരികവുമായി ത കര്ന്നു അവശരായ തീർഥാ ടകരെ നാട്ടുകാരും കച്ചവടക്കാരും ചേർന്ന് ഭക്ഷണസാധനങ്ങൾ ഇരുപതോ അതിൽ ഇരട്ടിയോ ഒക്കെ വില കൂട്ടിവിറ്റ് ചൂഷണം ചെയ്ത വാര്തയായിരുന്നു അത്. പത്തു രൂപയുടെ ഒരു ബിസ് കറ്റ് പാക്കറ്റിന് 200 രൂപ വരെ തീർഥാടകർ ക്ക് കൊടുക്കേണ്ടി വന്നതായാണ് നമ്മുടെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതും നമ്മുടെ രാജ്യത്തിന്റെ സൽ പ്പേരി നുണ്ടായ തീരാ കളങ്കമായി.
ഇതിനിടക്ക് തെലുഗ് ദേശത്തിന്റെയും കോണ്ഗ്രസിന്റെയും എം പി മാര് തമ്മിൽ ആന്ധ്ര ക്കാരായ തീർഥാടകരെ നാട്ടി ലെത്തിക്കുവാൻ വേണ്ടി നടത്തിയ ശ്രമങ്ങൾ രാഷ്ട്രീയ കയ്യാം കളിയായി മാറി. യതിനും പ്രളയ ഭൂമി സാക്ഷിയായി. സംഭവം ഇപ്രകാരമായിരുന്നു, ആദ്യം തെലുഗ് ദേശം എം പി മാരാണ് ഹെലികോപ്റ്റർഎര്പാടാക്കിയ ശേഷം കേദാർ നാധിൽ എത്തിയത്. അവർ ആന്ധ്രക്കാരെ ഹെലികോപ്റ്ററിൽ കയറ്റുമ്പോൾ പിന്നീട് ഹെലി കോപ്ട റുമായി അവിടെ എത്തിയ കോണ്ഗ്രസ് എം പി മാര് തടസ്സം പിടിച്ചു. തങ്ങള് കൊണ്ടു വന്ന ഹെലികോപ്റ്ററിൽ അവരെ കയറ്റണം എന്നായി അവർ. എന്നാൽ ആദ്യം ഹെലികോപ്ടരുമായി വന്നത് തങ്ങളാണെന്നും അത് കൊണ്ടു കോണ്ഗ്രസ് കാര്
പറയുന്നതിൽ ന്യായം ഇല്ലെന്നും തെലുഗ് ദേശം എം പി മാര് വാദിച്ചു. രണ്ടു പക്ഷവും വാശിയോടെഅവരവരുടെ നിലപാടു കളിൽ ഉറച്ചു നിന്നതിനാൽ സന്ഘര്ഷാവസ്ഥ യുണ്ടായി ഉന്തിലും തള്ളിലും കലാശിച്ചു. അവസാനം ആളുകളെ പകുതി വീതം പങ്കു വച്ച് രണ്ടു കൂട്ടരുടെയും ഹെലികോപ്ടരുകളിൽകൊണ്ടു പോകുവാൻ ധാരണ യിൽ എത്തിച്ചേര്ന്നു. എന്ന് വരുകിലും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഈ രണ്ടു പാര്ടികളുടെ എം പി മാര് തമ്മിലുണ്ടായ കയ്യാം കളി വേറൊരു നാണക്കേടായി ത്തീ ര് ന്നു.
ഈനാണക്കേടുകൾ പോരാഞ്ഞു ഈ നിര്ഭാഗ്യകരമായ ദുരന്തത്തിൽ പെട്ട ഹതഭാഗ്യരുടെ ശവ ശരീരങ്ങളിൽ നിന്നും സ്വർണവുംപണവും മോഷ്ടിച്ച ഒരു പറ്റംസന്യാസി മാർ ന്യൂ ഡൽഹിയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടത് നമ്മുടെ രാജ്യത്തിന്റെ പേരിനു ണ്ടായ മറ്റൊരു തീരാ കളങ്കമായി മാറി..
ഇത് പോലൊരു ദേശീയ ദുരന്തം രാഷ്ട്രീയ മുതലെടുപ്പിനായി വാശിയോടെ പരസ്പരം മത്സരിച്ചു ഉപയോഗിക്കുവാൻ ബീ ജെ പി ക്കും കോണ്ഗ്രസിനും തെല്ലും
മടിയുണ്ടായില്ല എന്നത് തീര്ത്തും ലജ്ജാകരമായ ഒരു കാര്യമാണ്. ചുരുക്കി പറഞ്ഞാൽ ഈ ദേശീയ
ദുരന്ത ത്തെതുടര്ന്നുണ്ടായ രാഷ്ട്രീയ-വര്ഗീയ പേക്കൂത്തുകൾ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു കറുത്ത ഏടായി എന്നും നിലനില്കുക തന്നെ ചെയ്യുംഎന്നത് തീര്ച്ച.
***
No comments:
Post a Comment