നമ്മുടെ നാട്ടിൽ നാനാ ജാതിമതസ്തരുണ്ട്. .
മതങ്ങൾ വിരലിൽ എണ്ണാ വുന്നതെയുള്ളൂ . പക്ഷെ ജാതികൽ അതിലും എത്രയോ മടങ്ങ് കൂടുതലാണ്?
എന്റെ ബാല്യ കാലം മുതൽ താഴ്ന്ന ജാതി ക്കാരുടെ വീട്ടിൽ നിന്നോ ഹോട്ടലി ൽ നിന്നോ ഭക്ഷണം കഴിക്കരുത് എന്നഉപദേശം ശ്രവിച്ചാണ് ഞാൻ വളർന്നത്. അത് കൂടാതെ അന്യ ജാതിയ്ൽ പെട്ട എന്റെ സുഹൃത്തുക്കളുടെ വീടുകളിൽ പോകുന്നത് പോലും നാണക്കേടാണ് എ ന്നാണ് എന്നെ പറഞ്ഞു മനസ്സിലാക്കിയിരുന്നത്. ആ ചിന്താഗതി യൽ നിന്ന് ഞാൻ വിമുക്തനാകുന്നത് എന്റെ സ്കൂൾ വിദ്യാഭ്യാസം കഴ്ഞ്ഞു ഞാൻ സീ പീ എം വിശ്വാ സിയായ്തീർന്നപ്പോൾ മാത്രമാണ്. വില ക്കുകൾ ലംഖി ച്ചു കൊണ്ട് എന്റെധീവര സമുദായത്തിൽ പെട്ട ഒരു സുഹൃത്തി ണ്ടെ വീട്ടിൽ ഞാൻ പതിവായി പോകാറുണ്ടായിരുന്നു . കുറച്ചു നാൽ കഴിഞ്ഞ് ആ സുഹൃത്ത് വിവാഹിതനായപ്പോൾ ഞാൻ അതിൽ പങ്കെടുക്കുകയും സദ്യ ഉണ്ണുകയും ചെയ്തു. ഈ കാര്യം എന്റെ വീട്ടില്‍ വലിയ എതിര്‍പ്പിനു കാരണമായി. അതി ന് ശേഷം എന്റെ വീടിനു സമീപമുള്ള എസ് എൻ ഡീ പി- ക്കാരുടെ ഒരു ഭജന സംഗം നടത്തി യ സദ്യയിലും ഞാൻ പങ്കെടുത്തു വിവിധ ജാതിയിൽ പെട്ടവരുടെ കൂടെ ഇരുന്നു സദ്യ ഉണ്ടു.ആ പ്രശ്നവും എന്റെ വീട്ടിൽ ഒച്ചപ്പാ ടുണ്ടാക്കി.
അയിത്തവും തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയിൽ പെട്ടാൽ ദോഷമുള്ള അവസ്ഥയും പുറമേ പ്രകടമല്ലെങ്കിലും നമ്മുടെ സമൂഹത്തിൽ ജാതി ചിന്ത ഇന്നും മനുഷ്യ മനസ്സുകളിൽ കുടികൊള്ളുന്നു എന്നത് ഒരു വാസ്തവമാണ് . പട്ടികജാതി-പട്ടിക വർഗത്തിൽ പെട്ടവര്‍ക്കും മറ്റുംജോലിക്ക് സംവരണം ഏർപ്പെടുത്തിയപ്പോൾ നമ്മുടെ നാട്ടിൽ പല ജാതി സംഘടനകളും തങ്ങളുടെ ജാതിക്കു കൂടി സംവരണം ഏ ര്പ്പെടുത്ത ണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ജാതി വികാരം ആളി ക്ക ത്തി ക്കുവാൻ ൻ
ശ്രമി ച്ച ത് നമുക്കറിയാം.
സംവരണം എര്‍പ്പെടുത്തി യത് ആണ് നമ്മുടെ രാജ്യത്ത് അഭ്യസ്ത വിദ്യരായ മറ്റു വിഭാഗങ്ങളിൽ പെട്ട വര്‍ക്ക് പ്രത്യേകിച്ചു മുന്നോക്ക ജാ തിയിൽപെട്ട ആളുകള്‍ക്ക് ജോലി ലഭിക്കാത്ത തിണ്ടേ കാരണം എന്ന രീതിയിൽ ജാതീയ വികാരം ആളി കത്തിക്കുവാനും തീവ്ര ശ്രമങ്ങൽ നടന്നു.ഇപ്പോഴും ആ പ്ര ച രണം സജീവമാണ് താനും.
പുരോഗമന ചിന്താഗതിയുളള വർ ക്കും കമ്മ്യൂണിസ്റ്റ് കാര്ക്കുംപോലും ജാതിയുടെ വേ ലിക്കെട്ടുകൾ ലംഖിക്കുവാൻ ചിലപ്പോൽ സാധിക്കാറില്ല എന്നത് ഒരു സത്യം മാത്രം. ഉദാ ഹരണത്തിന് ഒരു വിവാഹം ആലോചി ക്കുമ്പോൾ ബ ഹു ഭൂരിപക്ഷം ആളുകളും സ്വന്തം സമുദായത്തിൽ നിന്ന് വിവാഹം ചെയ്യാനാണ് താൽപ്പര്യപ്പെടുന്നത്. നേരിയ ഒരു വിഭാഗം മാത്രം ജാതിയും മതവും നോക്കാതെ വിവാഹം കഴിക്കുവാൻ താല്‍പ്പര്യം കാണിക്കുന്നു. ഇതിന്ടെ അടിസ്ഥാനം എന്താണ്? അത് മറ്റൊന്നുമല്ല, സ്വന്തക്കാരുടെയും ബന്ധുക്കളുടെയും ഒക്കെ എതിർപ്പും വെറുപ്പും തുടര്‍ന്നുള്ള ഒറ്റ പെടുത്ത ലും ക്ഷ ണിച്ചു വരുത്തണ്ട എന്ന വിചാരം തന്നെയാണ്.. അന്യ ജാതിയിലോ മതത്തിലോ പെട്ടവരെ വിവാഹം കഴിക്കുന്നത്തിൽ നിന്ന്
പിന്തി രിപ്പിക്കുന്നത് എന്നതാണ് സത്യം.
പണ്ട് ഞാൻ സഖാവ് എ കെ ഗോപാലന്റെ സഹായിയായി ഡൽഹിയിൽ കഴിയുന്ന സമയത്ത് സഖാവ് സുശീല ഗോപാലൻ ഒരു കൃസ്ത്യൻ പെണ് കുട്ടിയെ എനിക്ക് വേണ്ടി വിവാഹംൻ ആലോചിച്ചു. പക്ഷെ എനിക്ക് അക്കാര്യത്തിൽ യാതൊരു എതിര്‍പ്പും ഇല്ലായിരു ന്നുവെങ്കിലും ഞാൻ അന്യ മതത്തിൽ പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്താൽ വീട്ടുകാരുമായുള്ള ബന്ധം അറ്റ് പോകു മെന്ന ഒറ്റ കാരണത്താൽ ഞാൻ സ്നേഹപുരസ്സരം അക്കാര്യം നിരസി ക്കുകയുണ്ടായി. അതിനു ശേഷം എന്റെ വി വാഹം നടന്നപ്പോൾ എൻ എസ് എസ്സിണ്ടേ രേജിസ്ടരിൽ എൻ എസ് എസ്സുമായി ഒരു ബന്ധവും ഇല്ലാത്ത എ നിക്ക് എന്റെ ഭാര്യക്കൊപ്പം ഒപ്പ് വയ്ക്കേണ്ടി വന്നു.
വീണ്ടും എന്റെ മകൽ വിവാഹിതയായപ്പോഴും അതെ പോലെ തന്നെ വധൂവരന്മാരെ കൊണ്ട് എൻ എസ് എസ്സിണ്ടേ രേജിസ്ടരിൽ ഒപ്പിടുവിക്കുകയുണ്ടായി.
എന്റെ ഭാര്യയുടെ അച്ഛൻ എൻ എസ് എസ് ഭാരവാഹിയായിരുന്നു വളരെക്കാലം. അത് കാരണം ഞാനും ഭാര്യയും അവരുടെ കൂടെ താമസിക്കുമ്പോൾ അ തിൽ അംഗ ത്വം എടുക്കുവാൻ എന്റെ മേൽ വലിയ സമ്മര്‍ദം ഉണ്ടായി. പക്ഷെ സീ പീ എമ്മിലുള്ള വിശ്വാസം എന്നെ അതിനു അനുവദിച്ചില്ല.
സമീപ ഭാവിയിൽ ഞങ്ങൾ സ്വന്തം വീട്ടിൽ താമസം തുടങ്ങുമ്പോൾ എൻ എസ് എസ്സിന്റെ അംഗ ത്വം ഞാൻ എടുക്കണമെന്നും ഇല്ലെങ്കിൽ അവളെ എടുക്കുവാൻ അനുവദിക്കണമെന്നും ആണ് എന്റെ ഭാര്യയുടെ ആവശ്യം ഇല്ലെങ്കിൽ അവർ ഞങ്ങളെ മറ്റുള്ള നായര്‍ കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെടുത്തുമെന്നും ഒരു കാര്യത്തിനുംബന്ധുക്കൾ ഉള്‍പ്പെടെയുള്ള മറ്റുള്ള നായർ സമുദായ അംഗങ്ങൾ സഹകരിക്കുകയില്ലെന്നുമാണ് അവൾ പറയുന്നത്.
നമ്മുടെ നാട് സാക്ഷരത കൈവരിക്കുന്നതിൽ വമ്പിച്ച റെക്കോർഡ് നേടിയെങ്കിലും പുരോഗമനാശയ ക്കാർക്ക് പോലും ജാതിയുടെ മതിൽകെട്ടിൽ നിന്ന് പൂര്‍ണമായി മോചനം നേടുവാൻ സാധിക്കാത്ത അവസ്ഥ ഇന്നും നില നില്ക്കുന്നു എന്നത് ഒരു പരാമര്ധം മാത്രം.
***
No comments:
Post a Comment