രാഹുൽ ഗാന്ധിയുടെ ഫോട്ടോ ബിസ്കറ്റ് തിന്നുന്നു പോലും ? ഈ വാര്ത്ത കേട്ടാൽ ഉയരുന്ന ചോദ്യം ഇതായിരിക്കും "ഇതെന്താണ് ഫോട്ടോ ബിസ്കറ്റ് തിന്നും എന്ന് പറയുന്നത് ? നിങ്ങള്ക്കെന്താ ഭ്രാന്താണോ?" ഭ്രാന്ത് എന്ക്കല്ല. രാഹുൽ ഭക്തി മൂത്ത കോണ്ഗ്രെ സ്കാർക്കും യൂത്ത് കാര്ക്കും ആണ്. അവരാണ് ഈ വിഡ്ഢിത്തം വിശ്വസിച്ചു കൊണ്ടു മറ്റുള്ള ജനങ്ങളെയും വിശ്വസിപ്പിക്കുവാൻ നോക്കുന്നത്. എന്റെ ഒരു സുഹൃത്ത് ഫേസ് ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിനാണ് ഞാൻ ആദ്യം അറിഞ്ഞത്. ആ പോസ്റ്റിൽ നിന്ന് ഈ "അത്ഭുത സംഭവം" നടന്നത് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഭവനിൽ ആണെന്നും ഈ വിവരം പലരും പറഞ്ഞു പരത്തി യതോടെ കോണ്‍ഗ്രെസ് -യൂത്ത്
പ്രവർത്തകർ അവിടെ തടിച്ചു കൂടിയെന്നും പലരും ഫോട്ടോക്ക് ബിസ്കറ്റ് കൊടുത്തു കൊണ്ടിരിക്കുകയാണെന്നും
യുവ തുര്കി നേതാവ് വീ ടി ബാലറാം എം എല് എ -യും മറ്റും ബിസ്കറ്റ് വാങ്ങാൻ പോയിരിക്കുന്നു
എന്നും എഴുതിയിരുന്നു. ഇത് വായിച്ചപ്പോൾ എനിക്ക് അത്ഭുതം അല്ല തോന്നിയത്. നേരെ മറി
ച്ചു സഹതാപം ആണ് തോന്നിയത്. അത് എന്തിനാണ് എന്നല്ലേ? രാഹുൽ ഭക്തി മൂത്ത് ഇത് പോലുള്ള വിഡ്ഢിത്തം വിശ്വസിച്ചു
കൊണ്ടു മറ്റു ള്ള വരെയും വിഡ്ഢികൾ ആക്കുന്ന കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് കാരുടെ
അവസ്ഥ കണ്ടിട്ടാണ് ആ സഹതാപം. - നൂറ്റാണ്ടിലേക്ക്
നമ്മൾ കാലൂന്നുന്ന ഈ അവസരത്തിൽ ഇത് പോലത്തെ കെട്ടു കഥകൾ വിശ്വസിച്ചു കൊണ്ടു മറ്റുള്ളവരെയും വിശ്വസി പ്പിക്കുവാൻ
ശ്രമിക്കുന്ന വർ എങ്ങനെയാണ് ഇതുകേൾക്കുന്നവർ
ഈ വിഡ്ഢിത്തം വെള്ളം കൂടാതെ വിഴുങ്ങും എന്ന് ധരിക്കുന്നത്? അതും വിദ്യാഭ്യാസവും വിവരവുംഇല്ലാത്ത ആരെങ്കിലുമാണ് ഇത് പോലുള്ള ഒരു കാര്യം
പറഞ്ഞു പരത്തി യിരുന്നുവെങ്കിൽ പോകട്ടെ എന്ന് വിചാരിച്ചു തള്ളി കളയാമായിരുന്നു. എന്നാൽ
ഈ കോണ്‍ഗ്രസ് കാരും വീ ടി ബാലറാം എം എല് എ- യെ പോലുള്ള യൂത്ത ന്മാരും അങ്ങനെയുള്ളനിരക്ഷര കുക്ഷികൾ
അല്ലല്ലോ? അങ്ങനെയുള്ളവർ എങ്ങനെയാണ് ഒരാളുടെ ഫോട്ടോ എന്തെങ്കി
ലും തിന്നും എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അന്ഗീകരിക്കുന്നത്, ഏറ്റു പാടുന്നത് എന്ന് എത്ര ആലോചിട്ടും എനിക്ക് പിടി കിട്ടാ ത്ത
കാര്യമാണ്.
പിന്നീ ടാണ് അറിഞ്ഞത് ഈ "അസുഖം" കേരളത്തിലെ കോണ്‍ഗ്രെസ്സ്കാർക്ക്
മാത്രമല്ല പിടി പെട്ടത് എന്ന്. ഉത്തരേന്ത്യയിൽ
പല സ്ഥലത്തും ഇത് മാതിരിയുള്ള സംഭവങ്ങൾ കോണ്‍ഗ്രെസ്സുകാരുടെ നേതൃത്വത്തിൽ അരങ്ങേറിയിരുന്നു. അതിൽ ചിലവയുടെ ഫോട്ടോയുംഞാൻ കാണാനിടയായി.
ഈ കാര്യത്തെക്കുറിച്ച് പറയുമ്പോൾ സമാനമായ ചില സംഭവങ്ങൾ ഞാൻ ഓര്ക്കുന്നു. ഞാൻ
പണ്ടു ഡൽഹിയിൽ ആയിരുന്ന സമയം. സായി ബാബ ഭക്തരായ പല രും അവരുടെ
വീടുകളിൽ സായി ബാബ പൂജ നടത്താ രു ണ്ടാ യിരുന്നു. അങ്ങനെയിരിക്കെ ഒരു
സായി ബാബാ ഭക്തന്റെ
വീട്ടില് സായി ബാബാ യുടെ
പൂജ നടക്കുകയായിരുന്നു. ആ
സമയം ഫോട്ടോ യിലുള്ള
സായി ബാബയുടെ കണ്ണുകളിൽ നിന്നും എണ്ണ വരുന്നതായി പൂജാരിക്ക്
തോന്നി. അയാള് അത് വീട്ടുടമ യോട പറഞ്ഞു. അവിടെ
കൂടിയിരുന്ന വരും ആ ഫോട്ടോയിൽ നോക്കി പൂജാരി പറഞ്ഞതിനോട് യോജിച്ചു. നിമിഷങ്ങള്ക്കകം
അത് കാട്ടു തീ പോലെ പടർന്നു വലിയ ഒരു വാർ ത്ത
യായി . അത് കേട്ടവർ എല്ലാംഈ അത്ഭുത കാര്യം കാണുന്നതിനു വേണ്ടി ആ വീട്ടിലേക്കു കുതിച്ചു. അൽപ നേരത്തിനുള്ളിൽ ആ
വീടും പരിസരവും ജനങ്ങളെ കൊണ്ടു നിറഞ്ഞു.
ഈ സംഭവത്തിന് ശേഷം നമ്മൾ മറ്റൊരു കാര്യം കേള്ക്കുകയുന്ട്ടായി. അത് ഇതായിരുന്നു.
ഉത്തരേന്ത്യയിൽ ഗണപതിയുടെ വിഗ്രഹം പാല് കുറിക്കുന്നു എന്നതായിരുന്നു ആ വാര്ത്ത. ആ വിവരം
അറിഞ്ഞപ്പോഴും വമ്പിച്ച ജന ത്തി അത് കാണുന്നതിനായി തടിച്ചു കൂടുകയുണ്ടായി. ഒടുവിൽ ചില
ശാസ്ത്രഞ്ജർ അതിന്റെ ശാസ്ത്രീയ വശം വിശദീകരിച്ച പ്പോൾ ആ കാര്യം കൊട്ടി ഘോഷിച്ചവർ ഇളിഭ്യരായി. പിന്നീട് അതെ കുറിച്ചൊന്നും ആരും പറഞ്ഞു കേട്ടില്ല.
അതിനു ശേഷം 2000 -ൽ ആണെന്ന്
തോന്നുന്നു കോട്ടയം ജില്ലയിലെ തലയോലപറമ്പി ലുള്ള ഇൻഫാന്റ് ജീസ്സസ്സിന്റെ പള്ളിയിൽ ഉണ്ണി
യേശുവിന്റെ വിഗ്രഹത്തിന്റെ കണ്ണിൽ നിന്നും എണ്ണ വരുന്നു എന്നൊരു വാര്ത്തയാണ് ഒരു ദിവസ്സം
രാവിലെ ഞാൻ കേട്ടത്. അന്ന് ഞാൻ തലയോലപറമ്പിൽ നിന്നും അധികം ദൂരമില്ലാത്ത വെള്ളൂർ ന്യൂസ് പ്രിന്റ് കമ്പനിയിൽ ജോലി ചെയ്യുകയാണ്.
ആദ്യമേ പള്ളിയിലെ വികാരിക്കാണ് ഇത് തോന്നിയത്. ഉടനെ അദ്ദേഹം ഈ വിവരം
മറ്റുള്ള പുരോഹിതന്മാരെ അറിയിച്ചു. അതെ തുടർന്ന് അവിടെ ഉണ്ടായിരുന്ന വി ശ്വാസികളെ വിവരം
അറിയിച്ചു. ഇത് കേട്ടവർ എല്ലാം അത് ശരി വച്ച്. ഏതാനും സമയത്തിനുള്ളിൽ ആ അത്ഭുത വാര്ത്ത
സമീപ പ്രദേശങ്ങളിൽ മാത്രമല്ല ജില്ലയിൽ മാത്രമല്ല അടുത്ത ജില്ലകളായ ആലപ്പുഴ, എറണാകുളം
തുടങ്ങിയ ജില്ലകളിലേക്കും പടര്ന്നു. ഈ “മഹാ ത്ഭുതം” നേരിൽ ദർ ശി ക്കുന്നതിനായി ആ പള്ളിയിൽ
ഒഴുകിയെത്തി. എന്തിനേറെ ഏതാനും മണി ക്കൂരുകൾക്കുള്ളിൽ ആ പള്ളിയുടെ
പരസരം ജനങ്ങളെ കൊണ്ടു നിറഞ്ഞു. അത് ഗതാഗത തടസ്സത്തി ലും കലാശിച്ചു. ഒടുവിൽ പോലീസ് സ്ഥലത്തെത്തി
സ്ഥിതി ഗതികൾ നിയന്ത്രിക്കേ ന്റി വന്നു. ഏതാണ്ട് ഒരാഴ്ച്ച ക്കാലം
ആ പള്ളിയിലേക്കുള്ള ഭക്ത ജന പ്രവാഹം തുട ര്ന്നു.ക്രമേണ ആ സംഭവം വിസ്മൃതിയിലായി എന്ന്
പറയാം.
എന്തായാലും വടക്കേ ഇന്ത്യയിലെ കോണ്ഗ്രെസ് കാര് രാഹുൽ ഗാന്ധി ബിസ്കറ്റ് തിന്നുന്നത് പോലുള്ള പൊട്ടത്തരം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ ഒട്ടും അത്ഭുതത്തിന് അവകാശമില്ല കാരണം ഉത്തരേന്ഡിയ കേരളം പോലെയല്ല. ഉത്തരേന്ഡിയ യിലെ മിക്കസംസ്ഥാനങ്ങളും അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ്ങാണ്. അത് കൊണ്ടു ഇത് പോലുള്ള ഒരു കാര്യം അവർ പറഞ്ഞു പരത്തിയതിൽ ന മുക്ക് അവരോടു ക്ഷമിക്കാം. എന്നാൽ സംപൂർണസാക്ഷരത നേടിയതിനെപറ്റി ഊറ്റം കൊള്ളുന്ന കേരളീയരെ വിഡ് ഡി കളാ ക്കുന്നഇത് മാതിരി മനുഷ്യ മനസ്സുകളിൽ അന്ധ വിശ്വാസം പരത്തുന്ന വിഡ് ഡി ത്ത രങ്ങൾ പ്രവര്ത്തിക്കുകയും അതിനു പ്രോത്സാഹനം നല്കുകയും ചെയ്യുന്ന പ്രവർത്തികളിൽ എര്പ്പെടുന്നത് :കാണുമ്പോൾ രാഹുൽ ഗാന്ധി ഭക്തി മൂത്തത് കാരണമാണെങ്കിൽ പോലും
അവരുടെമാനസിക അധ:പതനത്തെ കുറി ച്ചോ ര്ത് നമുക്ക് സഹതപിക്കാം, ലജ്ജിക്കാം. അതല്ലാതെ
മറ്റ് എന്ത് ചെയ്യാൻ?
*****
No comments:
Post a Comment