കഴിഞ്ഞ ദിവസ്സംൻ നടന്ന ബാന്ഗ്ലൂർ
രുരൽ, മാണ്ട്യ ലോക്സഭാ സീറ്റുകളിൽ ജനതാ ദൽ സെക്കുലർ സ്ഥാനാര്ധി കളെ പരാജയ പ്പെടുത്തി കോണ്‍ഗ്രസ് അട്ടിമറി വ്ജയം നേടി. ഈ രണ്ടു സീറ്റുകളും ജനതാ ദൽ സെക്കുലരിണ്ടേ
സീട്ടിങ്ങ് സീറ്റുകൾ ആയിരുന്നു. ബാന്ഗലൂർ രുരൽ സീറ്റ്കളിൽ ജനതാ ദൽ സെകുലരിണ്ടേ സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമിയുടെ ഭാര്യ അ നിതാ കുമാരസ്വാമിയും
മാണ്ട്യയിൽ ജനതാ ദൽ സെക്കുലർ നേതാവ് പുട്ടപ്പയും ആയിരുന്നുപരാജയപ്പെട്ടത്. ഈ രണ്ടു
സീറ്റ് കളും ജനതാ ദൽ സെക്കുലരിനെ തുണച്ചു കൊണ്ടിരുന്ന കർണാടകയിലെ ഒരു പ്രബല സമുദായമായ വോക്കളിങ്ങസമുദായത്തിന്
പ്രാമുഖ്യം ഉള്ളവയായിരുന്നു.ബാന്ഗലൂർ രുരൽ സീറ്റിൽ 2009-ലെ തെരഞ്ഞെടുപ്പിൽ
1.3 ലക്ഷം വോട്ടിണ്ടേ ഭൂരിപക്ഷ ത്തിലാണ് ജനതാ
ദൽ ജയിച്ചത്. ആ സീറ്റിലാണ് 1.37 ലക്ഷം വോട്ടിണ്ടേ വ്യത്യാസത്തിൽ കോണ്‍ഗ്രസ്
സ്ഥനാര്ധി ജനതാ ദൽ സ്ഥാനാര്ധി അനിതാ കുമാര സ്വാമിയേ തോ ല്പ്പിച്ചത് എന്നോര്ക്കണം അത്
പോലെ തന്നെ 2009-ൽ ആകെയുള്ള 8 അസ്സംമ്ബ്ലി സീറ്റുകൾ ഉള്ള മാണ്ട്യ ലോക സഭാ സെഗ്മെന്റിൽ
5 സീറ്റുകളിൽ വിജയിച്ചത് ജനതാ ദൽ സെക്കുലർ ആയിരുന്നു. ആ സീറ്റിൽ ഇപ്പോൾ 67,611 വോട്ട്
കൽ ക്കാ നുജനതാ ദൽ പരാജയപ്പെട്ടത്. ഈ പരാജയത്തോടെ ലോക സഭയിലെ ഏകാംഗ പാര്ടിയായി ജനതാ
ദൽ മാറി.
എന്ത് കൊണ്ടാണ് അവരുടെ ശക്തി കേന്ദ്രങ്ങളിൽ
ജനതാ ദൽ പരാജയപ്പെട്ടത്? അതിന്ടെ കാരണങ്ങൾ എന്തൊക്കെയാണ്
എന്ന് നമുക്ക് പരിശോധിക്കാം. പ്രധാനമായും മൂന്ന് കാരണങ്ങളാലാണ് ഈ പരാജയം ഏറ്റു വാങ്ങേണ്ടി
വന്നത്.
ഒന്നാമത്തെ കാരണം എങ്ങനെയും സീറ്റ്
നില നിരത്തുവാൻ വേണ്ടി വര്ഗീ യ കക്ഷികളായ ബീ ജെ പിയുമായും കെ ജെ പിയുമായും സഘ്യത്തിൽ
എര്പ്പെടുവാൻ ജനതാ ദൽ മുതിര്ന്നത് ആയിരുന്നു.
ബീ ജെ പി-കേജെപി കക്ഷികളുമായി സഖ്യം
ഉണ്ടാക്കുന്ന കാര്യം പുറത്തായപ്പോൾ ജനതാ ദൽ നേതാവ്ദേവ ഗൌഡ അങ്ങനെയുള്ള ഒരു സഖ്യവും
ഇല്ലെന്നു പറഞ്ഞു ആ വാര്ത്ത നിഷേധിക്കുകയാണ്
ചെയ്തത്. എന്നാൽ ബീ ജെ പിയുടെ പല നേതാക്കളും സഖ്യ ചർച്ചകൾ നടന്ന വിവരം വെളിപ്പെടുത്തിയപ്പോൾ
ദേവ ഗൌഡ യുടെ നിഷേധത്തി ണ്ടേ പൊള്ളത്തരം വെളിപ്പെട്ടു. മാത്രമല്ല മുന് മന്ത്രി അശോക ഉള്പെടെയുള്ള പല ബീ ജെ പി നേതാക്കളും സജീവമായി
ജനതാ ദളിണ്ടേ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുക കൂടി ചെയ്തപ്പോൾ ജനതാ ദൽ ജനങ്ങളുടെ
മുന്നില് പരിഹാസ പാത്രമായി. തൽ ഫലമായി ജനതാ ദളിണ്ടേ ശക്തി സ്രോതസ്സായിരുന്ന ന്യൂന പക്ഷ
വിഭാഗങ്ങൾ ജനതാ ദളിനെ കൈവിട്ടു കോണ്‍ഗ്രസ് സ്ഥാനാര്ധിക്കുവോട്ടു ചെയ്തു.
രണ്ടാമത്തെ കാരണം രാഷ്ട്രീയത്തിൽ
പുതുമുഖമായ മാണ്ട്യ സീറ്റിലെ സ്ഥാനാര്ധിയും സിനിമാ നടിയുമായ രമ്യയെ ജനതാ ദൽ നേതാവ്
ശ്രീനി വാസ് അച്ഛൻ ആരെന്നു അറിയാത്ത ആളെന്നും ടെസ്റ്റ് ട്യൂബ് ബേബി എന്നും ഒരു തെരഞ്ഞെടുപ്പു യോഗത്തിൽ വച്ചു ആക്ഷേപിച്ചത്
വലിയ വിവാദങ്ങ ൽ ക്ക് വഴി വ ച്ചു. ഈ വ്യക്തിപരമായ പരാമര്ശം കോണ്‍ഗ്രസ് പാര്ടി തങ്ങളുടെ പ്രധാന
പ്രചരണായുധമാക്കി മാറ്റി. അങ്ങനെ ഈ പരാമർശ ത്തിനു എതിരായി
പൊതു ജന വികാരം ആളികത്തിക്കുവാൻ കോണ്‍ഗ്രസിന് കഴിഞ്ഞു. പ്രശ്നം ഗുരുതരമായെന്ന്
കണ്ടു ആരോപണം ഉന്നയിച്ച നേതാവ് അതിൽ ഖേദം പ്രകട്പ്പിച്ചു. തുടർന്ന് ബാന്ഗലൂർ രുരളിലെ സ്ഥാനാര്ധി അനിതാ കുമാരസ്വാമി ആ
ആക്ഷേപത്തിന് മാപ്പ് പറഞ്ഞു കൊണ്ട് പ്രസ്താവന ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം ഉണ്ടായില്ല
എന്നതാണ് യാധാര്ധ്യം.
മൂന്നാമത്തെ കാരണം ദേവ ഗൗഡാ യുടെ
കുടുംബ വാഴ്ചക്കെതിരായി ഉരുത്തിരിഞ്ഞ വികാരമാണ്.
ഗൌഡ കുടുംബത്തിൽ പെട്ടവർ തന്നെ പ്രധാന സ്ഥാനങ്ങളിൽ വരുന്നതിൽ ജനതാ ദൽ സെകുലർ കാരിൽ
നല്ലൊരു ശതമാനത്തിനും അസം ത്രുപ്തിയുന്റെന്നു സാരം. ജനതാ ദൽ സെക്കുലരിണ്ടേ ശക്തി കേന്ദ്രമായി
എന്നെന്നും കരുതപെട്ടിരുന്ന ബാങ്ങളൂർ രുരൽ
സീറ്റിൽ കുമാര സ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി
വൻ ഭൂരിപക്ഷത്തിനു പരാജയപ്പെട്ടത് ഇതിന്ടെ ചൂണ്ടു പലകയായി വ്യാഖ്യാനിക്കപ്പെടുന്നു.
സാധാരണ ഗതിയ്ൽ ലോക സഭാ തെരഞ്ഞെടുപ്പിൽ
പ്രധാനമായും ദേശീയ പ്രശ്നങ്ങളാണ് ഉന്നയിക്കപ്പെടുകയും
ചര്ച്ചാ വിഷയങ്ങൾ ആകു ക യും ആണ് ചെയ്യുക. അതോടൊപ്പം പ്രാദേശിക പ്രശ്നങ്ങളും ചര്ച്ചാ വിഷയങ്ങൾ ആകും.
എന്നാൽ ഇവിടെ സംഭവിച്ചത് നേരെ മറിച്ചാണ്. അതായത് ദേശീയ തലത്തിലെ കോണ്‍ഗ്രസ് ഗവേര്ന്മേന്റിന്റെ
അഴിമതിയോ ഡി സെ ലിനുംമറ്റും വില വര്ധിപ്പിച്ചതോ ഒന്നും ഈ തെരഞ്ഞെടുപ്പിൽ പരാമര്ഷ
വിഷയങ്ങ ളേ ആയില്ല എന്നതാണ് രസകരം.
കർണാടകയിൽ സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള
കോണ്‍ഗ്രസ് ഗവേന്മേന്റ്റ് അധി കാര ത്തിൽ വന്ന
ഉടൻ തന്നെ 15% ബസ് ചാർജ് കൂട്ടിയിരുന്നു. വിലക്കയറ്റം രൂക്ഷമായി തുടരുകയും ചെയ്യുന്നു.
അതിനെതിരെ ഫല പ്രദമായ ഒരു നടപടികളും ഗവേന്മേന്റ്റ് കൈക്കൊണ്ടില്ല . പക്ഷെ ഇതിനിടെ ദാരിദ്ര
രേഖക്ക് താഴെയുള്ള ജന വിഭാഗങ്ങല്ക്ക് ഒരു രൂപാ നിരക്കിൽ മാസം തോറും 30 കിലോ അരി നൽകൽ,
സ്കൂൾ കുട്ടികള്ക്ക് ആഴ്ചയ്ൽ മൂന്നു ദിവസ്സം
പാല് നൽകൽ എന്നീ പരിപാടികൾ ഈ തെരഞ്ഞെടുപ്പിന് തൊട്ടു മുന്പായി ഗവേന്മേന്റ്റ് നടപ്പിലാക്കിയത്
തെരഞ്ഞെടുപ്പിൽ ഈ വിഭാഗങ്ങളുടെ പ്ന്തു്ന ഉറപ്പാക്കി.
ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ബീ
ജെ പിയുമായും കെ ജെ പിയുമായും സഖ്യം ഉണ്ടാക്കുന്നതിനു താൻ എതിരായിരു ന്നുവെ ന്നും കുമാരസ്വാമിയും
മറ്റു ചില നേതാക്കളും ആ എതിര്പ്പ് വക വച്ചില്ലെന്നും ദേവ ഗൌഡ തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിന്
ശേഷം വെളിപ്പെടുത്തുകയുണ്ടായി.
ബീ ജെ പിയുമായി ജനതാ ദൽ ഉണ്ടാക്കിയ
സഖ്യത്തെ കുറിച്ച് പറയുമ്പോൾ ഒരു കാര്യം പരാമര്ഷി ക്കാതിരിക്കുവാൻ കഴിയുകയില്ല.. അത്
മറ്റൊന്നുമല്ല. കർണാടകയിൽ വെറും രണ്ടു എം എല് എ മാര് മാത്രം ഉണ്ടായ്രുന്ന ബീ ജെ പിയെ
ഒരു പ്രബല പാര്ടിയായി വളർത്തിയതി ന്ടെ ഉത്തരവാദിത്തം ജനതാ ദൽ നേതാവ്
കുമാരസ്വാമിക്ക് മാത്രം അവകാശ പ്പെടുവാനുള്ളതാണ്. എന്നതാണ്. പണ്ട് അസ്സംബ്ലി തെരഞ്ഞെടുപ്പിൽ ആര്ക്കും വ്യക്തമായ ഭൂരിപക്ഷം
കിട്ടാത്ത സാഹചര്യം ഉണ്ടായി. അപ്പോൾ കുമാരസ്വാമി മുന് കൈ എടുത്തു വര്ഗീയ കക്ഷിയായ ബീ
ജെ പിയുമായി സഖ്യം ഉണ്ടാക്കി. അതിന്ടെ വ്യവസ്ഥ അനുസ്സരിച്ച് 5 കൊല്ല കാലത്തിൽ ആദ്യത്തെ
2 1/2 വർഷങ്ങൾജനതാ ദൽ നോമിനി മുഖ്യമന്ത്രി ആകുവാനും ആ കാലാവധി കഴിഞ്ഞു ജനതാ ദൽ നോമിനി രാജി വച്ച് കൊണ്ടു ബീ ജെ
പി നേതാവ് യെഡി യൂരപ്പക്ക് വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുക്കുവാനും ആയിരുന്നു കരാൽ വ്യവസ്ഥ. എന്നാൽ 2 1/2 വര്ഷ കാലാവധി കഴ്ഞ്ഞിട്ടും യെഡിയൂരപ്പക്ക് വേണ്ടി സ്ഥാനം
ഒഴിഞ്ഞു കൊടുക്കുവാൻ കുമാരസ്വാമീ തയ്യാറായില്ല.
കുറച്ചു നാളക്ക് ശേഷം വീണ്ടും അസ്സംബ്ലിയിലേക്ക്
തെരെഞ്ഞെടുപ്പ് നടന്നപ്പോൾ ബീ ജെപി ഈ വിഷയം
ഉയർത്തി കൊണ്ട് പ്രചാരണം നടത്തി. ജനതാ ദളിണ്ടേ നല്ലൊരു വിഭാഗം പ്രവർത്തകർ കുമാര സ്വാമിയുടെ
ചതിയ്ൽ പ്രതിഷേധിച്ചു ബീ ജെ പ്പി യിൽ ചേർന്നു. ആ തെരഞ്ഞെടുപ്പിൽ ബീ ജെ പ്പിക്കു അനുകൂലമായി സഹതാപതരംഗം ഉണ്ടായി.
ബീ ജെ പി ഏതാണ്ട് ഭൂരിപക്ഷത്തിനു അടുത്തു എ
ത്തി ചേർന്നു. ചില അന്യ കക്ഷിയില്പ്പെട്ട മേമ്ബരന്മാരെയും സ്വതന്ദ്രന്മാരെയും
പിടിച്ചു അവർ മന്ത്രി സഭയുണ്ടാക്കുന്നതിൽ വിജയിക്കുകയും ചെയ്തു.
എന്നാൽഈയിടെ ബാങ്ങളൂർ രുരൽ സീറ്റിലും മാന്ദ്യ സീറ്റിലും നടന്ന തെരഞ്ഞെടുപ്പുകളിൽ വര്ഗീയ കക്ഷികളെ അകറ്റി ന്നിരുതി കൊണ്ട് ഇടതു പക്ഷ കക്ഷികളുടെ പിന്തുണ തേടി മത്സരിചിരുന്നുവെങ്കിൽ ജനതാ ദളിന് ഈ ഗതി വരുമായിരുന്നില്ല. എന്നാൽ എങ്ങനെയും സീറ്റ്കൽ നില നിറുത്തുക എന്ന ലക്ഷ്യത്തോടെ ബീ ജെ പിയെയും കെജെ പിയെയും കൂട്ട് പിടിക്കുക വഴി മതേതരത്വ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയാണ് അവർ ചെയ്തത്. ഈ പ്രശ്നത്തിൽ പ്രതിഫലിച്ചത് ജനതാ ദളിന്റെ ആത്മ വിശ്വാസം ഇല്ലായ്മയാണ് എന്ന് പറയാതെ വയ്യ.
എന്നാൽഈയിടെ ബാങ്ങളൂർ രുരൽ സീറ്റിലും മാന്ദ്യ സീറ്റിലും നടന്ന തെരഞ്ഞെടുപ്പുകളിൽ വര്ഗീയ കക്ഷികളെ അകറ്റി ന്നിരുതി കൊണ്ട് ഇടതു പക്ഷ കക്ഷികളുടെ പിന്തുണ തേടി മത്സരിചിരുന്നുവെങ്കിൽ ജനതാ ദളിന് ഈ ഗതി വരുമായിരുന്നില്ല. എന്നാൽ എങ്ങനെയും സീറ്റ്കൽ നില നിറുത്തുക എന്ന ലക്ഷ്യത്തോടെ ബീ ജെ പിയെയും കെജെ പിയെയും കൂട്ട് പിടിക്കുക വഴി മതേതരത്വ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയാണ് അവർ ചെയ്തത്. ഈ പ്രശ്നത്തിൽ പ്രതിഫലിച്ചത് ജനതാ ദളിന്റെ ആത്മ വിശ്വാസം ഇല്ലായ്മയാണ് എന്ന് പറയാതെ വയ്യ.
മേൽ വിവരിച്ച കാരണങ്ങൾ കൊണ്ടാണ്
ജനതാ ദൽ സെക്കുലരിനു ഈ തെരഞ്ഞെടുപ്പിലുണ്ടായ
പരാജയം ക്ഷണിച്ചു വരുത്തിയ ഒന്നാണ് എന്ന് പറയേണ്ടി വരുന്നത്.
****
No comments:
Post a Comment