കംപ്യൂട്ടർ ആദ്യമായി ഇന്ത്യയിൽ വന്നപ്പോൾ അത്നെതിരായി സമരം ചെയ്ത പാര്‍ടിയാണ് സീ
പീ എം എന്നും ആ പാർട്ടി
ഇപ്പോൾ കംപ്യുട്ടർ ഉപയോഗിക്കുന്നുവെന്നുംഅത് പാര്‍ടിയുടെ ഇരട്ട താപ്പിനു ഉദാഹരണമാണ് എന്നെല്ലാം പറഞ്ഞു
രാഷ്ട്രീയ പ്രതിയോ ഗികൾ സീ പീ
എമ്മിനെ തരം കിട്ടുമ്പോഴെല്ലാം വിമർശിക്കാറുണ്ട് . ഈ ആരോപണ തിന്ടെ അടിസ്ഥാന മെന്താണെ ന്നു നമുക്ക് പരിശോധി ക്കാം.
ശരിയാണ് , കമ്പ്യൂട്ടർ ആദ്യമായി നിലവി ൽ വന്നപ്പോൾ സീ പീ എം അത്നെതിരായി സമരം ചെയ്ത പാര്‍ടിയാണ്. അതിനു വ്യക്തമായ കാരണം ഉണ്ടായിരുന്നുതാനും.നിലവിലുള്ളനിരവധി ആളുകളുടെ ജോലി നഷ്ടപ്പെ ടുവാൻ ഇടയാക്കും ,എന്നുള്ളത് കൊണ്ടാണ് സീ പീ എം കമ്പ്യൂട്ടറിനെ എതിര്‍ത്ത തും അതിനെതിരായി സമരം ചെയ്തതും.
ഇത് പറയുമ്പോൾ കമ്പ്യൂട്ടർ വല്കരണത്തെ മാത്രമല്ല എല്ലാ മേഖലകളിലെയും യന്ത്രവൽകരണ ത്തെയും കഴിഞ്ഞ കാലങ്ങളിൽ സീ പീ എം എതിര്തിടുണ്ട്, അതിനു എതിരായി സമരങ്ങൽ നടത്തിയിട്ടുണ്ട് എന്ന് ഓര്‍ക്കണം. ഉദാഹരണ ത്തിനു കേരളത്തിൽ കയർ വ്യവസായത്തിൽ യന്ത്രവല്കരണം എര്‍പെടുത്തി യപ്പോൾ അതിനെതിരായി അതി ശക്തമായ സമരം നടത്തിയ ചരിത്രമാണ് പാര്ടിയുടെത്.. തൊണ്ട് തല്ലുവാനും കയർ പിരിക്കുവാനും ഒക്കെ യന്ത്രം കൊണ്ട് വന്നപ്പോൾ ആ ജോലികൾ ചെയ്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടും എന്ന അവസ്ഥ സംജാതമായി. ആ സാഹചര്യത്തിൽ കയർ വ്യവസായത്തിലെ യന്ത്രവല്‍ക്കരണത്തെ എതിര്ക്ക്കാതെ മാര്‍ഗമില്ല എന്ന നിലയായി. അന്ന് പാര്‍ടി ആ സമരങ്ങൾനടത്തിയതിന്റെ ഫലമായി നിലവിലുള്ള തൊഴിലാളികളുടെ ജോലി സംരക്ഷിക്കുവാൻ സാധിച്ചു എന്നതാണ് വ്സ്തുത.
ഈ നിലപാട് തന്നെയാണ് നെല്‍കൃഷി രംഗത്ത് യന്ത്രവല്കരണം ഏര്‍പ്പെടു ത്തി യപ്പോഴും സീ പീ എം സ്വീകരിച്ചത്. നിലം ഉഴുവാനും, വിത്ത് വിതക്കുവാനും നെല്ല് കൊയ്യുവാനും അത് മെതിക്കുവാനും ഒക്കെ യന്ത്രങ്ങൾ ഏർപ്പെദുത്തി യപ്പോൾ ആ വിധ ജോലികളിൽ എര്പ്പെട്ടിരുന്ന ആയിരക്കണക്കിന് കര്‍ഷക തൊഴിലാളികൽ തെരുവിലാകും എന്ന നില വ രികയും അതിനെതിരായി ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുവാൻ പാര്‍ടി മുന്നോട്ടു വരികയും ചെയ്തത് ചരിത്രം. ആലപ്പുഴ ജില്ലയിലെ പാട ശേഖരങ്ങളിൽ ട്രാക്റ്റർ വിരുദ്ധ സമരം കൊടുമ്പിരി കൊണ്ടപ്പോൾ കേരളംഭരിച്ചിരുന്നത് കോണ്‍ഗ്രസ് പാര്‍ടി നേതൃത്വം നല്കിയ സീ പീ ഐ ഉള്‍പെടുന്ന മുന്നണിയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ ആയിരുന്നു; കൃഷി മന്ത്രി സീ പീ ഐ യുടെ പ്രമുഖ നേതാവായിരുന്ന എം എൻ
ഗോവിന്ദൻ നായരും.. എം എൻ
മുന്‍ കൈ എടുത്തു ചര്‍ച്ചാ യോഗങ്ങൾ വിളിച്ചെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. നെല്‍ കൃഷി രംഗത്തെ യന്ത്രവല്കരണം അനു വദി ക്കണം എന്നായിരുന്നു അദ്ദേഹം സീ പീ എമ്മിനോടും സീ പീ എം നിയന്ത്രണത്തിലുള്ള കര്‍ഷക തൊഴിലാളി യൂണി യനോടും ആവശ്യപ്പെട്ടത് എന്നാൽ സീ പീ എമ്മിന്റെ ധീരമായ ചെറുത്തു നില്പിനെ തുടർന്ന് അന്ന് നെല്‍കൃഷി രംഗത്തെ യന്ത്ര വ ല്കരണം നടപ്പിലായില്ല..
നെല്‍കൃഷി രംഗത്തെ യ്ന്ത്രവൽക്കരണത്തിഎതിരായ സമരത്തിന് കേരളത്തിൽ
തുടക്കമിട്ടത് ആലപ്പുഴ ജില്ലയ്ൽ ആയിരുന്നു. പിന്നീട് അത് മറ്റു ജില്ലകളിലേക്കും വ്യാപിച്ചു.
നെല്‍കൃഷി രംഗത്ത് ട്രാക്ട്ടറും ടില്ലറും ഒക്കെ ഉപയോഗിച്ചാൽ നിലവിൽ ആ ജോലികളിൽ ഏ ര്പ്പെട്ടിട്ടുള്ള തൊഴിലാളികളുടെ ജോലിയെ അത് ബാധിക്കും എന്ന സീ പീ എമ്മിന്റെ നിലപാടിനെ വികസനവി രോ ധമായി മുദ്ര കുത്തുകയും “അങ്ങനെയെങ്കിൽ നമുക്ക് ഇലക്ട്രിക് ലൈറ്റു കൽ ഒന്നും റോഡുകളിൽ സ്ഥാപിക്കേ ണ്ടല്ലോ. ഇലക്ട്രിക് ലൈറ്റുകൾ ഉള്ള സ്ഥലങ്ങളിൽ അതിനു പകരമായി ഓരോ ആളുകളെ ഓരോ പെട്രോ മാക്സൊ അല്ലെങ്കിൽ റാ ന്തൽ വിള ക്കോ പിടിച്ചു കൊണ്ട് നിറുത്തിയാൽ അത്രയും പേര്‍ക്ക് ജോലിയാകുമല്ലോ.”? എന്ന് പോലും ചോദിച്ചു പരിഹസിക്കുകയാണ് നമ്മുടെ സീ പീ ഐ സുഹൃത്തുക്കൽ അന്ന് ചെയ്തത് എന്നത് മറക്കാൻ പറ്റുകയില്ല.
കുറെ നാളുകൾക്കു ശേഷം കയർ വ്യവസായ രംഗത്തും നെല്‍കൃഷി രംഗത്തും ആവശ്യമായ തൊഴിലാളികൽ ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടായപ്പോൾ ആ കുറവ് നികത്തുവാൻ അത്രയും തോതിൽഈ രണ്ടു വ്യവസായങ്ങളിലും യന്ത്രവല്‍ക്കരണം എര്പ്പെടുവാൻ പാര്‍ടി അനുവദിക്കുകയുണ്ടായി എന്നതും ഈ അവസരത്തിൽ സ്മരണീയമാണ്. ഇപ്പോഴും ഈ വ്യവസായങ്ങളിൽ എവിടെയെല്ലാം കയർ -കര്‍ഷക തൊഴിലാളികളുടെ ദൌർ ല്ലഭ്യം അനുഭവപ്പെടുന്നുണ്ടോ അവിടെയെല്ലാംപാര്ടിയുടെ അനുവാദത്തോടെ കർഷകർ യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്നത് ഒരു പരമാർ ഥം ആണ്.
സീ പീ എമ്മിനെ സംബ ന്ധിച്ചിടത്തോളം അനിയന്ത്രിതമായ കംപ്യുട്ട ർ വ
. ല്ക്ക രണം ആണ് പാര്‍ടി എതിർ ത്ത തു..ഇപ്പോഴും എതിർക്കുന്നത് . അതിനുള്ള കാരണം നിലവിലുള്ള തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടും എന്നുള്ളതാണ് എന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായല്ലോ. എന്നാൽ അത് വിവരങ്ങൾ ശേഖരിച്ചു വൈക്കുവാനും ആവശ്യമുള്ളപ്പോൾ എടുക്കുവാനുംൻ വളരെ സൗകര്യം ഉള്ള ഒന്നായതിനാൽ അത് പാര്‍ടി ഉപയോഗിക്കുന്നു. എന്ന് മാത്രം.
ഇന്ത്യയെ പ്പോലുള്ള രൂക്ഷമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന ഒരു രാജ്യത്ത് എല്ലാ മേഘലകളിലും വികസനത്തി ന്ടെ പേര് പറഞ്ഞു അനിയന്ത്രിതമായ കംപ്യുട്ട ർ വല്ക്കരണവുംയന്ത്രവല്ക്കരണ
വും ഏർ പ്പെടുത്തി യാൽ പൊരിയുന്ന ചട്ടിയിൽ നിന്ന് എരിയുന്ന തീയിലേക്ക് പോകുന്ന സ്ഥിതിയായിരിക്കും വരിക എന്നത് കൊണ്ടാണ് സീ പീ എം അവയെ എതിര്‍ക്കുന്നത് എന്നകാര്യം സൌകര്യപൂർവ്വം മറച്ചു വച്ചുകൊണ്ടാണ് പാര്‍ടിയുടെ രാഷ്ട്രീയ പ്രതിയോഗികൾ സീ പീഎമ്മിന്ടെ ഈ വിഷയത്തിലുള്ള ഇരട്ട താപ്പി നെ കുറിച്ചെല്ലാം വായ്താരിയിടുന്നത് എന്നതാണ് യാഥാ ർധ്യം.. അത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണെന്ന് പറയട്ടെ.
******
ദേവരാജാ ലോക തോളിവിയാണല്ലോ നിങ്ങൾ... ഓരോരോ ന്യായീകരണങ്ങൾ... 1991 ടെക്നോപാര്‍ക് സിപിഎം കൊണ്ടുവന്നു, അപ്പൊ വെറും 7 വർഷം കൊണ്ട് കമ്പ്യൂട്ടറിനു ആവശ്യക്കാർ കൂടിവന്നോ? അന്നൊന്നും ആൾക്കാർക്ക് ജോലി നഷ്ട്ടപെട്ടില്ലേ? നെല്‍കൃഷി രംഗത്തെ യ്ന്ത്രവൽക്കരണം എതിർത്തു, എന്നിട്ട് ഇപ്പൊ എവിടെ നിന്നാണ് കേരളത്തിൽ അരി വരുന്നത്? കയറു മേഖലയിൽ യ്ന്ത്രവൽക്കരണം നടത്തി, ആളില്ലാഞ്ഞിട്ടാണോ? ഇന്നും ക്യൂ നിൽക്കുകയാണല്ലോ ജോലിക്കായി? ഹോ... ഇങ്ങനെ ഒരു കമ്മി.... പാർട്ടിഓഫീസിൽ പറയുന്ന പുളുവും കൊണ്ട് ഇന്നത്തെ ഫേസ്ബുക് യുഗത്തിൽ വരല്ലേ... അത് കാലം വേറെ... ഇത് കാലം വേറെ...
ReplyDelete