തികച്ചും ആകസ്മികമായാണ് ഞാൻ ഡൽഹിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ ജോലി സ്വീകരിച്ചത്. അത് നടന്നത് 1981 സെപ്റ്റംബർ മാസത്തിലാണ്. എന്റെ വീട് ആലപ്പുഴ ജില്ലയിലെ ചേർത്തലയിലും എന്റെ ഭാര്യയുടെ വീട് തൊ ട്ട ടുത്ത ജില്ലയായ കോട്ടയത്തെ വൈക്കം എന്നസ്ഥലത്തും ആയതിനാൽ കോട്ടയം ജില്ലയിലെ വെള്ളൂരിലുള്ള ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് എന്നപൊതു മേഖലാ സ്ഥാപനത്തിൽ ജോലിക്ക് ചേർന്നു. കേരളത്ത്ൽ പുതിയ തായി വ്യവസായങ്ങൾ ഒന്നും തുടങ്ങാത്തത് അത് തുടങ്ങ്യാൽ അടുത്ത ദിവസ്സം മുതൽ അവിടെ സീ പീ എം കൊടി പിടിക്കുന്നത് കൊണ്ടാണെന്ന നിലക്കുള്ള പ്രചാരണം അന്നും ശക്തമായിരുന്നു നമ്മുടെ നാട്ടിലെ മനോരമാദി കുത്തക മാധ്യമങ്ങളെല്ലാം തന്നെ ഈപ്രചരണം ആ സൂത്രിതമായ നിലക്ക് നടത്തികൊണ്ടിരുന്നു. ഇതിനു ഉദാഹരണമായി അവർ ;എടുത്തു പറഞ്ഞത് വെള്ളൂ രിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനിയുടെ കാര്യമായിരുന്നു ആ കമ്പനി തുടങ്ങിയ കാലം മുതൽ നിരന്തരം സമരമാണെന്ന് പലപ്പോഴും മനോരമയി ൽറിപ്പോർട്ടുകൾ വന്നത് ഞാൻ വായിക്കുകയുണ്ടായി.
ഈ സാഹചര്യത്തിൽ ഞാൻ ന്യൂസ് പ്രിന്റ് കമ്പനിയിൽ ജോല്ൾക്ക് ചേര്‍ന്ന ശേഷം മേൽ പറഞ്ഞ പ്രചാരണത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് ഞാൻ സമഗ്രമായി അന്വേഷിച്ചു.അപ്പോഴാണ് ചില വസ്തുതകൾ എ\നി ക്ക് മനസ്സിലായത്. ഒന്നാമതായി ആ കമ്പനി രൂപം കൊണ്ട ശേഷം നടന്ന സമരങ്ങളെല്ലാം മാനേജ്മെന്റിലെ ചില ഉന്നതമാന്മാരും അറ്റ് ചില തല്പര കക്ഷികളും ചേർന്ന് ആസൂത്രണം ചെയ്തു സൃഷ്ടിച്ചതായിരുന്നു എന്ന് അറിഞ്ഞു. മറ്റൊരു കാര്യം അറി ഞ്ഞത് ആ കം പനിയി യിൽ സ്ഥിരം ജീവനക്കാ രുടെ യൂണി യൻ സ്വതന്ത്ര യൂണി യൻ ആണ് . സീ ഐ ടീ യൂ -വിനു യൂണി യൻ ഇല്ല . പിന്നെ സീ ഐ ടീ യൂ വിനു ആകെയുള്ളത് കാഷുവൽ -കോൻ ട്രാക്റ്റ് തൊഴിലാളികളുടെ ഒരു യൂണി യൻ മാത്രമാണ്. എന്നതാണ്. അങ്ങനെ കുത്തക മാധ്യമങ്ങളിൽ വന്നിരുന്ന വാർത്തകൾ വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതായിരുന്നില്ല എന്ന് എനിക്ക് ബോധ്യമായി . അത് മാത്രമല്ല അവിടെ നടന്ന സമരങ്ങളുടെ പേരില്‍ അവിടെ യൂണി യൻ ൻപോലും ഇല്ലാത്ത സീ പീ എമ്മിനെ തിരെ അവർ നടത്തുന്ന അപവാദ പ്രചാരണ തതി ണ്ടേ പൊള്ളത്തരവും മനസ്സിലായി.
ഞാൻ ജോലിക്ക് ചേർന്ന് മാസങ്ൽ കഴിഞ്ഞപ്പോൾപരസ്പരം ചർച്ചയിൽ ക്കൂടി പരിഹരിക്കാവുന്ന ഒരു പ്രശ്നത്തിന്മേൽ മാനേ ജുമെന്റും യൂണിയനുകളും തമ്മിൽ തര്‍ക്കം ഉണ്ടാവുകയും അത് സമരത്തിലും തുടര്‍ന്നുള്ള ലോക്ക് ഔട്ടി ലും കലാശിക്കുകയും ചെയ്തു. ആ സമരം തുടങ്ങിയപ്പോൾ ഞാൻ ആകെ മാനസിക സന്ഘര്ഷത്തിലായി. കാരണം എന്റെ പ്രൊബേഷൻ കാലം കഴിഞ്ഞിരുന്നു. എന്ന് വരികിലും കണ്ഫർമേഷൻ ഓർഡർ എനിക്ക് കിട്ടിയിരുന്നില്ല. എന്റെ കൂടെ ഒന്നിച്ചു ജോലിക്ക് ചേർന്നഇടതു പക്ഷ വിശ്വാസികളായവർ ഉള്‍പെടെ എല്ലാവരും തന്നെ രണ്ടു മൂന്നു ദിവസ്സത്തെ സമരത്തിൽ പങ്കെടുത്ത ശേഷം ജോലിക്ക് കയറി. ജോലി നഷ്ടപ്പെടുമോ എന്ന ചിന്ത ഒരു വശത്ത് , സീ പീ എം വിശ്വാസിയായ ഞാൻ എന്റെ സ്വാര്ത ചിന്തക്ക് അടിമപ്പെട്ടു എങ്ങനെ ജോലിക്ക് കയറും എന്ന ചിന്ത മറുവശത്ത്. അങ്ങനെ ഞാൻ ആകെ വിഷമത്തിലായി. അതിനിടെ സമരത്തിൽ പങ്കെടുത്ത രണ്ടു നേതാക്കളെ മാനേജുമെന്റ് ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു. എന്നെ ജോലിയിൽ നിന്ന് പുറത്താക്കുവാൻ എന്തെങ്കിലും പഴുതുണ്ടോ എന്ന്മാനേജ്മെന്റ്ലെ ചിലര്‍ തല പുകഞ്ഞു ആലോചിച്ചുവെങ്കിലും എനിക്കെതിരായി ഒരു നടപടിയും എടുക്കുവാൻ നിയമ പര മായി സാധിക്കുകയില്ല എന്നതിനാൽ അത് നടന്നില്ല . അന്നത്തെ സമരം 110 ദിവസ്സങ്ങൾ നീണ്ടു നിന്നതിനു ശേഷമാണ് ഒത്തു തീര്‍പ്പുണ്ടായത് .
ആ സമരം കഴിഞ്ഞപ്പോൾനിരവധി സഖാക്കൾ ഞാൻ യൂണി യണ്ടേ നേതൃത്വത്തിൽ വരണമെന്ന് സ്നേഹപൂർവ്വം ആവശ്യപ്പെട്ടു അവരുടെ നിരന്തരമായ സമ്മര്‍ദ ത്തിനു മുൻപിൽഒടുവിൽ എനിക്ക് വഴങ്ങേണ്ടതായി വന്നു. അങ്ങനെ 1982 -ൽ ഞാൻ യൂണി യണ്ടേ എക്സിക്യൂട്ടീവു കമ്മറ്റിയിൽ അംഗ മായി. രണ്ടു കൊല്ലക്കാലം ആ പദവി വഹിച്ച ശേഷം 1985 -ൽ യൂണി യണ്ടേ സെക്രെട്ടറി യായി തെരഞ്ഞെടുക്കപ്പെട്ടു. ഞാൻ സെക്രെട്ടറി ആയി പ്രവര്‍ത്തിച്ച കാലം വളരെ സംഭവ ബഹുലമായിരുന്നു. ഞാൻ യൂണി യൻ സെക്രെട്ടറി ആയിരുന്ന കാലത്ത് മാനേജ്മെന്റും യൂണിയനുമായി പ്രശ്നങ്ങൽ ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തുന്ന ഒരു കീഴ് വഴക്കം ചരിത്രത്തിൽ ആദ്യമായിൻ ആ കമ്പനിയിൽ നടപ്പിലാക്കുവാൻ ഞാനുള്‍പ്പെടെയുള്ള നേതൃത്വം പര്ശ്രമിച്ചു. . തൽ ഫലമായി എന്തെങ്കിലും പ്രശങ്ങൾ ഉണ്ടാകുമ്പോൾ ഏറ്റുമുട്ടലിന്റെ പാത വെടിഞ്ഞു ഒരു മേശക്കു ചുറ്റൂം ഇരുന്നു കാര്യങ്ങൾ ചര്‍ച്ച ചെയ്തു പരിഹരിക്കുവാൻ മാനേജുമെന്റിനെ പ്രേരിപ്പിക്കാനും അത് വഴി കമ്പനിക്കും തൊഴിലാളിക്കും ഒരു പോലെ പ്രയോജനകരമായ ഒരു അവസ്ഥ ഉണ്ടാക്കുവാനും കഴിഞ്ഞു. മേൽ പറഞ്ഞ രീതി യി ൽ പ്രശ്നങ്ങൻ ചർച്ചയിൽ കൂടി പരിഹരിക്കുന്ന അവസ്ഥ നടപ്പിലായതിനെ തുടർന്ന് കമ്പനിയിലെ ഉല്പാദനവും നാൽ ക്ക് നാൾ വര്‍ധിച്ചു വന്നു ഓരോ മാസവും റെക്കോര്‍ഡ് ഉല്പാദനം കൈവരിക്കുവാൻ കമ്പനിക്കു സാധിക്കുകയും ചെയ്തു.
നേരത്തെ പറഞ്ഞത് പോലെ ഞാൻ ആ കമ്പനിയിൽ ജോലിക്ക് ചേരുമ്പോൾ സ്ഥിരം ജീവനക്കാരുടെ യൂണി യൻ സ്വതന്ത്ര യൂണി യൻ ആയി രുന്നു. ഞാൻ സെക്രെട്ടറി ആയതിനു ശേഷം ഞാനും മറ്റൊരു സെക്രെട്ടറി യായിരുന്ന സഖാവ് വീ പീ ജനാർ ദ ന നും (ഇപ്പോൾ ഒഞ്ചിയം പഞ്ചായത്ത് സീ പീ എം പർലിമേന്ടറിപാര്ടി ലീഡർ) മറ്റു സമാന ചിന്താഗതിക്കാരായ തൊഴിലാളികളും സ്വതന്ത്ര യൂണിയനെ സീ ഐ ടീ യൂ-വിൽ ലയിപ്പിക്കുന്നത് സംബന്ധിച്ചു ഒരു ചര്‍ച്ച തുടങ്ങുകയും ക്രമേണ ബ ഹു ഭൂരിപക്ഷംതൊഴിലാളികളുടെയും അന്ഗീകാരത്തോ ടെ ആ യൂണിയനെ സീ ഐ ടീ യു -വി ൽ ലയിപ്പിക്കുകയും ചെയ്തു. ഈ പ്രക്രിയ തുടങ്ങുന്നതിണ്ടേ മുന്നോടിയായി യൂണി യണ്ടേ പ്രേസിഡ ന്റായി സഖാവ് കെ എൻ രവീന്ദ്രനാഥി നെയും ജനറൽ സെക്രെട്ടറി ആയി സഖാവ് വൈക്കം വിശ്വനെയും തെരഞ്ഞെടുക്കുകയും ചെയ്തു.
ഞാൻ യൂണിയൻ സെക്രെട്ടറി ആയിരിക്കുമ്പോൾ സഖാവ് കെ എൻ രവീന്ദ്രനാഥി ണ്ടെ നിർ ദേശാനു സ്സരണം ബോനസ്സിനു അര്‍ഹത ഇല്ലാത്ത കാലയളവിൽ ബോണസ് നിയമം അനുസരിച്ച് അര്‍ഹതയില്ലെങ്കിലും ബോണ സ് നിയമത്തിനു പുറത്തു ബോണ സ്സിനു അര്ഹതയുന്ടെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് മറ്റു യൂണിയനുകളെയും യോജിപ്പിച്ച് കൊണ്ട് യൂണി യൻ പ്രക്ഷോഭം സംഘടിപ്പിച്ചു. തൽ ഫ ലമായി ആദ്യ വര്‍ഷം 150, പിന്നീടു 350, തുടര്‍ വർഷങ്ങളിൽ 500 , 750 ,900 എന്നനിലക്ക് അഡ്വാൻസ് എന്നപേരില്‍ ഓരോ തുകകൾ ബോണ സിനു അര്‍ഹത നേടും വരെ ആ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് നേടിക്കൊടുക്കുവാൻ സീ ഐ ടീ യു വിണ്ടെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചു എന്നത് ഇത്തരുണത്തിൽ എടുത്തു പറയേണ്ടതുണ്ട്. ഇത് കൂടാതെ വളരെ മാന്യമായ ശമ്പള പരിഷ്കരണത്തിലൂടെ തൊഴിലാളികള്‍ക്ക് വമ്പിച്ച നേട്ടം ഉണ്ടാക്കുവാനും യൂണി യണ്ടേ മുന്‍കൈ മൂലം സാധിച്ചു.
തുടരെ തുടരെയുള്ള സമരങ്ങള മൂലം നാശ ത്തി ണ്ടെ പട് കുഴിയിലാകും എന്ന് നമ്മു ടെ നാട്ടിലെ കുത്തക മാധ്യമങ്ങളും സീപീ എം വിരുദ്ധ ശക്തികളും വിധിയെഴുതിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനി കേരളത്തിന്ടെ അഭിമാനമായി വളര്‍ന്നു എന്നത് നമ്മുടെ സംസ്ഥാനതിണ്ടേ ചരിത്രത്തിൽ സുവർ ണ്ണ ലിപികളാൽ എഴുതി ചേര്‍ക്കേണ്ട ഒരു കാര്യമത്രെ.
ഈ കാലത്ത് നടന്ന നിര്‍ഭാഗ്യകരമായ ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. അത് കമ്പനിയിൽ ഐ എൻ ടീ യൂ സീ യൂണിയനിൽ പെട്ട ഒരു തൊഴിലാളിക്ക് അപകടം നേര്ട്ടതിനെ തുടർന്ന് ഉണ്ടായ സംഭവ വികാസങ്ങളെ പറ്റിയാണ് .അന്ന് ആ പ്രശ്നം ചര്‍ച്ച ചെയ്യാൻ സീ ഐ ടീ യു നേതാക്കളായ എന്നെയും സഖാവ് ജനാര്നദന നെയും കൂട്ടി കമ്പനി എം ഡി യെ കാണാൻ പോയപ്പോൾ ഐ എൻ ടീ യൂ സി -ക്കാര് എം ഡി-യെ ആക്രമിക്കുവാൻ മുതിരുകയും ഞങ്ങളുടെ സമ യോജിതമായ ഇടപെടൽ മൂലം എം ഡി ഒരു പോറൽ പോലും ഏല്ക്കാതെ രക്ഷപ്പെടുകയും ചെയ്തു. ആ സംഭവത്തെ തുടർന്ന്അതിൽ ഉത്തരവാദിത്തം ഇല്ലായിരുന്നുവെങ്കിലും അന്ന് കേരളം ഭരിച്ചിരുന്നതു കൊണ്ഗ്രെസ്സിന്റെനേതൃത്തത്തിലുള്ള ഗവേന്മേന്റായിരുന്നതിനാൽ സീ ഐ ടീ യു നേതാക്കളെ യും കേസ്സിൽ കുടുക്കുവാൻ അവര്‍ക്ക് സാധിച്ചു. ഞാനും മറ്റൊരു സെക്രെട്ടറി ആയിരുന്ന ജനാർ ദ നനും ആറാം പ്രതിയും ഏഴാം പ്രതിയും ആയി..ഒടുവിൽ പിന്നീട് അധി കാരത്തിൽ വന്ന നായനാര്‍ സര്കാരാന് ആ കേസ്സ് പിന് വലിച്ചത്
നീണ്ട 6 വർഷങ്ങൾ യൂണി യണ്ടേ സെക്രെട്ടറി ആയിരുന്നതിനു ശേഷം ഞാൻ സ്വമേധയാ ഭാരവാ ഹിത്വ ത്തിൽ നിന്നും 1991-ൽ മാറി സൂപർ വൈസ്സർ പദവിയിലേക്ക് സ്ഥാനകയറ്റം കിട്ടിയ 1994 വരെ എക്സിക്യൂട്ടീവ് കമ്മറ്റി മെംബറായി പ്രവര്‍ത്തിച്ചു.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തികച്ചും ആകസ്മികമായി യൂണിയൻ ൻ നേതൃത്വത്തിൽ എത്തി ചേർന്ന താണെങ്കിലും ആ കമ്പനിയെ സംബന്ധിച്ചും അവിടത്തെ തൊഴിലാളിയെ സംബന്ധിച്ചും ഉണ്ടായ നിരവധി സംഭവ വികാസങ്ങളുടെ സാക്ഷിയാ കുവാനും ഒരു സീ ഐ ടീ യൂ പ്രവര്തകൻ എന്നനിലയിൽ എന്റേതായഎളിയ സംഭാവനകൾ തൊഴിലാളികൽ ക്കും കമ്പനിക്കും നല്കുവാനും കഴിഞ്ഞു എന്നതിൽ ഞാൻ ചാരിതാ ര്ധ്യം കൊള്ളുന്നു
No comments:
Post a Comment