Thursday, 27 June 2013

മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് യു എൻ പുരസ്കാരം നല്കുന്നത് എന്തിനു വേണ്ടി?

കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഗോവെര്ന്മേന്റിന്റെ രണ്ടു വര്ഷക്കാലത്തെ "നേട്ടങ്ങളിൽ" പ്രധാനപ്പെട്ട ചിലത് " താഴെ കൊടുക്കുന്നു. ഇവയ്ൽ ഏതു  "നേട്ട" ത്തിന്റെ പേരിലാണ് ഉമ്മൻ ചാണ്ടിക്ക് യു എൻ പുരസ്കാരം നല്കുന്നത്?

1.  സീ പീ എം എം ല് എ ആയിരുന്ന സെൽവ രാജിന്റെ കാലു  മാറ്റം

മന്ത്രി സഭക്ക് ഭൂരി പക്ഷം ഉണ്ടാക്കുവാൻ വേണ്ടി സീ പീ എം എം എല് എ ആയിരുന്ന സെൽവ രാജിന് പണവും പ്രലോഭനങ്ങളും നല്കി കാലു മാറ്റിച്ചു സ്വന്തം ചേരി യിലാക്കിയതിന്ആണോ?

2.തകര്ന്ന ക്രമസമാധാനം

 രണ്ടു വര്ഷക്കാലത്തെ ഭരണന്തിനു ഇടയ്ൽ സംസ്ഥാനത്തെ ക്രമസമാധാന നില തകര്ത് മോഷണം, കൊള്ള, തട്ടിപ്പ്, സ്ത്രീ പീഡനം,  ബാലികാ പീഡനം, കൊലപാതകങ്ങൾ  എന്നിവയ്ൽ സര്വ സർവ കാല റെക്കോർഡ്‌ ഉണ്ടാക്കിയ ഗവേര്ന്മേന്റിന്റെ തലവൽ എന്നനിലക്കാണോ?

3   അസ്സഹ്യമായ വിലകയറ്റം

ഉപ്പു തൊട്ടു അരി തൊട്ടു എല്ലാ പല വ്യഞ്ഞനങ്ങളുടെയും മറ്റു സാധനങ്ങള്ളുടെയും  വില വാണം പൊലെകുതിച്ചു കയറിയിട്ടും പൊതു വിപണിയിൽ ശക്തമായ ഇടപെടൽ നടത്തി വില പിടിച്ചു നിർത്തുവാൻ മാവേലി സ്റോറുകൾ മുഖേന വില കുറച്ചു അവശ്യ സാധനങ്ങൾ വിതരണം ചെയൂവാൻ ശ്രമിക്കാതെ മാവേലി സ്റൊരുകളെനോക്ക് കുത്തിക ൽ ആക്കി ജനങ്ങളെ ദുരിതത്തിൽ ആക്കീയതിനൊ?

4. രാഷ്ട്രീയ പകപോക്കൽ

തന്റെ രാഷ്ട്രീയ പ്രതിയോഗികളായ  സീ പീ എമ്മിന്റെ   പ്രവര്ത്തകരെ കള്ള കേസ്സുകളിൽ കുടുക്കി,ഫോണ്‍ ചെയ്തതിനും ഫോണ്‍ ചെയ്തത് കേട്ട് പോല്സിനെ അറിയിക്കാതി  രുന്നതിനും ഒക്കെ കേസുകൾ ചാർജ് ചെയ്തു മർദിച്ചും  ജെയിലിൽ അടച്ചും  പീഡിപ്പി ച്ചതിന്  ആണോ ?

5. പകര്ച്ച പനി നിയന്ദ്രിക്കുന്നതിൽ ഗുരുതര വീഴ്ച 

സംസ്ഥാനം ഒട്ടാകെ ലക്ഷ കണക്കിന് ആളുകള് പകര്ച്ച പനികളായ എലിപ്പനി, ഡെങ്കി പനീ എന്നിവ  പിടി പെട്ടപ്പോൾ തങ്ങളുടെ കെടും കാര്യസ്തതയും കഴിവ് കേടും തെളി യിച്ചു കൊണ്ട്   ആവശ്യത്തിനു ഡോക്ടരുമാരും മരുന്നുകളും ആശുപത്രികളിൽ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചു നിരവധി ആളുകളുടെ മരണത്തിനു ഇടയാക്കിയതിനോ ?

6 രൂക്ഷമായ  വൈദ്യുതി പ്രശ്നം

അധികാരത്തിൽ ഏറി രണ്ടു വർഷങ്ങൾ ആയിട്ടും കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രശ്നം പരിഹരിക്കുവാൻ വേണ്ടിഒരു യൂനിറ്റ് വൈദ്യുതി പോലും ഉത്പാദിപ്പിക്കുവാൻ വേണ്ടി  ഒരു പദ്ധതി പോലും പുതിയതായി ആരംഭിചില്ലെന്നതോ പോകട്ടെ കറന്റു ചാര്ജു കൂട്ടുകയും അതി ഭയങ്കരമായ ഉഷ്ണം ഉള്ള സമയത്ത് അപ്രഖ്യാപിത പവർ കട്ട്‌ ഏര്പ്പെടുത്തി ജനങ്ങളെ ദുരിതത്തിൽ ആക്കുകയും ചെയ്തതിനു    ആണോ?

7. കര്ഷകരുടെ ആത്മഹത്യ

കൃഷി നടത്തുവാൻ എടുത്ത ലോണ്‍ കൃഷി നാശവും കൃഷി ഉല്പ്പന്നങ്ങളുടെ വില ഇടിവും മൂലം തിരിച്ചു അടക്കുവാൻ നിവൃത്തി ഇല്ലാതെ നിരവധി കഷകർ ആത്മ ഹത്യ ചെയ്തപ്പോൾ അത് ഇല്ലാതാക്കുവാൻ വേണ്ടി ഫല പ്രദമായി ഒന്നും ചെയ്യാതിരുന്നതിനു ആണോ?

8.  കേന്ദ്ര ഗവണ്മെന്റിൽ നിന്ന് വരള്ച്ച ദുരിതാശ്വാസത്തിനായി ഒന്നും നേടാൻ കഴിയാത്ത കാര്യം

തന്ടെ മൊത്തം മന്ത്രി സഭ യിലെ എല്ലാ അംഗങ്ങളുമായി കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരെയും പ്രധാന മന്ത്രി ഉള്പെടെയുള്ള മന്ത്രിമാരെയും കണ്ടു വരള്ച്ച ദുരിതാശ്വാസത്തിന് സഹായം അഭ്യര്തിച്ചിട്ടും പ്ലാനിംഗ് കമ്മീഷൻ വര്ഷം തോറും അനുവദിക്കുന്ന ചെറിയ തുകയോഴികെ ഒന്നും നേടാൻ കഴിയാതെവെറും കയ്യോടെ  തിരിച്ചു വന്നതിനാണോ?



9.  വരാപ്പുഴ പെണ് വാണിഭകേസ്സ് അട്ടി മറിക്കൽ

കോണ്‍ഗ്രസ്‌ നേതാക്കളും കോണ്‍ഗ്രസ്‌ എം എല് എ മാരും ഉള്പെട്ടിടുന്ടെന്നു ആരോപണമുള്ള വരാപ്പുഴ പെണ് വാണിഭ കേസ്സ് പ്രതികളെ രക്ഷ പെടുത്തുവാൻ ഉതകുന്ന രീതിയിൽഅന്വേഷണ ഉദ്യോഗസ്ഥ ആയ എസ് പീ  ഹര്ഷിതയെ മാറ്റി കേസ്സ് അട്ടി മറിച്ച ഒരു ഗോവെര്ന്മേന്റിന്റെ മുഖ്യൻ ആയതു കൊണ്ടോ?

9. അട്ടപ്പാടിയിൽ ആദിവാസികളുടെകുട്ടികളുടെ പോഷകാഹാരക്കുറവു കൊണ്ടുള്ള മരണങ്ങളും   ആദിവാസികളുടെ പട്ടിണി മരണങ്ങളും

പോഷക ആഹാരകുറവ് കൊണ്ട് നിരവധി ആദിവാസികളുടെ പിഞ്ചു കുട്ടികൾ മരണം അടഞ്ഞപ്പോഴും നിരവധി ആദിവാസികൾ പട്ടിണി മൂലം മരണം അടഞ്ഞപ്പോഴും ആ പ്രശ്നത്തോട് പുറം തിരിഞ്ഞു നിന്ന് അവരുടെ കറന്റ്‌ ചാര്ജു കുടിശിക തിരിച്ചു പിടിക്കുവാൻ ശ്രമം നടത്തുകയും ആദിവാസികളെ രക്ഷിക്കുവാൻ സത്വര നടപടികൾ   എടുക്കാതെ അലംഭാവം കാണിക്കുകയും പ്രശ്നത്തിഹൈ കോടതി ഇട പെട്ട് കേസ് എടുത്ത സാഹചര്യം ഉണ്ടാക്കിയതിനും  ആണോ?  

10. "എമെര്ജിംഗ് കേരള" എന്ന പറ്റിക്കൾ പരിപാടി  

പണ്ട് യു ഡീ എഫ് ഗവണ്മെന്റ് കോടിക്കണക്കിനു രൂപയുടെ വ്യവസായം കേരളത്തിൽതുടങ്ങുവാൻ പോകുന്നുഎന്ന് പെരുമ്പറ അടിച്ചു ജനങ്ങളെ പറ്റിച്ച പാരമ്പര്യം മറക്കാതെ ലക്ഷങ്ങൾ മുടക്കി "എമെര്ജിംഗ് കേരള" എന്നപുതിയ മാമാന്ഗം നടത്തി കോടി കണക്കിന് വ്യവസായങ്ങൾ തുടങ്ങുവാൻ പോകുന്നു എന്ന്‌ പ്രഖ്യാപിച്ചു ജനങ്ങളെ വീണ്ടും വിഡ്ഢികൾ ആക്കിയതിനോ? 

11. അഞ്ചാം മന്ത്രിയും വര്ഗീയ ചേരി തിരിവും

മുസ്ലിം ലീഗിനെ പ്രീ ണിപ്പിക്കുവാൻ വേണ്ടി അഞ്ചാം മന്ത്രി സ്ഥാനം മുസ്ലിം ലീഗിന് നല്കുക വഴി സംസ്ഥാനത്ത് വര്ഗീയ ചേരി തിരിവ് സൃഷ്ടിക്കുകയും നായര്- ഈഴവ സഖ്യം ഉണ്ടാക്കുവാൻ പ്രചോദനം നല്കുക യും, ആവശ്യമുള്ള യോഗ്യതകൾ ഇല്ലാത്ത കുഞ്ഞാലിക്കുട്ടി യുടെ പഴയ ഗന്മാനെ മലപ്പുറം ജില്ല പാസ്പോർട്ട്‌ ഓഫിസ്സർആയി നിയമിക്കുകയും അയാളുടെ നടപടികൾ സീ ബീ ഐ അന്വേഷണത്തിന് വഴി വൈക്കുകയും ആ സ്ഥാനത്ത്‌നിന്ന് മാറ്റുവാനും അയാളുടെ ബാങ്ക് അക്കവുന്റുകൽമരവിപ്പിക്കുന്ന അവസ്ഥ ഉണ്ടാക്കിയതി നും ആണോ?

12. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കിയ നടപടി

മുസ്ലിം ലീഗിന്റെ സമ്മര്ദം മൂലം കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കി കൊണ്ടു ഉത്തരവ് ഇറക്കുകയും വ്യാപകമായ പ്രതി ഷേധം മൂലം ആ ഉത്തരവ് പിന് വലിച്ചു നാണം കെട്ടതിനും ആണോ?

13. ഭാര്യ പീഡിപ്പിച്ച മന്ത്രിയെ രക്ഷിക്കുവാനുള്ള ശ്രമം

മന്ത്രി സ്വന്തം ഭാര്യയെ പീഡിപ്പിച്ചതിന് പരാതി തന്നിട്ടും അത് വാങ്ങാതെമന്ത്രിയുടെ പേരില് കേസ്സെടുക്കാതെ  മന്ത്രിയെ രക്ഷിക്കുവാൻ അങ്ങേ അറ്റം ശ്രമിക്കുകയും ഗത്യന്ദരം ഇല്ലാതെ വന്നപ്പോൾ രാജി വൈപ്പിക്കുകയും ചെയ്തതിനു ആണോ?

14. സുര്യ നെല്ലി പെണ്‍കുട്ടി യെ കള്ള കേസ്സിൽ കുടുക്കൾ

ഉന്നതരായ കോണ്‍ഗ്രസ്‌ നേതാക്കൾ ഉള്പെടെയുള്ളവർ പീഡി പ്പിച്ച എല് ഡീ എഫ് സർക്കാർ ജോലി നല്കിയ സുര്യ നെല്ലി പെണ് കുട്ടിയെ കള്ള കേസ്സിൽ കുടുക്കി  മാനസികമായി പീഡി പ്പിച്ച ഒരു ഗോവെര്ന്മേന്റിന്റെ തലവൻആയതു കൊണ്ടോ?

15. കെ എസ് ആര ടീ സീ യുടെ കുഴി തോണ്ടൽ

നഷ്ടത്തിൽ പ്രവര്ത്തിച്ചിരുന്ന കേരളാ പൊതുമേഖലാ സ്ഥാപനം ആയിരുന്ന കെ എസ് ആർടീ സി യെ രക്ഷിക്കുന്നതിനു കാര്യമായ ഒരു നടപടിയും കൈക്കൊള്ളാതെ ഡീസൽ വില കൂടിയപ്പോൾ നൂറു കണക്കിന് ട്രിപ്പുകൾ റദ്ദു ചെയ്തു കൂടുതൽ പ്രതിസന്ധിയിൽ ആക്കിയതിനൊ?  

16. ബിജു രാധാകൃഷ്ണൻ സരിത എന്നിവരുടെ സോളാർ പാനൽ തട്ടിപ്പ്

തട്ടിപ്പുകാരിയായ സരിത എസ് നായര് ഉമ്മൻ ചാണ്ടിയുടെ പിഎ ജോപ്പനെയും ഗൻമാനായിരുന്ന സലിം രാജിനെയും നിരവധി തവണ മൊബയിൽ ഫോണിൽ വിളിക്കുകയും തിരിച്ചു  സരിതയെ വിളിക്കുകയും ചെയ്ത പ്രശ്നം കൈരളി പീപ്പിൾ ചനെലും ദേശാഭിമാനിയും  പുറത്തു കൊണ്ടു വന്നു.  സരിത തട്ടിപ്പുകാരി ആണെന്ന് തെളിയുകയും പോലിസ് സരിതയ്ക്ക് എതിരെ കേസ്സുകൾ രജിസ്റ്റർ ചെയൂകയും ചെയ്ത സാഹചര്യത്തിൽ അതിനെ പറ്റിചര്ച്ച ചെയ്യുവാൻ പോലും കൂട്ടാക്കാതെ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്ന് പ്രതി പക്ഷം ആവശ്യം ഉന്നയിച്ചപ്പോൾ  അതും നിരസിക്കുകയും പിന്നീട് ആദ്യം ജോപ്പൻ, അതിനു ശേഷം സലിം രാജ് , പിന്നെ സ്ത്രീ പീഡനം നടത്തുവാൻ ശ്രമിച്ചു എന്ന ആരോപണം  നേരിട്ട കാൾ സെന്റെര് ഉദ്യോഗസ്തൻഗിരീഷ്‌ എന്നിവരെ പുറത്താക്കുകയും സലിം രാജിനെ കഴിഞ്ഞ ദിവസ്സം സസ്പെന്റ് ചെയ്യുകയും ഒടുവിൽ ജിക്കൂ മോനെ കൊണ്ട് രാജി വൈപ്പിക്കുവാൻ നിര്ബന്ധിതനായ തു മൂലം ആണോ?

17. ജന സമ്പര്ക്ക പരിപാടിയും അതി വേഗം ബഹുദൂരവും

ലക്ഷങ്ങൾ ചെലവു ചെയ്തു 14 ജില്ല കളിലും ജന സമ്പര്ക്ക പരിപാടി സംഘടിപ്പിച്ചു ജനങ്ങളുടെ കയ്യിൽ നിന്ന് പരാതി നേരിട്ട് സ്വീകരിച്ചു തീര്പ്പു കല്പിക്കും എന്ന് അവകാ ശ പെട്ട് കൊണ്ടു നട ത്തിയപരിപാടി ക്ക് ശേഷം പരാതികളിൽ പലതും വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി എന്ന വാര്ത്ത ഉയരുകയും അത് വഴി നാണക്കേട്‌ ഉണ്ടാക്കുകയും ചെയ്തതിനു ആണോ?

  *****

@@@





Wednesday, 26 June 2013

MAMATHA BANERJEE ONCE AGAIN AT HER OLD GAME

It is recalled that ever since she had assumed office, West Bengal Chief Minister Mamatha Banerjee has been totally insensitive and indifferent as far as the problems confronted by the people of the state are concerned. Whether it be problem affecting the common man, working class or peasants, her attitude vis-a-vis the same remains same.Interestingly, from the day one she has been taking CPM who ruled the state for more than 30 years to task for the sad plight of the common man and toiling masses who have to bear the brunt of unprecedented increase in the prices of essential commodities and other issues. Instead of fulfilling the promise of ‘Paribarthan’, she has been taking the people of the state for ride for the last 2 years with a view to covering up her inept handling of the issues that affect common man. Consequently, people are getting disenchanted with her day by day.

Initially, Mamatha had blamed CPM for the man-made Gnaneshwari train accident that had occurred in Midnapore District wherein 141 passengers were killed concealing the real fact that the same was caused by sabotage of Naxalites.Subsequently, a number of rapes of woman had taken place in different parts of the state. Whenever the incident of rape had come to light and the victim had lodged complaint, she was found to be insensitive to the issue denying  the allegation that rape had taken place and was habituated to blame it on CPM’s conspiracy to malign her and her government. It was ironical that she has been doing so even before ordering an enquiry and getting the report of the same. Honest police officers who had disclosed that it was a fact that rape had taken place had fallen prey to her ire resulting in disciplinary action,either  transfer or suspension.

As can be observed from the situation prevailing n West Bengal right now, the law and order situation has got deteriorated wherein rapes and molestation  of women including minor girls, attacks on CPM cadres and leaders and brutal murders have become the order of the day.  As per the latest estimates, the number of supporters of Left Front mainly belonging to CPM has already crossed the 100 mark which includes 31 persons from minority community, 3 from Adivasis and 2 women. In this context it needs special mention here that those killed by Trinamool goons include many leaders of CPM and CITU from different districts. Incidentally, hardly a fortnight has gone by since the veteran CPM leader and ex-MLA from Baraboni Com.Dilip Sarkar was brutally assassinated by Trainamool goons in broad day light. That is to say, Com.Sarkar was on his morning walk and was attacked by two bike-borne goons- one man and one woman – and he has met with an instantaneous death.

Another issue on which the government was on the mat was Sharda Chit Fund scandal in which hundreds of common people have lost their hard earned life savings. Naturally this has led to a lot of discontentment amongst the people of the state resulting in suicides of a number of investors. Subsequent disclosures regarding involvement of many senior Trinamool Congress leaders with the owner of the chit fund has caused irreparable damage to the Government’s image.

Understandably, the disenchantment of the people of West Bengal towards Mamatha’s Government was reflected in the by-elections held recently which was pointer to the fact that popularity of Mamatha is on the wane. It is recalled that so-called intellectuals including literateur Maheswatha Devi who were voiciferous supporters of Mamatha Banerjee are nowhere to be seen now. Interestingly, they have become silent spectators to her misrule.

Now Mamatha Banerjee is again at her old game of trading baseless and malicious charges against CPM. This time she is alleging that CPM has aligned with Naxalites in the state to assassinate her. To say the least, it is nothng but a ploy to escape from the ever increasing discontentment of the people of West Bengal. Understandably, there are no takers for this new theory of Mamatha. It hardly needs any emphasis that anyone who is sane and who has got common sense will not trust such a malicious allegation about CPM’s aligning with the Naxalites. If she is under the notion that she can rule the state by blaming CPM every time for everything to cover up her ineptness and lack of vision, she is living in fool’s paradise. It reminds me of a saying “you can fool some people for sometime; you can fool some the people for all the time, but you cannot fool all the people for all the time”  which equally applies to Mamatha.

****










Sunday, 23 June 2013

"ലെഫ്റ്റ്,രയിട്ട്, ലെഫ്റ്റ്" എന്ന സ് പീ എം വിരുദ്ധ സിനിമയെ പറ്റി

ലെഫ്റ്റ്, രയിട്ട് , ലെഫ്റ്റ്" എന്ന ഭരത് ഗോപിയുടെ മകൻമുരളി ഗോപി  കഥ യും തിരക്കഥയും എഴുതിയ സിനിമ റിലീസ് ചെയ്തിട്ട് കുറച്ചു ദിവസ്സങ്ങളായി, കേരളത്തിലെ പല തിയെട്ടരുകളിലും ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. ഇത് വരെ ആ സിനിമ കാണുവാൻ എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും ആ സിനിമയിൽ "സീ പീ എം സംസ്ഥാന സെക്രെട്ടറി സഖാവ് പിണറായി വിജയനെയും സഖാവ് വീ എസ്സിനെയും വളരെ മോ ശ മായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത് എന്നത്രെ. സഖാവ് പിണറായിയെ ഏകാധിപതിയും  ക്രൂരനും സ്വന്തം താല്പര്യങ്ങൾ ക്കായി കൊലപാതകം വരെ ചെയ്യിക്കുന്ന ആളുമായി ഇതിൽ ചിത്രീകരിച്ചി ട്ടുള്ളത്‌ എന്നാണ് മനസ്സിലാക്കുനത്. അച്ഛനെ കൊന്ന ബൂർഷാസിയെ ബൂർഷാസിയായി മാറി കൊല ചെയ്യിക്കുന്ന ആളാണ്‌ ആ കഥാ പാത്രം.

ഇത് വരെ ആ സിനിമയ്ക്കു എതിരായി പാര്ടി ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്ന് വരികിലും ഈ സിനിമയ്ക്കു എതിരായി സീ പീ എം അപ്രഖ്യാപിത വിലക്ക് ഏർപെടുത്തിയിരിക്കുക ആണ് എന്ന കല്ല്‌ വച്ച നുണ ചില മാധ്യമങ്ങൾപ്രചരിപ്പിക്കുകയാണ്. പാര്ടിയോ പാര്ടിയുടെ ഉത്തരവാദപ്പെട്ട ആരെങ്കിലുമോ ഡീ വൈ എഫ് ഐ-യോ ആരും ഈ സിനിമയെ എതിർത്ത് ഒന്നും പറയാത്ത സാഹചര്യത്തിൽ എന്തിനാണ് ഈ തെറ്റായ വാര്ത്ത നല്കിയത് എന്ന് മനസ്സിലാകുന്നില്ല. പിന്നെ ചില സ്ഥലങ്ങളിൽ സിനിമയ്ക്കു ആള് കുറവാണ്, ചില സ്ഥലങ്ങളിൽ മൂന്നു ഷോകൽ  നടക്കുന്നില്ല, ചില ഇടങ്ങളിൽ  നൂണ്‍ ഷോ മാത്രമായിട്ടാണ് ഓടുന്നത്.എന്നൊക്കെ ആണ് പ്രചരണം.ആളുകള്ക്ക് ആ സിനിമ കാണുവാൻ താല്പ്പര്യം ഇല്ലാത്തതിന് സീ പീ എം എങ്ങിനെ ഉത്തരവാടിയാകും?

സീ പീ എമ്മിനെ സംബന്ധിച്ചിട ത്തോളം ആവിഷ്കാര സ്വാതന്ത്രിയ ത്തിനു വേണ്ടി വാദിക്കുന്ന പ്രസ്ഥാനം ആണ്. അത് കൊണ്ടാണ് 'വിശ്വരൂപം' എന്ന സിനിമയ്ക്കു എതിരായ വിലക്കിനെ പാര്ടി ശക്തിയായി എതിര്ത്തത്. സീ പീ എമ്മിനെയും അതിന്റെ സമുന്നത നേതാക്കളെയും കരിവാരി തേക്കുന്ന സിനിമ ആദ്യമായിട്ടല്ല ഉണ്ടാകുന്നത്.. അത്തരം പല സിനിമകൾ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടു ണ്ട് ആ സമയങ്ങളിൽ ഒന്നും ആ സിനിമകളെ പാര്ടി എതിര്തിട്ടില്ല. ആ സിനിമകളെല്ലാം തന്നെ നാട്ടിൽ ലൊട്ടാ കെയുള്ള തിയെട്ടര്കളിൽ ഒരു പ്രശ്നവും ഇല്ലാതെ ഓടിയിട്ടുണ്ട്. സീ പീ എമ്മിന്റെ നേതാക്കളെ ഏകാ ധിപതി ആയോ സ്വാര്ഥ മോഹം ഉള്ളവനായോ അതിനു വേണ്ടി കൊലപാതകം നടത്തിക്കുന്ന ആളായിട്ടോ ഒക്കെചിത്രീകരിച്ചാൽ തകരുന്ന ചീട്ടു കൊട്ടാരമല്ല സീ പീ എം എന്ന പ്രസ്ഥാനം. ഇത്തരം സിനിമകൾ എടുക്കുന്നവരുടെ ഉദ്ദേശം വ്യക്തമാണ്. അത് മറ്റൊന്നുമല്ല.പാര്ടിയെ ജനങ്ങളിൽ നിന്ന് അകറ്റുക, അത്ര മാത്രം. പക്ഷെ അവരുടെ ശ്രമ ങ്ങൾ വെള്ള ത്തിൽ  എഴുതിയ വര കൽ മാത്രമായി തീര്ന്നത് പരക്കെ അറിയാവുന്ന കാര്യമാണ്. അവ ജനങ്ങളെ സ്വാധീനിച്ചിരുന്നു എങ്കിൽ കേരളത്തിലെ ഒന്നാമത്തെ പാര്ടി ആയി സീപീ എം മാറുമായിരുന്നോ?

കുറെ വർഷങൾക്ക് മുൻപ് ഇറങ്ങിയ ജനംതുടങ്ങിയ  പല സിനിമകളും ഇതേ ഉദ്ദേശത്തോടെ നിര്മിചിട്ടുള്ളതാണ് . ജനം എന്ന സിനിമ നിർമ്മിച്ചത്‌ അന്നത്തെ യൂത്ത് കോണ്‍ഗ്രസ്‌ നേതാവ് ആയിരുന്ന ദിവൻഗതനായ സീ  കെ ജീവൻ ആയിരുന്നു. എന്നാൽ സീ പീ എമ്മിനെതിരായി ജനം എന്ന സിനിമ നിര്മിച്ച സീ കെ ജീവൻ ആ സിനിമ ഇറങ്ങി അധികം നാൾ കഴിയും മുൻപ് കോണ്‍ഗ്രസ്‌ പാർടിയിൽ നിന്ന് രാജി വച്ച് സീ പീ എം സഹ യാത്രികൻആയി മാറിയത് ചരിത്രത്തിന്റെ ഭാഗം.

ലാവ്ലീൻ പ്രശ്നം ഉപയോഗിച്ച് കൊണ്ടു സഖാവ് പിണറായിയെ തേജോവധം ചെയ്യുവാനും അത് വഴി സീ പീ എമ്മിനെ തകര്ക്കുന്നതിനും  കുറെ നാളായി കുത്തക പത്രങ്ങളും മാധ്യമങ്ങളും എല്ലാം ശ്രമിച്ചു കൊണ്ടിരിക്കുക ആണല്ലോ? ആ ഇടപാടിൽ ഒരു പൈസയുടെ നേട്ടം പോലും പിണറായി ഉണ്ടാക്കിയിട്ടില്ല എന്ന് അന്വേഷണം നടത്തിയ സീ ബീ ഐ വെളിപ്പെടുതിയിട്ടും ഇപ്പോഴും അവർ പിണറായി   364 കോടിയുടെ അഴിമതി നടത്തി   എന്ന് ആവര്ത്തിച്ചു  പറഞ്ഞു കൊണ്ടിരിക്കുന്നു.
എന്നിട്ട് സീ പീ എമ്മിന് അതിന്റെ പേരില് ഒരു പോറൽ പോലും ഏറ്റോ? പിന്നെ ആണോ "ലെഫ്റ്റ്,
രയിട്ട് , ലെഫ്റ്റ്" എന്ന സിനിമയിൽ സഖാവ് പിണറായി യെയും മറ്റു നേതാക്കളെയും കരിവാരി തേച്ചു പേടിപ്പിക്കുന്നത്‌?

പണ്ട് ആരാണ്ട് പറഞ്ഞത് പോലെ "വെടിക്കെട്ടുകാരന്റെ നായയെ ഉടുക്ക് കൊട്ടി പേടി പ്പിക്കുവാൻ
നോക്കുന്നോ?

*****







Thursday, 20 June 2013

സിന്ധു ജോയിയുടെ മാനസാന്തരം യാഥാര്ധ്യമോ?

ഏതാണ്ടു രന്ടു ആഴ്ചകൾക്ക് മുൻപ് സൂര്യ ടീവി ചാനലിലെ 'മലയാളി ഹൌസ്' പരിപാടിയിൽ പങ്കെടുത്തു കൊണ്ടു സീ പി എമ്മിൽ നിന്ന് കഴിഞ്ഞ അസ്സെംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടു മുന്പായി രാജി വച്ച് കോണ്‍ഗ്രസിൽ ചേര്ന്ന സിന്ധു ജോയ് സീപീ എം വിട്ടു കോണ്‍ഗ്രസിൽ ചേർന്നത്‌ തനിക്കു പിണഞ്ഞ അബദധ മായിരുന്നെന്നും അത് തന്റെ തെറ്റ് കൊണ്ടു മാത്രം സം ഭവിച്ചത് ആണ് എന്നും അഭിപ്രായപ്പെട്ടു. സഖാവ് പിണറായി വിജയനെ കണ്ടു സംസാരിച്ചാൽ തീരേണ്ട പ്രശ്നമേ തനിക്കു ഉണ്ടായിരുന്നുള്ളൂ എന്നും അവർ പറഞ്ഞു. സീ പീ എമ്മിൽ തിരിച്ചു വരാനുള്ള തീവ്രമായ താല്പ്പര്യവും അവർ പ്രകടിപ്പിച്ചു കണ്ടു..

സിന്ധു ജോയ് സീ പീ എമ്മിന്റെ വെറും മെമ്പർ മാത്രം അല്ലായിരുന്നു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌, സീ പീ എം തിരുവനന്തപുരം ജില്ല കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ രാജി വൈക്കുന്നതിനു മുൻപ് പ്രവര്ത്തിച്ചിരുന്നു.. മാത്രമല്ല പുതുപള്ളി അസ്സെംബ്ലി സീറ്റിൽ ഉമ്മന്ചാണ്ടിക്കെതിരെയും അതിനു ശേഷം എറണാകുളം ലോക്സഭാ സീറ്റിൽ ഇപ്പോഴത്തെ കേന്ദ്ര മന്ത്രി കെ വി തോമസ്സിനുഎതിരായുംസിന്ധു മത്സരിച്ചിരുന്നത് നമുക്ക് അറിയാം. അതുകൊണ്ടു പാർടിയിൽ അര്ഹിക്കുന്ന പരിഗണന കിട്ടിയില്ല എന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കുനതല്ല.  പിന്നെ എന്ത് കൊണ്ടു സിന്ധു സീ പി എം വിട്ടു കോണ്‍ഗ്രസിൽ ചേർന്ന്? കാരണം മറ്റൊന്നുമല്ല കഴിഞ്ഞ അസ്സെംബ്ലി തെരഞ്ഞെടുപ്പിൽ മത്സര്ക്കുവാൻസീറ്റ് നല്കിയില്ല.

സീ പി എമ്മിനെ സംബന്ധിച്ചടത്തോളം ഒരാളെ തന്നെ തുടരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക പതിവില്ല. ഓരോ പ്രാവശ്യം അസ്സെമ്ബ്ല്യിലെക്കും ലോക്സഭയിലെക്കും മത്സരിക്കുവാൻ സിന്ധു ജോയിക്ക് അവസരം നല്കി. പക്ഷെ എസ് എഫ് ഐ-ഇലുംഡീ വൈ എഫ് ഐ-യിലും നേതൃനിരയിൽ പ്രവര്ത്തിക്കുന്ന എത്രയോ സഖാക്കള്ക്ക് അസ്സെമ്ബ്ല്യിലെക്കോ ലോക്സഭയിലെക്കോ മത്സരിക്കുവാൻ അവസരം കിട്ടിയിട്ടില്ല? അത് കൊണ്ടു അവരെല്ലാം സീ പി എം വിട്ടു മറ്റു പാര്ടിയില്ചെരുന്നുണ്ടോ? അതൊന്നും പാര്ടി വിട്ടപ്പോൾ സിന്ധു ഓര്ത്തില്ല. സീ പി എം വിട്ടു കോണ്‍ഗ്രസിൽ ചേര്ന്ന കാര്യം പ്രഖ്യാപിക്കുവാൻ സിന്ധു തെരഞ്ഞെടുത്തത് ഉമ്മൻ ചാണ്ടി യുടെ മണ്ഡലമായ പുതുപള്ളി  ആയിരുന്നു.ഇത് യു ഡീ എഫിന്റെ പ്രചാരണത്തിന് ഊര്ജം പകര്ന്നു.. 
പുതുപള്ളി മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി ഉള്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ രാജി തീരുമാനം പ്രഖ്യാപിച്ച സിന്ധു പറഞ്ഞത് ഉമ്മൻ ചാണ്ടി തന്നെ ഒരു മകള് ആയി അംഗീകരിച്ചു എന്നാണു. പുതുപള്ളിക്ക് ശേഷം കേരളത്തിൽ ഉടനീളം സിന്ധു യു ഡീ എഫിന്റെ വിജയത്തിന് വേണ്ടി പ്രവര്ത്തിച്ചു..  അതിൽ ഏറ്റവും ഹീനമായ കാര്യം ഇന്നത്തെ വ്യവസായ മന്ത്രി കുഞ്ഞാലികുട്ടിയുടെ മണ്ഡലത്തിൽ പോയി നടത്തിയ പ്രസംഗമാണ്. അതും കോണ്‍ഗ്രസിലെ ഒരു മഹിള നേതാവ് പോലും അവിടെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രചാരണത്തിന് പോകാത്ത സാഹചര്യത്തിൽ സിന്ധു ജോയ് പ്രസംഗിച്ചത് ഇപ്രകാരമായിരുന്നു. “നമ്മുടെ കുഞ്ഞാലികുട്ടി സാഹിബ് നാട്ടിന്റെഅഭിമാനമാണ്..അദ്ദേഹ ത്തെപ്പോലുള്ള ആളുകളെ ആണ് നമ്മള്ക്ക് ആവശ്യം. അത് കൊണ്ടു അദ്ദേഹത്തെ വന്ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം ".അസ്സെംബ്ലി തെരഞ്ഞെടുപ്പിൽ യു ഡീ എഫ് വിജയിച്ചുഭരണത്തിൽ വന്നെന്കിലുംസിന്ധുവിന്റെ പ്പ്രതീക്ഷകൽ അസ്ഥാനത്തായി. മോഹഭംഗം നേരിട്ട  സിന്ധു കുറെ കാലം ഭക്തി മാർഗത്തിലായിരുന്നു.  
 
പല പ്രാദേശിക പ്രശ്നങ്ങളുടെയും വ്യക്തിപരമായ കാരണങ്ങളുടെയും പേരില് സീ പീ എമ്മിൽ നിന്നുവിട്ടു പോയി വേറെ പാർടിയിൽ ചേര്ന്ന പലരും പാർടിയിൽ തിരിച്ചു വന്നിട്ടുണ്ട്. തങ്ങള് ചെയ്ത തെറ്റ് ഏറ്റു പറഞ്ഞു പാര്ടിക്കു അപേക്ഷ നല്കിയ ശേഷമാണ് അവരെപാര്ടിയില്തിരികെ എടുത്തത്‌. പക്ഷെ പാര്ടിയുടെ ഏറ്റവും താഴത്തെ തട്ടായ ഗ്രൂപ്പിൽ ചേർന്ന് പടിപടിയായെ  പൂര്ണ മെമ്പർ ആകുവാൻ സാധിക്കുകയുള്ളൂ. ഷൊരനൂരിൽ ഏതാനും വര്ഷങ്ങള്ക്ക് മുൻപ് സീ പീ എം വിട്ടു ജനകീയ വികസന മുന്നണി ഉണ്ടാക്കിയ എം ആറ് മുരളിയും കൂട്ടരും സീ പീ എമ്മിൽ തിരിച്ചു വരാൻ ധാരണ ആയിട്ടുണ്ട്‌. ഇത്തരത്തിൽ സംസ്ഥാനം ഒട്ടാകെ പാര്ടി വീട്ടു പോയ പല വിഭാഗങ്ങളെയും തിരിച്ചു കൊണ്ടു വരാനുള്ള ശ്രമം പാര്ടി തുടങ്ങിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സിന്ധുവിനും പാര്ടിയിലേക്ക് തിരിച്ചു വരാൻ സാധിക്കുമെന്നതിൽ സംശയമില്ല. സിന്ധു പാര്ടി വിട്ടു പോയതിൽ ഒടുങ്ങാത്ത ദേഷ്യം ഉള്ള ആയിരക്കണക്കിന് പാര്ടി പ്രവർത്തകർ ഉണ്ടെങ്കിലും സിന്ധു വിന്റെ മാനസാന്തരം ആത്മാര്തമാണ് എങ്കിൽ, സിന്ധുവിന് സീ പീഎമ്മിലേക്ക്  തിരിച്ചുവരാൻ ആത്മാര്തമായ ആഗ്രഹം ഉണ്ടെങ്കിൽ താൻ  ചെയ്ത തെറ്റുകൾ  ഏറ്റു പറഞ്ഞു കൊണ്ടു അതിൽ ഖേദം പ്രകടിപ്പിച്ചുകൊന്ടും പാര്ടിയുടെ ഒരു എളിയ പ്രവര്ത്തക ആയി പ്രവര്തിക്കുവാൻ അനുവദിക്കണം എന്ന് പറഞ്ഞു കൊണ്ടു പാര്ടിക്കു കൊടുക്കുകയാണ്   വേണ്ടത്. സിന്ധുവിന്റെ അപേക്ഷ പാര്ടി പരിഗണിച്ചു സാധാരണ പ്രവര്ത്തക ആയി പ്രവര്തിക്കുവാൻ അനുവദിക്കാതിരിക്കില്ല. അത് കൊണ്ടു ഒട്ടും സമയം കളയാതെ സിന്ധു പാര്ടിക്ക് മേല്പ്പറഞ്ഞ തരത്തിൽ  അപേക്ഷ നല്കി പാര്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കുക. അതാണ്‌ വേണ്ടത്.

@@@




Wednesday, 19 June 2013

ഋഷി തുല്യൻ ആണെങ്കിൽ വിമൻസ് കോളേജിൽ അശ്ലീലം പ്രസന്ഗിക്കാ മോ?

തിരുവനന്തപുരം വിമൻസ് കോളേജിൽ പെണ്  കുട്ടികളുടെ സദസ്സിൽ  ഡോക്ടര രജിത് കുമാര് അശ്ലീല പ്രസംഗം നടത്തിയത് അന്ന് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയ സംഭവം ആയിരുന്നു. അന്ന് ഈ അശ്ലീല പ്രസംഗ ത്തിനു ഇടയ്ക്കു എസ ആര്യ എന്ന ഒരു പെണ്‍കുട്ടി മാത്രം പ്രതിഷേധം രേഖ്പ്പെടുതി കൂവീ കൊണ്ടു ഇറങ്ങി പ്പോയി. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മൂല്യ ബോധന യാത്രയുടെ സമപനച്ചടങ്ങായിരുന്നു വേദി.

ഈ സംഭവം വിവാദമായപ്പോൾ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ പീ കെ ഗിരിജാദേവി ആയിരുന്നു അന്വേഷണ ഉദ്യോഗ.സ്ഥ.

ഇതിനിടക്ക്‌ ഏഷ്യാനെറ്റ്‌ ചാനലിൽ "നമ്മൾ തമ്മിൽ" എന്നാ പരിപാടി യിൽ ഈ പ്രശ്നത്തെ കുറിച്ച് നടത്തിയ  ചർച്ചയിൽ ഡോക്ടര രജിത് കുമാറും എസ ആര്യയും പങ്കെടുത്തിരുന്നു. ചര്ച്ചക്കു ഇടയില എസ ആര്യ ഡോക്ടര രജിത് കുമാറിന്റെ അശ്ലീല പ്രസംഗ ത്നെതിരെ ശക്തിയായി എതിര്പ്പ് പ്രകടിപ്പിച്ചു സംസാരിച്ചു. എന്നാൽ താൻ നടത്തിയ അശ്ലീല പ്രസംഗ ത്തിനു  എതിരായി ഉയര്ന്ന പ്രതി ഷേധം തൃ ണവല്ക്കരിച്ചു കൊണ്ടു തന്റെ അശ്ലീല പ്രസംഗത്തെ ന്യായീകരിക്കുകയും മന്ത്രി തന്റെ പ്രസംഗം കേട്ടിരുന്നു എങ്കിൽ തനിക്കു അവാര്ഡ് തരുമായിരുന്നു എന്നാണു അഹന്തയോടെ ഡോക്ടര രജിത് കുമാര് ആ പരിപാടിയിൽ പങ്കെടുത്തു കൊണ്ടു പ്രസ്താവിച്ചത്.എന്ന് ആ പരിപാടി കണ്ടവർ ഓർമ്മിക്കുന്ടാകും..   

എന്നാൽ കഴിഞ്ഞ ദിവസംവിദ്യാഭ്യാസ  ഡെപ്യൂട്ടി ഡയറക്ടർ പീ കെ ഗിരിജാ ദേവി സമര്പ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഡോക്ടര രാജിറ്റ് കുമാറ ഋഷി തുല്യനായ വ്യക്തി ആണെന്നും അയാളുടെ പ്രസംഗത്തെ അങ്ങനെ കണ്ടാൽ മതിയെന്നും പറയുന്നു എന്നാണു പത്ര റിപ്പോർട്ട്‌. മാത്രമല്ല അയാളുടെ അശ്ലീല പ്രസംഗ ത്തിനു എതിരെ പ്രതികരിച്ചു കൂവി കൊണ്ടു എസ് ആര്യ ഇറങ്ങി പോയത് ആ കുട്ടിയുടെ പക്വത ഇല്ലായ്മ കാരണം ആണ് എന്നവിചിത്ര വാദവും അതിലുണ്ട്. ഈ റിപ്പോർട്ട്‌ തയ്യാര് ആക്കുന്നതിനു മുൻപ് അന്ന് വിമൻസ് കോളേജിൽ നടന്ന പരിപാടിയിൽ ഹാജരായിരുന്ന 13 പെണ് കുട്ടികളുടെയും മൊഴി അവർ എടുത്തിരുന്നു. 13 പെണ്‍കുട്ടികളും ഒരേ പോലെ ഡോക്ടര രജിത് കുമാറിന്റെ പ്രസംഗം ഉടനീളം അശ്ലീലം ആയിരുന്നു എന്ന് മൊഴി നല്കി. എന്നാണു പത്ര വാര്ത്ത. പക്ഷെ ആ മൊഴികൾക്ക് പുല്ലു വില ക ല്പ്പിച്ചു കൊണ്ടാണ് പീ കെ ഗിരിജാ ദേവി ഈ റിപ്പോർട്ട്‌ നല്കിയത് എന്നത് തീര്ത്തും ഞെട്ടൽ ഉണ്ടാക്കിയ ഒരു സംഭവം ആണ്. ഇത് സമൂഹ മ ന സാക്ഷിയോടുള്ള വെല്ലു വിളിയാണ് എന്ന് പറയാതെ വയ്യ. എങ്ങനെ ആ ണ് പെണ്‍കുട്ടികളുടെ സദസ്സിൽ അശ്ലീല പ്രസംഗം നടത്തിയ ആൾ ഋഷി  തുല്യൻ ആണ് എന്ന് അവർ തീര്ച്ചയാക്കിയത്? അയാളുടെ നീട്ടി വളര്ത്തിയ താടിയും തലമുടിയും കണ്ടിട്ടു  ആണോ? മറ്റു എന്ത് മഹത്തായ ഗുണങ്ങൾ ആണ്  അവർ അയാളിൽ കണ്ടത്? അതെക്കുറിച്ച് റിപ്പോരട്ടു മൌനം പാലിക്കുന്നു. അതിനാൽ ഈ ചോദ്യങ്ങൾ എല്ലാം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു..

ഋഷി തുല്യൻ ആയ വ്യക്തിക്ക് വിമൻസ് കോളേജിൽ അശ്ലീലം പ്രസംഗി ക്കാം എന്നാണോഗിരിജാ ദേവിയുടെ അഭിപ്രായം? അശ്ലീല പ്രസംഗത്തെ ന്യായീകരിച്ചു ആടിനെ പട്ടിയാക്കുന്ന തരത്തിൽറിപ്പോർട്ട്‌ നല്കിയത് ഒരു സ്ത്രീ ആണ് എന്നതാണ് ഏറെ വിചിത്രം. അവരുടെ മകള് ആ വേദിയിൽ ഉണ്ടായിരുന്നു എങ്കിൽ ഈ വിധത്തിലുള്ള ഒരു റിപ്പോർട്ട്‌ ഗിരിജാദേവി നല്കുമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയാൻ അവര്ക്ക് ബാധ്യത ഉണ്ട്.


പീ കെ ഗിരിജാ ദേവിയുടെ  അന്വേഷണ റിപ്പോർട്ട്‌ സ്ത്രീത്വത്തിനു  തന്നെ അപമാനമാണ്.അതിനാൽ അത് ചവറ്റു കൊട്ടയ്ൽ എറിഞ്ഞു സംഭവത്തെ കുറിച്ച് പുനര ന്വേഷണം നടത്തുവാൻ മനുഷ്യാവകാശ കമ്മിഷൻ തയ്യാറാകണം. നേരെ മറിച്ച് ഈ അന്വേഷണ റിപ്പോർട്ട്‌ സ്വീകരിക്കുക ആണെങ്കിൽ  തെറ്റായ സന്ദേശം സമൂഹത്തിനു നല്കുകയായിരിക്കും.

Monday, 17 June 2013

കോടിയേരിയുടെ പേരിൽ ഉമ്മൻചാണ്ടിയെ യെയും യു ഡീ എഫിനെയും വെള്ള പൂശാൻ മലയാള മനോരമയുടെ ഒരു തറ വേല

ഇന്നലെ (16 ജൂണ്‍) മനോരമ ന്യൂസ്‌ ചാനെൽ ഒരു "ഞെട്ടിപ്പിക്കുന്നവാർത്ത' പുറത്തു വിട്ടു. "ഇടതുപക്ഷം ഭരിച്ചപ്പോഴും സരിത എസ് നായരും ബിജുവും തട്ടിപ്പ് നടത്തി" എന്നായിരുന്നു ആ വാര്ത്തയുടെ തല വാചകം. തലവാചകം കേട്ടപ്പോൾ ഞാൻ ആകാംക്ഷയോടെ വിശദമായ വാര്തക്കായി കാതോർത്തു. വിശദവിവരങ്ങൾ അറിഞ്ഞപ്പോൾ  മനോരമയുടെ 'സൂക്കേട്‌' പിടികിട്ടുകയും ചെയ്തു.

ഉമ്മൻ ചാണ്ടി ഇപ്പോൾ അകപെട്ടിരിക്കുന്ന ഊരാകുടുക്കിൽ നിന്ന് രക്ഷിക്കുവാൻ മാർഗമൊന്നും കാണാതെ മനപ്രയാസത്തിൽ പെട്ട് ഉറക്കമില്ലാതെ കഴിയുന്ന മനോരമ അച്ചായൻ തന്റെ അനേഷണ പടുക്കൾ ആയ ലേഖക സംഘത്തെസംസ്ഥാനം ഒട്ടാകെ  നിയോഗിച്ചിരിക്കുകയാണ്. എന്തിനെന്നല്ലേ? എങ്ങനെയും ഇടതു പക്ഷം ഭരിച്ചിരുന്നപ്പോൾ സരിത എസ് നായരോ ബിജുവോ മറ്റാരെങ്കിലുമോ എന്തെങ്കിലും തട്ടിപ്പ് നടത്തിയോ എന്ന് ഗവേഷണം നടത്തുക, അങ്ങനെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ തട്ടിപ്പിന് ഇര ആയവരെ കണ്ടു സംസാര്ക്കുക. എന്നിട്ട് അത് ഏതെങ്കിലും മന്ത്രിയുമായി ബന്ധപ്പെടുത്തി വാര്ത്ത നല്കുക ആവഴി എല്ലാവരും ഒരേ പോലെ ആണ്   എന്ന് വരുത്തി തീർക്കുക. ഇതാണ് അവരുടെ പരിപാടി.അതിന്റെ ആദ്യ പടിയായി ആണ് കോടിയേരിയെ സരിതയും ബീജുവുമായി ബന്ധപ്പെടുത്തി വാർത്ത'   നല്കിയത്. ഈ വാര്ത്ത "കോടിയേരിയുടെ പേര് പറഞ്ഞു പണം തട്ടി" എന്ന തലക്കെട്ടോടെ ഇന്നത്തെ മനോരമയിൽ കൊടുത്തിരിക്കുന്നു. അതുവായിക്കുന്ന ഏവര്ക്കും കോടിയേരിക്ക് അതുമായി പുല ബന്ധം പോലുമില്ല എന്ന് വ്യക്തമാകും. വാര്ത്തയുടെ പ്രസക്തഭാഗങ്ങൾ താഴെ:-

"സരിതയും ബിജുവും ചാരും മൂട്  തപോവനംയോഗകേന്ദ്രത്തിൽനിന്ന് പണം തട്ടിയത് അന്നത്തെ   ആഭ്യന്തര മന്ത്രി കോടിയേരിബാല കൃഷ്‌ ണന്റെ  ഓഫീസിന്റെ പേര് പറഞ്ഞ്‌. കോടിയേരിയുമായി തങ്ങൾക്കു നല്ല ബന്ധം ഉണ്ടെന്നു വിശ്വസിപ്പിച്ച ശേഷം യോഗ കേന്ദ്രം ആരംഭിക്കാൻ ഇരുന്ന ജീവ കാരുണ്യ ട്രസ്റ്റിന്റെ ഉൽഘാടനത്തിനു  ക്ഷണിക്കാൻ എന്ന പേരില് ബിജുവും സരിതയും നിര്മാലാനന്ദ യോഗി യെയും കൂട്ടി   കോടിയേരിയുടെ   ഓഫീസ്സിൽ പോകുകയും   ചെയ്തു. എന്നാൽ സംഘത്തിനു
കോടിയേരിയെ കാണാൻ കഴിഞ്ഞില്ല മന്ത്രിയുടെ ഓഫീസ്സിൽ തങ്ങൾക്കു നല്ല സ്വാധീനം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പെരു മാറ്റംഎന്ന് നിര്മലാനന്ദ യോഗി പറഞ്ഞു.പേർസണൽ സ്റ്റാഫ് അംഗങ്ങളോട് സംസാരിക്കുമ്പോൾ മന്ത്രിയെ അങ്കിൾ എന്ന് വിളിച്ചാണ് സരിത അഭിസംഭോധന ചെയ്തതും. പിന്നീട് സരിതയുടെ തട്ടിപ്പ് പുറത്തു ആയപ്പോൾ നിർമലാനന്ദ യോഗി  തന്റെ പണം നഷ്ടപ്പെട്ടത് സം ബന്ടിച്ചു  മന്ത്രിയെ നേരിട്ട് കണ്ടു പരാതി നല്കി. അപ്പോൾ തന്നെ മന്ത്രി കോടിയേരി ബാല കൃഷ്‌ ണന് അപ്പോൾ തന്നെ പരാതി അന്വേഷണത്തിനായി ഡീ ജി  പിക്ക് കൈ മാറിയെന്നു നിര്മാലനന്ദ യോഗി പറഞ്ഞു പക്ഷെ അന്വേഷണം എങ്ങുമെത്തിയില്ല".

ഈ റിപ്പോർട്ടു വായിച്ചതിൽ നിന്ന് കോടിയേരി എങ്ങനെയാണ് കുറ്റക്കാരൻആകുക എന്ന് എനിക്ക് പിടി കിട്ടുന്നില്ല. എന്തിനു ഏറെ പറയുന്നു എനിക്കെന്നല്ല ഇത് വായിക്കുന്ന സ്വബോധവും സാമാന്യ ബുദ്ധിയും ഉള്ള ആര്ക്കും പിടി കിട്ടുകയില്ല. സരിതയും ബിജുവും പറഞ്ഞത് കൊണ്ടു മാത്രം അവരും കോടിയേരിയും തമ്മിൽ അഗാധമായ ബന്ധൻ ഉണ്ടെന്നു എങ്ങനെയാണ് നിഗമനത്തിൽ എത്തുക? കോടിയേരിയെ അങ്കിൾ എന്ന് സരിത പരാമര്ശിച്ചതുംഅവർ തമ്മിൽ അടുത്ത ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞാൽ അത് ശുദ്ധ ഭോഷ്കാണ് എന്നെ പറയാൻ കഴിയുകയുള്ളൂ. തട്ടിപ്പുകാർ ആളുകളെ പറ്റി ക്കുന്നതിന് അത്തരത്തിൽ പല പണിയും ഒപ്പിക്കും. സരിതതട്ടിപ്പ് നടത്തിയത് ബോധ്യപ്പെട്ട ശേഷവും ആ സ്ത്രീയും ബിജുവും കോടിയേരിയെ പറ്റി പറഞ്ഞ കാര്യങ്ങൾ തട്ടിപ്പ് നടത്തുവാൻ വേണ്ടി പറഞ്ഞതാണ് എന്ന്  എന്ത് കൊണ്ടു നിർമലാനന്ദ യോഗി  കര്തുന്നില്ല. അത്രയ്ക്ക് പോഴനാണോ അദ്ദേഹം?

നമ്മുടെ നാട്ടില മന്ത്രിയുടെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്നത് പുതിയ കാര്യമൊന്നും അല്ല. തട്ടിപ്പുകാരൻ ചേട്ടൻ എന്നോ അങ്കിൾ എന്നോ മന്ത്രിയെ പറ്റി പരാമര്ശിച്ചു എന്ന് വച്ച് മന്ത്രിയെ അത്ന്റെ പേരില് കുറ്റവാളി ആക്കുവാൻ കഴിയുമോ ? എന്നാൽ രസകരമായ കാര്യം ഇന്ന് നിയമസഭയിൽ ഉമ്മൻ ചാണ്ടി മനോരമയിൽ കോടിയേരിയെ ബന്ധ പ്പെടുത്തി നല്കിയ റിപ്പോർട്ട്‌ ഉധ് ധരിക്കുകയുന്റായി. ആ സമയം കോടിയേരി ആ പ്രശ്നം കൂടി ഉള്പെടുത്തി സോളാർ പാനൽ തട്ടിപ്പ് പ്രശ്നത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുവാൻ ഉമ്മൻ ചാണ്ടിയെ വെല്ലു വിളിച്ചെങ്കിലും ഉമ്മൻ ചാണ്ടി വെല്ലുവിളിസ്വീകരിച്ചില്ല

ഞങ്ങളുടെ നാട്ടിൽ  ഒരു പഴങ് ചൊല്ലുണ്ട്. അത് മറ്റൊന്നുമല്ല, "ഇരുട്ട് കൊണ്ട് ഓട്ട (ദ്വാരം) അടക്കാൻ നോക്കണ്ട” എന്ന്' .അതാണ്‌ സോളാർ പാനെൽ തട്ടിപ്പ് പ്രശ്നത്തിൽ ഉമ്മൻ ചാണ്ടിക്ക് വക്കാലത്തുമായി വരുന്ന ഈ നാട്ടിലെ മനോരമാദി  കുത്തക പത്രങ്ങളോടും മറ്റു ഏഷ്യാനെറ്റ്‌ ഉള്പെടെ ഉള്ള ചാനെലുകാരോടും മാധ്യമങ്ങളോടുംഎനിക്ക്  പറയാനുള്ളത്. 

******



Saturday, 15 June 2013

"അത് ഞമ്മളാ" -- ഒടുവ്ൽസോളാർ തട്ടിപ്പ് പ്രശ്നത്തിൽ മനോരമയുടെ അവകാശവാദം

അങ്ങനെ ഒടുവിൽമുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയുടെ പി എ ടെന്നി ജോപ്പനെയുംഗണ്‍മാനായിരുന്നസലിം രാജിനെയും തല്സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി.  സോളാർ പനെലിന്റെ പേരില് കേരളത്തിലെവിവിധ ജില്ലകളില 16 കോടിയോളം രൂപയുടെ തട്ടിപ്പ്  നടത്തിയ  സരിത എസ്  നായരുമായുള്ള അവരുടെ ബന്ധത്തിന്റെ വിവരങ്ങൾ വെളിവായതോടെയാണ് ഗത്യന്തരമില്ലാതെ ൻ രണ്ടാളെയും പുറത്തു ആക്കുവാൻ തീരുമാനമായത്. സരിത  എസ് നായരുടെ സോളാർ പാനൽ തട്ടിപ്പിനെർ കുറിച്ചുംഉമ്മൻ ചാണ്ടിയുടെ പി എ ടെന്നി ജോപ്പനെയും   ഗണ്‍ മാനായിരുന്ന സലിം രാജിനെയും   സരിതനിരവധി തവണ മൊബൈൽ ഫോണിൽ വിളിച്ചെന്നും അവർ തിരിച്ചു വിളിച്ചെന്നും ഉള്ള കാര്യങ്ങൾ ആദ്യം പുറത്തുകൊണ്ടു വന്നത് കൈരളി പീപ്പിൾ ചാനൽ ആണെന്നുള്ള കാര്യം സാമാന്യ ബുദ്ധിയുള്ള എല്ലാവര്ക്കും അറിയാം. അതോടൊപ്പം ദേശാഭിമാനി പത്രവും ഇക്കാര്യത്തെ പറ്റി  വിശദമായ റിപ്പോർട്ടുകൾ നല്കിയിരുന്നു. 

എന്നാൽ ഈ പ്രശ്നത്തെ പറ്റി ഒരു വാര്ത്തയും നല്കുന്ന കാര്യം മനോരമാദി കുത്തക പത്രങ്ങല്ക്കും മാധ്യമങ്ങള്ക്കും വീവിധ ചാനൽകൽക്കും  സങ്കല്പ്പിക്കുവാൻ പോലും സാധ്യമല്ലാത്ത കാര്യമായിരുന്നു.  ഉമ്മൻ ചാണ്ടിയും യു ഡീ എഫും ചെയ്യുന്ന എല്ലാ കാര്യങ്ങളും കണ്ണടച്ച് പിന്താങ്ങുകയും ഉമ്മൻ ചാണ്ടിയുടെ അപദാനങ്ങളെ അവസരം കിട്ടുമ്പോഴൊക്കെ വാനോളംപുകഴ്ത്തുകയും   ചെയ്യുക എന്ന  പ്രവര്തിയാണ് ഇവരെല്ലാം ചെയ്തു കൊണ്ടിരിക്കുന്നത് എന്നത് സുവിദിതമാണ്. സീ പീ എം എം എല് എ രാജു അബ്രഹാം ഈ വിഷയം ജൂണ്‍ 14-നു നിയമസഭയിൽ ഉന്നയിച്ചു. പ്രശ്നത്തെ പറ്റി വിവരിച്ച രാജു അബ്രഹാം  ഈ വിഷയത്തിൽ അടിയന്തിര പ്രമേയം ചര്ച്ച ചെയ്യണമെന്നു ആവശ്യപ്പെടുകയുണ്ടായി. ഇതേ പറ്റി മനോരമ നല്കിയ വാര്ത്തയുടെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു "സരിതഎസ്  നായർക്കുമുഖ്യയുടെ ഓഫീസുമായി ബന്ധമെന്ന്; സഭയീൽ ഇറങ്ങിപോക്ക് " എന്നായിരുന്നു. ഈ തലക്കെട്ടിനു പകരം "സരത നായർക്ക്‌ മുഖ്യമന്ത്രി യുടെ ഓഫീസുമായി ബന്ധം" എന്ന് എന്ത് കൊണ്ടു മനോരമ വാര്ത്ത നല്കിയില്ല? ആ റിപ്പോർട്ട്‌ വായിച്ചാൽ തന്നെ ഉമ്മൻ ചാണ്ടിയെ വെള്ള പൂശാനുള്ള ശ്രമം ബോധ്യപ്പെടും.

തീര്ത്തും ലാഖവത്തോടെ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന  മട്ടിലാണ് ഉമ്മൻ‌ചാണ്ടി ഇതിനോട് പ്രതികരിച്ചത്. “എന്റെ ഓഫീസില ആര്ക്കും  ഇപ്പോഴും കടന്നു വരാം എനിക്ക് മൊബൈൽ ഫോണ്‍ ഇല്ല"എന്നൊക്കെയാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. ഒടുവിൽ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും  ചെയ്തു.

ഇതിനു ശേഷം  താൻ സരിതയെ കുറിച്ച് ഉമ്മൻ ചാണ്ടിക്ക് മുന്നറിയിപ്പ് നല്കിയിരുന്നു എന്ന് പി സീ ജോർജ് വെളിപെടുതിയതും ഡൽഹിയിലുള്ള ഉമ്മൻ ചാണ്ടിയുടെ പീ എ തോമസ്മാത്യു-വിന്റെ വെളിപെടുതലുകളും ഒക്കെ വന്നപ്പോൾ ജോപ്പനെയും സലിമിനെയും പുറത്താക്കാതെ തരമില്ല എന്ന് വന്നു.

തുടക്കം മുതലേ ഈ പ്രശ്നത്തോട് പുറം തിരിഞ്ഞു നിന്ന മനോരമ ഇന്നത്തെ പത്രത്തില യാതൊരു ഉളുപ്പും ഇല്ലാതെ അവകാശപ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഗണ്‍  മാൻ സലിം  രാജും സരിത എസ് നായരുമായുള്ള ബന്ധത്തെ കുറിച്ച് വാര്ത്ത ആദ്യം പുറത്തുവിട്ടത് മനോരമ ന്യൂസ്‌ ചനെലിലൂടെആണെന്നും ഈ ന്യൂസ്‌ പുറത്തു വന്നതിനു ശേഷമാണ് മുഖ്യ മന്ത്രിയുടെ  പി എ ടെന്നി ജോപ്പനെയും ഗണ്‍ മാൻ സലിം രാജിനെയും പുറത്തു ആക്കിയത് എന്നാണു. ഇതിൽ സത്യത്തിന്റെ ഒരു അംശം പോലുമില്ല എന്നത് സാമാന്യ ബുദ്ധിയുള്ള എല്ലാവര്ക്കും അറിയാം. തുടക്കം മുതൽ  മനോരമാദി കുത്തകപത്രങ്ങളുടെ നിലപാട് ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരെയും സംരക്ഷിക്കുക എന്നതായിരുന്നു.  പീപ്പിൾ ചാനലും ദേശാഭിമാനിയും ഇക്കാര്യത്തിൽ ശക്തിയായ ഇടപെടൽ നടത്തുകയും വിശദമായ കാര്യങ്ങൾ പുറത്തു ആകുകയും  ചെയതതിനെ തുടർന്ന് അവർ രണ്ടാളും പുറത്തു ആക്കപ്പെട്ടപ്പോൾ ഈ അവകാശ വാദം ഉന്നയിക്കുകയാണ് മനോരമ. ഇത് പറയുമ്പോൾ എനിക്ക് ഓര്മ്മ വരുന്നത് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രസിദ്ധനായ ഒരു കഥാ പാത്ര മാണ്‌ പേര് എട്ടുകാലി മമ്മൂഞ്ഞ്. നാട്ടിൽ എന്ത് നല്ല കാര്യങ്ങൾ നടന്നത് അറിഞ്ഞാൽ അയാള്  "അത് ഞമ്മളാ" എന്ന് അവകാശപ്പെടും. അങ്ങനെ ഒരു ദിവസ്സം ആരോ പറഞ്ഞു "നമ്മുടെ ഇല്ലത്തെ ഭാര്ഗവി പ്രസവി ച്ചെന്നു " ഉടനെ എട്ടുകാലി മമ്മൂഞ്ഞ് പറഞ്ഞു "അത് ഞമ്മളാണ്" എന്ന്. അയാള് അർഥം ആക്കിയത് അയാളാണ്   ആ ഗർഭത്തിനു ഉത്തരവാദി എന്നായിരുന്നു.പിന്നീടാണ് അറിഞ്ഞത് ഭാര്ഗവി ഇല്ലത്തെ പിടി ആന ആയിരുന്നു എന്ന്. ഇതാണ് മനോരമയുടെ കാര്യവും. ഈ അവകാശവാദം വെള്ളം കൂടാതെവിഴുങ്ങാൻ തക്ക വിഡ്ഢികൾ ആണോ കേരളത്തിലെ ജനങ്ങള്? എന്തായാലും മനോരമയുടെ തൊലിക്കട്ടി കാണ്ടാ മൃഗത്തിനെക്കാൾ  കൂടുതലാണ്. സത്യമേവ ജയതേ എന്ന് എഴുതി വച്ചിട്ട് അസത്യങ്ങൾ മാത്രമെഴുതുന്നതാണ് അവരുടെ  പത്രധര്മം.

ഉമ്മന്ചാണ്ടിക്ക് പകരം മുഖ്യമന്ത്രി പിണറായി വിജയന് ആണെന്ന് സങ്കല്പ്പിക്കുക. ആസമയത്ത്  സരിത എസ് നായര് മുഖ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നു എന്നും സങ്കല്പ്പിക്കുക. ആ സാഹചര്യത്തിൽ മനോരമ ഒരു ദീര്ക്ഖമായ പരമ്പര തന്നെ എഴുതി തുടങ്ങുമായിരുന്നു. "സരിത എസ്  നായരുടെ ഫോണ്‍ വിളികളുടെപിന്നാമ്പുറ കാഴ്ചകൾ" എന്നോ മറ്റോ തലക്കെട്ട്‌ നല്കി  മനോരമയുടെ അന്വേഷണ സംഘം അരങ്ങു തകര്ക്കുമായിരുന്നു. അത് മാത്രമല്ല സരിത എസ് നായര്  പിണറായിയുടെ മകനെയോ മകളെയോ എന്തിനുഅധികംഭാര്യയെതന്നെ ബന്ധപ്പെട്ടിരുന്നു എന്ന് തുടങ്ങി എന്തെല്ലാംആരോപണങ്ങൾ  ഉന്നയിക്കുമായിരുന്നു? ടീ പീ ചന്ദ്രശേഖരന്റെ കൊലപാതകം കൈകാര്യംചെയ്തതുപോലെ ഇക്കാര്യവും കുറെ കാലം ഒരു ആഘോഷം ആക്കീ മാറ്റിയേനെ. സംശയമില്ല. ?

*****








മാധ്യമ സിണ്ടിക്കെട്ടിന്റെ സീ പീ എം വിരുദ്ധ ജ്വരവും 'ന്ഷ്പക്ഷത'യും

സീ പിഎം കേരള സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന് ഏതാനും നാളുകള്ക്ക് മുപ് സീ പീ എം വിരുദ്ധ  മാധ്യമ സിണ്ടിക്കെട്ടു    നമ്മുടെ രാജ്യത്തു പ്രവ ര്തിക്കുന്നുന്ടു എന്ന് പറഞ്ഞപ്പോഇവിടുത്തെ കുത്തകപത്രങ്ങളും ചാനലുകളും എല്ലാം തന്നെ ശക്തിയായി പ്രതിഷേധം
 ഉയര്തിയത് മറക്കുവാസമയമായിട്ടില്ലപിണറായി പറഞ്ഞത് പൂര്ണമായും ശരിയാണ് എന്ന് എത്രയോ ഉദാഹരണനിരത്തി സ്ഥാപിക്കുവാകഴിയും. എന്ന് വര്ല്കിലും അടുത്ത കാലത്ത് നടന്ന ചില സംഭവങ്ങ മാധ്യമങ്ങള റിപ്പോട്ട് ചെയ്ത രീതിനിഷ്പക്ഷവും സത്യസന്ധവും ആയ പത്ര ധര്മതിനു നിരക്കാത്തതത്രെ. അത് മാത്രമോ? ഇവ   മാധ്യമ സിണ്ടിക്കെട്ടിന്റെ പ്രവര്ത്തനത്തിന്റെ ഉത്തമ  ദൃഷ്ടാന്തങ്ങളാണ് എന്ന് പറയട്ടെ.

1.   തൃശ്ശൂരിലെ കോണ്ഗ്രസ് നേതാവായ മധുവ്നെ ഭാര്യയുടെമുംപിലിട്ടു കോണ്ഗ്രെസ്സ്കാകൊലപ്പ്പെടുത്തിയ  സംഭവം

സ്വന്തം ഭാര്യയുടെ മുമ്പിലിട്ടാണ് തൃശ്ശൂരിലെ കോണ്ഗ്രസ് നേതാവായിരുന്ന മധുവിനെ 27 വെട്ടുകവെട്ടി മൃഗീയമായി കൊലപ്പെടുത്യത് കോണ്ഗ്രെസ്സ്കാതന്നെ ആയിരുന്നു. എന്നാ പ്രശ്നം ഒരു  കുത്തക     പത്രതിനും ചനെലിനും പ്രധാനവാര്ത ആയില്ല. ദാരുനമായ്ട കൊലപാ തകതെപറ്റി തത്സമയ സംപ്രേഷനമോ ചാനെൽ      ചര്ച്ചയോ  ഉണ്ടായില്ല. ഇതേ കുറിച്ചുള്ള വാര്ത്ത തന്നെ കുത്തക പത്രങ്ങളുടെ പേജിചെറു കോളത്തിഒതുങ്ങി.

 2. വടകരയിലെ  ഒന്ചിയത് കഴിഞ്ഞ ആഴ്ച നടന്ന വന്  സീ പി എം  റാലി

 RMP നേതാവ് ടീ പീ ചന്ദ്രശേഖരന്റെ  കൊലപാതകത്തെ തുടർന്ന് വടകരയില മൊത്തമായും ഒന്ചിയത് പൂര്ണമായും സീ പീ എം തകര്ന്നു തരിപ്പണമായി എന്നും സീ പി എമ്മിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടര് കഥ ആണെന്നും ഭൂത കണ്ണാടി വച്ച് നോക്കിയാല മാത്രമേ ഒന്ചിയത് സീ പി എം കാരനെ  കാണുവാൻ സാധിക്കുകയുള്ളൂ എന്ന വിധത്തിലൊക്കെ മനോരമാദികളും മറ്റു  കുത്തക മാധ്യമങ്ങളും പ്രചരിപ്പിച്ചു. ൾഈ മാധ്യമങ്ങളുടെ നിരന്തരമായ സീ പി എം വിരുദ്ധ പ്രചരണം നമ്മുടെ നാട്ടിലെ നല്ലൊരു പങ്കു ആളുകളും വിശ്വസിക്കുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ സീ പി എമ്മിനെ സംബന്ധിച്ചിടത്തോളം ടീ പീ ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്ന് പാർടിയിൽ നിന്ന് അകര്ന്നു പോയവരെയും തെറ്റി ധാരണക്ക് വശം വദരായിപോയവരെയും  നിർജീവമായ് പോയവരെയും എല്ലാം സജീവ പ്രവര്തനതിലേക്ക് മടക്കി കൊണ്ടു വരുവാനുള്ള തീവ്ര ശ്രമം നടത്തുക പാര്ടിയെ സജീവമായി നിലനിര്ത്തുക എന്നുള്ള ലകഷ്യമായിരുന്നു മുമ്പിൽ. അതിൽ കാര്യമായ രീതിയിൽ പാര്ടി വിജയിചുഎന്നതിന്റെ തെളിവാണ് കഴിഞ്ഞ ആഴ്ച സഖാവ് വള്ളിക്കാട് വാസു രക്തസാക്ഷി ദിനം  പ്രമാണിച്ച് സീ പി എം നടത്തിയ പ്രകടനം. അഭൂതപൂർവമായആവേശം നിറഞ്ഞ വമ്പിച്ച ഒരു പ്രകടനം ആയിരുന്നു അത്. ആ പ്രകടനതിളീ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം പ്രത്യേകമായി  എടുത്തു പറയേണ്ടതാണ്. ഈ വന് പ്രകടനം സീ പി എമ്മിന്റെ  ശത്രുക്കളെ തീര്ത്തും ഞെട്ടിക്കുക തന്നെചെയ്തു. എന്നാൽ ഒന്നര മണിക്കൂറിൽ അധികം ഒന്ചിയതിന്റെ തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ച ഈജന  പ്രവാഹത്തെ     പറ്റി നമ്മുടെ  നാട്ടിലെ ഒരു കുത്തക പത്രവും മാധ്യമവും റിപ്പോർട്ട്‌ ചെയ് തില്ല  സീ പി എമ്മീന്റെ തകര്ച്ച സ്വപ്നം കണ്ടുനടക്കുന്നവരിൽ നിന്ന് വേറെ
.എന്ത് പ്രതീക്ഷികാനാണ്?  അത് കൊണ്ടു മാധ്യമ സിണ്ടിക്കെട്ടു ഈ പ്രകടനത്തെ പാടെ അവഗണിച്ചു.അതെ സമയം RMP----ക്കാര് ഇത് പോലത്തെ ഒരു പ്രകടനം നടത്തിയിരുന്നെങ്കിൽ ഈ കുത്തക മാധ്യമങ്ങള അത് അവഗണിക്കുമായിരുന്നോ?

3.   സോളാപാനെലിന്റെപേരില് കോടികതട്ടിപ്പ് നടത്തിയ സരിതാ എസ് നായര് മുഖ്യമന്ത്രിയുടെ സന്തത സഹചാരിയാല ജോപ്പനുമായി ബന്ധം പുലര്തിയകാര്യം

16 കോടി  രൂപയുടെ തട്ടിപ്പ് സോളാപാനെലിന്റെ പേരില് നടത്തിയ സരിത എസ നായര് മുഖ്യ മന്ത്രിയുടെപീ -യും  സന്തത സഹചാരിയായ ടെന്നി ജോപ്പനുമായി ബന്ടപ്പെടുകയും  മുഖ്യമന്ത്രിയുടെ ഒഫ്ഫിസ്സിലേക്ക് പീഎ-യെ വിളിക്കുകയും  തിരിച്ചും നിരവധി തവണ വിളിക്കുകയും ചെയ്ത  കാര്യത്തെ പറ്റിയും മാധ്യമ സ്യ്ണ്ടികാറെ എടുത്ത നിലപാട് എന്താണ്?മെയ് 31-നു മാത്രം 32 കോളുകഇങ്ങനെ ചെയ്തുവെന്നാണ് അറിവ്. സ്ത്രീയുടെ പേരില് വിവിധ ജില്ലകളിലായി 13 കേസ്സുകരജിസ്റ്റചെയ്യപ്പെട്ട കാര്യം ഇതിനകം പുറത്തായി) വാര്ത്ത പൂര്ണമായും താമസ്കരിക്കുകയാണ് അവചെയ്തത്.ഇങ്ങനെ ഒരു കാര്യം  നടന്നിട്ടെയില്ലഎന്ന മട്ടിലാണ് അവരുടെ ഇക്കാര്യത്തിലുള്ള സമീപനം. ഒരു ദിവസ്സം 32 കാളുകൾ  വരെ    സീപി എം നേതാവായ പിണറായിയോ വീ എസ് അച്യുതാനന്ദനോ മറ്റോ ആയിരുന്നു ഉമ്മചാണ്ടിയുടെ സ്ഥാനത്തെങ്കി മാധ്യമ സിണ്ടിക്കെട്ടു തരത്തിലായ്രുന്നോ പ്രവര്ത്തിക്കുക? തീര്ച്ചയായും അല്ല എന്ന് നിസ്സംശയം പറയാകഴിയും. അതായിരുന്നു സ്ഥിതി സാഹചര്യത്തി മാധ്യമങ്ങസോളാപാനതട്ടിപ്പിനെ പറ്റി ഒരു ദീര്ഖമായ പരമ്പര തന്നെ എഴുതുമായിരുന്നു.
 കേരളത്തിഇടതു  പക്ഷം ഭരിച്ച സമയത്ത് ഇടതു പക്ഷ  മന്ത്രിമാരെ പറ്റി  വെറും അടിസ്ഥാന രഹിതമായ  ആരോപണങ്ങൾ പതിവായി ഉന്നയിക്കുകയും തെറ്റായ റിപ്പോര്ടുകളും തുടരെ തുടരെ നല്കി ആ ഗവേന്മേന്റിനെതിരെ അപവാദ പ്രചരണം  നടത്തി രസിക്കുകയും ചെയ്ത ഈ മാധ്യമ സ്സിണ്ടിക്കെട്ടു ഇപ്പോൾ എന്തെ ഒന്നും കാണുന്നില്ല, കേള്കുന്നില്ല എന്ന  നിലപാട് സ്വീകരിക്കുന്നു? അതെ പിണറായി പറഞ്ഞത് അന്വർഥമാക്കുന്ന നടപടികളാണ് ഈ  മാധ്യമങ്ങള സ്വീകരിച്ചുൻ കൊണ്ടിരിക്കുന്നത്.സീ പീ എമ്മിനെതിരായി മാധ്യമ സ്സിണ്ടിക്കെട്ടു ഉണ്ട് എന്നത് തീര്ത്തും വ്യക്തമായ വസ്തുതയത്രേ.  

********